ആദ്യത്തെ ക്രിസ്തുമസ് കാർഡ്

ലോകത്തിൽ ആദ്യമായി ക്രിസ്മസ് കാർഡ് നിർമിച്ചു കൈമാറിയത് സർ ഹെൻറി കോൾ എന്ന ബ്രിട്ടീഷുകാരനാണ്. 1843 ൽ ലണ്ടണിൽ വച്ച് ജോൺ കാൽകോട്ട് ഹർസെലി ആണ് ഇതിലെ ചിത്രീകരണം നിർവഹിച്ചിരിക്കുന്നത്. "ആഹ്ലാദപൂര്ണമായ ഒരു ക്രിസ്മസും പുതുവത്സരവും നിങ്ങൾക്ക് ആശംസിക്കുന്നു" എന്നാണ് പ്രസ്തുത കാർഡിൽ ആലേഖനം ചെയ്തിരിക്കുന്നത്.
ഒറ്റ ഫ്രെമിനുള്ളിലുള്ള മൂന്ന് ചിത്രങ്ങളുമായാണ് കാർഡ് പുറത്തിറങ്ങിയത്. ഇതിൽ നടുഭാഗത്തുള്ളതാണ് പ്രധാന ചിത്രം. ഒരേ കുടുംബത്തിലെ മൂന്ന് തലമുറകളിൽപെട്ടവർ ചേർന്ന് ആഹ്ലാദ തിമിർപ്പോടെ വീഞ്ഞ് പാനം ചെയ്തും അനുബന്ധആഹാരങ്ങൾഭക്ഷിച്ചും ക്രിസ്തുമസ്ആഘോഷിക്കുന്നതാണ് ചിത്രത്തിലുള്ളത്. ക്രിസ്മസിനോട് അനുബന്ധിച്ചു വിവിധ ക്ഷേമ പ്രവർത്തനങ്ങളും കാരുണ്യ പ്രവൃത്തികളും ചെയ്യുന്ന രണ്ടു ചിത്രങ്ങളാണ് ഇരുവശങ്ങളിലുമായി ഉള്ളത്. ഒന്നിൽ പാവപ്പെട്ടവർക്ക് ഭക്ഷിക്കാൻ കൊടുക്കുന്നു. ഇടതു വശത്തെ ചിത്രത്തിൽ പാവപ്പെട്ടവർക്ക് പുതിയ വസ്ത്രങ്ങൾ നൽകുന്നു. ഇങ്ങനെ നല്ല ആശയങ്ങളുള്ള ഒരു കാർഡാണ് ജോൺ കാൽകോട്ട് ഹർസെലി വിഭാവനം ചെയ്തിരിക്കുന്നത്.
പക്ഷെ വീഞ്ഞ് പാനം ചെയ്യുന്ന ചിത്രം അല്പം വിവാദങ്ങൾക്കു വഴിവെച്ചു. എന്നിരുന്നാലും പ്രസ്തുത കാർഡിന്റെ 2050 കോപ്പികൾ അക്കൊല്ലം തന്നെ വിറ്റുപോയതായാണ് രേഖകൾ സൂചിപ്പിക്കുന്നത്.
ക്രിസ്മസ് കാർഡുകളുടെ കടന്നുവരവ് പിന്നീട് ക്രിസ്മസ് ആഘോഷങ്ങളിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കി. കേവലം സമ്മാനം കൈമാറ്റമായി മാത്രം നിലനിന്നിരുന്ന ക്രിസ്തുമസ് ആഘോഷങ്ങൾക്ക് കാർഡുകൾ പുത്തനുണർവ്വേകി. അച്ചടിവിദ്യ വളർന്നതോടെ കാർഡുകളുടെ കെട്ടിലും മട്ടിലും മാറ്റങ്ങളുണ്ടായി. തുറക്കുമ്പോൾ ഇമ്പമാർന്ന ഗാനം കേൾപ്പിക്കുന്നതും വൈദ്യുതാലങ്കാരമുള്ളതുമായ കാർഡുകൾ ഒരു കാലത്ത് വൻ ഹിറ്റായിരുന്നു.
സമീപകാലം വരെ കാർഡുകൾ ക്രിസ്മസ് ആഘോഷങ്ങളുടെ നിറസാന്നിധ്യമായിരുന്നു.
സ്മാർട്ട്‌ ഫോണുകളുടെ കടന്നുവരവും വിവര സാങ്കേതിക വിദ്യയുടെ അഭിവൃദ്ധിയും കാരണം കാർഡ് കൈമാറ്റം ഇപ്പോൾ ഇല്ലാതായി തുടങ്ങിയിരിക്കുന്നു. എങ്കിലും ക്രിസ്മസ് കാർഡ് രൂപകല്പന മത്സരങ്ങൾ ഇപ്പോൾ ക്രിസ്മസ് ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമാണ്.

(ലോകത്തിലെ ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ച ക്രിസ്മസ് കാർഡ് ആണ് ചിത്രത്തിൽ)

Follow👉🏻☣️ ടെലിബ്ലോഗർ☣️

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝 In Telegram👉🏻☣️ ടെലിബ്ലോഗർ☣️