ജാബിർ രണ്ടത്താണി
@jabirrandathani
I am an explorer
2 posts

COVID 19| ജറുസലേമിലെ മസ്ജിദുൽ അഖ്സ റമദാനിലും തുറക്കില്ല

ജറുസലേം: കോവിഡ് ഭീതിയെ തുടർന്ന് ഇസ്ലാം മതവിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ അൽ അഖ്സ പള്ളി റമദാൻ മാസത്തിലും അടഞ്ഞുതന്നെയിരിക്കും. മുസ്ലീങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ തീർത്ഥാടന കേന്ദ്രമാണ് അൽ അഖ്സ.

കാംലിക്ക മസ്ജിദ്

#camlica_masjid തുർക്കിയിലെ ഏറ്റവും വലിയ പള്ളിയാണ് കാംലിക്ക മസ്ജിദ്. 63000 പേരെ ഉൾകൊള്ളുന്ന ഈ പള്ളി രണ്ട് ഭൂഖണ്ഡങ്ങളെ സമ്മേളിക്കുന്ന ഇസ്താംബൂളിലാണ് സ്ഥിതിചെയ്യുന്നത്. മ്യൂസിയം, ആർട്ട്‌ ഗാലറി, ലൈബ്രറി, കോൺഫറൻസ് ഹാൾ, 3500 വാഹനങ്ങൾ പാർക്ക്‌ ചെയ്യാവുന്ന അണ്ടർഗ്രൗണ്ട് പാർക്കിംഗ് എന്നിത്യാതി അത്യാധുനിക സൗകര്യങ്ങളെല്ലാം മസ്ജിദിലുണ്ട്. 2019 ൽ തുർക്കി പ്രസിഡന്റ്‌ ഉർദുഗാൻ ആണ് പള്ളി ഉത്ഘാടനം ചെയ്തത്. തുർക്കി ഗവണ്മെന്റിന്റെ കീഴിൽ നിർമിക്കപ്പെട്ട ഒരു മെഗാപ്രൊജെക്ട് ആണ് ഈ പള്ളി. പള്ളികൾ സുന്ദരമാക്കുന്നതിൽ പശ്ചിമേഷ്യൻ രാജ്യക്കാർ എന്നും മുന്നിലായിരുന്നു. മസ്ജിദുകൾ ബഹുമാനിക്കാനും സൗന്ദര്യമുറ്റതാക്കാനും നാഥൻ നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ t.me/muhibbubbabi @muhibbunnabigrp