സാത്താൻ

ഇന്നേവരെ നിർമിക്കപ്പെട്ടിട്ടുള്ള ബാലിസ്റ്റിക് മിസൈലുകളിൽ ഏറ്റവും പ്രഹരശേഷിയുള്ളതാണ് സോവ്യറ്റ് യൂണിയൻ എഴുപതുകളിൽ നിർമിച്ചു വിന്യസിച്ച SS-18 . ഈ മിസൈലിന് സാത്താൻ എന്ന് വിളിപ്പേരുനല്കിയതു സോവ്യറ്റ് യൂണിയന്റെ ചിര വൈരികളായ അമേരിക്കയാണ് .

അമേരിക്കയുടെ ബാലിസ്റ്റിക് മിസൈലുകളെ അവയുടെ ഭൂഗർഭ അറകളിൽ വച്ച് തകർക്കാൻ പ്രാപ്തിയുള്ളതായിരുന്നു സാത്താനെ ഹൈഡ്രജൻ ബോംബുകൾ .പത്തു ടൺ ഭാരം പതിനാറായിരം കിലോമീറ്റർ അകലെ വിക്ഷേപിക്കാനുള്ള കരുത്ത് ഇരുനൂറിലേറെ ടൺ ഭാരമുള്ള SS-18 ന് ഉണ്ടായിരുന്നു . സാധാരണയായി അഞ്ഞൂറിലധികം കിലോ ടൺ വിസ്ഫോടക ശേഷിയുള്ള പത്തു ഹൈഡ്രജൻ ബോംബുകളാണ് ഈ വമ്പൻ മിസൈലുകൾ വഹിച്ചിരുന്നത് .

ശീതയുദ്ധകാലത് 1974 ലാണ് ''സാത്താൻ '' സോവിയറ്റു യൂണിയൻ വിന്യസിച്ചു തുടങ്ങുന്നത് .ദ്രവ ഇന്ധനമാണ് ഈ ICMB ൽ .ഉപയോഗിക്കുന്നത് .ഭാരം കാരണം ഇവയെ ഭൂഗർഭ സിലോകളിലാണ് വിക്ഷേപണത്തിന് സജ്ജമായി സൂക്ഷിച്ചിരുന്നത് .ശീതയുദ്ധത്തിന്റെ അവസാനനാളുകളിൽ ഇരുനൂറിനടുത്ത് സാത്താന്മാരെ സോവിയറ്റു യൂണിയൻ സജ്ജമാക്കി നിർത്തിയിരുന്നു .മാനവരാശിയുടെ ഭാഗ്യത്തിന് '' സാത്താന്മാർ '' ഒരിക്കലും ആയുധങ്ങളുമേന്തി വിക്ഷേപിക്കപ്പെട്ടില്ല .ഉപയോഗ കാലാവധി കഴിഞ്ഞ സാത്താന്മാരെ റഷ്യ സൈക്ളോൺ(TSYCLON) എന്ന ഉപഗ്രഹ വിക്ഷേപണ വാഹനമായി ഉപയോഗിക്കാറുണ്ട്.

ഇപ്പോൾ നാല്പതു കൊല്ല ത്തിലേറെ പഴക്കമുള്ള ഏതാനും സാത്താന്മാരാണ് റഷ്യയുടെ ആയുധ ശേഖരത്തിൽ അവശേഷികുന്നത് . അവയെ ഇക്കൊല്ലം തന്നെ സർവീസിൽ നിന്നും പിൻവലിച്ചു പൊളിച്ചടുക്കുമെ ന്നു റഷ്യ പ്രഖ്യാപിച്ചു കഴിഞ്ഞു .

ഓരോ സാത്താനെയും സ്ക്രാപ്പ് ചെയുമ്പോൾ ഏതാണ്ട് 1.2 കിലോ സ്വർണം , 19 കിലോ വെള്ളി , 25 ടണ്ണിലേറെ വിലപിടിപ്പുള്ള ലോഹ സങ്കരങ്ങൾ എന്നിവയാണ് ലഭിക്കുന്നത് .10 കോടിയിലേറെ രൂപ വിലമതിക്കുന്ന വസ്തുക്കളാണ് ഒരു സാത്താനെ പൊളിച്ചടുക്കുമ്പോൾ ലഭിക്കുന്നതത്രെ .

ഇവക്കു ബദലായി സർമാറ്റ് ( RS-28 Sarmat)എന്ന ICBM റഷ്യ വികസിപ്പി ചു കഴിഞ്ഞു . അവൻഗാർഡ് ഹൈപ്പർസോണിക്ക് ഗ്ലൈഡ് വെഹിക്കിളുകൾ ( Avangard hypersonic glide vehicles )ഘടിപ്പിച്ച പോർമുനകൾ വഹിക്കുന്ന സർമാറ്റ് സാത്താനെക്കാൾ പ്രഹരശേഷിയുള്ളതും നിലവിലുളള ഒരു മിസൈൽ പ്രതിരോധം കൊണ്ടും തടുക്കാനാവാത്തതാണെന്നും ആണ് റഷ്യ അവകാശപ്പെടുന്നത്

credit: RishiDas

Follow👉🏻☣️ ടെലിബ്ലോഗർ☣️

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝 In Telegram👉🏻☣️ ടെലിബ്ലോഗർ☣️