ഇല്ലുമിനാറ്റി... ലോകം ഭരിക്കുന്നവർ...!!!

2300 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ രൂപം കൊണ്ട ഒരു നിഗൂഢമായ ഒരു സംഘം ഉണ്ടായിരുന്നു... ഇല്ലുമിനാറ്റികൾ എന്ന് കേൾക്കുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കുന്നത് അത് ഏതോ യൂറോപ്യൻ അധോലോകത്തിന്റെ വലിയ ഒരു സംഭവമാണ് എന്നായിരിക്കാം. എന്നാൽ ഇല്ലുമിനാറ്റി എന്ന നിഗൂഡമായ പ്രസ്ഥാനം പോലെ ആദ്യമായി ഉണ്ടായതിൽ ഒന്ന് നമ്മൾ ഇന്ത്യക്കാരുടെ തന്നെയാണ് എന്ന് കേൾക്കുമ്പോൾ നമ്മൾ ചിലപ്പോൾ ആശ്ചര്യപ്പെട്ടു പോയേക്കാം. ഇതിനെ കുറിച്ചു ലഭ്യമായ തെളിവുകൾ ആദ്യമായി എഴുതിയത് ഒരു ഫ്രഞ്ച് എഴുത്തുകാരൻ ആണ് ,അതിനു ശേഷം ഇന്ത്യയിൽ 25 വർഷം ജോലി ചെയ്ത ബ്രിട്ടീഷ്‌ പോലീസ് ഓഫീസറായാ ടാൽബോട് മുണ്ടി ഇതിനെ കുറിച്ചു കുറേയേറെ സത്യവും മിഥ്യയും ചേർത്തു ഒരു പുസ്തകം നോവൽ രൂപത്തിൽ എഴുതിയിട്ടുണ്ട്. പിതാവായ ചന്ദ്രഗുപ്ത്തനേ പോലെ ഈ ലോകം മുഴുവൻ കീഴടക്കുവാൻ മഹാനായ അശോക ചക്രവർത്തി തിരുമാനിച്ചു. അങ്ങനെ കലിംഗ കീഴടക്കുവാൻ പുറപ്പെട്ട അശോക ചക്രവർത്തിക്ക് കലിഗ നിവാസികളുടെ ഭാഗത്ത് നിന്നും അതിരൂക്ഷമായ ചെറുത്ത് നില്പ് നേരിടേണ്ടി വന്നു. ആ യുദ്ധത്തിൽ ഏകദേശം ഒരുലക്ഷത്തില്പരം പുരുഷമാർ മരിച്ചു വീണതായി കരുതുന്നു. യുദ്ധാനന്തരം പോർമുഖം സന്ദർശിച്ച ചക്രവർത്തി അവിടെ കണ്ട കാഴ്ച കണ്ട് ആകെ തളർന്നുപോയി. മരിച്ചു വീണ പതിനായിരങ്ങളുടെ മൃതദേഹം കണ്ട് ചക്രവർത്തി യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല എന്ന് മനസ്സിലാക്കി. ഇതിനുശേഷം അശോക ചക്രവർത്തി ബുദ്ധമത അനുയായി ആയി മാറി എന്നാണ് ചരിത്രം പറയുന്നത്. യുദ്ധങ്ങളിൽ പലരും തങ്ങളുടെ ബുദ്ധി ശക്തിയും ശാസ്ത്രീയ അറിവുകളും തിന്മക്ക് വേണ്ടിയും നശീകരണത്തിനു വേണ്ടിയും ഉപയോഗികുകയാണ് എന്നുള്ള നഗ്നമായ സത്യം മനസ്സിലാക്കിയ അശോക ചക്രവർത്തി, ആ കാലഘട്ടം വരെ ശാസ്ത്രം ആർജിച്ചെടുത്ത എല്ലാ അറിവുകളും ഭാവിയിലെ മാനവകുലത്തിന്റെ പുരോഗതിക്ക് ഉപകരിക്കുന്ന പുതിയ അറിവുകൾ കണ്ടുപിടിക്കാനും വേണ്ടി നിയോഗിച്ച ഒരു ഇല്ലുമിനാറ്റി ആണ് ആ ഒമ്പത് അജ്ഞാതരായ മനുഷ്യർ ഉൾപെടുന്ന സംഘം. ഒമ്പത് അജ്ഞാതരായ മനുഷ്യർ, അവർക്ക് മാത്രം അറിയാവുന്ന മനുഷ്യനിർമ്മിതമായ ഒരു കൃത്രിമമായ ഭാഷ, കൃത്യമായ ഇടവേളകളിൽ പുനർ രചിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ഒമ്പത് അമൂല്യമായ പുസ്തങ്ങൾ , തലമുറകൾ ആയി കൃത്യമായ ഇടവേളകളിൽ കൈമാറുന്ന അധികാരം, തങ്ങളുടെ കൂടെയുള്ളവനെ തിരിച്ചു അറിയാൻ സാധിക്കുന്ന രഹസ്യകോഡുകൾ , രാജ്യങ്ങളുടെ അതിർത്തികൾ ഇല്ലാതെ ഭൂമിയിൽ എവിടെയും ജീവിക്കുന്ന സ്വഭാവം, ലോകത്തിന്റെ ഗതിവിഗതികൾ തന്നെ മാറ്റിമറിക്കാൻ കഴിയുന്ന ഒമ്പത് വിഷയങ്ങൾ , അവയിൽ ശാസ്ത്രം ഉണ്ട് , യുക്തി ഉണ്ട് , മതം ഉണ്ട് ,മറ്റുളവരുടെ മനസ്സുകളെ സ്വാധീനിക്കാൻ പ്രാപ്തമായ യുദ്ധമുറകൾ ഉണ്ട് അങ്ങനെ നമ്മുക്ക് ചിന്തിക്കാൻ കഴിയാത്ത അത്രത്തോളം അറിവുകൾ ഉണ്ട്.ഇവരുടെ കൈയിൽ സൂക്ഷിക്കുന്ന പുസ്തകത്തിൽ അടങ്ങിയരിക്കുന്ന ഒമ്പത് വ്യത്യസ്ത വിഷയങ്ങൾ താഴെ പറയുന്നവയാണ് .• ആദ്യ പുസ്തകത്തിൽ മനഃശാസ്ത്ര പരമായി നമ്മുക്ക് സംഘടിതമായ ആശയപ്രചാരണം നടത്തി എങ്ങനെ ഒരു യുദ്ധത്തിൽ ജയിക്കാം എന്നതിനെ കുറിച്ചു പറയുന്നു. ഏറ്റവും അപകടകരമായ പുസ്തകം ഇതാണെന്ന് കരുതപ്പെടുന്നു. ഈ അറിവ് ലഭിക്കുന്നവൻ ഈ ലോകം ഭരിക്കാൻ മാത്രം ഉള്ള അറിവ് ഇതിലൂടെ കരസ്ഥമാക്കുമത്രേ.• രണ്ടാം പുസ്തകത്തിൽ ഒരുവനെ സ്പർശിച്ചുകൊണ്ട് എങ്ങനെ കൊല്ലുവാൻ സാധിക്കും എന്ന് സൂചിപ്പിക്കുന്നു. ഒരു മനുഷ്യന്റെ നാഡി വ്യൂഹത്തിലെ സിഗ്നലിന്റെ ഗതി എങ്ങനെ സ്പർശനം കൊണ്ട് നമ്മുക്ക് മാറ്റുവാൻ സാധിക്കും എന്ന് ഇവിടെ പറയുന്നു. ജൂഡോ/ ചൈനീസ്‌ ആയുധ മുറ അറിയുനവർക്ക് ഇതിനെ പറ്റി ചിലപ്പോൾ അറിയാമായിരിക്കും.• മൂന്നാം പുസ്തകം മൈക്രോ – ബയോളജിയും , ജൈവ സാങ്കേതിക വിദ്യയെ കുറിച്ചും പറയുന്നു.• നാലാം പുസ്തകം രസവാദവിദ്യയെ കുറിച്ചും, ലോഹങ്ങളെ കുറിച്ചും പറയുന്നു.• അഞ്ചാം പുസ്തകം വാർത്താവിനിമയമാർഗ്ഗത്തേ കുറിച്ചും ഭൂമിയെ പറ്റിയും ഭൗമേതര കാര്യങ്ങളെ പറ്റിയും വ്യക്തമാക്കുന്നു.• ആറാം പുസ്തകം ഗുരുത്വാകർഷണവും വൈമാനിക ശാസ്ത്രത്തേയും കുറിച്ച്‌ പറയുന്നു.• ഏഴാം പുസ്തകം പ്രപഞ്ചോൽപ്പത്തി സിദ്ധാന്തം വ്യകതമാക്കുന്നു.• എട്ടാം പുസ്തകം വെളിച്ചത്തേ കുറിച്ചും, വെളിച്ചം എങ്ങനെ യുദ്ധത്തിൽ ആയുധമായി ഉപയോഗിക്കാം എന്നതിനെ കുറിച്ചും പറയുന്നു.• ഒമ്പതാം പുസ്തകം സമൂഹശാസ്‌ത്രത്തേ കുറിച്ചും പറയുന്നു എന്ന് കരുതപ്പെടുന്നു.അറിവാണ് ഇവരുടെ ശക്തി, ഇവർ പൊതുവേ അത് അവരുടെ അടുത്ത തലമുറയ്ക്ക് കൈമാറ്റം ചെയ്തുകൊണ്ടേ ഇരിക്കുന്നു. പുതിയ അറിവുകൾ നേടിയും , തങ്ങൾക് ലഭിച്ച അറിവുകൾ സൂക്ഷിച്ചു വെച്ചും ഇവർ മറ്റുള്ള എല്ലാ രഹസ്യാ ഗ്രൂപ്പുകളെ പോലെ ഇന്നും ഭൂമിയിൽ നിലനിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. പക്ഷെ അവർക്ക് ഒരു കാര്യം അറിയാം തങ്ങളുടെ അറിവുകൾ ദുഷ്ടശക്തികളുടെ കൈയ്യിൽ എത്തിച്ചേർന്നാൽ അത് ഈ ലോകത്തിന്റെ അവസാനം ആയിരിക്കും എന്ന സത്യം. അതുകൊണ്ട് അവർ എപ്പോഴും ഒരു രഹസ്യ സ്വഭാവം ജീവിതത്തിൽ പുലർത്തുന്നു. ഈ ഒമ്പത് അജ്ഞാതരായ മനുഷ്യരുടെ കൂടെ ചേർത്തി വായിക്കാവുന്ന സംഘങ്ങളുടെ പേരുകൾ ആണ് മായൻ പുരോഹിതർ, ടിബറ്റ് സന്യാസികൾ, പുരാതന ഈജിപ്ഷ്യൻ സംസ്കാരം ഇന്നും കൊണ്ട് നടക്കുന്നവർ, ഇല്ലുമിനാറ്റികൾ, നൈറ്റ് ടെംബ്ലേർസ്, ഫ്രീമാസൺസ് അങ്ങനെ അവരുടെ പട്ടിക നീളുന്നു. ലോകപ്രസിദ്ധരായ പല ശാസ്ത്രജ്ഞൻമാരും ഈ സംഘത്തിൽ ഉള്ളവരോ ഈ സംഘങ്ങളുടെ സഹായം സ്വീകരിച്ചവരോ ആണെന്ന് പറയപ്പെടുന്നു.1700കളിൽ ജർമ്മനിയിൽ ക്രിസ്ത്യൻ സഭ അതീവ ശക്തിയാർജ്ജിച്ചിരുന്ന കാലം. ബൈബിളിന് ഉപരിയായി വന്നിരുന്ന എല്ലാ ചിന്തകളേയും ദൈവനിഷേധമായി കണ്ട് അതികഠിനമായ ശിക്ഷകൾ സഭ നൽകി വന്നിരുന്നു. ശാസ്ത്രീയമായോ ആത്മീയമായോ ഉയർന്ന ചിന്താഗതി പ്രചരിപ്പിച്ചിരുന്നവരെ തിരഞ്ഞ് പിടിച്ച് സഭ ശിക്ഷിച്ചു. ഭൗദ്ധികമായി ഉയർന്ന നിലവാരം പുലർത്തിയ ഇത്തരക്കാർക്ക് സഭയെ പേടിച്ച് പുതിയ കണ്ടുപിടുത്തങ്ങളും ചിന്തകളും പ്രചരിപ്പിക്കാൻ പറ്റാതെ ആയി. സഭയെ മറച്ച്, രഹസ്യമായി ഇത്തരം ചിന്താഗതിക്കാരുടെ കൂട്ടായ്മ പ്രവർത്തിക്കാൻ തുടങ്ങി ആ രഹസ്യ സമൂഹമായിരുന്നു ഇല്ലുമിനാറ്റി എന്നറിയപ്പെട്ടത്. 1776 മെയ് 1ന് അപ്പർ ബവേറിയയിൽ അഞ്ചംഗങ്ങളുമായാണ് ഇല്യൂമിനാറ്റിയുടെ തുടക്കം. സ്ഥാപകനായ ആഡം വെയ്ഷാപ്റ്റ് (Adam Weishaupt ) ആയിരുന്നു ഇല്ലുമിനാറ്റി (illuminatti) എന്ന പേര് ആദ്യമായി നിർദ്ദേശിച്ചത്.പിന്നീട് സഭ അവരുടെ പദ്ധതികൾ പലതും കണ്ടു പിടിച്ച് നശിപ്പിച്ചെങ്കിലും, ബുദ്ധിമാൻന്മാരായ ശാസ്ത്രജ്ഞൻമാരും, ലോകത്തിലെ തന്നെ വലിയ സമ്പന്ന കുടുംബങ്ങളും, തത്വചിന്തകരും ഉൾപ്പെട്ട ഇല്ലുമിനാറ്റി എന്ന ഈ കൂട്ടായ്മ, തങ്ങളുടെ ബൗദ്ധിക സാമർത്ഥ്യത്താൽ നിലനിന്നുപോന്നു. ലോകത്തിൽ കൂടുതൽ സമൂഹ സ്വാധീനവും മിടുക്കും സമ്പത്തും ഉള്ളവർക്ക് മാത്രമായി രഹസ്യഅംഗത്വം നൽകി ഇലൂമിനാറ്റി പ്രവർത്തനം തുടർന്നു. എന്നാൽ രഹസ്യമായി അധോമണ്ഡലത്തിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകൾക്കും സംഭവിക്കുന്നത് പോലെയുള്ള ഒരു അപചയം ഇല്ലുമിനാറ്റിക്കും കാലക്രമത്തിൽ സംഭവിച്ചു. മിടുക്കൻമാരെങ്കിലും, അധർമ ചിന്താഗതിയുള്ളവർ അതിൽ പലപ്പോഴും മേൽക്കൈ നേടി. ലോക പുരോഗതി ലക്ഷ്യമിട്ടവർ ഇല്ലൂമിനാറ്റി നിയന്ത്രിക്കുമ്പോൾ തന്നെ അതിനു വിപരീതമായ അജണ്ടകൾ വച്ചുപുലർത്തുന്നവരുടെ കൈകളിൽ ഈ നിയന്ത്രണം എത്തിയാൽ എന്തായിരിക്കും സ്ഥിതി..? അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്.കാലം കടന്നു പോയപ്പോൾ ക്രിസ്തീയ സഭ യാഥാസ്തിക ഭാവം കൈവെടിയാൻ തുടങ്ങി. പുരോഗമന ചിന്തകൾക്ക് സ്വാതന്ത്ര്യം കിട്ടി. ഇല്യൂമിനാറ്റിക്ക് രഹസ്യമായി പ്രവർത്തിക്കേണ്ടിയിരുന്ന സാഹചര്യങ്ങൾ മാറി. പക്ഷേ അപ്പോഴേക്കും ലോകത്തിലെ ഏറ്റവും ശക്തമായ സംഘടനയായി, ലോകഗതി നിയന്ത്രിക്കുന്ന തലത്തിലേക്ക് വളർന്നു വന്നിരുന്ന അവർക്ക് പരസ്യമായി പ്രവർത്തിക്കാൻ ആവാത്ത വിധത്തിലുള്ള നിഗൂഢ അജണ്ടകൾ ഉണ്ടായി. അതിനാൽ ഇന്നും അവർ രഹസ്യമായി പ്രവർത്തിക്കുന്നു.വടക്കന്‍ കൊറിയയെപ്പോലെ, അല്ലെങ്കില്‍ പണ്ടത്തെ ഇറാക്കിനെ പോലെ, വിരലില്‍ എണ്ണാവുന്ന ഏതാനും രാജ്യങ്ങള്‍ ഒഴികെ, മറ്റെല്ലാ രാജ്യങ്ങളും പൂര്‍ണ്ണമായും ഭരിക്കുന്നത്‌.... ഭരിക്കുന്നത്‌ അവിടത്തെ ഗവര്‍മെന്റുകള്‍... അല്ലാതെപ്പിന്നെ? അങ്ങനെ ആണെന്നാണ്‌ പൊതുവിശ്വാസം. അതായിരിക്കും സാധാരണക്കാരന്‍റെ പെട്ടെന്നുള്ള ഉത്തരം. വിശ്വാസം! അതല്ലേ എല്ലാം... എന്നാല്‍ ചിലര്‍ വിശ്വസിക്കുന്നത് അങ്ങനെയല്ല കാര്യങ്ങള്‍, ഇല്ലുമിനാറ്റിയായാണ് ലോകം ഭരിക്കുന്നത് എന്നാണ്. അവരുടെ അനുമാനം ഇങ്ങനെ...ലോകം മുഴുവന്‍ ഭരിക്കുന്ന ഇല്ലുമിനാറ്റിക്ക് ഒരു അഞ്ച് തലങ്ങളുള്ള കസേരയുണ്ട്‌ അതിൽ അഞ്ചാം തലത്തിലെ കസേരയില്‍ ഇരിക്കുന്നവന്‍ ആരാണെന്ന് ഇന്നും അജ്ഞാതമാണ്. മുന്‍ഗണന പ്രകാരമുള്ള നാലു സാദ്ധ്യതകള്‍ പറഞ്ഞു കേട്ടത് ഇപ്രകാരം:1. ഭൂലോക സമ്പന്നർ റോത്ത് ചൈല്‍ഡ് കുടുംബം2. ബ്രിട്ടീഷ്‌ രാജ്ഞി3. അമേരിക്കന്‍ പ്രസിഡന്റ്4. പോപ്പ്ഇവര്‍ നാലുപേരും, അല്ലെങ്കില്‍ ഇവര്‍ക്ക് നാല് പേര്‍ക്കും സമ്മതനായ, അഞ്ചാമനായ മറ്റൊരാള്‍. പക്ഷെ അതങ്ങനെയല്ലന്നും അവരുടെ പരമോന്നത നേതാവ് ഈ അഞ്ചാം തലത്തിലെ കസേരക്കും മുകളിലുള്ള ഒരാള്‍ ആണെന്നുമാണ് മറ്റൊരു വിഭാഗം ആൾക്കാർ പറയുന്നത്. അതായത്, ആറാം തലത്തിലെ കസേരയില്‍ ഇരിക്കുന്നയാൾ സാത്താന്‍ എന്നറിയപ്പെടുന്നു. എന്നാല്‍ മറ്റൊരു വിഭാഗം ആളുകൾ ആ കസേരക്ക് കീഴിലുള്ള തലങ്ങള്‍ വളരെ കൃത്യമായി മറ്റൊരു തരത്തിൽ പറയുന്നത് ഇങ്ങനെയാണ്.4. ക്രൗൺ കൗൺസിൽ ഓഫ് 13(ലോകത്തിലെ ഏറ്റവും സമ്പന്നമായ 13 കുടുംബങ്ങള്‍)3. കമ്മിറ്റി ഓഫ് 300(ലോകത്തിലെ ഏറ്റവും വലിയ 300 സമ്പന്ന കുടുംബങ്ങള്‍)2. പവർഫുൾ സബ്ബ് ഫാമിലീസ് (ആഗോള തലത്തില്‍ ശക്തിയുള്ള കുടുംബങ്ങൾ )1. ദി റൗണ്ട് ടേബിൾ(ഇതില്‍ ക്ലബ്‌ ഓഫ് റോം, UN, അടക്കം 6 കമ്മറ്റികള്‍)ലോകത്തെ വിഴുങ്ങാൻ പോന്ന നിഗൂഢ പദ്ധതികൾ ഇവർക്കുണ്ടെന്ന് പറയപ്പെടുന്നു... ഈ ലോകവും, അതിലെ വിഭവങ്ങളും, തങ്ങളുടെ സുഭിക്ഷ ജീവിതത്തിനായി മാത്രം ഉപയോഗപ്പെട്ടാല്‍ മതിയായിരിക്കുമെന്ന് ലോകത്തിലെ അതീവ സമ്പന്നരായ ചിലര്‍ ആഗ്രഹിക്കുന്നു. ലോകത്തിന്‍റെ മൊത്തം സമ്പത്തിന്‍റെ 70%ത്തോളം ഇതിനകമേ കയ്യടക്കികഴിഞ്ഞ ഇവര്‍ക്ക്, ഇനിയും തൽസ്ഥിതി തുടരണം എന്നുതന്നെയാണ് ആഗ്രഹം. തങ്ങളുടെ ഭീമമായ സമ്പത്തും, അതിനാല്‍ വന്നുചേര്‍ന്ന ഗണ്യമായ അധികാരവും, അനവസാനങ്ങളായ അവസരങ്ങളും, അവരുടെ ആഗ്രഹങ്ങളെ എളുപ്പമാക്കുമെന്നു നമുക്കൂഹിക്കാം. എങ്കില്‍, അതിനായി അവര്‍ക്കൊരു കൃത്യമായ പദ്ധതി ഉണ്ടായിരിക്കുമോ? ഒരുപക്ഷെ, നാടകീയമായി ലോകത്തില്‍ എന്തെങ്കിലും നടക്കുന്നുണ്ടോ? ഉണ്ടെന്നാണ് ലഭ്യമായ വിവരം!ലോകം മുഴുക്കെയുമുള്ള സര്‍ക്കാരുകളെ പോലും സ്വാധീനിക്കാന്‍ കഴിവുള്ള, ഒരു സൂപ്പര്‍ മാഫിയായി ഇല്ലുമിനാറ്റി ലോകത്തില്‍ നിലനില്‍ക്കുന്നുണ്ട്, എന്നൊരു ഞെട്ടിപ്പിക്കുന്ന സിദ്ധാന്തമാണ് അറിയാൻ കഴിഞ്ഞത്. അവർ ലോകമറിയാതെ നടത്തിക്കൊണ്ടിരിക്കുന്ന ഒരു പദ്ധതിയാണ് കുപ്രസിദ്ധമായ "ദി ന്യൂ വേൾഡ് ഓർഡർ".ഇന്ത്യയേക്കാള്‍ വിദ്യാഭ്യാസപരമായി മുന്നിട്ടു നില്‍ക്കുന്ന സമ്പന്ന രാജ്യങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം ഇതായി മാറിയിട്ട് വര്‍ഷങ്ങള്‍ പലതുമായി. ഈ ലോകത്തില്‍, അതിന്‍റെ ഉടമകള്‍ക്കായി ഇല്ലുമിനാറ്റിയിൽ ഒരു വിഭാഗമുണ്ട്. അതിനെ നമുക്ക് എലൈറ്റ് ക്ലബ്‌ എന്നുവിളിക്കാം. കൃത്യമായി പറഞ്ഞാല്‍; പതിമൂന്നു കുടുംബക്കാര്‍. നമ്മളെല്ലാം കേവലം അവരുടെ കളിപ്പാട്ടങ്ങള്‍ മാത്രം. ഇവയാണ് ഇതിലെ അംഗകുടുംബങ്ങള്‍.1. റോത്ചൈൽഡ്2. ബ്രൂസ്3. കാവെൻഡിഷ്4. ഡി മെഡിസി5. ഹാനോവർ6. ഹാപ്സ്ബർഗ്7. ക്രൂപ്8. പ്ലാന്റാജനേത്9. റോക്കഫല്ലെർ10. റൊമാനോവ്11. സിൻക്ലെയർ12. വാർബർഗ്13. വിൻഡ്സർഈ 13 രാജരക്ത കുടുംബങ്ങളില്‍ ജനിച്ചവര്‍ക്ക് മാത്രമാണ് എലൈറ്റ് ക്ലബ്ബിൽ പ്രവേശനമുള്ളൂ. ലോകത്തിലെ സകല രാജ്യങ്ങളിലും, ഇവരുടെ പാവസര്‍ക്കാരുകളാണത്രെ വെച്ചുപുലര്‍ത്തിക്കൊണ്ടിരിക്കുന്നത്. അവര്‍ ഏകദേശം 700 കോടിയോളം മനുഷ്യരെ അടക്കി ഭരിക്കുകയും, പ്രപഞ്ചത്തിലെ സകല വിഭവങ്ങളും സമര്‍ത്ഥമായി സദാ കയ്യടക്കിവെക്കുകയുമാണ് ചെയ്തുപോരുന്നത്. ഇതൊക്കെയും ഇന്നോ, ഇന്നലെയോ, തുടങ്ങിയതല്ല. നൂറ്റാണ്ടുകളായി ഭൂമിയിലെ സ്ഥിതി ഇതുതന്നെ.ഈ അടിമകളുടെ അദ്ധ്വാനം അവർക്ക് ആവശ്യമായിരുന്നു. എന്നാല്‍ അവറ്റകളെ അടക്കിയൊതുക്കി അച്ചടക്കത്തോടെ നിലനിര്‍ത്തി കൊണ്ടുപോരുക എന്നത് എക്കാലത്തും അവര്‍ക്ക് വളരെ പ്രയാസകരമായിരുന്നു.പക്ഷെ കാലം മാറിയിരിക്കുന്നു. അദ്ധ്വാനിക്കാന്‍ ഇന്ന് മനുഷ്യരെ അധികമായി ആവശ്യമില്ലാതെ വന്നിരിക്കുന്നു.പകരം അച്ചടക്കത്തോടെ ജോലി ചെയ്യുന്ന യന്ത്രമനുഷ്യരെ അവര്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നു. എങ്കിലിനി ഇത്രയും മനുഷ്യർ എന്തിന്? ലോകത്തില്‍ ഇനി ഇത്ര വലിയ ജനസംഖ്യ ആവശ്യമുണ്ടോ? ഇല്ല. നമ്മളില്‍ വലിയൊരു ഭാഗം ഇനി ജീവിച്ചിരിക്കേണ്ടതില്ല.എങ്കില്‍ അവര്‍ കൊല്ലാന്‍ മടിക്കുമോ?അവര്‍ക്കതിനു കഴിയുമോ?കഴിയും...വളരെ നിസ്സാരമായി കഴിയും.അതിനായി അവര്‍ക്ക് പദ്ധതികള്‍ വല്ലതുമുണ്ടോ? ഉണ്ട്, അതാണത്രേ ഡി പോപ്പുലേഷൻ അജണ്ട.എന്നാല്‍ എന്തുകൊണ്ട്, നേതാക്കന്മാരും, നിങ്ങളുടെ പ്രിയപ്പെട്ട സാഹിത്യകാരന്മാരും, ഇതൊന്നും ഇന്നു വരെ പറഞ്ഞില്ല? മാധ്യമങ്ങള്‍? പുരോഹിതന്മാര്‍? ഉത്തരമില്ലാ. പക്ഷെ നമുക്കറിയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അവര്‍ക്കറിയാം. അവരാണ് അതിന്‍റെ പിതാക്കന്മാർ‍. ശാസ്ത്രം വളര്‍ന്നു വന്ന വഴി, മതങ്ങള്‍ വന്ന വഴികളെക്കാള്‍ നിഗൂഢമായവയാണ്. പറഞ്ഞുകേട്ടതൊക്കെ ശാസ്ത്രമാണെന്ന് കരുതിയിരുന്നവര്‍ക്ക്, പലപ്പോഴും തെറ്റി. ഉണ്ടായത്; ശാസ്ത്രമെന്ന പദം പ്രയോഗിച്ചുകൊണ്ട് ജനമനസ്സുകളെ ഒരുകൂട്ടര്‍ ഒരു പ്രത്യേക രീതിയിലൂടെ നൂറ്റാണ്ടുകളായി വളച്ചൊടിച്ചെടുക്കുകയായിരുന്നു. ഇല്ലുമിനാറ്റികൾ സുഗമമായി ജനങ്ങളെ എക്കാലവും ഭരിച്ചുപോരുന്നത് നിക്ഷ്പ്രയാസം നമുക്ക് തിരിച്ചറിയാൻ കഴിയുമത്രേ!..അവര്‍ അവരുടെ മുദ്ര സകലയിടത്തും സധൈര്യം, പരസ്യമായി പതിച്ചിടുന്നു. കൌതുകകരമായ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.ഇക്കാലത്ത് ലോകത്തിനു പൂര്‍ണ്ണമായും ആശ്രയിക്കേണ്ട ഒന്നാക്കി മാറ്റിയിരിക്കുന്നു ഇന്‍റെര്‍നെറ്റ് ശൃംഖല, അതില്‍ത്തന്നെ വളരെ പ്രധാനപ്പെട്ട ഒരു ബ്രൌസര്‍ ആയ ക്രോം അതിന്റെ ലോഗോ എങ്ങനെയാണ് മൂന്ന് ആറുകളെ പ്രതിനിധാനം ചെയ്യുന്നത് ? പിന്നെ ബാര്‍ കോഡിലെ മൂന്ന് ആറുകള്‍ ?... ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യാക്ഷരമായ A ഒരു പിരമിഡിനെ സൂചിപ്പിക്കുന്നു. എന്നാല്‍, ആ പിരമിഡിനു കുറുകെ ഒരു വര കൂടി സ്ഥാപിച്ചു കൊണ്ട്, അക്ഷരത്തില്‍ ഇല്യൂമിനിട്ടിക്കാരുടെ പ്രധാന പ്രതീകമായ, ഖണ്ഡിച്ച പിരമിഡിനെ വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നത് അവരാണെന്നും വിശ്വാസങ്ങളുണ്ട്. 666 അവരുടെ ഇഷ്ടസംഖ്യയാണ്. നമ്മുടെ ഉപഭോഗത്തിനായി ലഭ്യമാക്കിയ സകല ഉത്പ്പന്നങ്ങളിലും ബാര്‍ കോഡായി അച്ചടിച്ചിരിക്കുന്ന സംഖ്യകളില്‍ ആദ്യത്തേതും, മദ്ധ്യത്തിലേതും, ഒടുവിലേതും, രണ്ടു മെലിഞ്ഞ വരകളാണ്. അവ മൂന്ന് 6കളെ സൂചിപ്പിക്കുന്നവയത്രേ.ഇല്യൂമിനാറ്റി കുടുംബക്കാര്‍ക്ക് വര്‍ഷങ്ങളോളം സുരക്ഷിതരായി ഒളിച്ചു പാര്‍ക്കാന്‍, ഭൂമിയില്‍ ഭൂഗര്‍ഭ തുരങ്കങ്ങള്‍ പണിതീര്‍ക്കുന്നുണ്ടത്രേ, അടിമകളായ ശാസ്ത്രജ്ഞന്മാര്‍, അതും കാതലായ ശ്രദ്ധ പതിപ്പിച്ചുകൊണ്ട്. പടുകൂറ്റന്‍ പഞ്ചനക്ഷത്ര ബങ്കറുകള്‍ അങ്ങനെ ആയിരക്കണക്കിനായ്, ലോകം മുഴുക്കെ പണിതിട്ടു കഴിഞ്ഞതൊന്നും ജനങ്ങൾ അറിയാതെയാണെന്നും പറയപ്പെടുന്നു. ഇത് അറിഞ്ഞവരെയും പറഞ്ഞവരേയും 'ഗൂഢാലോചനാ വാദക്കാര്‍' എന്ന് വിളിപ്പിച്ചു കളിയാക്കിക്കാനും; ഈ ഇല്ലുമിനാറ്റികൾക്ക് കഴിഞ്ഞത്രേ. ലോകത്തിലെ രാഷ്ട്രനേതാക്കളെ സകലരെയും സ്വാധീനിക്കാന്‍, ഭീഷണിയുടെയും, പ്രലോഭനങ്ങളുടെയും, വലിയ വലിയ വലകള്‍ എങ്ങും വീശി വിരിച്ചിട്ടിട്ടുണ്ട്. എന്താണ് നടക്കുന്നതെന്നോ, എങ്ങനെയാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്നോ, ഒന്നും അറിയാതെ ജനങ്ങള്‍ ഇപ്പോഴും നിത്യവും വെളുപ്പിനേ ഉണരുകയും പതിവുപോലെ സ്വസ്ഥതയോടെ ഓഫീസുകളില്‍ പോയി ഉടമകള്‍ക്ക് സമ്പത്തുണ്ടാക്കി കൊടുക്കുന്ന ജോലിയില്‍ ആഹ്ലാദം കണ്ടെത്തുകയും ചെയ്യുന്നു.സ്യൂഡോ സയന്‍സ് ലോകം ഭരിക്കുന്ന ഒരു കാലഘട്ടത്തില്‍ ജീവിച്ചുപോരുന്നവരാണ് നമ്മളെല്ലാവരും. അതിനു ചില സൃഷ്ടാക്കള്‍ ഉണ്ട്. ഇന്നേക്കായ് അവരുടെ പിന്മുറക്കാരായ പുതിയ പരിപാലകരും. കുത്തിവെയ്പുകളില്‍ കലര്‍പ്പില്ലെന്നതിനു തെളിവു ചോദിച്ചാല്‍, 'സർക്കാരുകൾ പറഞ്ഞു' എന്നല്ലാതെ മറ്റൊരു ഉത്തരവും നമുക്കില്ല, പക്ഷെ അതിലൂടെ വിജയിക്കുന്നത്, കോടിക്കണക്കിനു കുട്ടികളെ കൊന്നു തീര്‍ക്കാനുള്ള ഇല്ലുമിനാറ്റികളുടെ മാരകമായ ഡീപോപ്പുലേഷന്‍ പദ്ധതിയാണെന്നും വ്യാപകമായി സിദ്ധാന്തങ്ങൾ പ്രചരിക്കുന്നുണ്ട്. വിശ്വാസയോഗ്യമാണോ ഈ കോണ്‍സ്പിരസി തിയറികള്‍? സത്യം തീര്‍ത്തും അപ്രതീക്ഷിതവും, നാടകീയവും, അത്യന്തം ആശ്ചര്യകരവും, അത് നിങ്ങളുടെ ജീവിതത്തെ ആകപ്പാടെ, അടിമുടി മാറ്റിമറിക്കാന്‍ പോന്നതും, ആണെങ്കില്‍, നിങ്ങള്‍ യാഥാസ്ഥിതികതയിലേക്ക് പിന്‍വലിയുമോ? യുക്തിയുടെ ഏതറ്റം വരെ നിങ്ങള്‍ പോവും?റോത്ചൈൽഡ് (Rothschild), ഇല്ലുമിനാറ്റി രഹസ്യ കുടുംബത്തിലെ ഒരു പ്രധാനി, ആരംഭത്തിൽ പതിമൂന്നു പേരടങ്ങുന്ന ഈ കുടുബത്തിൽ ഇന്ന് രക്തബന്ധമുള്ള ആറായിരത്തോളം പേരുണ്ട്. ലോകത്തെ മൊത്തം ഒരു ഭരണത്തിൽ കീഴിലാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇവരുമായി സഹകരിക്കാത്ത ഒരേ ഒരു രാജ്യം ഉത്തരകൊറിയ മാത്രമാണത്രെ. തുടക്കകാലത്തു യുദ്ധക്കെടുതിയാൽ വലഞ്ഞിരുന്ന പല രാജ്യങ്ങളെ സഹായിച്ചും പല പ്രഭുകുടുബങ്ങളുടെ വിശ്വസ്തനായി പ്രവർത്തിച്ചും റോത്ചൈൽഡ് പ്രീതി നേടി..., നിരവധി ശാസ്ത്രജന്മാർ, രാഷ്ട്രീയക്കാർ, പ്രമുഖ ബിസിനസുകാർ പ്രമുഖ സെലിബ്രിറ്റികൾ ഇവരെല്ലാം ഇല്ലുമിനാറ്റികളുടെ ആജ്ഞാനുവർത്തികളാണെന്ന് പലപ്പോഴായി ഊഹങ്ങൾ പ്രചരിച്ചു... ലോകത്തെ പല തീവ്രവാദ സംഘടനകളെയും രാഷ്ട്രീയ പാർട്ടികളെയും ജീവകാരുണ്യ പ്രവർത്തനങ്ങളെയും അളന്ന് പരിപോഷിപ്പിക്കുന്നത്ത് ഇവരാണത്രേ... അമേരിക്കയിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതും പ്രസിഡന്റിനെ മുൻനിർത്തി രാജ്യം ഭരിക്കുന്നതുപോലും ഇല്ലുമിനാറ്റിയുടെ അധീനതയിലാണെന്ന് പറയപ്പെടുന്നു. ഇനി ഇവരുമായി സഹകരിക്കാത്ത ഭരണകർത്താക്കളെ ഒരു തെളിവുപോലും ഇല്ലാതെ ഇല്ലാതാക്കാനും ഇവർക്കു സാധിക്കും. അങ്ങനെ ഇവർ ആണ് കൊന്നത് എന്ന് പറയപ്പെടുന്ന ചില വ്യക്തികൾ ആരൊക്കെയെന്ന് നോക്കൂ...അമേരിക്കയുടെ മുപ്പത്തിയഞ്ചാം പ്രസിഡന്റ്‌ ജോൺ എഫ് കെന്നഡി ഈ ഇല്ല്യൂമിനേറ്റി കുടുബത്തിലെ രക്തബന്ധമുള്ള അംഗമായിരുന്നു, അദ്ദേഹത്തിന്റെ ഭരണകാലത്തു അദ്ദേഹത്തിന് ഒരു നാൾ മാനസാന്തരമുണ്ടായി തെറ്റാണല്ലോ ജനങ്ങളോട് ചെയ്യുന്നത് എന്ന തോന്നൽ ഉണ്ടാവുകയും പ്രസംഗംത്തിലൂടെ ജനങ്ങളെ ഇദ്ദേഹം അറിയിക്കും എന്ന ഘട്ടം വന്നപ്പോൾ ഇല്ലുമിനിറ്റി അംഗങ്ങൾ തന്നെ അദ്ദേഹത്തെ കൊല്ലിക്കുകയായിരുന്നു. പിന്നീട് ജോൺ എഫ് കെന്നഡിയുടെ സഹോദരനും കൊലചെയ്യപെടുകയുണ്ടായി.. മാർട്ടിൻ ലൂതർ കിങ്ങിന്റെയും എബ്രഹാം ലിങ്കൺന്റെയും മൈക്കിൾ ജാക്സന്റെയും ബോബ് മാർലിയുടെയും തുടങ്ങി പല പ്രമുഖ വ്യക്തിത്വങ്ങളുടെയും ദുരൂഹ മരണങ്ങൾക്ക് പിന്നിൽ ഈ ലോകം അടക്കി വാഴുന്ന ഇല്ല്യൂമിനാറ്റിയുടെ കറുത്ത കൈകളാണെന്നാണ് പരക്കെയുള്ള വാദം... കാരണം ഇവർക്ക് എല്ലാം തന്നെ ലോക ജനതയെ തന്നെ സ്വാധീനക്കാനുള്ള ശക്തിയും പിന്തുണയുമുണ്ടായിരുന്നതായി നമുക്ക് അവരുടെ ചരിത്രം പരിശോധിച്ചാൽ മനസിലാവും. ഇവിടെയാണ് ഇല്ലുമിനാറ്റി അവരുടെ അജണ്ട നടപ്പിലാക്കുന്നത്, അവരുടെ അജണ്ടയനുസരിച്ച് ലോകസ്വാധീന ശക്തി ഒരിക്കലും മറ്റൊരു വ്യക്തി കേന്ദ്രീകൃതം ആവരുത് എന്നാണ്, അത് കൊണ്ട് പരിധിയിൽ കൂടുതൽ ലോകജനതയെ ഒന്നിപ്പിക്കാൻ ശക്തിയുള്ളവർ എന്നും അവരുടെ ഉന്മൂലന പട്ടികയിലെ പ്രധാനപ്പെട്ട വ്യക്തികളായിരിക്കും എന്നാണ് സിദ്ധാന്തം.റോത്ചൈൽഡ് ഫാമിലിയെ പറ്റി അറിയാത്തവർ ചുരുക്കമായിരിക്കും. ജൂത പാരമ്പര്യം നിലനിർത്തി പോരുന്ന ലോകത്തെ അതി സമ്പന്ന കുടുംബമാണിത്. ഇല്ലൂമിനാറ്റിസവും ഫ്രീമേസണും റോത്ചൈൽഡ് കുടുബവും ചേർത്ത് വായിച്ചാൽ ലോകത്തെ സാമൂഹിക സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ ഇവരുടെ അവിഭാജ്യ പങ്ക് വ്യക്തമാകും. ആറു ഭൂഖണ്ടങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഇവരുടെ ബാങ്കിംഗ് ബിസിനസ്‌. അമേരിക്കൻ ഫൈഡറൽ റിസർവ് വരെ ഇവരുടെ കൈകളിലാണെന്ന് പറയപ്പെടുന്നു. ഒരൊറ്റ നയതന്ത്രം കൊണ്ട് ലോകത്താകമാനം വൻ സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കാർ ഇവർക്ക് കഴിഞ്ഞേക്കും. ഇവരിൽ ഒട്ടേറെ നിഗൂഢതകൾ ഇപ്പോഴും ബാക്കി നിൽക്കുന്നു. സംഘടനാ ചരിത്രം പറയുന്നതിലുപരി ഇവരുടെ പൊതു ലക്ഷ്യങ്ങളിലേയ്ക്ക് കടക്കുന്നതാവും ഉചിതം. ഇവരെല്ലാം ഒരുപോലെ പരിശ്രമിക്കുന്നത് എന്തിനായിരിക്കും എന്ന ചോദ്യം എല്ലാവരുടെയും മനസ്സിലുണ്ടാകാം. വ്യത്യസ്ത മതങ്ങളുടെയും വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതികളിൽ നിന്നും ഉത്ഭവിക്കുന്ന സംഘർഷങ്ങളിൽ നിന്ന് നിത്യ ലോകശാന്തിയ്ക്കു വേണ്ടിയാണെന്ന് ഇവർ സ്വയം പുലമ്പുമെങ്കിലും സത്യം അതല്ല. അവരുടെ ലക്ഷ്യം "ദി ന്യൂ വേൾഡ് ഓർഡർ " അഥവാ ഒരു മതം, ഒരു നേതാവ്, ഒരു ഭരണകൂടം, ഒരു കറൻസി എന്ന പദ്ധതി ഭൂമിയിൽ നടപ്പിലാക്കാനാണ്. ഇന്നു വരെ ആരും കേൾക്കാത്ത രീതിയിലുള്ള ഒരു പുതിയ നിയമ സംഹിത ലോകത്താകമാനം അടിച്ചേൽപ്പിക്കാനാണ് ഇവർ സ്വപ്നം കാണുന്നത്. അതിനു മുമ്പായി ഭൂമിയെയും ലോകജനതയെയും മെരുക്കിയെടുക്കുക മാത്രമാണ് അവർ ചെയ്യുന്നത്. അങ്ങനെ ഒരാളുടെ കയ്യിലായി ഭൂമിയുടെ ഭരണച്ചക്രം ഇവർ ഏൽപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.മേൽ പറഞ്ഞ ഭൂമിയെ മെരുക്കിയെടുക്കലിൽ നമ്മൾ അറിഞ്ഞോ അറിയാതെയായോ ഒരു പാട് തവണ ഇരകളായേക്കാം, അതിലൊന്നാണ് മൂന്നാം ലോക മഹായുദ്ധം. കേട്ടിട്ട് ചിരി വരുന്നുണ്ടെങ്കിൽ പ്രശസ്ത ഭാവി പ്രവചകനായിരുന്ന നോസ്റ്റർഡാമസിന്റെ പ്രവചനങ്ങളെടുത്ത് നോക്കാം. അദ്ദേഹം ജീവിതകാലം മുഴുവൽ സാത്താൻ സേവകനായിരുന്നു. മൂന്നാം ലോക മഹായുദ്ധത്തെ വളരെ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം പ്രവചിച്ചത്. September 11 2001 ന്യൂയോർക്ക് ലെ വേൾഡ് ട്രേഡ് സെന്റർ കെട്ടിടത്തിൽ നടന്ന മഹാ വിപത്ത് അദ്ദേഹം കൃത്യമായി പ്രവചിച്ചിരുന്നത് മൂന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കമെന്നാണത്രെ. ഇന്നും നല്ലൊരു വിഭാഗം അമേരിക്കൻ ജനത ഈ ഭീകരാക്രമണത്തിന്റെ പിന്നിലെ കാരണത്തിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അതിനു തക്കതായ കാരണവും അവർ നിരത്തുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു കാരണം ഈ സംഭവ ശേഷം ലൈവായി ടി വി ന്യൂസ് കണ്ട ആയിരക്കണക്കിനു ജനങ്ങളാണ്. ഇന്നു നാം കാണുന്ന വിമാനം പറന്നു വന്നിടിക്കുന്ന ദൃശ്യം അക്കൂട്ടർ അന്നേരം വാർത്തയിൽ കണ്ടത് വിമാനമില്ലാതെയായിരുന്നത്രെ (സംഭവ ശേഷം ഉടനെ ടിവി ചാനലിൽ വീഡിയോ വാർത്താ ചാനലുകളിൽ പൊടുന്നനെ കാണിച്ചതാണെന്ന്). എന്നാൽ കുറച്ച് നേരത്തേക്ക് ഈ വീഡിയോ കാണിക്കാതെയും പിന്നീട് വീഡിയോ ചാനലിൽ പ്രത്യക്ഷപ്പെടുന്നത് വിമാനം ഇടിച്ചിട്ടാണെന്നുമായിരുന്നു (യൂടൂബിൽ ഈ സംഭവം വിശദമായി പറയുന്ന വീഡിയോ കാണുക). അതായത് അൽഖ്വായിദയും അമേരിക്കൻ ഭരണകൂടവും ചേർന്ന് നടത്തിയ മാസ്റ്റർ പ്ലാൻ അത് അതിഗംഭീര വിജയമായിരുന്നു. കാരണം ഈ സംഭവത്തിനു ശേഷമാണ് അമേരിക്കയ്ക്ക് മദ്ധ്യേഷ്യൻ (Middle East) രാജ്യങ്ങളിൽ ചുവടുറപ്പിക്കാൻ കഴിഞ്ഞത്.ആ കാലഘട്ടം ഓർമ്മിക്കുക... 2001, അറബ് മേഖല എണ്ണയുൽപാദനം കൊണ്ട് അതി സമ്പന്നതയിലേക്കുയരുന്ന കാലം... അന്നേറ്റവും കൂടുതൽ എണ്ണ ഖനികളുണ്ടായിരുന്ന രാജ്യമായ ഇറാഖിൽ നിന്നാണവർ തുടങ്ങിയത്. പിന്നീടു പല രാജ്യങ്ങളിലും ഭീകരവാദം ഒതുക്കാനെന്ന പേരിൽ കയറിക്കൂടിയ ഇവർ ഭീകരരുമായി ചേർന്ന് കൊന്നത് കോടിക്കണക്കിനു വരുന്ന ജനതത്തേയാണ്. തെളിവിനായി വിക്കിപീഡിയ ഗ്രഹിച്ചു നോക്കൂ. 2001 to 2017, എത്ര കോടി സാധാരണ ജനങ്ങൾ ഈയൊരൊറ്റ കാണം കൊണ്ട്‌ കൊല്ലപ്പെട്ടു. എത്രയെത്ര കുഞ്ഞുങ്ങൾ, താൻ മരിക്കുന്നതെന്തിനെന്ന് പോലുമെന്നറിയാൻ കഴിയാതെ പിടഞ്ഞുവീണ കുഞ്ഞു ജീവനുകൾ... ഈ കാലഘട്ടത്തിൽ പിറന്ന തന്റെ നിർഭാഗ്യമോർത്ത് വിധിയെ പഴിക്കുന്നുണ്ടാകും. അറബ് മേഖലയിൽ നാശം വിതയ്ക്കാൻ ഇവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ രണ്ടാകാം, ഒന്ന്... കുതിച്ചുയരുന്ന വളർച്ചാ നിരക്ക്, രണ്ട്... ഈ മേഖലയിൽ ഭൂരിപക്ഷം വരുന്ന മുസ്ലീം ജനസംഖ്യ പലിശ നിഷിദ്ധമായി കരുതുന്നതിനാൽ റോത്ചൈൽഡ് ഫൌണ്ടേഷന് സാമ്പത്തികമായും ആഭ്യന്തര പരമായും കാര്യമായ പങ്കില്ലായിരുന്നു, ഇത്തരം അടിച്ചമർത്തലുകളിലൂടെ അവർക്കത് സാധിക്കുന്നുവെന്ന് വേണം കരുതാൻ. ന്യൂ വേൾഡ് ഓർഡർ നടപ്പിലാക്കുന്നതിന് മുമ്പ് ഇവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ലോക ജനസംഖ്യ ഇപ്പോഴുള്ളതിന്റെ വളരെ കുറച്ച് ശതമാനമെന്ന രൂപത്തിലാക്കുകയെന്നാണ്.800 കോടി വരുന്ന ലോക ജനസംഖ്യ 80 കോടി ആക്കി ചുരുക്കാൻ സാധ്യമാകുന്ന മൂന്നാം ലോക മഹായുദ്ധത്തിന്റെ പ്രസക്തി ഇപ്പോൾ പിടികിട്ടിയില്ലേ.പണ്ട് വിദ്യാലയത്തിൽ പഠിച്ചതും വാർത്തകളിൽ വായിച്ചതുമായ, ഒരിക്കലും സ്വയം ചോദ്യം ചെയ്യാത്ത ഇപ്പോഴും നിങ്ങള്‍ വിശ്വസിച്ചുപോരുന്നതുമായ ഒരു കാര്യത്തെ നിങ്ങള്‍ ഒരിക്കലെങ്കിലും ഒന്ന് തുറന്നു പരിശോധിക്കുക, എങ്കില്‍ നിങ്ങൾക്ക് നിങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന സകല മിഥ്യാധാരണകളേയും ഇല്ലാതാക്കാൻ സാധിക്കും

Credit-മനു.നേതാജിപുരം

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram