വൈശാഖന്‍ തമ്പിഎഴുതുന്നു:
June 1, 2020
'കഴുതേ...' എന്ന് വിളി.
Vaisakhan Thampi
അശ്ലീലമെന്നോ തെറിയെന്നോ കണക്കാക്കപ്പെടാതെ ഒരാളെ പരിഹസിക്കാനുള്ള ഏറ്റവും പോപ്പുലറായ രീതിയാണ് 'കഴുതേ...' എന്ന് വിളി. കേട്ടാൽ തോന്നുക കഴുത ഒരു ബുദ്ധിയില്ലാത്ത ജീവിയാണ്, അതുകൊണ്ടാണ് ഈ വിളി വന്നത് എന്നല്ലേ? എന്നാൽ കഴുത സാമാന്യം നല്ല ബുദ്ധിയുള്ള, കാര്യങ്ങൾ പഠിച്ചെടുക്കാൻ കഴിവുള്ള ജീവിയാണ്. പിന്നെ എന്താ കഴുതയുടെ പ്രശ്നം എന്ന് ചോദിച്ചാൽ, കുതിരയെയോ കാളയേയോ ഒക്കെപ്പോലെ പേടിപ്പിച്ച് ഒരു കാര്യം അതിനെക്കൊണ്ട് ചെയ്യിക്കാൻ പറ്റില്ല. വേണോ വേണ്ടയോ എന്നതിന് കക്ഷിയ്ക്ക് സ്വന്തമായ ചില കർക്കശബുദ്ധിയൊക്കെ ഉണ്ട്, വേണ്ടാന്ന് തോന്നിയാൽ പിന്നെ ചെയ്യില്ല.
വേറൊന്നുമല്ല, കഴുതേവിളി കേട്ടിട്ടുള്ളവർക്കൊരു ആശ്വാസത്തിന് വേണ്ടി പറഞ്ഞതാ. കഴുത മണ്ടനല്ല, മാസ്സാണ്!