സെൽ ജാവ

യൂഗോസ്ലാവിയ യിൽ മിലിട്ടറി ആവശ്യങ്ങൾക്കായി ഭൂമിക്കടിയിൽ പണിക്കഴിപ്പിച്ചിട്ടുള്ള വലിയൊരു എയർ ബേസാണ് സെൽ ജാവ (zel Java) ക്രോയേഷ്യയുടെയും ബോസിനയുടെയു അതിർത്തി യി ലാ യിസ്ഥിതി ചെയ്യുന്ന ഈ എയർ ബേസ് യൂറോപ്പിലെ തന്നെ ഏറ്റവും വലുപ്പമേറിയതാണ്. 3.5 കിലോമീറ്റർ റാണ് ഇതിന്റെ നീളം

യൂഗോ സ്ലാവിയ യിലെ 'കമ്മ്യൂണിസ്റ്റു ഗൺമെന്റ് 1958-68 കാലഘട്ടങ്ങളിൽ നിർമ്മിച്ചതാണ് ഈ ടണൽ

ഒരു കാലത്ത് അനവധിഫൈറ്റർ ജെറ്റുകളുടെ താവളമായിരുന്നുഇവിടംസെൽ ജാവ കമ്മ്യൂണിസത്തിന്റെ പതനത്തോടു കൂടി ചില സംഘട്ടനങ്ങളിൽ അകപ്പെട്ട് നശിപ്പിക്കപ്പെടുകയായിരുന്നു പിന്നീട് 1992-ലെ സെർ ബോ-ക്രോയേഷ്യൻ യുദ്ധത്തിന് ശേഷമിത് പൂർണമായും ഉപയോഗശൂന്യമായി തീർന്നു യു ഗോസ്ലവ് പീപ്പിൾസ് ആർമി സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ഇതിന്റെ റൺവേ നശിപ്പിച്ചു 1992-ൽ തന്നെ 56 ടണിലധികം സ്ഫോടകവസ്തുകൾ ഉപയോഗിച്ച് ഇതിന്റെ നാശം പൂർത്തിയാക്കി വളരെ ശക്തമായ സ്ഫോടനം അടുത്തുള്ള നഗരമായ ബിഹായെ പോലും പിടിച്ചുകുലുകിയിരുന്നു

ഒബ്ജെകാട് 505 എന്ന കോഡ് നാമത്തിൽ അറിയപ്പെട്ടിരുന്ന ഈ ബേസ് യൂറോപ്പിലെ തന്നെ ചിലവേറിയതും വലുപ്പം കൂടിയതുമായ നിർമിതികളിലൊന്നാണ് '

6 ബില്യൺ ഡോളറുകയാണ്.ഇതിന്റെ നിർമ്മാണത്തിനായി ചിലവഴിച്ചത്

ഇന്നത്തെ സെർബിയയുടെയും ക്രോയേഷ്യയുടെ യും സംയുക്ത വാർഷിക മിലിട്ടറി 'ബഡ്ജറ്റിന്റെ മൂന്ന് മടങ്ങാണിത്

യുദ്ധവിമാനങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടി പ്രത്യേകം പണിക്കഴിപ്പിച്ചതാവളമായിരുന്നു ഇത്

--മാത്രമല്ല മിലിട്ടറി ആവശ്യങ്ങൾക്കായുള്ള 'ക്വട്ടേഴ്സും. കുടിവെള്ള സംഭരണിയും പവർജെനറേറ്ററുകളും ഇതിൽ ഉൾക്കൊള്ളിച്ചിരുന്നു

ആയിരത്തിലധികം ആളുകൾക്ക് ഒരേ സമയത്തിരുന്ന് ഭക്ഷണം കഴിക്കാൻ പറ്റുന്ന തരത്തിലുള്ള ഭക്ഷണശാലയും ഇതിന്റെ ഭാഗമായിരുന്നു

എകദേശം മുപ്പത്ത് ദിവസത്തോളം ഉപയോഗിക്കാൻ കഴിയുന്നത്ര ഭക്ഷണവും ഇന്ധനവും പടക്കോപ്പുകളും ഈ ടണലിൽ സൂക്ഷിച്ചിരുന്നു

3.5 കിലോമീറ്റർ ദൈർഘമുള്ള ടണലിന് നാല് പ്രധാന കവാടങ്ങളായിരുന്നു. ഉണ്ടായിരുന്നത് 'നൂറ് ടൺ ഭാരമുള്ള വാതിലുകൾ ഉപയോഗിച്ചായിരുന്നു എയർ ബേസ് സംരക്ഷിക്കപ്പെട്ടിരുന്നത്

അക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനായി വലിയകോൺക്രീറ്റ് പാളികളുപയോഗിച്ചാണ് നിർമ്മാണം നടത്തിയിരുന്നത് ' ഇതിന് നാഗസാക്കിയിൽ വർഷിച്ച '20 കിലോ ടൺ ഭാരമുള്ള ആണവ ബോംബുകളെ വരെ തടുക്കാൻ ശോഷിയുണ്ടെന്നാണ് പറയപെടുന്നത്

ഈ ഭീമൻ ടണലിന് മുകളിലായി അഞ്ച് റൺവേകളാണ് സജ്ജമാക്കിയിരുന്നത് കൂടാതെ ഇതിന്റെ പരിസര പ്രദേശ ങ്ങളിലായി മിലിട്ടറി പോലീസ് സ്റ്റേഷനുകളും ഹണ്ടിംഗ് ലോഡ്ജുകളും. മിസൈൽ സൈറ്റുകളും മൊബൈൽ ട്രാക്കിംഗ് റഡാറുകളും' ഏത് .നിമിഷവും ടേക്ക് ഓഫിന് സജ്ഞമാക്കിയിട്ടുള്ള രണ്ട് ഗാർഡ് ജെറ്റുകളും സജ്ജികരിച്ചിരുന്നു'

1991-ലെ യുഗോസ്ലാവിയൻ യുദ്ധക്കാലത്ത് വരെ നിറഞ്ഞ സാനിധ്യമായിരുന്നു ഈ എയർ ബേസ് :അതിനു ശേഷം 92 ലെ സെർ ബോ-ക്രോയേഷ്യൻ യുദ്ധത്തിലാണ് ടണൽ പൂർണമായും ഉപയോഗശൂന്യമായത് 56 ടൺ ഭാരമുള്ള ബോംബ് ഉപയോഗിച്ചാണ് ഈ ടണലിനെ നശിപ്പിച്ചത് ' ഈ യുദ്ധത്തിൽ ഏതാണ്ട് ഇരുപതിനായിരത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ലക്ഷകണക്കിന് ആളുകളെ മാറ്റിപാർപ്പിക്കുകയും ചെയ്തു

തിരിച്ച് പൂർവ്വസ്ഥിതിയിലാക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാൽ ഇന്നും ഒരു സ്മാരകമായി നിലകൊള്ളുന്നു

ടണൽ 'സന്ദർശിക്കാനിടയായ ക്രേയേഷ്യയിൽ നിന്നുള്ള ഫോട്ടോഗ്രാഫറും എൻജിനീയറുമായ ഗോ റെൻ ലെ സാണ് 'ഈ ഒറ്റപ്പെട്ടവൻ എയർ ബേസിന്റെ ചിത്രങ്ങൾ പുറത്ത് കൊണ്ടുവന്നത്

ആക്രമണത്തിൽ തകർന്ന കോൺക്രീറ്റ് പാളികളും തുരുമ്പെടുത്ത ചില യുദ്ധവിമാനങ്ങളും ടണലിനകത്ത് 'കാണാമെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയത്

- ഒരു കാലത്ത് ആരേയും പ്രവേശിപ്പിക്കാതെ കർശന സുരക്ഷകൾ ഏർപ്പെടുത്തിയ ഇടമാണ് ' ഇന്ന് ആണവാപ്രസരണത്താൽ ഒറ്റപ്പെട്ട് തരിശ് ഭൂമിയായി മാറിയത്

Credit:Raveendran Wayanad

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝 In Telegram👉🏻☣️ ടെലിബ്ലോഗർ☣️