Crop Circle

ഇന്നും ഉത്തരം കിട്ടാത്ത കടങ്കഥയാണ് crop circle. ലോകത്ത് ആകമാനം അതിവിശാലമായ ഗോതമ്പ് - ചോളം പാടങ്ങളിൽ ഒരു സുപ്രഭാതത്തിൽ പ്രത്യക്ഷപ്പെടുന്ന ചിഹ്നങ്ങൾ ജ്യാമിതിയ രൂപങ്ങൾ അടയാളങ്ങൾ എന്നിവയെ crop circles എന്ന് വിളിക്കാം. ലോകത്തിതുവരെ കണ്ടെത്തിയവയെക്കുറിച്ചുള്ള പ0നമാണ് സ്റ്റീവ് അലക്സാണ്ടറുടെ ഈ പുസ്തകം. ചില രൂപങ്ങൾ ചെറിയ വൃത്താകൃതിയിലും മറ്റു ചിലവ വളരെ വലിയതും സങ്കീർണ്ണവുമായി കാണപ്പെടുന്നു. പരസ്പരബന്ധിതമായ ജ്യാമിതീയ രൂപങ്ങളാണേറെയും.

നൂറ്റാണ്ടുകളായി ലോകത്തെമ്പാടുമുള്ള കർഷകർ ഇവയെപ്പറ്റി സൂചിപ്പിക്കുന്നു. വിളകൾ നശിപ്പിക്കാതെ. കൃത്യമായ വക്കുകളോടെ മടക്കിയാണ് ഉയരത്തിൽ നിന്ന് നോക്കിയാൽ മാത്രം പൂർണ്ണമായും കാണാൻ കഴിയുന്ന ഈ രൂപങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. ഇതെങ്ങനെ സംഭവിക്കുന്നു എന്നത് ഇന്നും അജ്ഞാതം. പല crop circles ന്റെയും നിർമ്മിതിയുടെ പിന്നിൽ മനുഷ്യകരങ്ങൾ ശാസ്ത്രം തെളിയിച്ചതാണെങ്കിലും ഭൂരിപക്ഷം സർക്കിളുകളും ഉത്തരം കിട്ടാതെ ഇന്നും അവശേഷിക്കുന്നു.

അറിയപ്പെടുന്ന ചരിത്രത്തിൽ Crop Circles നെപ്പറ്റി ആദ്യ സൂചന ലഭിക്കുന്നത് 1500 കളിലാണ്. 17ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ പലകുറിപ്പുകളിലും ഒരു പൈശാചിക രൂപം വിളകൾക്കിടയിൽ crop Circle ഉണ്ടാക്കുന്നതിനെപ്പറ്റി വ്യക്തമായ വിവരങ്ങൾ ഉണ്ട്. " mowing devil" എന്നാണ് ആ രൂപം പ്രദേശവാസികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. അന്നത്തെ പത്രങ്ങളിൽ പ്രഥാന വാർത്തയായിരുന്നു ഇത്. 1980 കളിൽ ആണ് crop Circles ലോക ശ്രദ്ധ ആകർഷിച്ചുതുടങ്ങിയത്. പ്രകൃതി ശാസ്ത്രജ്ഞൻ ജോൺ റാന്റ് കാപ്രൺ, താൻ നിരീക്ഷിച്ച ക്രോപ്പ് സർക്കിളിനേക്കുറിച്ച് Nature Magazine ൽ എഴുതിയിട്ടുണ്ട്. ഇവയുടെ ചില പ്രത്യേകതകൾ പറയാം.എല്ലാ crop circles ഉം ഒറ്റ രാത്രി കൊണ്ട് അല്ലെങ്കിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ നിർമ്മിക്കപ്പെട്ടവയാണ്. പല നിർമ്മിതികളിലും മനുഷ്യ സ്പർശത്തിന്റെ ലക്ഷണങ്ങൾ പോലും ഇല്ല, (കാൽപ്പാടുകൾ, പോക്കുവരവിനുപയോഗിച്ച വഴി തുടങ്ങിയവ) വിളകൾ ഒരു തരത്തിലും നശിപ്പിക്കാതെയാണ് പലതും നിർമ്മിച്ചിരിക്കുന്നത് ,കൂടാതെ Crop circles പ്രത്യക്ഷപ്പെടുന്ന പാടങ്ങളിൽ വിളകൾക്ക് വർദ്ധിച്ച വളർച്ച നിരീക്ഷിച്ചു വരുന്നു, കിറു കൃത്യമായ അളവിലുള്ള ജ്യാമിതീയ രൂപങ്ങൾ അളവിലും വലിപ്പത്തിലും ഒരു വ്യത്യാസവും ഇല്ല, സങ്കീർണ്ണമായ ജ്യാമിതീയ നിർമ്മിതികൾ, വളരെ വലിയ പല സർക്കിളുകളും പൂർണ്ണതയിൽ നിരീക്ഷിക്കാൻ ആകാശത്തു നിന്നുള്ള കാഴ്ച്ചയാണുത്തമം.

എന്താണിത്?? ആർക്കും അറിയില്ല. ശാസ്ത്രവും കൈമലർത്തുന്നു. പ്രകൃതിയുടെ പ്രതിഭാസമാണോ?? മനുഷ്യരേക്കാൾ വികസിച്ച അന്യഗ്രഹ ഭൗമാന്തര സംസ്കാരങ്ങൾ ആശയ വിനിമയത്തിന് ശ്രമിക്കുന്നതോ? ആളുകളെ പറ്റിക്കാൻ ബുദ്ധിപൂർവ്വം സൃഷ്ടിക്കപ്പെട്ട രൂപങ്ങളോ?? സ്റ്റീവ് അലക്സാണ്ടറുടെ പ0നങ്ങൾ പറയുന്നത് 80 % സർക്കിളുകളും മനുഷ്യ നിർമ്മിതം എന്നാണ്. പക്ഷെ 20% ബാക്കി മനുഷ്യന്റെ ഇടപെടലിന് യാതൊരു തെളിവും ഇല്ലാത്തവ. 20% ത്തിൽ പലതും വിരൽ ചൂണ്ടുന്നത് മനുഷ്യ സൃഷ്ടിയിലേക്കല്ല. കാരണങ്ങൾ - ലോകത്തെമ്പാടും ഇവ കണ്ടു വരുന്നു, ഇന്ത്യയിൽ ഉൾപ്പെടേ. സങ്കീർണ്ണമായ ജ്യാമിതീയ രൂപങ്ങൾ സാധാരണ കർഷകർക്ക്, പ്രത്യേകിച്ച് ലോകമെമ്പാടും - സാധ്യത കുറവാണ്., നൂറ്റാണ്ടുകളായി കണ്ടുവരുന്നു., അളവ് കൃത്യത എന്നിവയിൽ കടുകിട തെറ്റാത്ത നിർമ്മിതികൾ, ആകാശത്തു നിന്നും കൃത്യമായ പ്ലാൻ ഇല്ലാതെ ഇത്ര വമ്പൻ കണിശമായനിർമ്മിതികൾ അസാധ്യം.

എന്തായാലും പരിപൂർണ്ണമായി പിടി തരാതെ രൂപങ്ങളായി , ലക്ഷണങ്ങളായി Crop circles ഇന്നും കണ്ടു വരുന്നു. 80 % crop Circles ഉം മനുഷ്യനിർമ്മിതം എന്ന് ശാസ്ത്രം പറയുമ്പോഴും, എന്തിന് ?എങ്ങനെ ? ആരാൽ? ബാക്കി 20% ? എന്നത് അജ്ഞാതം. മനോജ് നൈറ്റ് ശ്യാമളന്റെ " The Signs " എന്ന ഹോളിവുഡ് സിനിമ crop Circles നെ അടിസ്ഥാനമാക്കിയുള്ളതാണ്. UK കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇവയെക്കുറിച്ച് പഠിക്കുന്ന Centre for Crop Circles studie എന്ന സ്ഥാപനം ഏറെ പ്രശസ്തമാണ്.

വർഷങ്ങൾക്ക് മുമ്പ് പ്രശസ്ത ഭൗതീക ശാസ്ത്രജ്ഞൻ കാൾ സേജിന്റെ നേതൃത്തത്തിൽ 25000 പ്രകാശവർഷം അകലെയുള്ള Globular star clustar M13 എന്ന നക്ഷത്ര സമൂഹത്തിലേക്ക് അയച്ച ലോകത്തിലെ ആദ്യ Radio Interstellar message ആണ് 'Arecibo." Purto Rico യിലെ Arecibo എന്ന സ്ഥലത്തുനിന്നും ഈ നക്ഷത്ര സമൂഹത്തിലേക്ക് ബ്രോഡ്കാസ്റ്റ് ചെയ്ത മെസേജ് ,ആ നക്ഷത്ര സമൂഹത്തിൽ എവിടെയെങ്കിലും വികാസം പ്രാപിച്ച ജീവികൾ ഉണ്ടെങ്കിൽ കണ്ടെത്തട്ടെ എന്ന ഉദ്ദേശത്തിലാണ്, മനുഷ്യന്റെ DNA കോഡും ,സോളാൾ സിസ്റ്റത്തിന്റെ സ്ഥാനവും, ഭൂമിയുടെ സ്ഥാനവും മനുഷ്യ വികാസ ചരിത്രവും സംഗീതവും ബൈനറി കോഡിൽ ആക്കി അയച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം മറുപടിയെന്നോണം ബൈനറികോഡിൽ മറ്റൊരു സർക്കിൾ പ്രത്യക്ഷപ്പെട്ടു. 2008 ൽ A Message From Earth (AMFE) ആണ് ഭൂമിയിൽ നിന്ന് നാം അന്യനക്ഷത്ര സമൂഹത്തിലേക്കയച്ച എറ്റവും ശക്തിയേറിയ റേഡിയോ മെസേജ്.ഇതിൽ ഇന്ത്യയിൽ നിന്നുള്ള " നമസ്തേ എന്ന വാക്കും ഉൾപ്പെടുത്തിയിരുന്നു. ഏതെങ്കിലും അന്യഗ്രഹ ജീവി മനസിലാക്കി നമസ്തേ പറഞ്ഞാലോ!

Credit: Joe Joseph

Follow👉🏻☣️ ടെലിബ്ലോഗർ☣️

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝 In Telegram👉🏻☣️ ടെലിബ്ലോഗർ☣️