പോളീൻ പിക്കാർഡ്

കൊച്ചു കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ കാണാതാകുന്നത് വളരെ ദാരുണവും അതിലേറെ ദുഖവും മനസിനെ മുറിപ്പെടുത്തുന്ന സംഭവവും ആണ്. മനുഷ്യൻ ഉണ്ടായ കാലം തൊട്ടേ കൊച്ചു കുഞ്ഞുങ്ങളെ വേട്ടയാടുന്ന ഇത്തരം കഴുകൻമ്മാർ നമുക്കിടയിൽ ഉണ്ട്. കാമ വെറി തീർക്കാൻ തൊട്ട് പണത്തിനും ആഭിചാര കർമ്മങ്ങൾക്ക് വരെ കൊച്ചു കുട്ടികളെ ഉപയോഗിച്ചിരുന്ന നെറികെട്ടവന്മാർ ലോകമെമ്പാടും ഉണ്ട്.

പക്ഷെ ഫ്രാൻ‌സിൽ നടന്ന ഈ സംഭവം തികച്ചും വിചിത്രവും അവിശ്വസനീയവും ആയിരുന്നു.

ഫ്രാൻസിലെ ബ്രിട്ടണി എന്ന നഗരത്തിനു വെളിയിൽ ഗോയ്സ് അൽ ലുടു എന്ന (Goas al Ludu, Brittany, France ) എന്നൊരു ഗ്രാമം ഉണ്ട്.1900 കളിൽ ൽ പിക്കാർഡ് എന്നൊരു കുടുംബം അവിടെ ജീവിച്ചിരുന്നു. ഒരു സാദാരണ കുടുംബം ആയിരുന്ന പിക്കാർഡ് ഫാമിലിയിൽ 1920 ൽ ഒരു പെണ്കുഞ്ഞു ജനിച്ചു .അവൾക്ക് അവർ പോളീൻ പിക്കാർഡ് എന്ന് പേരിട്ടു. പോളീന് 2 വയസ്സ് ആകുന്നതു വരെ കളിച്ചും ചിരിച്ചും സുഖമായി ജീവിച്ചിരുന്ന ആ കുടുംബത്തിന് പെട്ടെന്ന് ഒരു ഇരുട്ടടി ആയിട്ടാണ് ഒരു ദിവസം പെട്ടെന്ന് മുറ്റത്തു കളിച്ചുകൊണ്ടിരുന്ന പോളീനെ കാണാതാകുന്നത്.

1922 ഏപ്രിൽ മാസം

ധാരാളം പുൽമേടുകളും പാടങ്ങളും ഉള്ള ഒരു ഗ്രാമമായിരുന്നു അത്. അധികം അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടാവാത്ത ആ നാട്ടിൽ പെട്ടെന്ന് ഒരു പകൽ മുറ്റത് കളിച്ചുകൊണ്ടിരുന്ന പോളീനെ കാണാതായത് വീട്ടുകാർക്കും നാട്ടുകാർക്കും ഒരുപോലെ ഞെട്ടലും ആശങ്കയും ഉണ്ടാക്കി.

കുടുംബക്കാരും പോലീസും നാട്ടുകാരും ചേർന്ന് നൂറോളം വരുന്ന ഒരു സംഘം ആ നാട് മുഴുവൻ അരിച്ചു പെറുക്കി, കുറ്റിക്കാടും പൊട്ടക്കിണറും ഒഴിഞ്ഞ വീടും എല്ലാം സൂചിയിട ഇല്ലാതെ അവർ അരിച്ചു പെറുക്കിയിട്ടും ഒരു തുമ്പും കണ്ടെത്താനായില്ല.

നിരാശയും കണ്ണീരും ബാക്കി വെച്ച് ഒരാഴ്ചയ്ക്ക് ശേഷം എല്ലാവരും തിരച്ചിൽ നിർത്തി.

ഒരാഴ്ച കഴിഞ്ഞപ്പോളാണ് സന്തോഷത്തിന്റെ ആ വിളി വന്നത്.

ബ്രിട്ടണിയിൽ നിന്നും 300 km അകലെ ഷെർബോർഗ് (Cherbourg) ടൌൺ പോലീസ് ആണ് വിളിച്ചത്. പോളീന്റെ രൂപസാദൃശ്യം ഉള്ള ഒരു രണ്ടു വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി ആ ടൗണിൽ അലഞ്ഞു തിരിയുന്നതായി പോലീസ് കണ്ടതിനെ തുടർന്ന് അവർ കുട്ടിയെ സ്റ്റേഷനിൽ എത്തിച്ചിട്ട് ബ്രിട്ടണി പോലീസുമായി ബന്ധപ്പെട്ടു.

ബ്രിട്ടനി പോലീസ് മാതാപിതാക്കളെയും കൂട്ടി ഷെർബോർഗ് ൽ എത്തി.

കുട്ടിയെ കണ്ട മാത്രയിൽ കണ്ണീരോടെ ആ അമ്മയും അച്ഛനും കുഞ്ഞിനെ തിരിച്ചറിഞ്ഞു. വേഷം വേറെ ആയിരുന്നു, ശാരീരികമായി യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. അവർ മകളെ വാരി പുണർന്നു. അവർ കുഞ്ഞിനെ കുറിച്ച് പറഞ്ഞ അടയാളങ്ങളെല്ലാം ശെരി ആയത് കൊണ്ട് കുഞ്ഞിനെ മാതാപിതാക്കളുടെ കൂടെ കൊണ്ട് പോകാൻ ഇരു പോലീസും സമ്മതിച്ചു.

പക്ഷെ അപ്പോഴാണ് മറ്റൊരു വിചിത്രമായ പ്രശനം ഉദിച്ചത്. കുഞ്ഞിന് അമ്മയെയും അച്ഛനെയും തിരിച്ചറിയാനാകുന്നില്ല. ഇതാരെന്നുള്ള ചോദ്യങ്ങൾക്ക് "അറിയില്ല " എന്ന മറുപടിയായാണ് കുഞ്ഞു നൽകിയത്. മാതാപിതാക്കളെ മാത്രമല്ല,ബന്ധുക്കളെയും സാഹോദരങ്ങളെ പോലും അവൾ തിരിച്ചറിഞ്ഞില്ല.കുഞ്ഞിനെ ഉടൻ അവർ ഒരു ഡോക്ടറെ കാണിച്ചു.

2 ആഴ്ച കുഞ്ഞു മാതാപിതാക്കളെ പിരിഞ്ഞു നിന്നതും, മറ്റൊരു നാട്ടിൽ എത്തിപ്പെട്ടതുമായ ഷോക്കിൽ ഉണ്ടായ മാനസിക ആഘാതം മൂലമാകാം മറവി എന്ന് ഡോക്ടർ പറഞ്ഞതോടു കൂടി പ്രശ്നങ്ങൾ അവസാനിച്ചു , മാതാപിതാക്കൾ മകളെയും കൂട്ടി വീട്ടിലേക്കു മടങ്ങി.

പക്ഷെ വീട്ടിൽ നിന്നും 300 കിലോമീറ്റര് അകലെ അവൾ എങ്ങനെ എത്തിപ്പെട്ടു എന്നും , വേറെ വസ്ത്രങ്ങളും മറ്റും എങ്ങനെ കിട്ടി എന്നും തുടങ്ങുന്ന പല സംശയങ്ങളും പൊലീസിന് ഉണ്ടായിരുന്നെങ്കിലും , കുഞ്ഞിനെ തിരിച്ച കിട്ടിയ സന്തോഷത്തിൽ അവർ കേസ് ഡയറി പൂട്ടിക്കെട്ടി.

കുഞ്ഞു പോളിൻ തിരിച്ചു വന്ന വിവരം അറിഞ്ഞു ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരും എല്ലാവരും അവളെ കാണാൻ എത്തി. എല്ലാവരും അവളെ തിരിച്ചറിഞ്ഞു. സന്തോഷത്തോടെ പിരിഞ്ഞു പോയി.

ഇനിയാണ് യഥാർത്ഥ നടുക്കുന്ന സംഭവങ്ങളുടെ തുടക്കം.

മെയ് 27 ആം തീയതി പിക്കാര്ഡ് കുടുംബത്തിന്റെ തോട്ടത്തിനു നടുവിലുള്ള പൊതുവഴിയിൽ കൂടി സൈക്കിൾ ഓടിച്ചു പോവുകയായിരുന്ന ഒരു നാട്ടുകാരൻ ഒരു നടുക്കുന്ന കാഴ്ച കണ്ടു.ഒരു കുഞ്ഞു പെൺകുട്ടിയുടെ അഴുകിയ ശരീരം ആ തോട്ടത്തിലെ ഒരു മൂലയ്ക് കിടക്കുന്നു.

അയാൾ കണ്ട കാഴ്ച അതീവ ഭീകരവും, വിചിത്രവും,ദാരുണവും ആയിരുന്നു.

ഉടൻ അയാൾ പോലീസിൽ ബന്ധപ്പെട്ടു. നാട്ടുകാരും ഓടിക്കൂട്ടി. അവരെ കാത്തിരുന്നത് ഇന്നും ആ നാടിനെ ഏറ്റവും കുഴക്കിയതും നടുക്കിയതും ആയ ഒരു ദാരുണ കാഴ്ച ആയിരുന്നു. 2 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അഴുകിയ നഗ്ന മൃതദേഹം കിടക്കുന്നു., ആ മൃതദേഹത്തിന്റെ കയ്യ് പത്തി , കാൽ പത്തി , തല എന്നിവ മുറിച്ചു മാറ്റപ്പെട്ടിരിക്കുന്നു.പക്ഷെ കുട്ടിയുടെ മൃതദേഹത്തിന് തൊട്ടടുത്തായി കുട്ടികളുടെ വൃത്തി ഉള്ള വസ്ത്രങ്ങൾ , ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചെക്ക് വസ്ത്രം, പോളീനെ കാണാതായ ദിവസം അവൾ ഉടുത്തിരുന്ന കറുത്ത പാന്റ്, നീല ജാക്കറ്റ് എന്നിവ വൃത്തിയായി അടുക്കി വച്ചിരിക്കുന്നു.

അതിലും വിചിത്രം ഒരു മുതിർന്ന പുരുഷന്റെ തലയോട്ടിയും അതിനു അരികെ ഉണ്ടായിരുന്നു.

പോലീനെ കാണാതായ നാളുകളിൽ ആ പ്രദേശം അരിച്ചു പെറുക്കിയ നാട്ടുകാർ ഉറപ്പിച്ചു പറയുന്നു അങ്ങനൊരു മൃതദേഹം അവിടെ ഉണ്ടായിരുന്നില്ല എന്ന്.

അമ്പരന്ന പോലീസ് ഉടനടി അന്വേഷണം ആരംഭിച്ചു. ആ മൃതദേഹം അഴുകിയ നിലയിൽ ആയതിനാൽ പോളീൻ ആണോ എന്ന് ഉറപ്പിക്കാൻ പാടായിരുന്നു എങ്കിലും, കിട്ടിയ വസ്ത്രങ്ങളുടെ അടിസ്ഥാനത്തിലും , ശാരീരിക ഘടനയുടെ അടിസ്ഥാനത്തിലും അത് പോളീൻ ആകാം എന്നൊരു സംശയം ഉണർന്നു. പക്ഷെ അങ്ങനെയെങ്കിൽ മുൻപേ കിട്ടിയ കുട്ടി ആര്.??

ഷെർബോർഗ് ൽ നിന്ന് വന്ന കുട്ടി ആരെയും തിരിച്ചറിയുന്നില്ല എന്ന തെളിവും പോലീസ് ന്റെ ആശങ്ക കൂട്ടി. അപ്പോഴേക്ക് പോലീസിന്റെ തലവേദന കൂടി.

ഇപ്പൊ കിട്ടിയ പെൺകുട്ടിയുടെ മൃതദേഹം ആരുടേത് ? മൃതദേഹത്തിന്റെ പഴക്കം വെച്ച് ഒരാഴ്ച മുൻപ് ആണ് കൊലപാതകം നടന്നത്. ഈ മൃതദേഹം ആര് അവിടെ കൊണ്ടിട്ടു? കൊന്നതാര് ? കാരണം?

തലയോട്ടി ഏത് പുരുഷന്റേത്?

കുറച്ച നാൾ മുൻപ് വന്നു കയറിയ പെൺകുട്ടി ആര്?

പോലീസ് ന്റെ കിണഞ്ഞു പരിശ്രമങ്ങൾ എല്ലാം വിഫലമാകാൻ തുടങ്ങി.

മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും തറപ്പിച്ചു പറയുന്നു വന്നു കയറിയ കുട്ടി യഥാർത്ഥ പോളീന് ആണെന്ന്. അവസാനം കേസ് കോടതിയിൽ എത്തി...

ഷെർബോർഗ് ൽ നിന്ന് കിട്ടിയ കുട്ടിയുടെ യഥാർത്ഥ അവകാശികൾ ഉണ്ടോ എന്ന് കണ്ടു പിടിക്കാൻ കോടതി ഉത്തരവിട്ടു. പോലീസ് നാടുനീളെ അന്വേഷണങ്ങൾ നടത്തി. അതും എങ്ങും എത്തിയില്ല. അവസാനം ആ കുട്ടിയെ അനാഥാലയത്തിൽ ഏൽപ്പിക്കാൻ കോടതി ഉത്തരവ് ഉണ്ടായി.

പക്ഷെ മറ്റൊരു വഴിക്ക് മൃതദേഹത്തിന്റെ പറ്റിയുള്ള അന്വേഷണങ്ങൾ നടന്നുകൊണ്ടിരുന്നു. മുറിച്ചു മാറ്റപ്പെട്ട തലക്കും, കൈ , കാൽ പത്തികൾക്ക് വേണ്ടി ഊർജിതമായ അന്വേഷണം തുടങ്ങി . വീണ്ടും നാട്ടുകാരും പോലീസുകാരും നാട് മുഴുവൻ അരിച്ചു പെറുക്കി.പക്ഷെ അന്വേഷണം എങ്ങും എത്തിയില്ല, ഒരു തെളിവും കിട്ടിയില്ല.... ഒരു വിരലടയാളം പോലും ആ വസ്ത്രങ്ങളിൽ നിന്നോ, തലയോട്ടിയിൽ നിന്നോ കണ്ടെത്താനായില്ല.

ആ മരിച്ച കുട്ടി ആര്?, എങ്ങനെ കൊല്ലപ്പെട്ടു, എന്തിനു കൊല്ലപ്പെട്ടു ? ബാക്കി ശരീര ഭാഗങ്ങൾ എവിടെ? ആ തലയോട്ടിയുടെ ഉദ്ദേശ്യം ? അടുക്കി വെച്ച തുണികളും വസ്ത്രങ്ങളും സംഭവങ്ങളുടെ കിടപ്പ് കൂടുതൽ സങ്കീർണം ആക്കി.

ഇന്നും ഈ കേസ് തെളിയിക്കപ്പെടാത്ത കേസുകളുടെ കൂട്ടത്തിൽ ഒരു തീരാ വേദനയായി നിൽക്കുന്നു.

Credit: Manu Nethajipuram

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝 In Telegram👉🏻☣️ ടെലിബ്ലോഗർ☣️