ഭയം എന്നൊരു വികാരമുണ്ടല്ലോ...
Vaisakhan Thampi
2018
ഭയം എന്നൊരു വികാരമുണ്ടല്ലോ...
പെരുവെള്ളവും ഇടിഞ്ഞ മലയും ആർത്തലച്ച് നേരേ വരുമ്പോഴും,
കറന്റും കുടിവെള്ളവുമൊക്കെ മുടങ്ങി കിടപ്പാടത്തിന് ചുറ്റും മലിനജലം പൊങ്ങുമ്പോഴും,
എന്നുവേണ്ട ഒരു പേപ്പട്ടി കടിയ്ക്കാനോടിക്കുമ്പോൾ വരെ വരുന്ന ആ വികാരം...
അത് അനുഭവിച്ചിട്ടുണ്ടോ?
ആ വികാരമങ്ങനെ മനസിലേക്ക് ഇരച്ചുകയറുമ്പോൾ എങ്ങനെയാണ് നിങ്ങൾ ചിന്തിച്ചിരുന്നത് എന്നോർക്കുന്നുണ്ടോ? എത്ര വ്യക്തതയും ചിട്ടയുമുണ്ടായിരുന്നു ആ ചിന്തകൾക്ക്?
ദുരന്തങ്ങളിൽ അതേ ഭയമെന്ന വികാരത്തിന്റെ പരമോന്നതാവസ്ഥകളിലൂടെ കടന്നുപോയവരാണ് പിന്നീട് വാർത്തകളിൽ കാണപ്പെടുന്ന പലരും.
അപ്പോൾ സുരക്ഷിത സ്ഥാനങ്ങളിലിരുന്ന്, നടന്നുകഴിഞ്ഞ സംഭവം വിശകലനം ചെയ്ത് 'ഇങ്ങനെ ചെയ്യണമായിരുന്നു, അങ്ങനെ ചെയ്യരുതായിരുന്നു' എന്നൊക്കെയുള്ള 'വിദഗ്ദ്ധോപദേശം' നടത്തലുണ്ടല്ലോ....
മഹാവൃത്തികേടാണത്!
അവരെല്ലാം നമ്മളെക്കാൾ ബുദ്ധികുറഞ്ഞവരായിരുന്നില്ല, മറിച്ച് നമുക്കില്ലാത്ത അവസ്ഥകൾ അവരുടെ ബുദ്ധിയ്ക്ക് മേൽ കടന്നുകയറുന്നുണ്ടായിരുന്നു. ചാഞ്ഞും ചരിഞ്ഞും നോക്കിയും ടെലിസ്കോപ്പിക് ദൃശ്യങ്ങൾ അപഗ്രഥിച്ചും സാഹചര്യം കൈകാര്യം ചെയ്യാനുള്ള സാവകാശം അവർക്കില്ലായിരുന്നു.
ഇതൊന്നും മനസിലാക്കണമെന്നില്ല, പക്ഷേ ഉപദേശിച്ച് കളിയാക്കരുത്!