ആ ‘ചായ്‌വാല’ ഇപ്പോൾ ഒരു കഫേ ഉടമ

2016 സെപ്റ്റംബറിൽ ജിയോ അലി എന്ന ഫൊട്ടോഗ്രഫർ പകർത്തിയ ചിത്രത്തിലൂടെയാണ് അർഷദ് ഖാൻ എന്ന പാക്കിസ്ഥാനിലെ ചായ വിൽപനക്കാരൻ ശ്രദ്ധ നേടുന്നത്. നീല കണ്ണുകളും കൂർത്ത നോട്ടവുമായി നിൽക്കുന്ന അർഷദിന്റെ ചിത്രം പാക്കിസ്ഥാനിലെ ചായ്‌വാല എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വാർത്തയായി. തുടർന്ന് ഇയാളുടെ ജീവിതം മാറിമറിഞ്ഞു. ഇപ്പോഴിതാ സ്വന്തമായൊരു കഫേ ആരംഭിച്ചിരിക്കുകയാണ് അർഷദ്.

ഒരു ഉർദു വാർത്ത ചാനലാണ് അർഷദിന്റെ ഇപ്പോഴത്തെ ജീവിതം പുറത്തു വിട്ടത്. ചായ്‌വാല ചിത്രം വൈറലായതോടെ മോഡിലങ് രംഗത്ത് ഇയാൾക്ക് നിരവധി അവസരങ്ങൾ ലഭിച്ചു. പിന്നീട് സംഗീത വിഡിയോകളിൽ അഭിനയിക്കാനും പരസ്യചിത്രങ്ങളുടെ ഭാഗമാകാനും സാധിച്ചു. നിത്യേനെയുള്ള ആവശ്യങ്ങൾക്ക് പണമില്ലാതിരുന്ന അവസ്ഥയിൽ നിന്ന് അതിവേഗമായിരുന്നു വളർച്ച. ഇങ്ങനെ ലഭിച്ച വരുമാനം ഉപയോഗിച്ച് കഫേ തുടങ്ങുകയായിരുന്നു.

‘കഫേ ചായ് വാല റൂഫ് ടോപ്’ എന്ന പേരിൽ ഇസ്‌ലമാബാദിലാണ് കഫേ ആരംഭിച്ചത്. ചായ്‌വാല എന്ന പേരിൽ പ്രശസ്തനായതു കൊണ്ടാണ് കഫേയുടെ പേരിനൊപ്പം അതും ചേർത്തത്. പലരും കഫേയുടെ പേരിൽനിന്ന് ചായ്‌വാല ഒഴിവാക്കാൻ നിർദേശിച്ചെങ്കിലും അർഷദ് വഴങ്ങിയില്ല. വന്ന വഴി മറക്കരുതെന്നുള്ളതുകൊണ്ട് ചായ്‌വാല എന്നും ഒപ്പമുണ്ടാകണമെന്നാണ് അർഷദിന്റെ തീരുമാനം.

Source

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram