Android
March 16, 2020

എന്താണ് android റൂട്ട് / എന്താണ് custom rom

കസ്റ്റം റോം (Custom Rom)

ROM എന്നാൽ റീഡ് ഒൺലി മെമ്മറി(read only memory) എന്നതിനെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ custom rom ഇതുമായി അങ്ങനെ ഒരു ബന്ധവുമില്ല ഒന്നും ചെയ്യാനുമില്ല.custom റോം സൂചിപ്പിക്കുന്നത് ഗൂഗിളിന്റെ ആൻഡ്രോയിഡ്  അടിസ്ഥാനമാക്കിയുള്ള ഒരു ഫോണിന്റെ firmware നെ ആണ് എന്ന് പറയുന്നതാണ് അതിന്റെ ശരി. ആൻഡ്രോയിഡ് ഓപ്പൺ സോഴ്സ് ആണ് എന്നത് ഭൂരിഭാഗം എല്ലാവർക്കും അറിയുന്നതായിരിക്കും.ലിനക്സ് എന്ന kernel അടിസ്‌ഥാനമാകി ഗൂഗിൾ നിര്മിച്ചെടുത്തതാണ് ഈ ഫ്രീ ഓപ്പൺ source ഓപ്പറേറ്റിംഗ് സിസ്റ്റം. ഏത് developers നും ഈ കോഡുകൾ എഡിറ്റ് ചെയ്യാനും recompile ചെയ്ത് നിരവധി device കൾക് വേണ്ടി റിലീസ് ചെയ്യാനും സാധിക്കും. Users ന് റോം ഇൻസ്റ്റാൾ ചെയ്ത് ഫോണിൽ ഒരുപാട് മാറ്റം വരുത്താൻ സാധിക്കും. ഈ Custom റോമുകൾ നിർമിക്കുന്നത്  ആൻഡ്രോയിഡ് കമ്മ്യൂണിറ്റി ആണ്.ഇവർ ഒരു കൂട്ടം developers ഉൾപ്പെടുന്നു.അവരുടേതായ മാറ്റങ്ങളും സവിശേഷതകളും ഉൾപെടുത്തി ഇത്തരത്തിൽ പുതിയ custom റോം അവർ users ന് നൽകുന്നു.

നിങ്ങൾ ആൻഡ്രോയിഡ് ഫോൺ വേടിക്കുമ്പോൾ അതിൽ ഉണ്ടാവുന്ന റോമിനെ സ്റ്റോക്ക് റോം(stock rom) അല്ലെങ്കിൽ സ്റ്റോക്ക് firmware എന്ന് വിളിക്കുന്നു. ഫോൺ കമ്പനികൾ ഫോണിൽ ഉൾപ്പെടുത്തുന്ന ഓപ്പറേറ്റിങ് സിസ്റ്റം(OS) ആണ് ഇത്. ഇതിന് feautures  ന്റെ കാര്യത്തിൽ പരിമിതികൾ ഉണ്ടായിരിക്കും. എന്നാൽ ഈ പരിമിതികളെ ഒഴിവാക്കുവാനായിട്ടാണ് ആളുകൾ custom റോം ഇൻസ്റ്റാൾ ചെയ്യുന്നത്. നിലവിൽ ഉള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിൽ നിന്നും വ്യത്യസ്തമായി കൂടുതൽ functionality  ഈ പുതിയ OS നൽകുന്നു.ചിലത് കൂടുതൽ പെർഫോമൻസ് ഉം നല്കുന്നവയാണ്.

റോം ഇൻസ്റ്റാൾ ചെയ്യുന്നത് ഒരു എളുപ്പമുള്ള കാര്യമാണ്.. പക്ഷെ നിർദ്ദേശങ്ങൾ ശരിയായ രീതിയിൽ പാലിച്ചാൽ മാത്രം.. നിങ്ങൾ എന്താണ് ചെയ്യുന്നത് എന്ന ബോധം നിങ്ങൾക് ഉണ്ടായിരിക്കണം.തെറ്റായ ഒരു റോം ഇൻസ്റ്റാൾ വഴി നിങ്ങളുടെ ഫോണിന് തകരാറും സംഭവിക്കുന്നതാണ്. ഇതിനെ ബ്രിക്കിംഗ്(Bricking) എന്ന് പറയുന്നു.

കൂടുതൽ ആളുകളും സിസ്റ്റം(OS) തൊട്ട് കളിക്കാൻ ഭയപ്പെടുന്നവരായിരിക്കും.. എന്നാലും കൂടുതൽ feauture ഉം പെർഫോമൻസ് ഉം ഉള്ള custom റോം ആഗ്രിഹിച്ചു വരുന്നവർ ഒരുപാടുണ്ട്. താഴെ custom റോമിന്റെ benefits പരിചയപ്പെടാം.

CUSTOMIZATION
ആൻഡ്രോയ്ഡ് customisation നൽകുന്ന ഒരു Os തന്നെയാണ്. എന്നാൽ ഇതിനും അപ്പുറം നിങ്ങൾക്ക് ഇഷ്ടമുള്ള പോലെ ധാരാളം മാറ്റം സിസ്റ്റത്തിന് അകത്തും പുറത്തും നിങ്ങൾക് വരുത്താൻ സാധിക്കുന്നു.

UPDATES
പുതിയ ഫോൺ കയ്യിലുള്ള ആളുകൾക്ക് സിസ്റ്റം അപ്ഡേറ്റുകൾ ലഭിക്കുന്നുണ്ടാവും. എന്നാൽ ഇതും വല്ലപ്പോഴും ഫോൺ കമ്പനി തരുമ്പോൾ ആണ്.. കൂടാതെ പലർക്കും പുതിയ android അപ്ഡേറ്റുകൾ ലഭിച്ചിട്ടുണ്ടാകില്ല. എന്നാൽ custom റോം നിങ്ങൾക്ക് നൽകുന്നത് ഇതിൽ നിന്ന് ഒരു മാറ്റമാണ് . Pie ൽ നിന്ന് ആൻഡ്രോയിഡ് 10 ലേക്കും എല്ലാം update കിട്ടുന്നു.. manufacture അപ്ഡേറ്റുകൾ നിർത്തിവച്ചിട്ടും പല ഫോണുകള്ക്കും ഇന്നും custom rom അപ്ഡേറ്റുകൾ ലഭിക്കിന്നുണ്ട്.

BATTERY
ബാറ്ററി life കൂട്ടാൻ സഹായിക്കുന്നവയാണ് പല റോമുകളും.

PERFORMANCE
പെർഫോമൻസ് ന് പ്രാധാന്യം നൽകുന്ന ധാരാളം custom roms ഉണ്ട്. Stock റോം ൽ നിന്നും പെർഫോമൻസ് ൽ വളരെ improve ഇത്തരം റോംസ് നൽകുന്നു


ഇപ്പോൾ Custom rom എന്തെന്ന് നിങ്ങൾക് മനസ്സിലായിട്ടുണ്ടാവും..എന്നാൽ ഇത് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം എന്നതായിരിക്കും സംശയം..എല്ലാ ഫോണുകൾക്കും custom rom available അല്ല. നിങ്ങളുടെ ഫോണിന് Developer സപ്പോർട്ട് ഉണ്ടോ എന്നാണ് നിങ്ങൾ ആദ്യം അറിയേണ്ടത്.. ഒരു ഗൂഗിൾ സെർച്ച് ഇതിനായി ഉപയോഗിക്കാം.. പല ഫോണുകളുൾടെയും കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ ടെലിഗ്രാമിൽ available ആണ്.അതും പ്രയോജനപ്പെടുത്താം

-------------------------------------------------

റൂട്ടിംഗ് എന്ന് പറയുന്നത് ഒരു ആൻഡ്രോയിഡ് ഫോണിന്റെ സിസ്റ്റത്തിൽ അതിന്റെ യൂസേറിന് എല്ലാ അധികാരവും നൽകുക എന്നതാണ്. Rooting നെ കുറിച്ച് മുന്നേ ചാനലിൽ പറഞ്ഞിരുന്നതാണ്.. എന്താണ് റൂട്ട് ചെയ്യുന്നത് കൊണ്ടുള്ള ഗുണം അല്ലെങ്കിൽ ദോഷം എന്ന് താഴെ കൊടുത്ത ലിങ്കിൽ നിന്നും മനസ്സിലാക്കാം..

https://t.me/mallutechtrick/811

റൂട്ടിങ് എന്ന് പറയുമ്പോൾ ഇന്ന് ആളുകൾ പറയുക Magisk എന്നാണ്. നിങ്ങളുടെ ഫോൺ safe ആയി റൂട്ട് ചെയ്യാൻ ഉള്ള ഒരു മാർഗമാണ് Magisk. മറ്റ്‌ റൂട്ടിങ് ൽ നിന്നും വ്യത്യസ്തമായി magisk നിങ്ങളുടെ സിസ്റ്റം partition modify ചെയ്യുന്നില്ല(systemless-ly) അത് കൊണ്ട് തന്നെ ബാങ്കിങ് അപ്പ്‌സ് ഇതിലെ റൂട്ട് hide ഉപയോഗിച്ച് ഉപയോഗിക്കാൻ സാധിക്കും. Magisk modules നിരവധി feautures ഉം നൽകുന്നു .. സിസ്റ്റം modify ചെയ്യാത്തതിനാൽ ഫലപ്രദമായി റൂട്ട് remove ചെയ്യാനും magisk ന് സാധിക്കുന്നു എന്നത് ഒരു മികച്ച സവിശേഷത ആണ്

Old Posts About Root

https://t.me/mallutechtrick/1168

Credit: XDA Developers ,Magiskmanager.co ,Android Authority , Google

~എഴുതിയത് ഹരി

©Mallutechtrick