Telegram
January 26, 2021

IS TELEGRAM COMPLICATED ???


THIS ARTICLE IS COMPLETELY COPIED FROM 👉 THIS

Credits: @Deonnn link


Telegram complicated ആണോ? 🤔 -NEVER 🤬

Telegram vs WhatsApp -

ഇങ്ങനെയൊരു താരതമ്യം വരുമ്പോൾ തന്നെ ആളുകളെ വളരെയധികം തെറ്റിദ്ധരിപ്പിക്കുന്ന ഒരു ആരോപണമാണ് "ടെലിഗ്രാം complicated ആണ്, user ഫ്രണ്ട്ലി അല്ല" എന്നൊക്കെയുള്ള കമന്റുകൾ.

എന്താണ് ഇതിലെ സത്യാവസ്ഥ? ടെലിഗ്രാം complicated ആണോ? സാധാരണക്കാരന് മനസ്സിലാവാത്ത User Interface (UI) ആണോ അതിൽ ഉള്ളത്?

അല്ല എന്നാണ് ഉത്തരം. വാട്സാപ്പ് ഉപയോഗിക്കുമ്പോൾ കിട്ടുന്ന ഏതാണ്ട് അതേ UI തന്നെയാണ് ഒരു basic ടെലിഗ്രാം user ക്കും ലഭിക്കുക. (പോസ്റ്റിൽ ചേർത്ത സ്ക്രീൻഷോട്ടുകൾ കാണുക)

Telegram main screen & chat screen.

🥶 അപ്പോൾ എവിടെയാണ് complication (സങ്കീർണ്ണത)?

കണ്ണിൽ കണ്ട ചാനലുകളിലും ഗ്രൂപ്പുകളിലും ബോട്ടുകളിലും ഒക്കെ join ചെയ്തിട്ട് Home screen ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുമ്പോൾ അതു നോക്കി "ടെലിഗ്രാം complicated ആണേ.." എന്നു പറഞ്ഞിട്ട് എന്തു കാര്യം?

1000+ ചാറ്റുകൾ സ്‌ക്രീനിൽ ഉണ്ടായാൽ പോലും അവയെ വളരെ അടുക്കായി തന്നെ categorize ചെയ്ത് നമ്മൾക്കു ഇഷ്ടമുള്ള പേരുകൾ തന്നെ കൊടുത്ത് ഓരോ folders ആക്കി വെക്കാൻ ഉള്ള സൗകര്യവും ഇതിൽ ഉണ്ട്. അതൊന്നും ചെയ്യാതെ വാരിവിതറി ഇട്ടാൽ ആരാണ് ഉത്തരവാദി??

(അത്തരത്തിൽ folders ആക്കിയ ഒരു screenshot താഴെ ചേർക്കുന്നു )

Folders ആക്കിയ chats

അതായത്, വാട്സാപ്പിലെ പോലെ ചാറ്റ് ചെയ്യാനും ഫയലുകൾ share ചെയ്യാനും മാത്രമായി ടെലിഗ്രാം ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് യാതൊരു സങ്കീർണ്ണതയും ഇല്ലാത്ത, വാട്സാപ്പിനേക്കാൾ ധാരാളം ചാറ്റിങ് ഫീച്ചറുകൾ ഉള്ള ഒരു normal instant messenger ആണ് ടെലിഗ്രാം.

ഒരു 10 വർഷം കൊണ്ടു പോലും whatsapp il വരാത്ത അത്രയും features ടെലെഗ്രാമിൽ ഇപ്പോഴേ ഉണ്ട്. അതിൽ ആവശ്യമുള്ളത് മാത്രം ഉപയോഗിച്ചാൽ എന്ത്‌ സങ്കീർണതയാണ് ഒരു സാധരണക്കാരന് ഇതിൽ ഉള്ളത് ?

  • ടെലിഗ്രാമിൽ വരുന്ന മെസ്സേജുകളുടെ നോട്ടിഫിക്കേഷൻ ശല്ല്യം ആണെന്ന് പറയുന്ന ആളുകൾ ഒരുപാട് ഉണ്ട്. നമ്മുക്ക് personal chats മാത്രം നോട്ടിഫിക്കേഷൻ കിട്ടുന്ന വിധത്തിൽ ബാക്കി ഉള്ള groups channels bots ഒക്കെ ഓഫാക്കി ഇടാൻ പറ്റും.(അതിൽ തന്നെ അനേകം customization options ലഭ്യമാണ് )
  • Home screen കുഴഞ്ഞു മറിഞ്ഞു കിടക്കുന്നത് ഒഴിവാക്കാൻ ഓരോന്നായി folder ചെയ്തു വെക്കാനും ആവശ്യം ഇല്ലാത്തവ archive ചെയ്യാനും പറ്റും.
  • നമ്മളുടേതായ രീതിയിൽ ഏത് supported Theme ഇടാനും സാധിക്കും(ഓരോ സ്ഥലത്തും എന്ത്‌ colors / background colors വേണം എന്ന് വരെ themes എഡിറ്റ്‌ ചെയ്ത് നമുക്ക് തീരുമാനിക്കാം). അനേകം ആളുകൾ develop ചെയ്ത തീമുകൾ ലഭ്യമാണ്. ഒറ്റ ക്ലിക്കിൽ അവ ഒക്കെ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും.

വേറെ ആളുകൾ പറയുന്ന കേട്ട് മനസ്സുമാറാതെ നിങ്ങൾ തന്നെ ഉപയോഗിച്ച് നോക്കിയാൽ തീരാവുന്ന സംശയങ്ങളെ ഉള്ളു. ഇതിലും നല്ല ഒരു instant messenger നിങ്ങൾക്ക് വേറെ ലഭിക്കില്ല എന്ന് ഉറപ്പ് തരുന്നു.

@Deonnn , @JinsoRaj