@teletypenote

നിർബന്ധമായും വായിക്കുക (പേടി തോന്നും, എന്നാലും..)
Precautions for Safety of  KERALA

Lock down നീട്ടി.. Lock down നീട്ടി ..എന്ന് കേൾക്കുന്നത് നമ്മുക്കിഷ്ടമല്ല..
വേണ്ട.
എന്നാൽ ലോക് ഡൗൺ അല്ലാതെ നമ്മുക്ക് അതിജീവിക്കാൻ ഒരു മാർഗവുമില്ല..

നൂറ്റിമുപ്പത് കോടി ആളുകൾ അധിവസിക്കുന്ന ..താരതമ്യേന ചെറിയ ഒരു ഭൂപ്രദേശത്താണ് നാം ഉള്ളത്..

കേരളത്തിൽ ഇപ്പോഴത്തെ നിലയിൽ നമ്മുടെ ആരോഗ്യരക്ഷാ സംവിധാനത്തിന് സുഗമമായി പ്രവർത്തിക്കാൻ കഴിയുന്നുണ്ട്..

ഒരാൾക്ക് രോഗമുണ്ടെങ്കിൽ അപ്പോൾ 108 ആംബുലൻസ് വരും.. വെൻറിലേറ്റർ സൗകര്യം ഉൾപ്പെടെ ഉള്ള ആശുപത്രിയിൽ കൊണ്ടുപോയി ചികത്സിക്കും..അസുഖം മാറ്റി വീട്ടിൽ കൊണ്ടു വന്നാക്കും..

പരമാനന്ദം..

ഈ ഒരു സുരക്ഷിതത്വബോധം നമ്മളെ ചീത്തയാക്കുന്നുണ്ട്.. നമ്മുടെ ശ്രദ്ധ കുറയുന്നുണ്ട്..നമ്മൾ അലക്ഷ്യമായി നടക്കുന്നുണ്ട്..പോലീസിനെ പേടി ഉള്ളതുകൊണ്ട് മാത്രം അൽപ്പസ്വൽപ്പം ശ്രദ്ധിക്കുന്നുണ്ട് എന്ന് മാത്രം...

കേരളത്തിൽ എത്ര 108 ആംബുലൻസ് ഉണ്ടാവും..?

എത്ര ആശുപത്രികളിൽ വെൻ്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടാവും..?

ഒരു 500 പേർ ആണ് ഒരു ദിവസം കേരളത്തിലെ രോഗബാധിതർ എന്ന് കരുതുക.. ആ ദിവസം നമ്മൾ ഒരു വിധം മാനേജ് ചെയ്തേക്കും..

പിറ്റേ ദിവസം 1500 പേർക്കാണ് രോഗം എന്ന് കരുതുക.. അപ്പോൾ ആംബുലൻസ് വിളിക്കുമ്പോൾ നിങ്ങൾ ക്യൂവിലായിരിക്കും..

പിറ്റേ ദിവസം രണ്ടായിരം പേരാണ് രോഗബാധിതർ എങ്കിലോ?

നിങ്ങൾ കുറച്ചു ദിവസം ക്യൂവിൽ തന്നെ ആയിരിക്കും..

നിങ്ങളുടെ ടേൺ വരുമ്പോൾ നിങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ ആശുപത്രിയിലെത്തിക്കപ്പെടും.. മരുന്ന് കിട്ടുമായിരിക്കാം.. വെൻ്റിലേറ്റർ വേണ്ടിവന്നാൽ അപ്പോഴും നിങ്ങൾ ക്യൂവിൽ ആകും .

നിങ്ങൾക്ക് 60 വയസ്സുണ്ട് എന്ന് കരുതുക..

നിങ്ങളുടെ വെൻ്റിലേറ്റർ ഊഴം വരുമ്പോഴായിരിക്കും 25 വയസുള്ള ഒരു ചെറുപ്പക്കാരൻ ശ്വാസം കിട്ടാതെ ആശുപത്രിയിൽ എത്തിക്കപ്പെടുന്നത്..

അപ്പോൾ ഒരു തിരഞ്ഞെടുപ്പ് വേണ്ടി വരും.
60 വയസ്സുള്ള നിങ്ങളുടെ ജീവൻ രക്ഷിക്കണോ ..?  അതോ 25 വയസ്സായ ആളുടെ ജീവൻ രക്ഷിക്കണോ?

സ്വാഭാവികമായും നിങ്ങളുടെ ക്യൂവിലെ സീനിയോറിറ്റി പോകും.

അപ്പോഴേക്കും ഒരു ദിവസം 5000 ആയിട്ടുണ്ടാകും രോഗികൾ..

പിന്നെ ഫോൺ എടുത്താൽ എടുത്തു. എൻഗേജ്ഡ് ആയിരിക്കും മിക്കപ്പോഴും. അവസാനം കിട്ടുമ്പോഴോ? ചേട്ടൻ ഒരു പത്തു ദിവസം വീട്ടിൽ തന്നെ കിടക്ക്, പാരസെറ്റാമോൾ കിട്ടുമെങ്കിൽ കഴിക്ക് .. പുറത്തിറങ്ങല്ലേ എന്ന നിർദ്ദേശം കിട്ടും..

അതിൻ്റെ പിറ്റേ ദിവസം 20000 ആയിരിക്കും രോഗികൾ. പിന്നെ തിരഞ്ഞെടുത്ത രോഗികൾക്ക് മാത്രമാകും ചികിത്സ. നിങ്ങൾ പ്രയോറിട്ടി ഗ്രൂപ്പിൽ വരാൻ സാദ്ധ്യത കുറവാണ്..

ഇങ്ങനെയൊക്കെ സംഭവിക്കുമോ??

ഇങ്ങനെ തന്നെയാണ് എല്ലായിടത്തും സംഭവിച്ചിട്ടുള്ളത്.

നിങ്ങൾ മാത്രമല്ല എല്ലാവരും ബുദ്ധിമുട്ടിലാണ്..

ഒതുങ്ങുക..ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് ജീവൻ നിലനിർത്തുകയും രോഗബാധ വരാതെ പരമാവധി നോക്കുകയും ചെയ്യുക..

തോറ്റു തുന്നം പാടിയ ഇടങ്ങളിൽ നിന്ന് ആളുകൾ വന്നു കൊണ്ടേയിരിക്കുന്നു..

ഇത്രയും ദിവസം നിങ്ങൾ സൂക്ഷിച്ചു എങ്കിൽ വളരെ നല്ലത്. പക്ഷേ അതിൻ്റെ ഫലം ലഭിക്കണമെങ്കിൽ ഇനി സൂക്ഷിക്കണം.
പലതും ചോദിക്കാനുണ്ടാവും...??

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഉണ്ടാവില്ല.
വേറേ മാർഗ്ഗമില്ല.....

🙏Dr.A.R.Aswin🙏
Stay home.....
Stay healthy.....

ഒരു അദ്ധ്യാപകൻ ആകാൻ എന്തെല്ലാം യോഗ്യതകൾ വേണം?
👉ഒരിക്കലും നിന്നു പോകാത്ത ഒരു പ്രൊഫഷനാണ് അധ്യാപനം. കഴിവും താല്‍പര്യവുമുണ്ടുവെങ്കില്‍ തിളങ്ങുവാന്‍ കഴിയുന്ന മേഖലയാണിത്. സമൂഹത്തില്‍ മാന്യമായ പരിഗണന, ആദരവ് തുടങ്ങിയവയെല്ലാമുള്ള ജോലിയാണിത്.  നഴ്സറി കുഞ്ഞുങ്ങളുടെ അധ്യാപകര്‍ മുതല്‍ ഐ ഐ ടി, ഐ ഐ എം പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരെ നീണ്ടു കിടക്കുന്നതാണ് ഈ പ്രൊഫഷന്‍.  എന്നും ചെറുപ്പത്തിന്‍റെ കൂടെയാണ് ജീവിതമെന്നത് തന്നെ രസകരമായ ഒന്നാണ്.
ഒരു നല്ല അധ്യാപകൻ വിദ്യാർഥികളിൽ ആത്മവിശ്വാസം ജനിപ്പിക്കുകയും പഠനത്തെ രസകരമാക്കിത്തീർക്കുകയും ചെയ്യും. അധ്യാപകന്റെ കര്‍ത്തവ്യങ്ങള്‍ പലതാണ്. .
✨കിന്‍റര്‍ഗാര്‍ട്ടന്‍ സ്കൂള്‍, ✨മോണ്ടിസോറി സ്കൂള്‍, ✨ലോവര്‍ പ്രൈമറി സ്കൂള്‍, ✨അപ്പര്‍ പ്രൈമറി സ്കൂള്‍, ✨ഹൈസ്കൂള്‍,
✨ഹയര്‍ സെക്കണ്ടറി,
✨ കോളേജ്, ✨സര്‍വകലാശാല
എന്നിവിടങ്ങളിലാണ് അധ്യാപകരുടെ ആവശ്യമുള്ളത്. ഇതില്‍ ഓരോ മേഖലയിലും പഠിപ്പിക്കുവാനുള്ള യോഗ്യതകളില്‍ ചില വ്യത്യാസങ്ങളുണ്ട്.

✨മോണ്ടിസോറി സ്കൂള്‍ ടീച്ചര്‍:
മൂന്നും, അഞ്ചും വയസ്സുമുള്ള കുട്ടികളെ പഠിപ്പിക്കുവാനുള്ള കോഴ്സുകളിലൊന്നാണ് മോണ്ടിസോറി. ഇറ്റാലിയന്‍ ഡോക്ട്റായിരുന്ന മരിയ മോണ്ടിസോറിയാണ് ഈ വിദ്യാഭ്യാസ രീതി ആവിഷ്കരിച്ചത്. സ്വതന്ത്രവും, വ്യക്തിഗതവുമായുള്ള സ്വാധ്യയനത്തിൽക്കൂടി മാത്രമേ വിദ്യാഭ്യാസം സാധ്യമാകൂ എന്നതാണ് മോണ്ടിസോറിയുടെ അടിസ്ഥാനസിദ്ധാന്തം. കുട്ടികളുടെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രബോധനോപകരണങ്ങൾ (didactic apparatus) യഥേഷ്ടം കൈകാര്യം ചെയ്ത് സ്വാധ്യയനം നടത്തുന്നതിനുള്ള സാഹചര്യമാണ് മോണ്ടിസോറി വിദ്യാഭ്യാസരീതിയിൽ നല്കുന്നത്.  മൂന്നു വയസ്സുമുതൽ ശാസ്ത്രീയമായ പഠനം ആരംഭിക്കണം, കുട്ടികൾക്ക് അനുയോജ്യമായ പഠനോപകരണങ്ങൾ ആവശ്യമാണ്, കുട്ടികളെ പ്രകൃതിയോട് സമന്വയിപ്പിച്ച ഒരു പഠനരീതി ആവിഷ്ക്കരിക്കുക എന്നിവയായിരുന്നു അവയിൽ ചിലത്. മോണ്ടിസോറി സ്കൂളിൽ സമയക്രമമോ,പരമ്പരാഗതരീതിയിലുള്ള അദ്ധ്യാപനമോ ഇല്ല. പകരം കളിക്കുവാനുള്ള ചില ഉപകരണങ്ങൾ മാത്രമാണുള്ളത്.  കുട്ടികൾ അവകൊണ്ടു കളിക്കുന്നു. കളിയിൽക്കൂടി പഠനം നടക്കുന്നു. ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ മോണ്ടിസോറി വിദ്യാഭ്യാസത്തിനുള്ള അധ്യാപക പരിശീലന കോഴ്‌സ് നടത്താറുണ്ട്. വനിതകള്‍ക്കാണ് പ്രവേശനം. പ്രായപരിധിയില്ല.
📌കോഴ്‌സുകള്‍:
✨സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി. (ഒരു വര്‍ഷം,യോഗ്യത-പ്ലസ്ടു), ✨ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി. (ഒരു വര്‍ഷം, യോഗ്യത- ടി.ടി.സി./പി.പി.ടി.ടി.സി.)
✨പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി. (ഒരു വര്‍ഷം, യോഗ്യത-ഏതെങ്കിലും വിഷയത്തില്‍ ബിരുദം). റെഗുലര്‍, ഹോളിഡേ, ഡിസ്റ്റന്‍സ് ബാച്ചുകളില്‍ പഠിക്കാന്‍ സൗകര്യമുണ്ട്.

✨നഴ്സറി ടീച്ചര്‍ :പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ്ങ് കോഴ്സ് പൂര്‍ത്തിയാക്കിയവരെയാണ് ഈ മേഖലയിലേക്ക് പരിഗണിക്കുന്നത്. പ്ലസ് ടു/പ്രീഡിഗ്രി 45 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്കാണ് ഈ കോഴ്സിന് അപേക്ഷിക്കാവുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് എന്‍.സി.ടി.ഇ.യുടെ അനുമതിയോടെ സംസ്ഥാനത്ത് പി.പി.ടി.ടി.ഐ കോഴ്സ് നടത്തുന്നുണ്ട്. 17നും, 33നും മധ്യേ പ്രായമുള്ള യുവതികള്‍ക്കാണ് ചേരാവുന്നത്.

✨പ്രൈമറി സ്കൂള്‍ (എല്‍ പി & യു പി):പ്ലസ്ടു വിന് ശേഷം ടി ടി സി കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഈ മേഖലയില്‍ ജോലി ചെയ്യാം. നിലവില്‍ ഈ കോഴ്സ് ഡിപ്ലോമ ഇന്‍ എഡ്യുക്കേഷന്‍ (ഡി എഡ്) എന്നാണറിയപ്പെടുന്നത്. പ്ലസ് ടു 50 ശതമാനം മാർക്കോടെ വിജയിച്ച വിദ്യാർഥികൾക്കാണ് ഈ കോഴ്സിലേക്ക് പ്രവേശനമുള്ളത്. രണ്ടു വർഷമാണ് ഈ കോഴ്സിന്റെ കാലാവധി. യോഗ്യതാ പരീക്ഷ പാസാകാന്‍ മൂന്ന് ചാന്‍സില്‍ കൂടുതല്‍ എടുത്തിട്ടുള്ളവര്‍ ഡി.എഡ് കോഴ്സിന് അപേക്ഷിക്കാന്‍ അര്‍ഹരല്ല. 17 വയസില്‍ കുറവും, 33 വയസ്സില്‍ കൂടുതലുള്ളവരുടെ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും മാര്‍ക്കും പ്രായപരിധിയിലും മറ്റ് പിന്നോക്ക പ്രായപരിധിയിലും നിയമാനുസൃതം ഇളവ് അനുവദിക്കുന്നതാണ്. ഈ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഏഴാം ക്ലാസ് വരെ പഠിപ്പിക്കുവാന്‍ സാധിക്കും. അതേ സമയം അഞ്ച് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ ബി എഡ് പൂര്‍ത്തിയാക്കിയവര്‍ക്ക് ജോലി ചെയ്യാം.

✨ഹൈ സ്കൂള്‍:ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയും, ഒപ്പം ബി എഡുമാണ് ഹൈസ്കൂള്‍ അധ്യാപകരാകുവാനുള്ള യോഗ്യത. രണ്ട് വര്‍ഷമാണ് ബി എഡിന്‍റെ കാലാവധി. നേരത്തെ ഇത് പത്ത് മാസംമാത്രമായിരുന്നു. പുതിയ പാഠ്യ പദ്ധതിയില്‍ അഞ്ച് മാസത്തോളം സ്‌കൂളുകളില്‍ അധ്യാപക പരിശീലനം നേടണമെന്നാണ് വ്യവസ്ഥ. ബി.എഡിനൊപ്പം 20 ആഴ്ച നീളുന്ന ഇന്റേണ്‍ഷിപ്പും ഇനി മുതല്‍ നിര്‍ബന്ധമായിരിക്കും.
ബിരുദമാണ് ബി.എഡ് പ്രവേശനത്തിനുള്ള യോഗ്യത. ബി.എ/ ബി.എസ്‌സി പരീക്ഷയ്ക്ക് മൂന്നു പാര്‍ട്ടിനും കൂടി കുറഞ്ഞത് 50% മാര്‍ക്കോ, മൂന്നാം പാര്‍ട്ടിനു മാത്രം കുറഞ്ഞത് 50% മാര്‍ക്കോ, ബിരുദാനന്തര ബിരുദത്തിന് കുറഞ്ഞത് 50% മാര്‍ക്കോ ഇന്റഗ്രേറ്റഡ് എം.എസ്‌സിയോ, എം.കോമോ വേണം. 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ സയന്‍സോ, ഗണിതമോ ഉള്‍പ്പെടുന്ന എന്‍ജിനീയറിങ്/ടെക്‌നോളജി ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം.എസ്.സി/എസ്.ടി/ഒ.ബി.സി/എസ്.ഇ.ബി.സി/ഒ.ഇ.സി/അന്ധര്‍ തുടങ്ങിയ വിഭാഗക്കാര്‍ക്ക് മാര്‍ക്കില്‍ നിയമപ്രകാരം ഇളവ് അനുവദിച്ചിട്ടുണ്ട്. ബി.എഡ് പ്രവേശനത്തിന് ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ബി.എ/ബി.എസ്‌സി കോഴ്‌സിന് മുഖ്യമായി പഠിച്ച വിഷയത്തിലുള്ള ബി.എഡിനേ പ്രവേശിക്കാനാകൂ.ഒറ്റവിഷയത്തിന്റെ പ്രാക്ടിക്കൽ/തിയറിയിൽ മാത്രമേ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ശ്രദ്ധിക്കുന്നുള്ളു. ഡബിൾ ഓപ്ഷന്റെ സ്ഥാനത്ത് ഇപ്പോൾ സിംഗിൾ ഓപ്ഷനെ ഉള്ളൂ. സോഷ്യോളജി, സൈക്കോളജി, ഫിലോസഫി,പൊളിറ്റിക്സ്,എക്കണോമിക്സ് തുടങ്ങിയ വിഷയങ്ങൾക്ക് പ്രത്യേക സ്പെഷ്യലൈസേഷൻ ഇല്ല. ബിരുദത്തിലോ, പ്രീഡിഗ്രി തലത്തിലോ പഠിച്ച വിഷയത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യലൈസേഷനാവാം. കോമേഴ്സ്, ഹോം സയൻസ് തുടങ്ങിയ വിഷയങ്ങൾക്ക് ബി.എഡ്.പഠനസൌകര്യം നൽകിയിട്ട് നാളേറെയായിട്ടില്ല. ഫിസിക്കൽ എഡ്യൂക്കേഷൻ കോളജുകളിൽ ബി.എഡ്, എം.എഡ്. എന്നീ കോഴ്സുകൾ നിലവിലുണ്ട്.ഓരോ വിഷയത്തിനുമുള്ള പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങള്‍ക്ക് അതത് സര്‍വകലാശാലകളുടെ വിജ്ഞാപനങ്ങള്‍ പരിശോധിക്കണം. ബി.എഡ് പ്രവേശനത്തിന് അതത് കോളേജുകളിലാണ് വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കേണ്ടത്.സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലുള്ള സ്ഥാപനങ്ങള്‍ക്ക് പുറമേ ഓരോ സര്‍വ കലാശാലകള്‍ക്ക് കീഴിലായി നിരവധി സ്ഥാപനങ്ങള്‍ സ്വാശ്രയ മേഖലയിലുമുണ്ട്.

✨ഹയര്‍ സെക്കന്‍ഡറി:
ബിരുദാനന്തര ബിരുദവും, ബി എഡുമാണ് പ്ലസ്ടു അധ്യാപകരാകുവാനുള്ള യോഗ്യത. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റോ (സെറ്റ്)/ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റോ (നെറ്റ്) വിജയിച്ചിരിക്കണം.അല്ലായെങ്കില്‍ എം ഫിലോ, എംഡോ പാസായിരിക്കണം.

✨കോളേജ് ലക്ചറര്‍:
ബിരുദാനന്തര ബിരുദവും, നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റുമാണ് കോളേജ് ലക്ചറര്‍ ആകുവാന്‍ വേണ്ട അടിസ്ഥാന യോഗ്യത. ഇവര്‍ക്ക് ബി ഡ് നിര്‍ബന്ധമില്ല.

✨എംഡ് :ബി ഡ് (BEd)കോളേജില്‍ പഠിപ്പിക്കുവാനുള്ള അടിസ്ഥാന യോഗ്യതയാണ് എം ഡ്. ബിരുദതലത്തിൽ രണ്ടാംക്ലാസെങ്കിലും ഉള്ളവരും ബി.എഡ്.-ന് മുമ്പ് രണ്ടുവർഷത്തെയോ, അതിനുശേഷം ഒരു വർഷത്തെയോ അധ്യാപനപരിചയമുള്ളവരുമാണ് എം.എഡ്. കോഴ്സിന് അപേക്ഷിക്കാവുന്നവർ. രണ്ട് വര്‍ഷമാണ് കാലാവധി.

✨ഡി എല്‍ ഡി (Diploma in Language Education):
ഭാഷാ അധ്യാപകരാകുവാനുള്ള കോഴ്സുകളിലൊന്നാണിത്.
അറബി, ഹിന്ദി, ഉര്‍ദു ഭാഷകളിലെ അധ്യാപകരാകുവാന്‍ ഈ കോഴ്സ് സഹായിക്കും. മലപ്പുറം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഡി എല്‍ ഡി കേന്ദ്രങ്ങളുണ്ട്. അതത് വിഷയങ്ങളിലെ ബിരുദമാണ് യോഗ്യത. കാലാവധി ഒരു വര്‍ഷം.
✨ഹിന്ദി അധ്യാപക കോഴ്സുകള്‍:വിശാരദ്, പ്രവീണ്‍, രാഷ്ട്ര ഭാഷ, പ്രവേശിക എന്നിങ്ങനെ വിവിധ പേരിലുള്ള അധ്യാപക കോഴ്സുകളുണ്ട്. കേരള ഹിന്ദി പ്രചാര സഭയും,ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയും  നടത്തുന്ന ആചാര്യ കോഴ്സുകള്‍ ബി എഡിന് തുല്യമായി പരിഗണിച്ച് സെക്കന്‍ഡറി തലം വരെ അധ്യാപകരാകുവാനുള്ള യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്. എസ് എസ് എല്‍ സി അടിസ്ഥാനമാക്കിയുള്ള കോഴ്സുകളും ഇക്കൂട്ടത്തിലുണ്ട്. ബി എഡിന് തുല്യമായ അധ്യാപക കോഴ്സാണ് ഹിന്ദി ഡി എഡ്. സര്‍ക്കാര്‍ തലത്തില്‍ തിരുവനന്തപുരത്തും, തൃശൂര്‍ രാമവര്‍മ്മ പുരത്തും കോളേജുകളുണ്ട്. എസ് എസ് എല്‍ സി പാസായവര്‍ക്ക് പ്രവേശിക ക്ലാസില്‍ പ്രവേശനം തേടാം. പ്ലസ് ടു, ബി കോം എന്നിവക്ക് ഹിന്ദി ഉപ ഭാഷയായി പഠിച്ചവര്‍ക്ക് വിശാരദ് കോഴ്സുകളുണ്ട്.

✨സ്പെഷ്യല്‍ സ്കൂള്‍ ടീച്ചര്‍മാര്‍ :ഭിന്ന ശേഷിയുള്ള കുട്ടികളെ പരിശീലിപ്പിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന സ്പെഷ്യല്‍ സ്കൂള്‍ അധ്യാപനത്തിന് ലോക തലത്തില്‍ത്തന്നെ സാധ്യതകള്‍ ഏറെയാണ്. പ്ലസ്ടു, ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് വിവിധ സ്പെഷ്യല്‍ എഡ്യുക്കേഷന്‍ കോഴ്സുകളില്‍ തുടര്‍ പഠനം നടത്താം.

✨1. Diploma in Early Childhood – Mental Retardation (യോഗ്യത പ്ലസ് ടു)

✨2. Diploma in Special Education – Autism Spectrum Disorders (യോഗ്യത പ്ലസ് ടു)

✨3. Diploma in Special Education – Mental Retardation (യോഗ്യത 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു)

✨4. B.Ed in Special Education - Mental Retardation (യോഗ്യത – ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി)

✨5. M.Ed in Special Education - Mental Retardation (യോഗ്യത – 50 ശതമാനം മാര്‍ക്കോടെ ബി എഡ്)

✨കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ.ടെറ്റ്) :
കേന്ദ്ര അധ്യാപക യോഗ്യതാ നിര്‍ണ്ണയത്തിന്‍റെ ചുവട് പിടിച്ച് കേരളത്തിലും സ്കൂള്‍ അധ്യാപക നിയമനത്തിന് ഉള്ള യോഗ്യതാ പരീക്ഷ ആണ് കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ.ടെറ്റ്) എന്നാണിതിന്‍റെ പേര്. പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി തലങ്ങളിലുള്ള അധ്യാപകര്‍ക്കായി പ്രത്യേകം ടെസ്റ്റുകളുണ്ടാവും. ഭാഷാ വിഷയങ്ങള്‍ക്കും, കലാ പഠനം, ക്രാഫ്റ്റ് ഉള്‍പ്പെടയുള്ള പ്രത്യേക വിഷയങ്ങള്‍ക്കായി നാലാം കാറ്റഗറിയായും പരീക്ഷ നടത്തും. പി എസ് സി വഴിയുള്ള അധ്യാപക നിയമനത്തിന്‍റെ യോഗ്യതയാണ് കെ.ടെറ്റ്.

❌ ശ്രദ്ധിക്കുക:❌

അധ്യാപക കോഴ്സുകളുടെ നിയന്ത്രണം നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷനാണ് (NCTE).കോഴ്സുകളില്‍ ചേരുന്നതിന് മുന്‍പ് സ്ഥാപനങ്ങളുടെ അംഗീകാരം ഉറപ്പ് വരുത്തേണ്ടതുണ്ട്.

📌 കടപ്പാട്: കേരള വിദ്യാഭ്യാസ വകുപ്പ്