@sharifck

Titanic
👉ടൈറ്റാനിക്‌! ആ പേരു കേൾക്കാത്തവർ ഇല്ല. ആ കഥയറിയാത്തവര്‍ ചുരുക്കം. 1912 ഏപ്രില്‍ 10ന്‌ യാത്ര പുറപ്പെട്ട്‌ മൂന്നാംപക്കം ഒരു പടുകൂറ്റൻ മഞ്ഞുമലയിൽ ഇടിച്ചുതകര്‍ന്ന്‌ നടുപൊട്ടി മുങ്ങിയ ടൈറ്റാനിക്‌. ആദ്യയാത്രതന്നെ അന്ത്യയാത്രയായി മാറിപ്പോയ വിധിയുടെ തുരുമ്പെടുത്ത അടയാളം. കാലത്തിലും അനുഭവത്തിലും ഓര്‍മയിലും തറഞ്ഞുപോയ നങ്കൂരം. കടല്‍ കൈവിടാത്ത കപ്പല്‍. ചരിത്രത്തിലെ നായകനിൽ നിന്നും ഒരൊറ്റ രാത്രി കൊണ്ട് ദുരന്ത നായകനായി മാറിയ ടൈറ്റാനികിനും ഉണ്ട് ഒരു കഥ പറയാൻ അധികം ആരും അറിയാത്ത കഥകൾ. നമുക്ക് ചരിത്രത്തിന്റെ കാണാപ്പുറങ്ങളിലേക്ക് ഒരു യാത്ര പോകാം.

മരുന്ന് മാഫിയ
Vaisakhan Thampi

July 28 ·

നമ്മൾ നിരന്തരം കേൾക്കുന്ന ഒരു വാക്കാണ് മരുന്ന് മാഫിയ. ഇംഗ്ലീഷിൽ തത്തുല്യമായ അർത്ഥത്തിൽ Big Pharma എന്നൊരു വാക്കാണ് പൊതുവിൽ കാണാറുള്ളത്. നമ്മുടെ നാട്ടിൽ മരുന്നുമാഫിയ എന്ന വാക്കിനെ പോപ്പുലറാക്കിയത് ഇതരവൈദ്യങ്ങളുടെ വക്താക്കളാണ്. തങ്ങളുടെ അശാസ്ത്രീയവാദങ്ങളുടെ പൊള്ളത്തരം അടിസ്ഥാന ശാസ്ത്രസിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ വിമർശിക്കപ്പെടുമ്പോൾ, മഴയത്ത് കടത്തിണ്ണയിലേക്കെന്നപോലെ അവർ ഓടിക്കയറുന്ന ഒരു തണലാണ് മരുന്നുമാഫിയ. അത്തരം സംവാദങ്ങളിലൊക്കെ, പണ്ട് ഇത്തിരി കള്ള് അകത്തുചെന്നപ്പോൾ എന്റെയൊരു ചങ്ങാതി പണ്ട് പറഞ്ഞൊരു ഡയലോഗ് ഓർമവരും: "അന്തരീക്ഷവായുവിന്റെ 0.1 ശതമാനം പോലുമില്ല കാർബൺ ഡയോക്സൈഡ്, അതുകൊണ്ട് ഡി.എൻ.ഏ.യ്ക്ക് ഡബിൾ ഹെലിക്സ് സ്ട്രക്ചറാണല്ലോ!" ലഹരിപ്പുറത്ത്, സംസാരത്തിനിടെയിൽ വിഷയം മാറിപ്പോകുന്നതാണ് സംഭവം. പക്ഷേ ഇവിടെ മെഡിക്കൽ സംവാദത്തിൽ സ്വബോധത്തോടെയാണ് ഇത് സംഭവിക്കുന്നത്. "നേർപ്പിക്കുംതോറും മരുന്നിന്റെ വീര്യം കൂടും, കാരണമെന്തെന്നാൽ അലോപ്പതി മൊത്തം മരുന്നുമാഫിയയാണ് നിയന്ത്രിക്കുന്നത്". അലോപ്പതിയിലെ മരുന്നുമാഫിയയോടുള്ള ധാർമികരോഷം കാരണം നേർപ്പിക്കുമ്പോൾ വീര്യം കൂടിയേക്കാം എന്ന് ഹോമിയോമരുന്ന് സ്വയം തീരുമാനിക്കുന്നതാണ് എന്ന് തോന്നും. ഇജ്ജാതി ലോജിക്കില്ലായ്മ കാരണം അവിടെ ഇത് അഡ്രസ് ചെയ്യാറേയില്ല. അവർക്കില്ലേലും നമുക്ക് ഉളുപ്പ് വേണ്ടേ?

ഇവിടെ ആ വിഷയം മാത്രമായിട്ടൊന്ന് പൊക്കിയേക്കാം എന്ന് കരുതി. സത്യത്തിൽ ഈ മരുന്നുമാഫിയ എന്നൊരു സാധനമുണ്ടോ?

അതിന്റെ പറയപ്പെടുന്ന ഗുണവിശേഷങ്ങൾ കൊണ്ട് തന്നെ, ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് പറയാൻ കഴിയില്ല എന്നതാണ് ആദ്യത്തെ പ്രശ്നം. കാരണം, ആഗോളതലത്തിലുള്ള, ബില്യൺ കണക്കിന് ഡോളറുകൾ ഒഴുകുന്ന, സംഘടിതമായ, എന്നാൽ രഹസ്യമായി പ്രവർത്തിക്കുന്ന ഒരു സാധനമെന്നാണ് ഇതേപ്പറ്റി പൊതുവേ പറയപ്പെടുന്നത്. മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നവർക്കും, 'ഇംഗ്ലീഷ് മരുന്ന്' വിൽക്കുന്ന കരുണാ മെഡിക്കൽ സ്റ്റോറിലെ ജോസപ്പേട്ടനെപ്പോലുള്ളവർക്കും ഈ മാഫിയ വാരിക്കോരി കൊടുക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. ഉറപ്പില്ല. പിന്നെ, ഹോമിയോ-സിദ്ധ-ആയുർവേദാദികളെ വിമർശിക്കുന്നവർക്കും ഇവർ പണം കൊടുക്കുന്നുണ്ട് എന്നും കേട്ടിട്ടുണ്ട്. പക്ഷേ അതും ഉറപ്പില്ല. ഉണ്ടായിരുന്നെങ്കിൽ ഞാനീ തൊണ്ട കീറുന്ന പണിയൊക്കെ വിട്ട് ഫുൾടൈം അതിന് ഇറങ്ങിയേനെ. ഇതിപ്പോ മാഫിയേടെ പറമ്പിലെ പുല്ലും കണ്ട് നമ്മൾ കഷ്ടപ്പെട്ട് കിട്ടിയ ജോലി കളഞ്ഞ് പശൂനെ വാങ്ങാൻ പോയാൽ പണി പാളുമല്ലോ എന്നതുകൊണ്ട് അതിന് ധൈര്യമില്ല.

അതുകൊണ്ട് മരുന്നുമാഫിയ ഉണ്ടോ എന്ന് എന്നോട് ചോദിച്ചാൽ എനിക്കറിയില്ല. പക്ഷേ...

മരുന്ന് മാഫിയ ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ എന്ന് ചോദിച്ചാൽ, എന്റെ ഉത്തരം തോന്നുന്നുണ്ട് എന്നാണ്. ഇത്രേം കാലം ജീവിച്ചതുകൊണ്ട് കിട്ടിയ അനുഭവത്തിന്റേയും, പഠിച്ച കാര്യങ്ങളുടേയും അടിസ്ഥാനത്തിൽ മരുന്നുമാഫിയ പോലെ ഒരു സെറ്റപ്പ് ഉണ്ടാകാൻ ചാൻസുണ്ട് എന്നാണ് തോന്നുന്നത്. പക്ഷേ തെറ്റിദ്ധരിക്കാതിരിക്കാൻ ആദ്യമേ പറയട്ടെ, മുള്ളൻകൊല്ലി വേലായുധന്റെ അരയിലെ കത്തിയെക്കുറിച്ചുള്ള വിവരണം പോലെ, പത്ത് പേരെ ഒറ്റക്കുത്തിന് കൊല്ലാൻ പോന്ന സാധനമെന്ന മട്ടിലുള്ള ഒന്നുമല്ല അത്. 'ആഗോളതലത്തിൽ, പൂർണമായും രഹസ്യമായി പ്രവർത്തിക്കുന്ന ഭീകരസംഘം' എന്ന മട്ടിലുള്ള വിവരണങ്ങളൊക്കെ, നാട്ടിലിതുവരെ ഒരു ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ രഹസ്യപ്ലാനിങ്ങിൽ പോലും പങ്കെടുത്തിട്ടില്ലാത്ത ടീമുകളേ വിശ്വസിക്കൂ. രഹസ്യപ്ലാനിൽ ഉൾപ്പെടുന്ന ആളുകളുടെ എണ്ണം കൂടുന്തോറും അത് പൊളിയാനുള്ള സാധ്യതയും കൂടും. അതേപ്പറ്റി മനശാസ്ത്ര പഠനങ്ങൾ തന്നെ നടന്നിട്ടുണ്ട്. ഗൂഢാലോചനാസിദ്ധാന്തത്തിന്റെ ബലത്തെ പറ്റിയുള്ള അത്തരമൊരു പഠനം അനുസരിച്ച്, മനുഷ്യൻ ചന്ദ്രനിലിറങ്ങിയത് വെറുമൊരു ഗൂഢാലോചനാനാടകം ആയിരുന്നെങ്കിൽ, 4,11,000 ആളുകൾ ചേർന്ന് അമ്പത് വർഷം ആ രഹസ്യം സൂക്ഷിക്കേണ്ടിവരും! (Ref: https://journals.plos.org/plosone/article…) അതൊരു ഉദാഹരണം മാത്രം. പറഞ്ഞുവന്നത്, 'ആഗോളതലത്തിൽ, രഹസ്യമായി, പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന മരുന്നുമാഫിയ' എന്ന ചിത്രമൊക്കെ മനസ്സിൽ കൊണ്ടുനടക്കുന്നവർ ഈ എഴുത്ത് ഇതുവരെ വായിച്ചിട്ടുണ്ടെങ്കിൽ അത് തന്നെ അധികപ്പറ്റാണ്. അത്തരക്കാർ ദയവായി സമയം പാഴാക്കാതെ സ്റ്റാൻഡ് വിട്ടുപോകുക.

ഇവിടത്തെ വിഷയം മെഡിക്കൽ രംഗത്തെ അധാർമിക പ്രവർത്തികളാണ്. കച്ചവടതാത്പര്യങ്ങൾ എത്തിക്കലായുള്ള, നൈതികമായ ചികിത്സാരീതികളെ ദോഷകരമായി ബാധിക്കുന്നുണ്ടാകുമോ എന്ന ചോദ്യമാണ് പ്രസക്തമായത്. അതിൽ സംശയിക്കേണ്ട കാര്യമില്ല. ആത്യന്തികമായി കച്ചവടങ്ങളെ നയിക്കുന്നത് ലാഭേച്ഛയാണ്. അത് മരുന്നായാലും, പച്ചവെള്ളമായാലും. ആരെങ്കിലും ചൈനയെ ബോയ്കോട്ട് ചെയ്താൽ, ചൈന തന്നെ 'Boycott China' എന്ന പോസ്റ്ററുണ്ടാക്കി അവർക്ക് വിൽക്കും എന്നൊരു തമാശ കേട്ടിട്ടില്ലേ? അത് വെറും തമാശയല്ല. പണം എന്നത് എന്ത് വിറ്റാണ് അത് നേടുന്നത് എന്നതിനനുസരിച്ച് വില മാറുന്ന സാധനമല്ല. വിൽക്കാൻ പറ്റുന്ന എന്തും വിൽക്കുക എന്നതാണ് അവിടത്തെ അടിസ്ഥാനയുക്തി.

ശാസ്ത്രീയമായ രീതിയിൽ, ഏതാണ്ട് എല്ലാ രാജ്യങ്ങളിലും കൃത്യമായി നിലവിലുള്ള കർശനമായ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ഒരു മരുന്ന് നിർമ്മിച്ച് മാർക്കറ്റിൽ എത്തിക്കുക എന്ന് പറയുന്നത് ചെറുകിട സംരംഭകർക്ക് അത്ര എളുപ്പമായ ഒരു കാര്യമല്ല എന്നതാണ് യാഥാർത്ഥ്യം. അതൊരു ബില്യൺ ഡോളർ ഗെയിമാണ്. റിസർച്ച്, പ്രീ-ക്ലിനിക്കൽ ട്രയൽ, പല ഘട്ടങ്ങളായുള്ള ക്ലിനിക്കൽ ട്രയലുകൾ എന്നൊക്കെ പറഞ്ഞ് ആറ് മുതൽ പതിനാല് വർഷം വരെ ശരാശരി നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയുടെ അവസാനമാണ് ഒരു പുതിയ മരുന്ന് വിപണിയിലെത്തുന്നത്. റിസർച്ച് എന്ന ആദ്യ ഘട്ടത്തിൽ പഠനവിധേയമാക്കുന്ന 14,000 കെമിക്കൽ തന്മാത്രകളിൽ ഒരെണ്ണം മാത്രമാണ് അവസാനം വിജയകരമായ മരുന്നായി വിപണിയിലെത്തുന്നത് എന്നാണ് കണക്ക്. അപ്പോ ആ ഒരു മരുന്ന് വിറ്റാൽ കിട്ടുന്ന ലാഭം കൊണ്ട് വേണം, അതിന്റെയും, അതിനോടൊപ്പം റിസർച്ച് ചെയ്യപ്പെട്ട് പല ഘട്ടങ്ങളിൽ പരാജയപ്പെട്ട മറ്റ് പതിനായിരക്കണക്കിന് തന്മാത്രകളുടേയും ചെലവ് മീറ്റ് ചെയ്യാൻ. അതാണ് ചെറുകിട സംരംഭകർക്ക് പരിമിതികളുണ്ടാകും എന്ന് പറഞ്ഞത്.

കോടികളുടെ മുടക്കുള്ള ഈ പരിപാടിയ്ക്ക് അതുകൊണ്ട് തന്നെ പോരായ്മകളുണ്ട്. മലേരിയ എന്ന രോഗത്തിന്റെ ഉദാഹരണം എടുക്കൂ. അതിന് നിലവിലുള്ള മരുന്നുകളെക്കാൾ ഫലപ്രദമായ മരുന്നുകൾ നിർമിക്കാനുള്ള ഗവേഷണങ്ങൾ വളരെ കുറച്ചേ നടക്കുന്നുള്ളൂ എന്നാണറിവ്. എന്താണ് കാരണം? മലേറിയ പ്രധാനമായും ബാധിക്കുന്നത് സമൂഹത്തിൽ താഴെക്കിടയിലുള്ള മനുഷ്യരെയാണ്. ഇത്രേം വർഷങ്ങൾ കൊണ്ട്, ഇത്രയും കോടികൾ മുടക്കി മരുന്ന് ഉണ്ടാക്കിയെടുത്താൽ, അതിനെ പാവപ്പെട്ടവർക്ക് വാങ്ങാൻ കഴിയുന്ന വിലയ്ക്ക് വിൽക്കാൻ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് സ്വകാര്യ മരുന്നുകമ്പനികൾ ആ രംഗത്ത് വലിയ താത്പര്യമെടുക്കില്ല. അപ്പോഴാണ് സർക്കാരുകൾ ഇത്തരം ഗവേഷണങ്ങൾക്ക് പണം ചെലവാക്കേണ്ടതിന്റെ ആവശ്യം ഉറക്കെ പറയേണ്ടത്. (കോവിഡിന് ഈ പ്രശ്നം വരില്ല, കാരണം അത് ശതകോടീശ്വരൻമാരെ വരെ ബാധിക്കാം എന്ന് നാം കാണുന്നുണ്ട്)

ഇനി ഈ ചർച്ചയുടെ മർമപ്രധാനമായ ഭാഗത്തേയ്ക്ക് വരാം. കോടികളുടെ ബിസിനസ് ആണ് മരുന്നുനിർമ്മാണം എന്ന് പറഞ്ഞല്ലോ. എന്തുകൊണ്ടാണ് ഈ കുത്തക കമ്പനികളെല്ലാം അലോപ്പതി എന്ന പരിഹാസപ്പേരിൽ വിളിക്കപ്പെടുന്ന ആധുനികവൈദ്യത്തിൽ മാത്രം നോട്ടമിടുന്നത്? (മറ്റിടത്തൊന്നും കുത്തകകളില്ല എന്നത് തന്നെ കള്ളത്തരമാണ്, അത് വേറെ) നിങ്ങൾ ഒരു കുത്തകമുതലാളി ആണെന്ന് കരുതുക. നിങ്ങൾക്ക് മരുന്ന് നിർമിക്കാൻ ഒരു പ്ലാനുണ്ട്. മുന്നിലുള്ള ഓപ്ഷൻസ് പരിശോധിക്കാം:

1. ഒരിടത്ത്, സർക്കാരുകൾ വഴി നൂറുകൂട്ടം നിയന്ത്രണങ്ങൾ ഉള്ള, വർഷങ്ങളുടെ റിസർച്ച് കൊണ്ട് മാത്രം വികസിപ്പിക്കാൻ കഴിയുന്ന, 'പാർശ്വഫലങ്ങൾ' ഒരുപാടുള്ള ആധുനികവൈദ്യത്തിലെ മരുന്നുകൾ.
2. മറുഭാഗത്ത്, ഇന്ന് പുതിയൊരു രോഗം വന്നാൽ നാളെ വിപണിയിലെത്തിക്കാവുന്ന, ഇൻഡ്യപോലുള്ള വലിയ രാജ്യങ്ങളിൽ കാര്യമായ നിയന്ത്രണങ്ങളൊന്നുമില്ലാതെ വിൽക്കാവുന്ന, യാതൊരു പാർശ്വഫലവും ഇല്ലാത്ത, രോഗത്തെ 'വേരോടെ പിഴുതുകളയുന്ന', മാജിക്കലായിട്ടുള്ള മരുന്നുകൾ.

നിങ്ങൾ ഇതിൽ ഏത് തെരെഞ്ഞെടുക്കും? ഇത് രണ്ടും കണ്ടിട്ട് നിങ്ങൾ ആദ്യത്തേതാണ് തെരെഞ്ഞെടുക്കുന്നത് എങ്കിൽ, രണ്ട് കാരണങ്ങളാണ് പ്രധാനമായിട്ട് കാണാവുന്നത്.
1. നിങ്ങൾക്ക് തലയ്ക്കെന്തോ തകരാറുണ്ട്, പണം പൊട്ടിച്ചുകളയുന്നത് നിങ്ങൾക്കൊരു ഹരമാണ്.
2. മേൽപ്പറഞ്ഞ രണ്ടാമത്തെ ഓപ്ഷൻ വെറും തള്ളാണെന്ന് നിങ്ങൾക്ക് മനസിലായിട്ടുണ്ട്.

മരുന്നുകമ്പനികളെ സംബന്ധിച്ച് ഇതിൽ ഏത് കാരണമാണഅ പ്രസക്തമായത് എന്നെനിക്കറിയില്ല. പക്ഷേ ആദ്യത്തേതാകാൻ സാധ്യതയില്ല, കാരണം അങ്ങനെയെങ്കിൽ നിങ്ങളൊരു കുത്തകക്കമ്പനിയുടെ ഉടമയാവില്ലായിരുന്നു.

കുത്തകകൾ പണം എവിടെ നിക്ഷേപിക്കണം എന്ന് തീരുമാനിക്കുന്നത് ആഴത്തിലുള്ള പഠനത്തിന് ശേഷമാണ്. നേർപ്പിക്കുമ്പോൾ മരുന്നിന്റെ വീര്യം കൂടും എന്നൊക്കെ കേട്ടാൽ അതിൽ നോട്ടമിടാൻ മാത്രം ഗതികെട്ട കുത്തകകൾ ലോകത്തില്ലാത്തതിന് നമുക്കെന്ത് ചെയ്യാൻ പറ്റും? അഞ്ചാറ് ബന്ധുക്കൾക്കും മൂന്നാല് കൂട്ടുകാർക്കും അരിമ്പാറ മാറിയതിന്റേയും കുട്ടിയുണ്ടായതിന്റേയു അനുഭവം വെച്ചോ, പത്രത്തിൽ വരുന്ന വാർത്ത കണ്ടോ ഇത്തരം വിഡ്ഢിത്തങ്ങളിൽ വിശ്വസിച്ച് കോടികൾ എടുത്ത് വീശാൻ മാത്രം കിളിപോയ കുത്തകകൾ ഇനി ഉണ്ടായാലേ ഉള്ളൂ.

അപ്പോൾ കുത്തകതാത്പര്യങ്ങൾ കാരണമുള്ള ദോഷങ്ങൾ ബാധിക്കാൻ സാധ്യതയുള്ള ഒരു ചികിത്സാരംഗമുണ്ടെങ്കിൽ, അത് ശാസ്ത്രീയമായി മരുന്ന് നിർമിക്കുന്ന, ഫലപ്രദമാണെന്ന് ഉറപ്പുള്ള, ആധുനികവൈദ്യത്തിലേ ഉള്ളൂ. ദൈവം പോലും കൈക്കൂലിയിൽ പ്രവർത്തിക്കുന്ന നമ്മുടെ നാട്ടിൽ, ആ പ്രശ്നം നന്നായി തന്നെ ഉണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. (ഞാൻ മെഡിക്കൽ രംഗത്തുള്ള ആളല്ലാത്തതിനാൽ, മറ്റിടങ്ങളിൽ കാണുന്നത് മെഡിക്കൽ രംഗത്തും കാണുമെന്ന് പ്രതീക്ഷിക്കുന്നു എന്നേ എനിക്ക് പറയാനാകൂ.) അതിന് എന്താണ് പരിഹാരം? നിയമസംവിധാനങ്ങൾ കുറ്റമറ്റതാക്കുക, ശക്തമായ നിരീക്ഷണസംവിധാനങ്ങൾ നടപ്പിൽ വരുത്തുക, എന്നിങ്ങനെ സാമൂഹികമായ മാറ്റങ്ങളിലൂടെ മാത്രമേ അത് നിയന്ത്രിക്കാനാവൂ. അതിനാണ് ഇവിടെ സർക്കാരിനെ തെരെഞ്ഞെടുക്കുന്നത്. അവരത് ചെയ്തില്ലെങ്കിൽ അവരോടത് ചോദിക്കണം, അവരെക്കൊണ്ട് അത് ചെയ്യിക്കണം.

മനസിലാക്കാൻ എളുപ്പമുള്ള ഉദാഹരണം കൊണ്ട് പറഞ്ഞാൽ, അരിയിൽ കല്ലുണ്ട് എന്ന് കണ്ടാൽ, കല്ലില്ലാത്ത അരി ലഭ്യമാക്കാനുള്ള മാർഗങ്ങളാണ് തലയ്ക്ക് വെളിവുള്ളവർ അന്വേഷിക്കുക. അല്ലാതെ, 'എന്നാപ്പിന്നെ ഇനി അരി നിരോധിച്ചിട്ട്, ചാണകം തിന്നുതുടങ്ങാം, അതിലാകുമ്പോൾ മായമില്ലല്ലോ' എന്നല്ല ചിന്തിക്കുക.

പക്ഷേ...

ചാണകം തിന്നാൻ തയ്യാറായ മനുഷ്യരുള്ള ഒരു നാട്ടിൽ അരി നിരോധിച്ച് ചാണകം വില്പിക്കുന്ന മാഫിയയും ഉണ്ടാകും. നേരത്തേ പറഞ്ഞല്ലോ, പണം എന്ന സാധനം അത് എന്തുവിറ്റിട്ട് കിട്ടിയതാണ് എന്നതനുസരിച്ച് വില മാറുന്ന ഐറ്റമല്ല. ലോകത്തെ ഏറ്റവും വലിയ മരുന്നുകമ്പനികളിൽ ഒന്നായ GlaxoSmithKline തങ്ങളുടെ അന്റാസിഡ് ഉൽപ്പന്നമായ Eno, ഇൻഡ്യയിൽ മാത്രം 'Ayurvedic proprietary medicine' എന്ന് ലേബലടിച്ച് വിൽക്കുന്നത് എന്തുകൊണ്ടായിരിക്കും? പതയുള്ള അഞ്ജലിയും താമരകസ്തൂരിയും റോഡ്സൈഡിൽ തട്ടടിച്ച് എൽ.ഈ.ഡി. ബൾബിന്റെ വെട്ടത്തിൽ മരുന്ന് വിൽക്കുന്ന കമ്പനികളല്ലല്ലോ അല്ലേ? ഹോമിയോക്കാര് ക്ഷമിക്കണം. നിങ്ങടെ സിദ്ധാന്തങ്ങൾ വെച്ച് എന്തെങ്കിലും പാങ്ങുണ്ടായിരുന്നെങ്കിൽ, പറയാനെങ്കിലും പരിചയമുള്ള രണ്ട് 'മിനി മാഫിയ'കൾ നിങ്ങൾക്കും കിട്ടിയേനെ. Sorry for that...

ഹോമിയോപ്പതി: അനുഭവങ്ങൾ, പാളിച്ചകൾ.
Vaisakhan Thampi

July 27 ·

എനിക്ക് സ്കൂൾ കാലത്ത് ആസ്ത്മ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ സ്ഥിരമായിട്ടുണ്ടായിരുന്നു. അസുഖം വരുമ്പോൾ അടുത്തുള്ള ആശുപത്രിയിൽ പോയി മരുന്ന് കഴിക്കും, മാറും. തിയോ അസ്താലിൻ എന്നൊരു സിറപ്പായിരുന്നു ആശ്രയം. അത് കഴിച്ചാൽ ശ്വാസം മുട്ട് നിൽക്കും. പക്ഷേ കുറേ നാൾ കഴിയുമ്പോൾ പിന്നേം വരും. അപ്പോഴാണ് നാട്ടിലെ ഏതോ ഒരു പണ്ഡിതവ്യക്തി അച്ഛന് ഉപദേശം നൽകിയത്, ഹോമിയോപ്പതിയിൽ ആസ്ത്മ പൂർണമായും മാറ്റുന്ന മരുന്ന് ഉണ്ടത്രേ. മാത്രമല്ല, അലോപ്പതി ലക്ഷണങ്ങളെ ചികിത്സിക്കുമ്പോൾ ഹോമിയോപ്പതി രോഗത്തെ വേരോടെ പിഴുതെറിയുമത്രേ.

കേട്ടപ്പോൾ അച്ഛനും, പിന്നെ എനിക്കും തോന്നിയ മതിപ്പ് ചില്ലറയല്ല. രോഗത്തെ വേരോടെ പിഴുതെടുക്കുമെങ്കിൽ പിന്നെ എന്തിന് രണ്ടാമതൊന്ന് ആലോചിക്കണം! ഉടൻ പോയി ഹോമിയോ ഡോക്ടറുടെ അടുത്ത്. അദ്ദേഹം വിശദമായി പരിശോധിച്ചു. പരിശോധന എന്നാൽ ചോദ്യം ചോദിക്കലാണ് പ്രധാന പരിപാടി. ഇഷ്ടപ്പെട്ട ആഹാരം, ദിനചര്യ, എന്നിങ്ങനെ എല്ലാം വിവരങ്ങളും വിശദമായി ചോദിച്ചറിഞ്ഞു. തന്ന മരുന്ന് കണ്ടപ്പോൾ ബഹുസന്തോഷം. മറ്റ് ഡോക്ടർമാർ തന്നപോലത്തെ കയ്പ്പൻ ഗുളികയോ മണമടിച്ചാൽ മനംമറിക്കുന്ന ടോണിക്കോ ഒന്നുമല്ല, നല്ല മധുരമുള്ള മുട്ടായികളാണ്. ചാരായത്തിന്റെ മണവും. നീല, പച്ച, ചുവപ്പ് നിറമുള്ള അടപ്പുകളുള്ള ഭംഗിയുള്ള വെള്ളക്കുപ്പികളിൽ അവയങ്ങനെ അടുക്കിത്തരും. ആഹാരത്തിൽ എന്തൊക്കെയോ ഒഴിവാക്കണം എന്ന് അച്ഛനോട് പറഞ്ഞുകൊടുത്തു. ചായയും കാപ്പിയും ഒഴിവാക്കണമെന്ന് എന്നോടും പറഞ്ഞു. വീട്ടിലെത്തിയപ്പോൾ തന്നെ ആശ്വാസം തോന്നി. അന്ന് ആസ്ത്മ വന്നില്ല. ഒരാഴ്ച കൂടി വന്നില്ല. അത് കഴിഞ്ഞ് പിന്നേം തഥൈവ. അപ്പോ നാട്ടിലെ ഹോമിയോ അനുഭവസ്ഥരെല്ലാം പറഞ്ഞു, ഹോമിയോ മരുന്ന് പതിയെ മാത്രമേ ഫലിക്കൂ. കുറച്ചുകാലം കൂടി ക്ഷമിച്ചു. പക്ഷേ അന്ന് ശ്രദ്ധിക്കാത്ത ഒരു കാര്യം ഇന്നിത് എഴുതുമ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്. പതിയേ ഫലിക്കുന്ന ഹോമിയോ മരുന്ന് തന്ന ഡോക്ടറെ കണ്ട് വീട്ടിലെത്തിയ അന്ന് മുതൽ ഒരാഴ്ചത്തേയ്ക്ക് എനിക്ക് ആസ്ത്മ വന്നില്ല എന്നത് വ്യക്തമായി ഓർമയുണ്ട്. ഫലം, സാവധാനത്തിലല്ല, നല്ല വേഗതയിലാണ് ഉണ്ടായത്. പക്ഷേ അധികനാൾ നീണ്ടില്ല എന്നേയുള്ളൂ. പിന്നേം പോയി അതേ ഡോക്ടറെ കണ്ടു. മരുന്ന് കുറച്ചുദിവസം കൂടി തുടരാൻ പറഞ്ഞു. തുടർന്നു. പക്ഷേ അസുഖം പോയില്ല. അതെന്റെ ഓർമ്മയിലെ ആദ്യത്തെ ഹോമിയോ അനുഭവമായിരുന്നു. അതിന് മുൻപ് കുഞ്ഞുപ്രായത്തിൽ പനിക്കോ മറ്റോ എന്നെ കൊണ്ടുപോയിട്ടുണ്ടെന്നാണ് കേട്ടിട്ടുള്ളത്.

അതെന്തായാലും എന്റെ ആസ്ത്മയും കൊണ്ട് പല പല ചികിത്സകരുടെ അടുത്ത് പോയി ആധുനികവൈദ്യുവും ആയുർവേദവും ഹോമിയോയും നാട്ടുവൈദ്യവും ഒക്കെ മാറി മാറി പരീക്ഷിച്ചു. പലരുടേയും മുഖം പോലും ഓർക്കുന്നില്ല എങ്കിലും രണ്ട് പേരെ ഓർക്കുന്നുണ്ട്.

ഒന്ന്, ഞാൻ കാണുന്ന മൂന്നാമത്തെ ഹോമിയോ ഡോക്ടറാണ്. എന്റെ മൂക്കിന്റെ പാലത്തിന് വളവുണ്ടെന്നും അതിനുള്ളിൽ എന്തോ മാംസഭാഗം വളർന്ന് നില്പുണ്ടെന്നും എത്രയും വേഗം അത് മുറിച്ചുമാറ്റണമെന്നും പുള്ളി പറഞ്ഞു. അതിന് ഏതെങ്കിലും ENT സ്പെഷ്യലിസ്റ്റിനെ കാണണം എന്ന് ഉപദേശിച്ചു. അന്ന് തീരെ വിവരമില്ലാത്ത പ്രായമാണ്. ഹോമിയോയും ആധുനിക വൈദ്യവും ഒക്കെ ഒരേ പ്രോഡക്റ്റിന്റെ പല ബ്രാൻഡുകളാണെന്ന മണ്ടൻ ധാരണയുമായി നടക്കുന്ന കാലം. അങ്ങനെ ഒരു ഹോമിയോ ഡോക്ടറുടെ നിർദ്ദേശപ്രകാരം വീട്ടിൽ നിന്നും പത്തിരുപത് കിലോമീറ്റർ മാറി പട്ടണത്തിലെ ഒരു ENT ഡോക്ടറെ കാണാൻ ചെന്നു. മൂക്കിലെ മുഴ മുറിക്കണം എന്ന ആവശ്യവുമായിട്ടാണ് ഞങ്ങൾ പോകുന്നത്. മൂക്കിനുള്ളിൽ മുഴയുണ്ടെന്നും അത് മുറിക്കേണ്ടതാണെന്നും ഉറപ്പിച്ചിട്ടുള്ള പോക്കാണ്. ഡോക്ടർ ചിരിച്ചുകൊണ്ട് ശകാരഭാവത്തിൽ 'ഇതൊക്കെ നിങ്ങളങ്ങ് ഉറപ്പിച്ചാലെങ്ങനാ?' എന്നാണ് ആദ്യം ചോദിച്ചത്. വേറൊരു ഡോക്ടർ പറഞ്ഞുവിട്ടതാണ് എന്ന് പറഞ്ഞപ്പോൾ പുള്ളി ടോൺ മാറ്റി ഉപദേശസ്വരത്തിൽ കാര്യം പറഞ്ഞു. മൂക്കിന്റെ പാലത്തിന് വളവുള്ളവരിൽ സ്വാഭാവികമായി കാണപ്പെടുന്ന ഒന്നാണ് ഞാൻ മുറിക്കണമെന്ന ആവശ്യവുമായി ചെന്ന ആ മുഴ പോലത്തെ സാധനം. സാധാരണ ഗതിയിൽ അത് നീക്കം ചെയ്യേണ്ട ആവശ്യമൊന്നും ഇല്ല. അതും ആസ്ത്മയുമായി ബന്ധമുണ്ടാകാനും സാധ്യതയില്ല. എന്റെ അന്നത്തെ പ്രായം പരിഗണിക്കുമ്പോൾ അത് മുറിക്കുന്നതിനെപ്പറ്റി ചിന്തിക്കുക പോലും വേണ്ട എന്നുപറഞ്ഞ് അദ്ദേഹം ഞങ്ങളെ മടക്കി അയച്ചു. ആ ഹോമിയോ ഡോക്ടറുടെ അടുത്ത് പിന്നെ പോയില്ല. ചായയും കാപ്പിയും ഒഴിവാക്കണമെന്ന് ആളും ഉപദേശിച്ചിരുന്നു. ഈ സംഭവത്തോടെ ഞാൻ പിന്നേം ചായകുടി തുടർന്നു.

കുറേ കാലം കൂടി ഇടക്കിടെ വന്നുപോയ്ക്കൊണ്ടിരുന്ന ആസ്തമ സഹിച്ചു. ഞാനൊരു നിത്യരോഗിയായിപ്പോകുമോ എന്ന ഭയം അച്ഛന് വന്നുതുടങ്ങിയപ്പോഴാണ് കൂടുതൽ വലിയ മേച്ചിൽപ്പുറങ്ങൾ തേടാൻ തുടങ്ങിയത്. അങ്ങനെ ഞങ്ങൾ പങ്കജകസ്തൂരി ഫെയിം പത്മശ്രീ ഡോക്ടറെ കാണാൻ തീരുമാനിച്ചു. വലിയ പ്രതീക്ഷയുമായി അദ്ദേഹത്തിന്റെ ആശുപത്രിയിൽ പോയി, അപ്പോയിൻമെന്റ് അനുസരിച്ച് കൺസൾട്ടേഷന് കേറി. ഡോക്ടറുടെ മുന്നിൽ രണ്ട് മെഡിക്കൽ വിദ്യാർത്ഥികൾ ഇരിപ്പുണ്ടായിരുന്നു. ഞങ്ങളുമിരുന്നു. 'ഇവന് കുറേ നാളായി ശ്വാസം മുട്ടൽ മാറാതെ നിൽക്കുന്നു' എന്ന് അച്ഛൻ പറഞ്ഞു. പുള്ളി ഒരു അര ചിരി ചിരിച്ച് കൈപ്പത്തിയുടെ പുറം കൊണ്ട് എന്റെ നെഞ്ചത്ത് ഒരു തട്ട് തട്ടിയിട്ട് പറഞ്ഞു, 'അതൊക്കെ അങ്ങ് മാറിക്കോളം. ഒരു എട്ട് ബോട്ടിൽ വേണ്ടിവരും'. കൺസൾട്ടേഷൻ ഓവർ! അകത്ത് കയറിയതും ഇറങ്ങിയതും ഏതാണ്ട് ഒരു മിനിറ്റ് കൊണ്ട് കഴിഞ്ഞു. ഇത്രയം കുറച്ച് സമയം കൊണ്ട് രോഗം പരിശോധിച്ച് മരുന്ന് നിർദ്ദേശിക്കുന്ന ഒരു ഡോക്ടറെ ഞാൻ അതിന് മുൻപോ ശേഷമോ കണ്ടിട്ടില്ല. എന്തായും പങ്കജകസ്തൂരിയുടെ എട്ട് ബോട്ടിലുകൾ ഞാൻ മാസങ്ങളെടുത്ത് അകത്താക്കി. എന്റെ ആസ്ത്മ ഇക്കാര്യം അറിഞ്ഞ മട്ട് പോലും കാണിച്ചില്ല എന്നേയുള്ളൂ!

ഞാൻ പിന്നേം കുറേകാലം അസ്ത്മ കൊണ്ടുനടന്നു. ഇതിനിടെ അച്ഛൻ കടുത്ത യോഗാഫാൻ ആയി മാറി. പ്രാണായാമം ചെയ്താലേ ആസ്തമ പോകൂ എന്നുള്ള അച്ഛന്റെ ഉപദേശവും കുറേ ഫോളോ ചെയ്തു. കാര്യമായ ഒരു വ്യത്യാസവും ഉണ്ടായില്ല. ആസ്ത്മ ഇടക്കിടെ വന്നും പോയുമിരുന്നു. ശ്വാസതടസ്സം വരുമ്പോഴൊക്കെ തിയോ അസ്താലിൻ സിറപ്പിൽ അഭയം തേടി. ഈ രോഗത്തിന് ഞാൻ ആദ്യം കണ്ട ഡോക്ടർ കുറിച്ചുതന്ന മരുന്നാണ് അത്. പത്തിരുപത് പേരുടെ ചികിത്സയ്ക്ക് വിധേയനായശേഷവും എന്റെ ആശ്രയം അതായിരുന്നു എന്നത് ഇന്ന് ഞാൻ കൗതുകത്തോടെ ഓർക്കുന്നു.

ഒടുവിൽ എട്ടൊമ്പത് വർഷം മുൻപ് ആസ്ത്മ വല്ലാതങ്ങ് കലശലായി. ഞാനന്ന് ഗവേഷകവിദ്യാർത്ഥിയായി വീട്ടിൽ നിന്നും മാറി ഹോസ്റ്റൽവാസിയാണ്. അസുഖം കൊണ്ടുനടക്കാൻ കഴിയാത്ത അവസ്ഥ. ഒരു ദിവസം ഒരു ട്രെയിനിൽ ഓടിക്കേറാൻ ശ്രമിക്കവേ കിതപ്പ് കാരണം ഞാൻ സ്റ്റക്കായി നിന്നുപോയ അവസ്ഥ വന്നു. ഞാനാകെ പേടിച്ചുപോയി. വീട്ടിൽ പറഞ്ഞാൽ ഞാൻ പ്രാണായാമം കൃത്യമായി ചെയ്യത്തതാണ് കുഴപ്പം എന്ന് അച്ഛൻ പറയുമെന്ന് ഉറപ്പായിരുന്നത് കൊണ്ട് പറഞ്ഞില്ല. എന്റെ ഗവേഷണസ്ഥാപനത്തിന് അടുത്തുള്ള ഒരു തിരക്ക് കുറഞ്ഞ ഡോക്ടറെ പോയി കണ്ടു. ആള് വിശദമായി പരിശോധിച്ചു. കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഒരു ഇൻഹേലർ ചികിത്സ വേണ്ടിവരും എന്ന് പറഞ്ഞു. ഞാൻ കേട്ടപാടെ എതിർത്തു. പണ്ട് പരിശോധിച്ച ഹോമിയോ ഡോക്ടർ പ്രത്യേകം പറഞ്ഞിരുന്നു, ഇൻഹേലർ എടുത്താൽ പിന്നെ കഞ്ചാവ് പോലെ ജീവിതകാലം മുഴുവൻ എടുക്കേണ്ടിവരും എന്ന്. അതെന്റെ മനസിൽ പതിഞ്ഞ് കിടപ്പുണ്ട്. നാട്ടുകാരും പറയുന്നുണ്ട് ഇൻഹേലർ അവസാനത്തെ പ്രയോഗമാണ് എന്ന്. അതുകൊണ്ട് ഇൻഹേലർ വേണ്ട! ഗുളികയോ സിറപ്പോ മതി എന്ന് ഞാൻ കട്ടയ്ക്ക് പറഞ്ഞു. (ഓപ്പറേഷൻ വേണ്ട, എനിമ മതീന്ന് ജഗതി പറഞ്ഞതുപോലെ). ആ ഡോക്ടർ എന്നെ സാവധാനം പറഞ്ഞ് മനസിലാക്കി. സിറപ്പ്, ഗുളിക എന്നിവ ആമാശയത്തിൽ പോയി, അവിടന്ന് പതിയെ ആഗിരണം ചെയ്യപ്പെട്ട്, രക്തം വഴി ഹൃദയത്തിലെത്തി, അവിടന്ന് ശ്വാസവ്യൂഹത്തിലെത്തി വേണം പ്രവർത്തിക്കാൻ. ഇൻഹേലറായാൽ മരുന്ന് നേരിട്ട് ശ്വാസവ്യൂഹത്തിലേക്കാണ് കൊടുക്കുന്നത്. സൈഡ് ഇഫക്റ്റിനുള്ള സാധ്യത അതിനനുസരിച്ച് കുറയും, പ്രവർത്തനത്തിന്റെ വേഗതയും കൂടും. 'Inhaler is the safest treatment you can get!' എന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു. ഞാൻ സയൻസ് പഠിച്ചതുകൊണ്ട് ആള് പറഞ്ഞ ന്യായം കൃത്യമായി മനസിലായി. ഇൻഹേലർ ഉപയോഗിച്ചു. ഒരാഴ്ച കൊണ്ട് ശ്വാസതടസ്സം പോയി. ഇൻഹേലർ ഉപയോഗം പിന്നെ നിർത്താനും സാധിച്ചു. ആ ഡോക്ടറിൽ നിന്ന് മറ്റൊരു കാര്യം കൂടി മനസിലായി. മൂക്കിന്റെ വളവോ ചായയോ കാപ്പിയോ ഒന്നുമല്ല എന്റെ വില്ലൻ. പൊടിയോട് എനിക്കുള്ള അലർജിയാണ്. വീട്ടിലും ഹോസ്റ്റലിലും, പൊടിതട്ടാതെ അടുക്കിവെച്ച പുസ്തകങ്ങളുടേയും പേപ്പർ കെട്ടുകളുടേയും ഇടയിൽ ഇരിപ്പും കിടപ്പും ശീലമാക്കിയതാണ് പ്രധാനപ്രശ്നം. അത് ഒഴിവാക്കുന്നതിന് പരിമിതിയുണ്ടായിരുന്നു എങ്കിലും കുറച്ചൊക്കെ ഞാൻ അഡ്ജസ്റ്റ് ചെയ്തു. ഇന്നും അശ്രദ്ധ കൊണ്ടും over-confidence കൊണ്ടുമൊക്കെ മൂക്ക് മറയ്ക്കാതെ പൊടിതട്ടൽ പോലുള്ള താന്തോന്നിത്തരം കാണിക്കുന്ന സ്വഭാവമാണ് എന്റേത്. അതുകൊണ്ട് വല്ലപ്പോഴുമൊക്കെ, അപൂർവമായി ശ്വാസതടസ്സം വരാറുണ്ട്. പക്ഷേ ഇൻഹേലറിന്റെ ഒരു പഫിൽ കാര്യം തീരും. ഒരുകണക്കിന് നോക്കിയാൽ ആ കോൺഫിഡൻസ് കാരണമാണ് ഞാൻ careless ആകുന്നതും.

പൊതുവേ ഹോമിയോപ്പതിയെ ശാസ്ത്രീയമായി വമിർശിച്ചാൽ, ഉടൻ തന്നെ അരിമ്പാറ മാറിയതും കുട്ടികളുണ്ടായതുമൊക്കെയായി അനുഭവകഥകളും കൊണ്ട് അതിനെ ഡിഫൻഡ് ചെയ്യാൻ വരുന്നവർ നമ്മളോട് സത്യം 'അനുഭവിച്ചറിയാൻ' ഉപദേശിക്കാറുണ്ട്. അതുകൊണ്ടാണ് സ്വന്തം അനുഭവം തന്നെ നിരത്തിയെഴുതിയത്. ഇതിൽ അക്കാദമിക് ഇന്ററസ്റ്റ് കൊണ്ട് പിന്നീട് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട്. ഹോമിയോമരുന്ന് കഴിച്ച് പണി കിട്ടിയ, 'ഔട്ടോഫ് സിലബസ്' അനുഭവങ്ങൾ ഒരുപാട് നേരിട്ടറിയാം. പക്ഷേ അത് സപ്പോർട്ട് ചെയ്യാനെന്നപോലെ, എതിർക്കാനും ഉപയോഗിക്കാവുന്ന തെളിവുകളല്ല. അതുകൊണ്ട് അനുഭവകഥ നിർത്തി ഞാൻ മനസിലാക്കിയ കാര്യത്തിലേയ്ക്ക് വരാം.

സിറപ്പ്, ഗുളിക, ഇൻഹേലർ എന്നിവയെ താരതമ്യം ചെയ്ത് ആ ഡോക്ടർ പറഞ്ഞുതന്ന കാര്യം എന്നെ സംബന്ധിച്ച് ഒരു പുതിയ വാതിൽ തുറക്കലായിരുന്നു. ഒരു മരുന്ന് എങ്ങനെ ശരീരത്തിൽ പ്രവർത്തിക്കുന്നു എന്നൊരു ചിന്ത അതിന് മുൻപ് എനിക്ക് വന്നിട്ടേയില്ല. ഇന്റർനെറ്റിൽ പരതി കിട്ടിയ വിവരങ്ങൾ പഠിച്ചു. കുറേ വായിച്ചു. പ്ലസ് ടൂവിന് പഠിച്ച ബയോളജിയും കെമിസ്ട്രിയുമൊക്കെ വെച്ച് ഒരുവിധം മനസിലാക്കാവുന്നതേയുണ്ടായിരുന്നു അതെല്ലാം. അക്കൂട്ടത്തിലാണ് ഞാൻ ഹോമിയോപ്പതിയെക്കുറിച്ച് വായിച്ചത്. ആദ്യമൊന്നും തീരെ വിശ്വാസം വന്നില്ല. ഇത്രയും വലിയൊരു മണ്ടത്തരത്തിനാണോ ഞാൻ പല തവണ കൊണ്ട് തല വെച്ചത് എന്നോർത്തപ്പോൾ അത്ഭുതം തോന്നി. ഹോമിയോപ്പതി പഠിപ്പിക്കുന്ന ഹോമിയോക്കാരുടെ വെബ്സൈറ്റുകളിൽ പോയി. ഹാനിമാൻ എഴുതിയ ഓർഗനോൺ പുസ്തകത്തെപ്പറ്റി വായിച്ചു. കുറേ ഹോമിയോ ഡിബേറ്റുകൾ കണ്ടു. സാമാന്യബോധമുള്ളവനെ കളിയാക്കുന്ന, മന്ത്രവാദത്തെ തോല്പിക്കുന്ന ഹോമിയോ സിദ്ധാന്തങ്ങൾ! മണ്ടത്തരത്തിന് മേൽ മണ്ടത്തരം വിളമ്പുന്ന ഹോമിയോ വാദങ്ങൾ! എന്നിട്ടും നമ്മുടെ നാട്ടിൽ ഹീറോ പരിവേഷത്തോടെ, പഞ്ചസാരമുട്ടായി കൊണ്ട് ജലദോഷം മുതൽ സ്വഭാവദൂഷ്യം വരെ ചികിത്സിക്കുന്ന ഹോമിയോപ്പതി വാണരുളുന്നു. ഇവിടെ തട്ടിപ്പുകൾക്കാണ് പൊതുവിൽ ഡിമാൻഡ് കൂടുതൽ എന്നതുകൊണ്ട് അതിൽ അത്ഭുതമൊന്നുമില്ല. എന്തായാലും ഇതിനെപ്പറ്റി അറിയാൻ ആഗ്രഹിക്കുന്നവർക്കായി, ഹോമിയോപ്പതിയെപ്പറ്റി മുൻപ് എഴുതിയിട്ടുള്ള ലേഖനങ്ങളുടെ ലിങ്കുകൾ താഴെ നിരത്തുന്നു.

ഹോമിയോസിദ്ധാന്തങ്ങളിലെ മണ്ടത്തരം ചൂണ്ടിക്കാണിക്കുന്നത്:
1. https://www.facebook.com/vaisakhan.thampi/posts/10206797192876125
2. (വീഡിയോ) https://youtu.be/oLdJ2SnnakQ
3. https://www.facebook.com/vaisakhan.thampi/posts/10216830127533221

ഹോമിയോ മരുന്നിൽ നാനോകണങ്ങൾ കണ്ടെത്തി എന്ന ഗുണ്ട് വാദത്തെ പൊളിച്ചടുക്കിയത്:
1. https://www.facebook.com/vaisakhan.thampi/posts/10204250059839391

ടി ലേഖനങ്ങൾക്ക് കീഴിൽ മറ്റുള്ളവർ കമന്റ് ചെയ്ത സംശയങ്ങൾക്കും ആരോപണങ്ങൾക്കുമുള്ള വിശദമായ മറുപടി:
1. shorturl.at/twJVY

സ്ഥിരം പറയുന്ന ഒരു കാര്യം ആവർത്തിക്കാം. നിങ്ങൾ ഏത് ചികിത്സ തേടിപ്പോയാലും എനിക്കൊന്നുമില്ല. പലപ്പോഴും എന്റെ അടുത്ത ബന്ധുക്കളെപ്പോലും പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിൽ ഞാൻ പരാജയപ്പെട്ടിട്ടുണ്ട്. അല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇപ്പോഴും എന്റെ അച്ഛൻ ജീവനോടെ ഇരുന്നേനെ. ഒരാൾക്കെങ്കിലും കാര്യങ്ങളുടെ കിടപ്പ് ബോധ്യമായാൽ അതൊരു വലിയ നേട്ടമായി ഞാൻ കണക്കാക്കും. നിങ്ങളുടെ വിധി നിങ്ങളുടെ തീരുമാനങ്ങളാണല്ലോ.

മാസ്കുകൾ, തെറ്റിദ്ധാരണകൾ
Vaisakhan Thampi

July 24 ·

രോഗാണുബാധയും അതിന്റെ പകർച്ചയും തടയാൻ നിലവിലുള്ള ഏറ്റവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ മാർഗമെന്ന നിലയിൽ മാസ്കുകൾ ഇന്ന് ഹീറോ പരിവേഷത്തിലാണ് എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നത്. എന്നാൽ അവയുടെ ലാളിത്യം നമ്മളെ കബളിപ്പിക്കാൻ സാധ്യതയുണ്ട്. ഒറ്റനോട്ടത്തിൽ, രോഗാണുക്കളെ തടഞ്ഞ് വായുവിനെ മാത്രം അകത്തേയ്ക്കെടുക്കുന്ന (അല്ലെങ്കിൽ പുറത്തേയ്ക്ക് വിടുന്ന) ഒരു അരിപ്പ പോലെയാണ് മാസ്കുകൾ പ്രവർത്തിക്കുന്നത് എന്ന് തോന്നിയേക്കാം. പക്ഷേ സത്യത്തിൽ അത്ര ലളിതമല്ല കാര്യങ്ങൾ.

ഒരു അരിപ്പ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? അതിൽ നിശ്ചിത വലിപ്പമുള്ള അസംഖ്യം ദ്വാരങ്ങളുടെ ഒരു നിരയാണ് ഉള്ളത്. അതിലൂടെ പല വലിപ്പമുള്ള കണികകൾ കടത്തിവിടാൻ നോക്കിയാൽ അരിപ്പയിലെ ദ്വാരത്തിനെക്കാൾ ചെറിയ കണികകളെ മാത്രം കടത്തിവിടുകയും, അതിനെക്കാൾ വലിപ്പമുള്ളവയെ തടയുകയും ചെയ്യും. ഇനി വൈറസുകളെ ഇതുപോലെ അരിയ്ക്കണമെങ്കിൽ അരിപ്പയിലെ ദ്വാരത്തിന് എന്ത് വലിപ്പം വേണം? നാം ഭയക്കുന്ന കോവിഡ് വൈറസിന്റെ വലിപ്പം കഷ്ടിച്ച് 150 നാനോമീറ്ററാണ്. ഒരു തലമുടിനാരിന് ഇതിന്റെ 700 മടങ്ങ് വലിപ്പം വരുമെന്ന് ഓർക്കണം. ഈ വലിപ്പമുള്ള വൈറസിനെ തടയാൻ മാത്രം ചെറിയ ദ്വാരമുള്ള ഒരു അരിപ്പ ഉണ്ടാക്കുക തീരെ എളുപ്പമല്ല. അത്രയും അടുത്തടുത്ത ഇഴകൾ സാധിച്ചെടുക്കാൻ പാടുപെടും. അഥവാ ഇനി സാധിച്ചെടുത്താൽ തന്നെ, അത്രേം ഞെരുക്കമുള്ളയൊരു മാസ്ക്കിലൂടെ മതിയായ അളവിൽ പ്രാണവായു എടുക്കാൻ നമ്മുടെ ശ്വാസകോശത്തിന്റെ വലിവ് (pull) പോരാതെവരും.

അതായത്, അരിപ്പ പോലെ പ്രവർത്തിക്കുന്ന ഒരു മാസ്ക് ഉണ്ടാക്കാനാവില്ല. അപ്പോ എന്ത് ചെയ്യും? അരിച്ചെടുക്കാൻ ഉദ്ദേശിക്കുന്ന കണികകളെ മാസ്കിന്റെ ഇഴകളിൽ ഒപ്പിയെടുക്കുക എന്നതാണ് പ്രായോഗിക മാർഗം. അതായത് വായു അതിലൂടെ കടന്നുപോകുമ്പോൾ അതിലെ കണികകൾ മാസ്കിന്റെ നാരുകളിൽ ഒട്ടിപ്പിടിക്കുന്ന സാഹചര്യം സൃഷ്ടിക്കുക. നാരുകൾ എന്ന് പറയാൻ കാരണം, അവിടെ ഉപയോഗിക്കുന്നത് ഇഴകൾ നെയ്തുചേർത്തുണ്ടാക്കുന്ന തുണിയല്ല എന്നതാണ്. Melt-blowing എന്നൊരു രീതിയിൽ സവിശേഷമായി ഉണ്ടാക്കുന്ന ഒരുതരം തുണിയാണ് സർജിക്കൽ മാസ്ക് പോലുള്ള പ്രൊഫഷണൽ മാസ്കുകളിൽ ഉപയോഗിക്കുന്നത്. നെയ്തെടുക്കുന്ന തുണികളിൽ സാധിച്ചെടുക്കാവുന്ന പരമാവധി ഇഴയടുപ്പത്തെക്കാൾ ചെറിയ ദ്വാരങ്ങളാകും ഇത്തരം melt-blown fabric ൽ ഉള്ളത്.

തീർന്നില്ല. ഇവിടെയും ചില പ്രശ്നങ്ങൾ ഉണ്ട്. കണികകൾ എങ്ങനെ മാസ്കിൽ ഒട്ടിപ്പിടിക്കും എന്നതാണ് ചോദ്യമെങ്കിൽ, അതൊരു തടസ്സമല്ല. വളരെ ചെറിയ വലിപ്പമുള്ള വസ്തുക്കളുടെ കാര്യത്തിൽ വാൻഡർ വാൽസ് ബലം എന്നൊക്കെ പേരുള്ള, തന്മാത്രകൾക്കിടയിൽ പ്രവർത്തിക്കുന്ന സവിശേഷതരം ബലങ്ങൾ പ്രബലമാണ്. മാസ്കിന്റെ നാരുകളിൽ ഒന്ന് മുട്ടിക്കിട്ടിയാൽ കണികകൾ അതിൽ ഒട്ടിപ്പിടിച്ചോളും. പ്രശ്നം കണികകൾ എങ്ങനെയാണ് അതുവഴി കടന്നുപോകുന്നത് എന്നതാണ്.

എളുപ്പത്തിന്, മാസ്കിന്റെ നാരുകളിലൂടെ കടന്നുപോകുന്ന വായുവിനെ അടുത്തടുത്ത പാറകളുള്ള സ്ഥലത്തുകൂടെ ഒഴുകുന്ന വെള്ളവുമായി ഒന്ന് താരതമ്യം ചെയ്യാം. വെള്ളം പാറകളെ ചുറ്റിവളഞ്ഞ് ഒഴുകുമെന്നറിയാമല്ലോ. വെള്ളത്തിൽ ഒഴുകിവരുന്ന വലിയ വസ്തുക്കൾ നേരേ വന്ന് പാറയിൽ ഇടിക്കുന്നത് പോലെ, സാമാന്യം വലിയ കണികകൾ (ഏതാണ്ട് ഒരു മൈക്രോണിന് മുകളിൽ വലിപ്പമുള്ള പൊടി പോലുള്ളവ) താരതമ്യേന നേർരേഖയിൽ സഞ്ചരിച്ച് നാരുകളിൽ വന്നിടിക്കും, ഒട്ടിപ്പിടിക്കുകയും ചെയ്യും. കാരണം മാസ്സ് കൂടുതലായതിനാൽ അവയ്ക്ക് ജഡത്വം (inertia) കൂടുതലാണ്, അതുകൊണ്ട് വായു മാറിയൊഴുകുന്നത് പോലെ എളുപ്പത്തിൽ അവ ദിശമാറിയൊഴുകില്ല. ഒന്നിലധികം പാളികൾ (layers) ഉള്ള മാസ്കാണെങ്കിൽ അവ ഏതെങ്കിലും ഒരു പാളിയിലെ നാരിൽ ഒട്ടിപ്പിടിക്കാൻ സാധ്യത കൂടുതലാണ്.

വളരെ ചെറിയ കണികകളുടെ കാര്യത്തിൽ (0.1 മൈക്രോണിൽ താഴെ) വായുതന്മാത്രകളുടെ നിരന്തര കൂട്ടിയിടി കാരണം വളരെ zig-zag ആയ ഒരു സഞ്ചാരപാതയാകും ഉണ്ടാകുക (ഇതിനെ Brownian motion എന്ന് വിളിക്കും). അതായത് കുഞ്ഞ് കണികകൾ ലക്കില്ലാതെ നടക്കുന്ന ഒരു കുടിയനെപ്പോലെ തെക്കുവടക്ക് തട്ടിത്തടഞ്ഞ് വരുന്നതിനാൽ മിക്കവാറും വന്ന് മാസ്കിലെ നാരുകളിൽ ഇടിക്കുക തന്നെ ചെയ്യും. അങ്ങനെ അവയും കുടുങ്ങും.

ഇതിനിടയിൽ വലിപ്പമുള്ള കണികകളാണ് പ്രശ്നക്കാർ. അവ വലിയ കണികകളെപ്പോലെ നേർരേഖയിൽ വരില്ല, തീരെ ചെറിയ കണികകളെപ്പോലെ തട്ടിത്തടഞ്ഞും വരില്ല. പകരം വായു ഒഴുകുന്നതുപോലെ നാരുകളെ കവച്ചുവെച്ച് പോകും. അതുകൊണ്ട്, പല പാളികൾ ഉണ്ടായാലും അവ അകത്തേയ്ക്ക് നുഴഞ്ഞ് കയറാൻ സാധ്യതയുണ്ട്. N95 ഗണത്തിൽ പെടുന്ന മാസ്കുകൾ ഇതിനെ നേരിടാൻ മറ്റൊരു കനത്ത പ്രയോഗം കൂടി നടത്താറുണ്ട്. ചാർജ് ചെയ്യപ്പെട്ട നാരുകൾ കൊണ്ടൊരു പാളി കൂടി വെക്കുക. ഒരു ഇരുമ്പുകാന്തം കാന്തികത വഹിക്കുന്നത് പോലെ, സ്ഥിരമായി വൈദ്യുതചാർജ് വഹിക്കുന്ന ഒരുതരം സെറ്റപ്പാണത്. Electret എന്ന് വിളിക്കും (Magnet എന്ന് വിളിക്കുന്നത് പോലെ). സ്ഥിതവൈദ്യുതി എന്ന പ്രതിഭാസം കാരണം പോളിസ്റ്റർ തുണികളൊക്കെ ഇസ്തിരിയിടുമ്പോൾ രോമങ്ങൾ അതിലേയ്ക്ക് ആകർഷിക്കപ്പടുന്നത് ശ്രദ്ധിച്ചിട്ടില്ലേ? അതുപോലെ കണികകളെ ഈ ഇലക്ട്രെറ്റ് പാളിയിലേയ്ക്ക് ആകർഷിച്ചുവരുത്തി കുടുക്കുകയാണ് അവിടെ ചെയ്യുക.

ഇത്രയൊക്കെ ചെയ്താൽ പോലും ചില കണികകൾ അകത്തേയ്ക്ക് കടക്കുക തന്നെ ചെയ്യും. N95-ലെ 95 സൂചിപ്പിക്കുന്നത് കടന്നുപോകുന്ന വായുവിലെ 95 ശതമാനം കണികകളെയെങ്കിലും അത് തടയും എന്നാണ്.

ഇത്രയും മനസിലായിട്ടുണ്ടെങ്കിൽ ഇതുമായി ബന്ധപ്പെട്ട ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്:

1. ഇതൊക്കെ വായു മാസ്കിലൂടെ കടന്നുപോകുമ്പോൾ ഉള്ള കാര്യമാണ്. താടിയിലിരിക്കുന്ന മാസ്കിന് ഇതൊന്നും ബാധകമല്ല! മാസ്ക് ജപിച്ച ഏലസ് പോലെ 'പ്രവർത്തിക്കുന്ന' ഐറ്റമല്ല.
2. മാസ്ക് കണികകളെ അതിലേയ്ക്ക് ഒട്ടിപ്പിടിപ്പിക്കുകയാണ് ചെയ്യുന്നത് എന്നതിനാൽ, അത് അകത്തേയ്ക്ക് കടക്കാതെ തടഞ്ഞ എല്ലാ വില്ലൻമാരും അതിൽ തന്നെ ഇരിപ്പുണ്ടാകും. അവർ മടങ്ങിപ്പോകുന്നില്ല. അതുകൊണ്ട് ഇടക്കിടെ മാസ്കിൽ പിടിച്ചിട്ട് അതേ കൈ കൊണ്ട് മൂക്കും കണ്ണുമൊക്കെ ചൊറിയുന്നത്, സെക്യൂരിറ്റി തടഞ്ഞുനിർത്തിയ കള്ളനെ സ്പെഷ്യൽ പാസ്സ് കൊടുത്ത് അകത്തേയ്ക്ക് കയറ്റുന്നത് പോലെയാണ്.
3. മിക്ക രോഗാണുക്കളും സ്വന്തം നിലയ്ക്കല്ല സഞ്ചരിക്കുന്നത്. പകരം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴുമൊക്കെ പുറത്തേയ്ക്ക് തെറിക്കുന്ന സ്രവകണങ്ങളിൽ കയറിയാണ് അവ വരുന്നത്. അതുകൊണ്ട് വൈറസിന്റേയോ ബാക്ടീരിയയുടേയോ വലിപ്പത്തിന് ഇവിടെ വലിയ പ്രസക്തിയില്ല. സ്രവകണങ്ങളുടെ വലിപ്പമാകട്ടെ തീരെ ചെറുത് മുതൽ വളരെ വലുത് വരെയാകാം.
4. N95 മാസ്കുകൾ (വ്യാജനല്ലെങ്കിൽ പോലും) സാധാരണഗതിയിൽ ആവർത്തിച്ച് ഉപയോഗിക്കാനാവില്ല. അവ disposable ആണ്. കാരണം, കഴുകുമ്പോൾ അവയുടെ electret പാളിയുടെ ക്ഷമത കുറയുമെന്നതിനാൽ മാസ്കിന്റെ ഫലപ്രാപ്തിയും കുറയും.
5. ഏത് മാസ്കും അതിന്റെ ഉപയോഗരീതി കൊണ്ട് രോഗാണു-സൗഹൃദ (germ-friendly) സ്വഭാവമുള്ളതായി മാറിയേക്കും. മാസ്ക് മുഖത്ത് ടൈറ്റായി ഇരുന്നില്ല എങ്കിൽ ഇടയിലെ പ്രതിരോധം കുറഞ്ഞ വിടവിലൂടെ വായു സുഖമായി അകത്ത് കടക്കും. പിന്നെ മാസ്കുണ്ടല്ലോ എന്നൊരു വിശ്വാസമായിരിക്കും എല്ലാം!

ഇത്രയും മാസ്കിനെ പറ്റി പൊതുവായുള്ള കാര്യങ്ങളാണ്. ഇനി ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ പ്രസക്തമായ ചില കാര്യങ്ങൾ കൂടി ചേർക്കാനുണ്ട്.

പുറത്തുനിന്ന് വരുന്ന രോഗാണുക്കളെ പ്രതിരോധിക്കാൻ വേണ്ടി മാസ്ക് ഉപയോഗിക്കുന്നതിന് പിന്നിലെ ശാസ്ത്രമാണ് നാം ഇതുവരെ പറഞ്ഞ്. ഇത് മിക്കവാറും ആരോഗ്യപ്രവർത്തകർക്ക് ബാധകമായ കാര്യമാണ്.

പൊതുജനത്തോട് മാസ്ക് ഉപയോഗിക്കാൻ സർക്കാരുകൾ പറയുന്നത് ആ ലോജിക്കിലല്ല. നിങ്ങളിൽ നിന്ന് മറ്റുള്ളവരിലേയ്ക്ക് രോഗം പകർന്ന്, സമൂഹത്തിലെ രോഗികളുടെ എണ്ണം ലഭ്യമായ ആരോഗ്യസംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാവുന്നതിനും അപ്പുറത്തേയ്ക്ക് പോകാതിരിക്കാനാണ്. അഞ്ച് പേർക്ക് കേറാവുന്ന വള്ളത്തിൽ ഇരുപത് പേർ കയറുമ്പോൾ, അധികം കയറുന്ന പതിനഞ്ച് പേർക്ക് മാത്രമല്ല അപകടമുണ്ടാകുന്നത്. ഇരുപത് പേർക്കും കൂടിയാണ്. അതായത്, സാധാരണഗതിയിൽ സുരക്ഷിതരായി പോകുമായിരുന്ന അഞ്ച് പേർ കൂടി അതിൽ പെട്ടുപോകും. കോവിഡ് ഇന്നീ കാണുന്ന പ്രശ്നങ്ങൾ ഉണ്ടാക്കിയത്, അതുണ്ടാക്കുന്ന രോഗാവസ്ഥയുടെ കാഠിന്യം കൊണ്ടല്ല, മറിച്ച് അത് ബാധിക്കുന്ന ആളുകളുടെ എണ്ണം കൊണ്ടാണ്. സാധാരണഗതിയിൽ സുരക്ഷിതരാകുമായിരുന്ന ആളുകൾ കൂടി എണ്ണം കൂടുമ്പോൾ ഇരകളാകും. രോഗികളുടെ എണ്ണം കൂടുന്നതിനെയാണ് അതുകൊണ്ട് നാം ഭയക്കേണ്ടത്. ലോക്ഡൗണുകളുടെ പ്രാഥമിക ഉദ്ദേശ്യവും അത് തന്നെ. അല്ലാതെ ലോക്ഡൗൺ വൈറസിനെ ഇല്ലാതാക്കുന്നൊന്നുമില്ല. ഒരേസമയം രോഗികളാകുന്ന ആളുകളുടെ എണ്ണം കുറച്ചുനിർത്തുക എന്നതാണ് അടിസ്ഥാനലക്ഷ്യം. അതിനാണ് ഓരോരുത്തരും അവരവരിൽ നിന്ന് പുറത്തേയ്ക്ക് പോകുന്ന കണികകളെ തടഞ്ഞുനിർത്താൻ അഭ്യർത്ഥിക്കുന്നത്. അതിന് പല വില കൂടിയ മാസ്കുകൾ ഒരുപക്ഷേ വാങ്ങാനായില്ലെങ്കിൽ കൂടി, തുണികൊണ്ടുള്ള മാസ്കെങ്കിലും ഉപയോഗിക്കേണ്ടതുണ്ട്. സംസാരിക്കാൻ നേരത്ത് അത് താഴ്ത്തി താടിയിലോട്ട് വെക്കുന്നത്, പകൽ മുഴുവൻ വീട് പൂട്ടിയിട്ടിട്ട് രാത്രി ഉറങ്ങുന്നതിന് മുൻപ് കതക് തുറന്നിടുന്നത് പോലെയാണ്.

അവസാനമായി ഒരു കാര്യം കൂടി. അനാവശ്യമായി N95 മാസ്ക് ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരു സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. കാരണം, വാൾവുകൾ പിടിപ്പിച്ച N95 മാസ്കുകൾ അകത്തേയ്ക്കുള്ള വായുപ്രവാഹത്തെ മാത്രമേ ഫിൽട്ടർ ചെയ്യുന്നുള്ളൂ. പുറത്തേയ്ക്കുള്ള വായു സ്വതന്ത്രമായാണ് വരുന്നത്. ഇത് ഒരു രീതിയിലും രോഗപ്പകർച്ചയെ തടയുന്നില്ല. ഓർക്കുക, നാം രോഗബാധിതരാകാതെ ഇരിക്കുന്നതിനൊപ്പമോ, അതിലധികമോ പ്രധാനമാണ് രോഗം പകരാതെ നോക്കുന്നത്.

സ്വന്തമായി കംപ്യൂട്ടർ 'നിർമ്മിച്ച' ബാലനെ കുറിച്ചുള്ള ഒരു പത്രവാർത്ത കണ്ടിരുന്നു.
Vaisakhan Thampi

July 20 ·

സ്വന്തമായി കംപ്യൂട്ടർ 'നിർമ്മിച്ച' ബാലനെ കുറിച്ചുള്ള ഒരു പത്രവാർത്ത കണ്ടിരുന്നു. ചിലർ ആ പയ്യനെ അഭിനന്ദിച്ചും ചിലർ അതിന്റെ റിപ്പോർട്ടറെ കളിയാക്കിയും ഒക്കെ ഷെയർ ചെയ്തതുവഴി ഫെയ്സ്ബുക്കിലാണ് കണ്ടത്. അതുമായി ബന്ധപ്പെട്ട് ചില ചിന്തകൾ പങ്ക് വെക്കാമെന്ന് കരുതി. ചെറിയ സ്കൂൾ കുട്ടികൾക്ക് വരെ ഒരു യൂട്യൂബ് വീഡിയോ നോക്കി എളുപ്പത്തിൽ ചെയ്യാവുന്ന, കംപ്യൂട്ടർ കംപോണന്റ്സ് വാങ്ങി അസംബിൾ ചെയ്ത് ഒരു വർക്കിങ് കംപ്യൂട്ടറാക്കി മാറ്റുക എന്ന പരിപാടിയെയാണ് വാർത്തയിൽ 'കംപ്യൂട്ടർ നിർമ്മിച്ചു' എന്ന രീതിയിൽ പൊലിപ്പിച്ചിരിക്കുന്നത്. അതിന് പിന്നിൽ റിപ്പോർട്ടറുടെ വിവരക്കേട് എന്നതിനപ്പുറം സംശയിക്കാവുന്നത് മിക്കവാറും ഒരു രക്ഷകർത്താവിന്റെ അത്യാവേശത്തെയാണ്. ആ കുട്ടി സത്യത്തിൽ ഒരു 'ഇര'യാണ്. ഇത് പറയാൻ ചില കാരണങ്ങളുണ്ട്.

മാതാപിതാക്കൾക്ക് എപ്പോഴും തങ്ങളുടെ മക്കൾ ഏതെങ്കിലുമൊക്കെ കാര്യത്തിൽ അതുല്യപ്രതിഭയുള്ള ആളാണെന്ന് കാണാൻ വലിയ താത്പര്യമാണ്. മൂന്നാം വയസ്സിൽ മുന്നൂറ് രാജ്യങ്ങളുടെ തലസ്ഥാനം പറയുക, നാലാം വയസ്സിൽ നാല്പത് ഭാഷ സംസാരിക്കുക എന്നീ ലൈനിലുള്ള കഴിവുകളുടെ പ്രകടനം ടീവിയിലും പത്രങ്ങളിലുമൊക്കെ പണ്ടുമുതലേ വാർത്തകളായി വരാറുണ്ട്. അവയെല്ലാം നമ്മളെ അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളാകാമെങ്കിലും അത്തരം കുട്ടികൾ പിന്നീട് വലുതായശേഷം എന്തായിത്തീർന്നു എന്നൊരു ഫോളോ-അപ് നടത്തിയാൽ പലപ്പോഴും കുട്ടിക്കാലത്തെ പ്രകടനം വെച്ച് നമ്മൾ പ്രതീക്ഷിച്ച ഒരിടത്തും അവരെ കണ്ടെത്താനായില്ല എന്ന് വരും. അതുകൊണ്ട് കുട്ടിക്കാലത്തെ പ്രകടനവും അത് അപ്പോൾ നൽകുന്ന ഗ്ലാമറും വേണ്ടാന്ന് വെക്കണമെന്നോ അതിലെന്തെങ്കിലും കുഴപ്പമുണ്ടെന്നോ അല്ല പറഞ്ഞുവരുന്നത്. വിഷയം മറ്റൊന്നാണ്.

ഇത് തീർത്തും വ്യക്തിപരമായ അനുഭവങ്ങളുടെ പുറത്തുള്ള ഒരു അഭിപ്രായപ്രകടനമാണെന്ന് ആദ്യമേ പറയട്ടെ. സ്വന്തം മക്കൾ child prodigy-യാണെന്ന് സ്വയം ബോധ്യപ്പെടാനും, മറ്റുള്ളവരെ ബോധ്യപ്പെടുത്താനും കിണഞ്ഞുശ്രമിക്കുന്ന, അതുവഴി പരോക്ഷമായെങ്കിലും ആ കുട്ടിയോട് ദ്രോഹം ചെയ്യുന്ന കുറേയേറെ മാതാപിതാക്കളെ നേരിട്ട് കണ്ടിട്ടുണ്ട്. പലപ്പോഴും മാതാപിതാക്കളും കുട്ടിയും ജീവിക്കുന്ന കാലഘട്ടങ്ങളുടെ വ്യത്യാസം പരിഗണിക്കാതെ നടത്തുന്ന വിലയിരുത്തലുകളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. മുപ്പതാം വയസ്സിൽ ആദ്യമായി ഒരു സ്മാർട് ഫോൺ ഉപയോഗിച്ച അമ്മ, രണ്ട് വയസ്സുള്ള കുട്ടി സ്ക്രീൻലോക്ക് തുറക്കുന്നത് കണ്ട് ഞെട്ടുന്നത് സ്ഥിരം സംഭവമാണ്. എന്തും വളരെവേഗം പഠിച്ചെടുക്കുന്ന പ്രായത്തിലുള്ള, ചുറ്റും സ്മാർട് ഡിവൈസുകളുടെ ഒരു പ്രളയത്തിലേയ്ക്ക് ജനിച്ചുവീണ കുഞ്ഞിനെ, പെൻസിൽ വെച്ച് ചുറ്റുന്ന ഓഡിയോ ടേപ്പിനെ അത്ഭുതവസ്തുവിനെപ്പോലെ നോക്കിയിരിക്കാൻ സാധ്യതയുള്ള അമ്മയുടേയോ അച്ഛന്റെയോ സ്കിൽ സെറ്റ് വെച്ച് ജഡ്ജ് ചെയ്യുന്നതാണ് പ്രശ്നം. വീട്ടിൽ ആദ്യമായി ടേപ്പ് റോക്കോർഡർ വാങ്ങിയപ്പോൾ അച്ഛനെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ അത് റീവൈൻഡ് ചെയ്യാനും മറ്റുമുള്ള കഴിവ് ഞാനും പ്രകടിപ്പിച്ചിരുന്നതായി ഓർമയുണ്ട്. അതേ ഞാൻ പിന്നീട്, അഞ്ച് വയസ്സുള്ള അനന്തിരവൻ ഫോൺ ചീത്തയാക്കുമോ എന്ന സംശയത്തിൽ, 'ഫോണിൽ ഗെയിമൊന്നും ഇല്ല മോനേ' എന്ന് പറഞ്ഞിട്ട് 'അത് സാരമില്ല, ഞാൻ ഡൗൺലോഡ് ചെയ്തോളാം' എന്ന മറുപടി കേട്ട് ഞെട്ടിയിട്ടുണ്ട്. രണ്ടാമതൊന്ന് ചിന്തിച്ചപ്പോൾ അവൻ ജനിച്ചുവീണ കാലഘട്ടത്തിൽ, ഞാൻ അത്ഭുതമെന്ന് കരുതുന്ന പലതും സാധാരണ കാര്യങ്ങളാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് കാറോടിക്കുന്നതിനല്ല, കാളവണ്ടി ഓടിക്കുന്നതിനാണ് ബുദ്ധിമുട്ടി പഠിച്ചെടുക്കേണ്ട സ്കില്ല് ആവശ്യമായി വരുന്നത്.

ഇതൊന്നും കൊണ്ട് ചെറിയ പ്രായത്തിൽ കുട്ടികൾക്ക് നൽകേണ്ട പ്രോത്സാഹനങ്ങളുടെ പ്രസക്തി ഇല്ലാതാകുന്നില്ല. പ്രശ്നം അവരെ അസാമാന്യപ്രതിഭയാക്കി ചിത്രീകരിച്ച് അവരെക്കൂടി അത് വിശ്വസിപ്പിക്കുമ്പോഴാണ്. അതവരുടെ മുന്നോട്ടുള്ള വളർച്ചയേയും വിദ്യാഭ്യാസത്തേയും മോശമായി സ്വാധീനിക്കാൻ സാധ്യതയുണ്ട്. എന്റെ ഐച്ഛികവിഷയമായ ഫിസിക്സിൽ ഈ പ്രശ്നം പലതവണ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് ആസ്ട്രോണമി, കോസ്മോളജി എന്നീ മേഖലകളിൽ. തനിക്ക് കൈകാര്യം ചെയ്യാനാവാത്ത വിധം വലിയ ചോദ്യങ്ങൾ കുട്ടി ചോദിക്കുന്നു, അവൻ/അവൾ തീർച്ചയായും ഒരു അത്ഭുതപ്രതിഭയാണ് എന്ന വിശദീകരണവുമായി ഒരുപാട് മാതാപിതാക്കൾ എന്നെ സമീപിച്ചിട്ടുണ്ട്. അവരുടെ ഈഗോ മുറിപ്പെടുത്താതെ മറുപടി പറയുക എന്ന ബുദ്ധിമുട്ട് പലതവണ നേരിട്ടിട്ടും ഉണ്ട്.

സത്യത്തിൽ അസ്ട്രോണമിയിലോ കോസ്മോളജിയിലോ ജിജ്ഞാസയില്ലാത്ത ഒരു കുട്ടിയെ കണ്ടെത്തുക വലിയ ബുദ്ധിമുട്ടാണ് എന്നാണ് എന്റെ അനുഭവം. എത്ര കേട്ടാലും തൃപ്തിവരാത്തവിധം പിന്നേയും പിന്നേയും അവരുടെ മനസ്സിൽ ആ വിഷയത്തിലുള്ള ചോദ്യങ്ങൾ വന്നുകൊണ്ടിരിക്കും. അത് എല്ലാക്കാലത്തും അങ്ങനെ ആയിരുന്നു എന്നാണ് തോന്നിയിട്ടുള്ളത്. പക്ഷേ മുൻപെങ്ങും ഇല്ലാതിരുന്ന ഒരു സവിശേഷസാഹചര്യം ഈയടുത്ത കാലത്ത് നിലവിൽ വന്നിട്ടുണ്ട്; വിവരവിപ്ലവം. എന്ത് വിവരവും ഞൊടിയിടയിൽ കൈത്തുമ്പിലെത്തിക്കാനുള്ള സാങ്കേതികവിദ്യ ഇന്നത്തെപ്പോലെ മുൻപൊരിയ്ക്കലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇന്ന് ജിജ്ഞാസയുള്ള കുട്ടികൾ ഗൂഗിളിലും യൂട്യൂബിലുമൊക്കെ നിരന്തരം തിരഞ്ഞ് ഇതുമായി ബന്ധപ്പെട്ട കണ്ടെന്റ് ഉൾക്കൊള്ളുന്നുണ്ട്. ഇതിന്റെ സ്വാഭാവികഫലമെന്നോണം മറ്റ് രീതികളിൽ പരിചയപ്പെടാൻ തീരെ സാധ്യതയില്ലാത്ത ഒരുപാട് ആശയങ്ങൾ കുട്ടികൾക്ക് കിട്ടുന്നുണ്ട്. ഞാനൊക്കെ പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിൽ മാത്രം ആദ്യമായി കേട്ട പല ടെക്നിക്കൽ വാക്കുകളും ഇന്ന് കുട്ടികൾ നന്നേ ചെറിയ പ്രായത്തിലേ പരിചയപ്പെടുന്നുണ്ട്. ഉദാഹരണത്തിന് വേംഹോൾ എന്ന വാക്ക് ഞാനൊക്കെ കോളേജിലെത്തിയിട്ടാണ് ആദ്യമായി കേട്ടത്. ഇന്ന് പലയിടത്തും ക്ലാസെടുക്കാൻ ചെല്ലുമ്പോൾ പ്രൈമറി സ്കൂൾ കുട്ടികൾ നല്ല കോൺഫിഡൻസോടെ അതേപ്പറ്റി സംസാരിക്കുന്നത് കേൾക്കാം (എനിക്കതേപ്പറ്റി ഇന്നും കാര്യമായി ഒന്നും അറിയുകേമില്ല).

ഇവിടെ ഒരു പ്രശ്നം ഉള്ളതായി കണ്ടിട്ടുണ്ട്. ഫിസിക്സിൽ അതിയായ താത്പര്യമുണ്ട് എന്ന് ആമുഖമായി പറയുന്ന പല കുട്ടികളുടെയും താത്പര്യം ബ്ലാക് ഹോളിലും വാർപ് ഡ്രൈവിലും സിംഗുലാരിറ്റിയിലുമൊക്കെയായി കുരുങ്ങിപ്പോകുന്നുണ്ട്. ഇതേപ്പറ്റി പറഞ്ഞുഫലിപ്പിക്കാൻ പലപ്പോഴും പരാജയപ്പെട്ടിട്ടുണ്ട് എങ്കിലും ഇവിടേയും അതേ കാര്യമാണ് പറയാൻ ശ്രമിക്കുന്നത്. ബ്ലാക് ഹോളിനെപ്പറ്റി വാതോരാതെ സംസാരിക്കാനുള്ള വിവരങ്ങൾ ഉണ്ടാകും, പക്ഷേ പ്ലസ് ടൂ കഴിഞ്ഞിട്ടും ന്യൂട്ടൻ നിയമം കൃത്യമായി മനസിലായിട്ടില്ല എന്നത് ഒരു ദുസ്സൂചനയാണ് എന്നേ ഞാൻ പറയൂ. അത്തരം ആളുകളെ ഒരുപാട് കാണുന്നതുകൊണ്ടാണ് ഇത് പറയുന്നത്.

അറിവിന് ഒരു പടിപടിയായ പുരോഗതിയുണ്ട്. പ്രത്യേകിച്ച് ഫിസിക്സ് പോലുള്ള നാച്ചുറൽ സയൻസുകളിൽ. അതിൽ മുകളിലത്തെ പടിയിൽ വരുന്ന ക്വാണ്ടം ഫിസിക്സോ ജനറൽ റിലേറ്റിവിറ്റിയോ ഒക്കെ ഏറ്റവും താഴത്തെ പടിയിലെ ന്യൂട്ടൻ നിയമത്തിലും ബോയിൽ നിയമത്തിലുമൊക്കെ തുടങ്ങി, പടിപടിയായി കാൽക്കുലസിലും ഇലക്ട്രോമാഗ്നെറ്റിസത്തിലുമൊക്കെയായി അനേകം അടരുകളുടെ ബലത്തിലാണ് നിൽക്കുന്നത്. ഇതിൽ നേരിട്ടൊരു എയർലിഫ്റ്റ് സാധ്യമല്ല. ബ്ലാക് ഹോളിനെ കുറിച്ച് പഠിക്കണമെന്ന അതിയായ താത്പര്യവുമായി പ്ലസ് ടൂ സയൻസും ബി.എസ്.സി. ഫിസിക്സുമൊക്കെ ലക്ഷ്യം വെക്കുന്ന ഒരു വിദ്യാർത്ഥിയുടെ മുൻപിൽ ഒരു 'long waiting' ആണ് ഉള്ളത്. മെട്രിക്സും ഇലക്ട്രോമാഗ്നെറ്റിസവുമൊക്കെ ബോറാണ് എന്ന അഭിപ്രായത്തോടെ, ബ്ലാക് ഹോളിനെ പറ്റി പഠിക്കാനുള്ള താത്പര്യം കൊണ്ട് മാത്രം എന്തുംസഹിച്ച് ആ long waiting നടത്തി എന്ന് തന്നെയിരിക്കട്ടെ, അവസാനം പോസ്റ്റ് ഗ്രാജ്വേറ്റ് ലെവലിലോ മറ്റോ ബ്ലാക് ഹോളിനെ സിലബസ്സിൽ കിട്ടിയെന്നുമിരിക്കട്ടെ, നിരാശയായിരിക്കും ഫലമെന്ന് ഏതാണ്ട് ഉറപ്പിച്ചുതന്നെ പറയാം. കാരണം പോപ്പുലർ സയൻസിൽ എഴുതി പൊലിപ്പിക്കുന്ന ത്രില്ലർ ഐറ്റംസൊന്നും അവിടെ കണ്ടുകിട്ടില്ല. നേരേമറിച്ച്, താഴത്തെ പടിയിലെ 'less exciting' ആയ കാര്യങ്ങളും നന്നായി പഠിച്ചുവരുന്ന ആളിന്, പോപ്പുലർ സയൻസിന്റെ മേമ്പൊടിയൊന്നും ഇല്ലാതെ തന്നെ അതൊക്കെ ആസ്വദിച്ച് പഠിക്കാനും കഴിയും.

പറഞ്ഞുവന്നത് ചുരുക്കാം. കുട്ടികളുടെ ജിജ്ഞാസയെ പ്രോത്സാഹിപ്പിക്കണം. പക്ഷേ അതത് പ്രായത്തിൽ പഠിക്കേണ്ട അടിസ്ഥാനകാര്യങ്ങൾ അപ്രസക്തമെന്ന് തോന്നിക്കുന്ന വിധം അവരുടെ ശ്രദ്ധ എക്സോട്ടിക് ആയ വിഷയങ്ങളിൽ കുടുങ്ങിപ്പോകുന്നത് അക്കാദമികമായി ദോഷമേ ചെയ്യൂ. കുട്ടികൾ ബ്ലാക് ഹോളിനേയും വാർപ് ഡ്രൈവിനേയും പോലെ അക്ഷരാർത്ഥത്തിൽ എടുത്താൽ പൊങ്ങാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, അവരുടെ ജിജ്ഞാസ മാത്രമാകാം അവിടെ പ്രവർത്തിക്കുന്നത്. അതിനെ അവരുടെ അസാമാന്യപ്രതിഭ ആയി തെറ്റിദ്ധരിച്ച് അത് അവരെത്തന്നെ വിശ്വസിപ്പിക്കുന്നത് കാര്യങ്ങളെ ശരിയ്ക്ക് മനസിലാക്കുന്നതിൽ നിന്ന് അവരെ തടയുകയേ ചെയ്യൂ. അത് അവരോട് ചെയ്യുന്ന വലിയ ദ്രോഹമാണ്. ഇക്കാര്യം കുട്ടികളോട് പറയാനാകില്ല. അവരെ നിരുത്സാഹപ്പെടുത്താതെ, അവരുടെ ബാല്യം നശിപ്പിക്കാതെ കാര്യങ്ങളെ പടിപടിയായി മനസിലാക്കാൻ സഹായിക്കുക എന്നത് ശ്രദ്ധാപൂർവം മുതിർന്നവർ ചെയ്യേണ്ട ജോലിയാണ്.

നമ്മളെല്ലാം പല കാര്യങ്ങളിൽ മറ്റുള്ളവരോട് അഭിപ്രായം ചോദിക്കാറുണ്ട്.
Vaisakhan Thampi

June 28 at 9:39 AM ·

നമ്മളെല്ലാം പല കാര്യങ്ങളിൽ മറ്റുള്ളവരോട് അഭിപ്രായം ചോദിക്കാറുണ്ട്. ഏത് ഫോൺ മോഡൽ വാങ്ങണം, വിനോദയാത്രയ്ക്ക് ഏത് സ്ഥലം തെരെഞ്ഞെടുക്കണം, ഏത് സിനിമ കാണാൻ പോണം, ഏത് കോഴ്സിന് ചേരണം എന്നിങ്ങനെ പല വിഷയങ്ങളിൽ. വ്യത്യസ്തമായി പല വിധത്തിലുള്ള അഭിപ്രായങ്ങൾ നമ്മൾ കേൾക്കും. അതിൽ ഏതാണ് വിശ്വസിക്കേണ്ടത് എന്ന് എങ്ങനെ തീരുമാനിക്കും?

പലർക്കും പല മാനദണ്ഡങ്ങളുണ്ടായിരിക്കും. എന്റെ മാനദണ്ഡം സംശയം ആണ്. അഥവാ സംശയത്തോടെ പറയുന്ന അഭിപ്രായങ്ങളെ മാത്രമേ ഞാൻ സീരിയസ്സായി എടുക്കാറുള്ളൂ. ഉറപ്പോടെ പറയുന്ന അഭിപ്രായങ്ങൾ, അതിനുള്ള യുക്തിസഹമായ കാരണങ്ങൾ സഹിതമല്ലെങ്കിൽ ശ്രദ്ധിക്കുക പോലും ചെയ്യാറില്ല. പലപ്പോഴും മനസിൽ 'അഭിപ്രായം ചോദിച്ചതിന് മാപ്പ്' എന്ന് പോലും പറഞ്ഞിട്ടുണ്ട്.

ഉദാഹരണത്തിന്, നിങ്ങൾ ഒരു ലാപ്ടോപ് വാങ്ങാൻ ഉദ്ദേശിക്കുന്നു. ഏത് മോഡൽ വാങ്ങണം എന്നറിയാനായി അഭിപ്രായം ശേഖരിക്കുമ്പോൾ 'അയ്യോ, എച്ച്.പി. വാങ്ങല്ലേ', 'അസൂസ് കിടിലമാണ്' തുടങ്ങിയ അറുത്തുമുറിച്ച അഭിപ്രായം പറയുന്നവരെ സൂക്ഷിക്കണം. പറയുമ്പോൾ ഗംഭീര കോൺഫിഡൻസ് ആയിരിക്കാം. പക്ഷേ ഒരു സർവീസ് ടെക്നീഷ്യനെയോ മറ്റോ പോലെ നിരന്തരം പല മോഡൽ ലാപ്ടോപ്പുകൾ കൈകാര്യം ചെയ്യുന്ന ആളല്ല ആ പറയുന്നത് എങ്കിൽ സീറോ-വാല്യൂ വിലയിരുത്തലുകളാണ് അത്. ശരിയ്ക്കും വിഷയത്തിൽ എക്സ്പർട്ടീസ് ഉള്ളവർ ഇത്തരം പ്രസ്താവനകൾ നടത്താനും സാധ്യത കുറവാണ്.

ലാപ്ടോപ്പിന്റെ ഉദാഹരണം തന്നെ എടുത്താൽ, നിങ്ങൾ വീഡിയോ എഡിറ്റിങ്ങിങ്, ഓഫീസ് വർക്ക്, ഗെയിമിങ്ങ് എന്നിങ്ങനെ എന്താവശ്യത്തിനാണ് വാങ്ങുന്നത്, അതുമായി ഒരുപാട് യാത്ര ചെയ്യുമോ അതോ കൂടുതലും വീട്ടിലിരുന്നുള്ള ഉപയോഗമാണോ, ഒരേ സമയം ഒരുപാട് ആപ്പിക്കേഷൻ ഉപയോഗിക്കുമോ അതോ ഒരു സമയം ഒരു ജോലി മാത്രമേ ചെയ്യുകയുള്ളോ എന്നിങ്ങനെ ഉപയോഗരീതി അനുസരിച്ച് ഒരാൾക്ക് അനുയോജ്യമായ ലാപ്ടോപ് കോൺഫിഗറേഷൻ (മെമ്മറി, പ്രോസസർ, സ്ക്രീൻ സൈസ് etc.) മാറും. നിങ്ങൾക്ക് ഒരുപക്ഷേ ഇതിനെ പറ്റി ധാരണയുണ്ടായെന്ന് വരില്ല. പക്ഷേ നിങ്ങളെ ഉപദേശിക്കുന്ന ആൾ ഇതൊന്നും ചോദിക്കാതെയാണ് അഭിപ്രായം പറയുന്നത് എങ്കിൽ ആ ചേട്ടനും ഇതേപ്പറ്റി വല്യ ധാരണയൊന്നും ഇല്ല എന്ന് വേണം മനസിലാക്കാൻ. (ബ്രാൻഡുകൾ തമ്മിലുള്ള താരതമ്യം കുറച്ചുകൂടി ബുദ്ധിമുട്ടാണ്. ഒരാളുടെ ഒന്നോ രണ്ടോ ലാപ്ടോപ് ഉപയാഗിച്ച പരിചയം വെച്ച് അത് വിലയിരുത്താൻ കഴിയില്ല. ഒരു സർവേ തന്നെ വേണ്ടിവരും)

ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോൾ അതിന് കീഴിലെ റിവ്യൂ വായിക്കുമ്പോഴും ഇതേ മാനദണ്ഡമാണ് ഞാൻ ഉപയോഗിക്കുക. ഒറ്റവാക്കിൽ "worst product..." എന്നെഴുതി 1* റേറ്റിങ്ങും കൊടുത്തിട്ടുള്ള റിവ്യൂസ് പരിഗണിക്കാറേയില്ല. കൊറിയർ ബോയ് ഡെലിവറിയിൽ വരുത്തിയ വീഴ്ചയ്ക്ക് പോലും പ്രോഡക്റ്റിന് 1* അടിക്കുന്ന ടീമുകൾ ഉണ്ട്. മറ്റൊരു ക്യാച്ച് കൂടിയുണ്ട് അതിൽ. ഒരു പ്രോഡക്റ്റ് ഒരാൾക്ക് ഇഷ്ടപ്പെട്ടാൽ റിവ്യൂവോ റേറ്റിങ്ങോ കൊടുക്കാൻ താത്പര്യപ്പെടണമെന്നില്ല. മറിച്ച് ദുരനുഭവമാണെങ്കിൽ ആ കലിപ്പ് തീർക്കാനുള്ള ആദ്യ വേദി റിവ്യൂ/റേറ്റിങ് സെക്ഷനാണ്. അത് മനസിൽ വെച്ച് വേണം റിവ്യൂ നോക്കാൻ.

ഇത് സിനിമയോ ടൂറിന് പോകാനുള്ള സ്ഥലമോ എന്നിങ്ങനെ മിക്ക തെരെഞ്ഞെടുപ്പിലും ബാധകമാണ്. നിങ്ങൾക്ക് ഒരു സാധനമോ സേവനമോ നല്ലതായി തോന്നുമോ എന്നത് നിങ്ങളുടെ അഭിരുചി, മുൻഗണന, ഇഷ്ടാനിഷ്ടങ്ങൾ എന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും. അതൊന്നും പരിഗണിക്കാതെയുള്ള അഭിപ്രായങ്ങൾ അക്ഷരാർത്ഥത്തിൽ നിഷ്പ്രയോജനമാണ്. (അതൊന്നും പറയാതെ അഭിപ്രായം പ്രതീക്ഷിക്കുന്നതും അങ്ങനെ തന്നെ).

നാട്ടിൻപുറം വിട്ട് സിറ്റിയിൽ പഠിക്കാൻ വന്ന ശേഷമാണ് മറ്റ് ജില്ലകളിലുള്ള ആളുകളുമായി ഇടപെടാൻ അവസരം വന്നത്.
Vaisakhan Thampi

June 4 at 6:44 PM ·

നാട്ടിൻപുറം വിട്ട് സിറ്റിയിൽ പഠിക്കാൻ വന്ന ശേഷമാണ് മറ്റ് ജില്ലകളിലുള്ള ആളുകളുമായി ഇടപെടാൻ അവസരം വന്നത്. ഒരു ആലപ്പുഴക്കാരിയുമായി ചങ്ങാത്തം വന്ന ശേഷം ഒരു ദിവസം ഒരു കമന്റ് പറഞ്ഞു-"നിങ്ങടെ നാട് എന്ത് ഭംഗിയാണല്ലേ? പച്ചപ്പാടങ്ങളും തോടും വരമ്പും..."
മറുപടി എന്റെ വായടയ്ക്കുന്നത് പോലായിരുന്നു, "ഉം... നീയങ്ങോട്ടൊന്ന് എറങ്ങണം. ചെളി കഴുകാനേ നേരം കാണൂ."

ഇത്രേം കാലത്തിന് ശേഷം ആ ഡയലോഗ് ഇവിടെ ഓർക്കണമെങ്കിൽ അതുണ്ടാക്കിയ ഇംപാക്റ്റ് മനസിലാക്കാമല്ലോ. അതൊരു തിരിച്ചറിവായിരുന്നു.

തമാശ എന്താന്ന് വെച്ചാൽ, ഇതേ ഡയലോഗിന്റെ പല വെർഷനുകൾ ഞാനും പിന്നീട് പറഞ്ഞിട്ടുണ്ട്. സിറ്റിയിൽ നിന്ന് എന്റെ വീട്ടിൽ വന്നിട്ട് മലഞ്ചെരിവും കാടും കണ്ട് "ഹാ! എത്ര മനോഹരമായ സ്ഥലം!" എന്ന് കമന്റ് പറഞ്ഞവരോട് "ഉവ്വ, ഒരു കാറ്റ് വീശിയാൽ മരം വീണ് മൂന്ന് ദിവസം കറന്റ് കാണില്ലാന്നേ ഉള്ളൂ" എന്ന് Angry റിയാക്ഷൻ ഇട്ടിട്ടുണ്ട്. "ഹോ, ഇവിടത്തെ KSRTC ഡ്രൈവർമാർ കിടിലമാണല്ലോ അളിയാ, കപ്പല് തിരിക്കുന്നപോലല്ലേ ബസ് തിരിക്കുന്നത്" എന്ന് പറഞ്ഞവനോട് "മണിക്കൂറുകൾ ഒറ്റ നില്പ് നിന്നാലേ അതിലൊന്നിൽ കേറിപ്പറ്റാൻ കഴിയൂ" എന്ന് പറഞ്ഞിട്ടുണ്ട്.

പിന്നീടൊരു മൂന്നാർ യാത്രയ്ക്കിടെ ബസ്സിൽ അടുത്തിരുന്ന സുഹൃത്ത് "ഇവിടൊക്കെ വന്ന് താമസിക്കണം, എന്ത് രസമുള്ള സ്ഥലം" എന്ന് കമന്റ് ചെയ്തപ്പോൾ ഞാനൊന്നും പറഞ്ഞില്ല. കോളേജിൽ ഒരുപാട് മൂന്നാർ സ്വദേശികളോടൊപ്പം പഠിച്ചതിന്റെ അനുഭവമായിരുന്നു കാരണം. ടൂറ് പോകുമ്പോൾ കാണുന്ന കാഴ്ച വെച്ച് അവിടെ ജീവിക്കുന്ന മനുഷ്യരുടെ ജീവിതം അളക്കരുത് എന്ന് ഞാൻ പഠിച്ചുകഴിഞ്ഞിരുന്നു.

എന്തിനേയും പൈങ്കിളിവൽക്കരിച്ചാലേ ഒരു ഗുമ്മുള്ളൂ എന്നതാണ് നമ്മുടെ രീതി. മാതൃത്വം തൊട്ട് വിപ്ലവവും നിരീശ്വരവാദവും വരെ നമുക്ക് പൈങ്കിളി വേണം. അതിൽ ഏറ്റവും ട്രെൻഡിങ്ങായ ഇരയാണ് പരിസ്ഥിതി സംരക്ഷണം. 'പരിസ്ഥിതി' എന്ന വാക്ക് മിക്കവാറും ഒരു ശരാശരി വ്യക്തിയുടെ മനസിൽ കൊണ്ടുവരുന്നത് 'പച്ചപ്പട്ടുടുത്ത ഗിരിനിരകളും' 'കളകളാരവം മുഴക്കുന്ന അരുവി'യും ഒക്കെയായിരിക്കും. ആമയിഴഞ്ചാൻ തോടും പൂന്തുറ കടപ്പുറവും ഒക്കെ പരിസ്ഥിതിയിൽ പെട്ടതാണ് എന്ന് സ്വാഭാവികമായി തോന്നാൻ സാധ്യത കുറവാണ്. പരിസ്ഥിതി റാലിയിൽ മുഖ്യ പ്രഭാഷകൻ 'വീടിനടുത്ത് മരം നട്ടുപിടിപ്പിച്ച് അവരവർക്കാവശ്യമുള്ള ഓക്സിജൻ ഉണ്ടാക്കി സ്വയംപര്യാപ്ത നേടണം' എന്നൊക്കെ വെച്ചുകാച്ചുന്നത് കേട്ടിട്ടുണ്ട്. അതായത് പൈങ്കിളിവൽക്കരണം എന്നല്ല പൈങ്കിളി മാത്രമേ ഉള്ളുവെന്ന് പറയാം. പറയുന്ന കാര്യത്തെ പറ്റി ധാരണയൊന്നുമില്ല.

ഹോം ഡെലിവറിയുടേയും ഓൺലൈൻ ടാക്സിയുടേയും സീസീറ്റീവി ശൃംഖലയുടേയും ഫുൾ റെയ്ഞ്ചുള്ള ഇന്റർനെറ്റ് കണക്ഷന്റേയും ഒക്കെ നഗരസൗകര്യങ്ങളിൽ ഇരുന്നുകൊണ്ട് നോക്കുമ്പോൾ വനം-മലമ്പ്രദേശങ്ങളിൽ ജീവിക്കുന്ന മനുഷ്യർ വല്യ പരിസ്ഥിതി ദ്രോഹികളാണെന്ന് തോന്നും. വല്ലപ്പോഴും കുപ്പീം ചവറുമായി ടൂറിന് മല കയറിയപ്പോൾ കണ്ട പരിചയമേ ഉള്ളൂവെങ്കിലും അവർക്ക് മാർക്കിട്ട് തീർപ്പാക്കിക്കഴിഞ്ഞു. അരൂർ-കുമ്പളം പാലം ഉണ്ടാകുമ്പോഴും ലുലു മാളിന്റെ സെൻട്രലൈസ്‌ഡ് ഏ.സി. പ്രവർത്തിക്കുമ്പോഴും സംഭവിക്കാത്ത പരിസ്ഥിതിനാശം ഹൈറെയ്ഞ്ചിൽ കുടിയേറ്റക്കാർ വേലി കെട്ടുമ്പോൾ സംഭവിക്കുമെന്നതാണ് പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രമാണം. വന്യജീവിയെ പിടിച്ച് ചട്ടമുറിവുണ്ടാക്കി പീഡിപ്പിച്ച്, പൂരക്കോലാഹലത്തിന്റെ നടുക്ക് നിർത്തിയും ടാറിലൂടെ നടത്തിയും ദഹിക്കാത്ത സാധനം തീറ്റിച്ചും 'പ്രേമം' പ്രകടിപ്പിക്കുന്ന മനുഷ്യർ, മറ്റു ചിലർ അതിജീവനത്തിനായി കാണിക്കുന്ന പരാക്രമങ്ങളിൽ അറിയാതെ പറ്റുന്ന അബദ്ധങ്ങളെ അപലപിച്ച് കവിതയെഴുതുന്നതും അങ്ങനെയാണ്. ക്ഷമിക്കണം. അജ്ജാതി സംരക്ഷണക്കാരിൽ ഞാൻ പെടില്ല.

~ എന്ന് ചുറ്റും പന്നീം കുരങ്ങനും കാട്ടുപോത്തും നശിപ്പിച്ച വയറ്റിപ്പിഴപ്പുകളുടെ കഥ കേട്ടുവളർന്ന ഒരു പരിസ്ഥിതിദ്രോഹി.

വലിയ ഭീകരവാദവാർത്തകൾ ശ്രദ്ധിച്ചിട്ടുണ്ടോ,
Vaisakhan Thampi

May 25 at 9:42 AM ·

വലിയ ഭീകരവാദവാർത്തകൾ ശ്രദ്ധിച്ചിട്ടുണ്ടോ, അതിൽ സ്ഥിരമായി കാണുന്ന ഒരു വരിയുണ്ട്- സംഭവത്തിന്റെ ഉത്തരവാദിത്വം ഇന്ന സംഘടന ഏറ്റെടുത്തു എന്ന്. ആരെക്കൊണ്ടും നല്ലത് പറയിപ്പിക്കില്ല എന്ന് സാധാരക്കാർ കരുതുന്ന ഒരു പ്രവൃത്തി ചെയ്തിട്ട് എന്തിനാണവർ പബ്ലിക്കായി അത് തങ്ങളാണ് ചെയ്തത് എന്ന് പ്രസിദ്ധപ്പെടുത്തുന്നത്? സാധാരണക്കാർക്ക് മനസിലാവാത്ത, ആ ചോദ്യത്തിന്റെ ഉത്തരമാണ് അവരെ ഭീകരവാദികൾ (terrorists) ആക്കുന്നത്. അവർ ആ പ്രവൃത്തിയിൽ ആനന്ദവും അഭിമാനവും കണ്ടെത്തുന്നു. ആ മനോഭാവമാണ് അവരുടെ അടയാളം. അക്രമം ചെയ്യുന്നവരോ കൊലപാതകം ചെയ്യുന്നവരോ ആയ എല്ലാവരും ടെററിസ്റ്റുകൾ ആകാത്തതും അതുകൊണ്ടാണ്.

ആ പശ്ചാത്തലത്തിൽ വേണം സിനിമാസെറ്റ് തകർത്ത സംഭവത്തെ കാണാൻ. ലോകം മൊത്തം ഒരു മഹാമാരിയെ ചെറുക്കാൻ പോരാടുകയാണ്. നമ്മുടെ നാട്ടിലും സർക്കാരും ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും പൊതുജനവും വരെ അതിൽ ഏതെങ്കിലും രീതിയിൽ ഏർപ്പെട്ടിരിക്കുന്നു. അപ്പോൾ ഇതുപോലെ കുറേ മനുഷ്യരൂപമുള്ള ജീവികളുടെ ശ്രദ്ധ എന്തിലാണെന്ന് ശ്രദ്ധിക്കണം. പള്ളിയാണെന്ന പേരിൽ സിനിമാസെറ്റ് തകർക്കാനാണ് ഇവറ്റകൾ ആ ചള്ളുതടിയും മന്തുതലയും ഉപയോഗിച്ചിരിക്കുന്നത്. എന്നിട്ട് അഭിമാനത്തോടെയുള്ള ഏറ്റുപറച്ചിലും. പള്ളിയാണെന്ന് കരുതി സിനിമാസെറ്റ് തകർത്ത മണ്ടൻമാർ എന്ന നിലയിൽ ലാഘവത്തോടെ കാണാവുന്ന പ്രശ്നമല്ല ഇത്. ലക്ഷണമൊത്ത ടെററിസ്റ്റ് സംഘടനയാണ് തങ്ങളെന്ന് തെളിയിച്ച ഇക്കൂട്ടരെ ഇനിയും മൂടോടെ പിഴുതുകളയാൻ മടിച്ചാൽ സമൂഹമെന്ന നിലയിൽ നമ്മളതിന് വലിയ വില കൊടുക്കേണ്ടിവരും. എത്രയും വേഗം സാധ്യമായതിൽ ഏറ്റവും കടുത്ത വകുപ്പുകൾ ചുമത്തി (അതിനിവിടെ കുറവൊന്നുമില്ലല്ലോ) ഇവരെ അകത്താക്കണം, എന്നിട്ട് തകർത്ത വസ്തുക്കളുടെ നഷ്ടപരിഹാരവും വാങ്ങിച്ചെടുക്കണം. നാളെ ഒരുത്തനും ഇതിന് തുനിയാൻ തോന്നാത്തവിധം ഇത് കൈകാര്യം ചെയ്തില്ലെങ്കിൽ കൊറോണയൊക്കെ ചെറുതായിരുന്നു എന്ന് നാളെ നെടുവീർപ്പിടേണ്ടിവരും.

'കഴുതേ...' എന്ന് വിളി.
Vaisakhan Thampi

May 24 at 8:27 PM ·

അശ്ലീലമെന്നോ തെറിയെന്നോ കണക്കാക്കപ്പെടാതെ ഒരാളെ പരിഹസിക്കാനുള്ള ഏറ്റവും പോപ്പുലറായ രീതിയാണ് 'കഴുതേ...' എന്ന് വിളി. കേട്ടാൽ തോന്നുക കഴുത ഒരു ബുദ്ധിയില്ലാത്ത ജീവിയാണ്, അതുകൊണ്ടാണ് ഈ വിളി വന്നത് എന്നല്ലേ? എന്നാൽ കഴുത സാമാന്യം നല്ല ബുദ്ധിയുള്ള, കാര്യങ്ങൾ പഠിച്ചെടുക്കാൻ കഴിവുള്ള ജീവിയാണ്. പിന്നെ എന്താ കഴുതയുടെ പ്രശ്നം എന്ന് ചോദിച്ചാൽ, കുതിരയെയോ കാളയേയോ ഒക്കെപ്പോലെ പേടിപ്പിച്ച് ഒരു കാര്യം അതിനെക്കൊണ്ട് ചെയ്യിക്കാൻ പറ്റില്ല. വേണോ വേണ്ടയോ എന്നതിന് കക്ഷിയ്ക്ക് സ്വന്തമായ ചില കർക്കശബുദ്ധിയൊക്കെ ഉണ്ട്, വേണ്ടാന്ന് തോന്നിയാൽ പിന്നെ ചെയ്യില്ല.

വേറൊന്നുമല്ല, കഴുതേവിളി കേട്ടിട്ടുള്ളവർക്കൊരു ആശ്വാസത്തിന് വേണ്ടി പറഞ്ഞതാ. കഴുത മണ്ടനല്ല, മാസ്സാണ്!

അത്ഭുതങ്ങളുടെ ശാസ്ത്രം
Vaisakhan Thampi

May 22 at 9:36 AM ·

ഒരാൾ തന്റെ കൈയിൽ ഒരു തയ്യൽ സൂചി പിടിച്ചുകൊണ്ട് ഒരു ഉത്സവപ്പറമ്പിലെ ആൾക്കൂട്ടത്തിലൂടെ ഓടുകയാണെന്നിരിക്കട്ടെ, മറ്റൊരാൾ അതേ ആൾക്കൂട്ടത്തിലൂടെ കൈയിൽ ഒരു നൂലിന്റെ തുമ്പ് നീട്ടിപ്പിടിച്ചുകൊണ്ട് ഓടുകയാണെന്നും ഇരിക്കട്ടെ. ആ നൂല്, ആ സൂചിയുടെ ദ്വാരത്തിൽ കയറാനുള്ള സാധ്യത (probability) എത്രത്തോളമുണ്ട്?

രണ്ടുപേരുടേയും ഓട്ടത്തിനിടയ്ക്ക് സൂചിയുടെ തുമ്പും നൂലിന്റെ ദ്വാരവും ഒരേ രേഖയിൽ വന്നാൽ മാത്രമേ അത് സംഭവിക്കൂ. സൂചിയിൽ നൂല് കോർക്കാൻ ശ്രമിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, അത് സംഭവിക്കാൻ തീരെ സാധ്യതയില്ല എന്ന് നിങ്ങൾ പറയും. ഞാനും പറയും. പക്ഷേ, അങ്ങനെ സംഭവിക്കുന്നത് ഏത് വിധേനയും തടയുന്ന ഒരു നിയമവും ശക്തിയും പ്രകൃതിയിലില്ല എന്നുകൂടി ഓർക്കണം. അതായത്, നിങ്ങൾക്ക് ഒരു മേശപ്പുറത്ത് 4 cm, 3 cm, 8 cm എന്നീ വശങ്ങളുള്ള ഒരു ത്രികോണം വരയ്ക്കാനാവുമോ എന്ന് ചോദിച്ചാൽ, പറ്റില്ല എന്ന് ഉറപ്പായും പറയാം. കാരണം, ഏത് രണ്ട് വശങ്ങളുടെ നീളങ്ങൾ കൂട്ടിയാലും മൂന്നാമത്തെ വശത്തിന്റെ നീളത്തെക്കാൾ കൂടുതലാണെങ്കിൽ മാത്രമേ ത്രികോണം സാധ്യമാകൂ. അതായത് മേൽപ്പറഞ്ഞ ത്രികോണം ഉണ്ടാവില്ല എന്ന് പറയാൻ പോന്ന നിയമം പ്രകൃതിയിലുണ്ട്. അതുപോലെ നമ്മുടെ സൂചിയിൽ നൂല് കോർക്കൽ നടക്കില്ല എന്ന് പറയാൻ പോന്ന ഒന്നുമില്ല. അതായത്, അക്കാര്യം അസംഭവ്യം (improbable) ആയിരിക്കാം, പക്ഷേ അസാധ്യം (impossible) അല്ല.

നിങ്ങൾ രണ്ട് ആളുകളെ ഉപയോഗിച്ച് ഈ പരീക്ഷണം ചെയ്യുകയും കൃത്യമായി നൂൽ സൂചിയിൽ കയറുകയും ചെയ്താൽ അതിനെ അത്ഭുതം (miracle) എന്നതിൽ കവിഞ്ഞ് ഒന്നും വിളിക്കാൻ കഴിയില്ല. എന്നാൽ ഇനിയാണ് Law of truly large numbers എന്ന പ്രതിഭാസത്തെ മനസിലാക്കേണ്ടത്. സംഭവ്യത (probability) എന്ന സംഗതിയുടെ വളരെ കൗതുകകരവും പ്രധാനപ്പെട്ടതുമായ ഒരു മാനമാണത്. അത് മനസിലാക്കാൻ സംഭവ്യതയുടെ ഗണിതം പരിചയപ്പെടേണ്ടതുണ്ട്. (Warning: പെട്ടെന്ന് മനസിലായേക്കില്ല. ശ്രദ്ധിച്ച് വായിക്കുക 🙂 )

ഒരു നാണയം ടോസ് ചെയ്താൽ ഹെഡ് വീഴാനുള്ള സംഭവ്യത എത്രയാണെന്ന് ചോദിച്ചാൽ അത് 1/2 ആണ് (0.5). ആ കണക്ക് വരുന്നത് ഇപ്രകാരമാണ്: ഒരു കാര്യം സംഭവിക്കുമെന്ന് 100% ഉറപ്പുണ്ടെങ്കിൽ അതിന്റെ സംഭവ്യത 1 ആണ്. മറിച്ച് നടക്കാൻ തീരെ സാധ്യതയില്ലാത്ത ഒരു കാര്യത്തിന്റെ സംഭവ്യത 0 ആയിരിക്കും. ടോസ് ചെയ്യപ്പെട്ട ഒരു നാണയത്തിന് രണ്ട് സാധ്യതകളാണ് ഉള്ളത്, ഒന്നുകിൽ ഹെഡ് മുകളിലായി വീഴുക, അല്ലെങ്കിൽ ടെയിൽ മുകളിലായി വീഴുക. ഇതിലേതെങ്കിലും വീഴും എന്നത് 100% ഉറപ്പായതിനാൽ ആ സംഭവ്യത 1 ആണ്. ഇതിൽ ഹെഡ് വീഴാനും ടെയിൽ വീഴാനും തുല്യ സാധ്യത ആയതിനാൽ അതിൽ ഓരോന്നിന്റേയും സംഭവ്യത 1/2 ആയിരിക്കും, രണ്ടിൽ ഒന്ന്. അതായത് ഹെഡ് വീഴാനുള്ള സാധ്യത അവിടെ 1/2 ആണ് (50%).

ഇനി നിങ്ങൾ ചെറിയ തുണ്ടുകടലാസുകളിലായി ഞായർ മുതൽ ശനി വരെയുള്ള ഏഴ് ദിവസങ്ങൾ എഴുതി ചുരുട്ടി ഒരു പെട്ടിയിൽ ഇട്ടിട്ട് ഒരു സുഹൃത്തിനോട് അതിലൊന്ന് എടുക്കാൻ പറയുന്നു എന്ന് കരുതുക. അയാൾക്ക് അന്നത്തെ ദിവസം കിട്ടാനുള്ള സാധ്യത എത്രയാണ്? ആകെ ഏഴ് ഓപ്ഷനുകളുണ്ട്. പക്ഷേ അന്നത്തെ ദിവസം ഒരെണ്ണമേ ഉള്ളൂ എന്നുള്ളതുകൊണ്ട്, അവിടത്തെ സാധ്യത ഏഴിൽ ഒന്നാണ് (1/7).

ഇനി നിങ്ങൾ ചെറിയ തുണ്ടുകടലാസുകളിലായി ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള 365 ദിവസങ്ങളാണ് എഴുതി ചുരുട്ടിയിടുന്നത്. നിങ്ങളുടെ സുഹൃത്തിന് സ്വന്തം ബർത്ത്ഡേ കിട്ടാനുള്ള സാധ്യത എത്രയാണ്? ആകെ മൊത്തം 365 ഓപ്ഷനുകൾ ഉണ്ടെങ്കിലും, അയാളുടെ ജനനത്തീയതി ഒരു ദിവസം മാത്രമായതിനാൽ അവിടെ സാധ്യത 365-ൽ ഒന്നാണ്.

താരതമ്യം ചെയ്താൽ, നാണയം ടോസ് ചെയ്യുമ്പോൾ നിങ്ങൾ വിളിക്കുന്നത് തന്നെ കിട്ടിയാൽ അത് 2-ൽ ഒന്ന് ചാൻസാണ്, ആഴ്ചകൾ എഴുതിയിട്ട് നറുക്കെടുത്താൽ സ്വന്തം ജനനദിവസം കിട്ടുന്നത് 7-ൽ ഒന്ന് ചാൻസാണ്, ദിവസങ്ങൾ എഴുതി നറുക്കിട്ട് സ്വന്തം ബർത്ത്ഡേ കിട്ടിയാൽ അത് 365-ൽ ഒന്ന് ചാൻസാണ്. നിങ്ങൾ ഹെഡ് വിളിച്ചിട്ട് ഹെഡ് തന്നെ വീണാൽ അതിൽ അങ്ങനെ ശ്രദ്ധേയമായിട്ടൊന്നും തോന്നില്ല. പക്ഷേ തീയതികൾ എഴുതിയിട്ട് സ്വന്തം ബർത്ത്ഡേ കിട്ടിയാൽ അത് 'കൊള്ളാലോ' എന്ന് തോന്നും. കാരണം, അത് സംഭവ്യത കുറഞ്ഞ ഒരു സംഭവമാണ്. A low-probability event!

ഒരു സംഭവത്തിന്റെ സംഭവ്യത കുറയുന്തോറും അത് അത്രയും ശ്രദ്ധേയമായ ഒരു അത്ഭുതമായി തോന്നും. വലിച്ചുകെട്ടിയ കയറിലൂടെ നടന്നാൽ വീഴാതെ അപ്പുറത്തെത്താനുള്ള സംഭവ്യത കുറവാണെന്ന് നിങ്ങൾക്കറിയാം, അതാണ് സർക്കസ് അഭ്യാസി അത് ചെയ്യുമ്പോൾ അത്ഭുതമായി അനുഭവപ്പെടുന്നത്.

ഇത്രയുമായാൽ Law of truly large numbers ഏകദേശം മനസിലാക്കാം. ലളിതമായി പറഞ്ഞാൽ, സംഭവങ്ങളുടെ എണ്ണം ഒരുപാട് കൂടുതലാണെങ്കിൽ എത്ര സംഭവ്യത കുറഞ്ഞ സംഭവവും നമുക്ക് നിരീക്ഷിക്കാനാകും എന്നാണ് അത് പറയുന്നത്. ഇത് മനസിലാക്കിയാൽ നമ്മൾ അത്ഭുതമെന്ന് കരുതുന്ന പല കാര്യങ്ങളും അത്ഭുതങ്ങളേയല്ല എന്ന് തിരിച്ചറിയാനാകും.

തത്കാലം, സംഭവിക്കാൻ പത്ത് ലക്ഷത്തിൽ ഒന്ന് മാത്രം ചാൻസുള്ള ഒരു സംഭവത്തെയാണ് നമ്മൾ ഒരു അത്ഭുതം എന്ന് വിശേഷിപ്പിക്കുന്നത് എന്ന് കരുതുക. നമ്മൾ നിത്യജീവിതത്തിൽ എത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്? അത് തീരെ ചെറിയൊരു സംഖ്യയല്ല. പലതും വളരെ സാധാരണമായതുകൊണ്ട് ഒരു 'സംഭവം' തന്നെയായി തോന്നിക്കുന്നില്ല എന്നേയുള്ളു. നിങ്ങൾ അടുത്ത വാചകം വായിക്കുന്നത്, ഒരു ട്രാഫിക് സിഗ്നൽ പച്ചയാകുന്നത്, അടുപ്പിൽ തീ കത്തുന്നത്, അങ്ങനെ എന്തെല്ലാം നാം കാണുന്നു. ഓരോ സെക്കൻഡിലും ഒരു കാര്യം വച്ച് നാം കാണുന്നു എന്ന് കരുതുക. ശരാശരി ഒരു ദിവസം എട്ട് മണിക്കൂർ ഉണർന്നിരിക്കുന്ന ഒരാൾ ആ കണക്കിൽ 8 മണിക്കൂർ x 60 മിനിറ്റ് x 60 സെക്കൻഡ് = 28,800 സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നുണ്ടാകും. ഇങ്ങനെ ഒരു ദിവസം 28,800 സംഭവങ്ങൾ വച്ച്, പത്ത് ലക്ഷം സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ എത്ര ദിവസം വേണം? 10,00,000 ÷ 28,800 = 34.7 ദിവസങ്ങൾ മതി. അതായത്, ഒരാൾ ഓരോ 35 ദിവസത്തിലും ഒരു തവണ വെച്ച് പത്തുലക്ഷത്തിലൊന്ന് സംഭവ്യത മാത്രമുള്ള ഒരു സംഭവത്തിന് സാക്ഷ്യം വഹിക്കാനുള്ള സാധ്യത സ്വാഭാവികമായിത്തന്നെ ഉണ്ടെന്നർത്ഥം. ഇത് ഒരാൾക്കാണ്. ആയിരം പേരുള്ള ഒരു സമൂഹത്തിൽ ആരെങ്കിലും ഒരു അത്ഭുതസംഭവത്തിന് സാക്ഷ്യം വഹിക്കാനുള്ള സാധ്യതയാണെങ്കിൽ, അത് ഓരോ അമ്പത് മിനിറ്റിലും ഒന്ന് എന്ന തോതിലായിരിക്കും!

കുറച്ചുകൂടി സ്പഷ്ടമായ ഒരു ഉദാഹരണം എടുക്കാം. ഒരു സ്വപ്നം സത്യമാകുന്ന സംഭവം എടുക്കാം.അത് ഒരു ബന്ധു മരിയ്ക്കുമെന്ന് സ്വപ്നം കണ്ടതാവാം, പരീക്ഷയ്ക്ക് റാങ്ക് കിട്ടുമെന്ന് സ്വപ്നം കണ്ടതാവാം, അങ്ങനെ എന്തുമാവാം. മനശാസ്ത്രജ്ഞർ പറയുന്നത് ഒരാൾ ശരാശരി ഒരു ദിവസം അഞ്ച് സ്വപ്നം കാണുന്നുണ്ട് എന്നാണ്. അങ്ങനെയെങ്കിൽ ഒരു വർഷം 365 x 5 = 1,825 സ്വപ്നങ്ങൾ. പക്ഷേ എല്ലാ സ്വപ്നവും നമ്മൾ ഓർക്കാറില്ല. പത്ത് സ്വപ്നങ്ങളിൽ ഒമ്പതും നമ്മൾ മറന്നുപോകുന്നു എന്ന് കരുതിയാൽ, ഒരു വർഷം 182 സ്വപ്നങ്ങളെങ്കിലും നമ്മൾ ഓർക്കുന്നുണ്ടാകും. കേരളത്തിൽ മൂന്നരക്കോടി മനുഷ്യരുണ്ടല്ലോ. അപ്പോ, ഒരു വർഷം 182 X 3.5 കോടി = 637 കോടി സ്വപ്നങ്ങൾ ഉണ്ട്. ഒരു സ്വപ്നം കണ്ടിട്ട് അത് സത്യമാകാനുള്ള സാധ്യത ഒരു കോടിയിൽ ഒന്നാണെന്ന് കരുതുക. (നിർത്താതെ എണ്ണിയാൽ 1 മുതൽ ഒരു കോടി വരെ എണ്ണാൻ കുറഞ്ഞത് മൂന്നര മാസമെടുക്കുമെന്നോർക്കണം. അതുകൊണ്ട് ഒരുകോടിയിൽ ഒരംശം എന്നത് വളരെ ചെറിയ ഒരു സംഭവ്യതയാണ്.) അങ്ങനെയെങ്കിൽ കേരളത്തിൽ മാത്രം ഒരു വർഷം 637 സ്വപ്നം സത്യമാകൽ നമുക്ക് പ്രതീക്ഷിക്കാം, ഒരു ജില്ലയിൽ ശരാശരി 45 എണ്ണം! മറ്റൊരു രീതിയിൽ പറഞ്ഞാൽ, കേരളത്തിലെ ഒരു ജില്ലയിൽ ഒരു വർഷം 45 സ്വപ്നങ്ങളെങ്കിലും സത്യമാകുന്നില്ല എങ്കിൽ സ്വപ്നം സത്യമാകാൻ ഒരു കോടിയിൽ ഒന്ന് സാധ്യത പോലുമില്ല എന്നർത്ഥം.

വല്ലപ്പോഴും ഒരു സംഭവം കേൾക്കുമ്പോൾ 'അതെങ്ങനെ സംഭവിച്ചു?' എന്നോർത്ത് ബേജാറാകുന്നതിന് മുൻപ് ഈ കണക്കോർക്കുന്നത് ഗുണം ചെയ്യും.

വാൽക്കഷണം: സ്വപ്നങ്ങളുടെ കാര്യത്തിൽ രണ്ട് വശങ്ങൾ കൂടി ചേർക്കാനുണ്ട്. ഒന്ന്, നമ്മൾ പല വിചിത്ര സ്വപ്നങ്ങളും കാണാറുണ്ട്. അതിൽ ഭൗതികമായി യാഥാർത്ഥ്യമാകാൻ സാധ്യത, possibility, ഉള്ള സ്വപ്നങ്ങൾ മാത്രമേ ശരിക്കും സത്യമായതായി കേൾക്കൂ എന്നത് ശ്രദ്ധിക്കണം. ഉദാഹരണത്തിന് ഒരാൾ തന്റെ മകന് ചിറക് മുളച്ചതായിട്ടും, മറ്റൊരാൾ മകൻ സൈക്കിളിൽ നിന്ന് വീണതായിട്ടും സ്വപ്നം കണ്ടു എന്ന് കരുതുക. ഇതിൽ ആദ്യത്തേത് ഒരിക്കലും സത്യമാകാൻ സാധ്യത ഇല്ലാത്തതും, രണ്ടാമത്തേത് നല്ല സാധ്യതയുള്ളതുമാണ്. രണ്ടാമത്തെ കാര്യം, സത്യത്തിനോട് അടുത്തുവരുന്ന സ്വപ്നങ്ങൾ കൂടുതൽ ഓർമ്മിക്കപ്പെടും എന്നതാണ്. പൂച്ച സൈക്കിളിന് കുറുകേ ചാടി വീഴുന്നതായി സ്വപ്നം കണ്ടിട്ട് പിന്നീട് പൂച്ച കുറുകേ പോകുന്നത് കണ്ടാൽ തന്നെ ആ സ്വപ്നം നമ്മൾ കൂടുതൽ ഓർത്തിരിക്കും.