March 3, 2020
ഒരു തെരുവിന്റെ കഥ'-യിൽ ചുവരിലേയ്ക്ക് ആണി തറച്ചു കയറ്റുമ്പോൾ സുഖം അനുഭവിക്കുന്ന ഓമഞ്ചി എന്നൊരു കഥാപാത്രമുണ്ട്. ചില മനുഷ്യർക്ക് അങ്ങനെ വിചിത്രമായ ചില സുഖാനുഭവങ്ങൾ ഉണ്ട്.
Vaisakhan Thampi
2018
'ഒരു തെരുവിന്റെ കഥ'-യിൽ ചുവരിലേയ്ക്ക് ആണി തറച്ചു കയറ്റുമ്പോൾ സുഖം അനുഭവിക്കുന്ന ഓമഞ്ചി എന്നൊരു കഥാപാത്രമുണ്ട്. ചില മനുഷ്യർക്ക് അങ്ങനെ വിചിത്രമായ ചില സുഖാനുഭവങ്ങൾ ഉണ്ട്.
സമീപകാല ഉദാഹരണങ്ങൾ എടുത്താൽ...
ഓരോ ദിവസവും ഓരോയിടത്തും പെയ്ത മഴയുടെയൊക്കെ കണക്കും ഏതൊക്കെ നദീതീരങ്ങളിൽ ഏതൊക്കെ തോതിൽ പ്രളയമുണ്ടായി എന്ന കണക്കും ഒക്കെ കേട്ടാലും, പിന്നേം 'ഡാം ശരിയ്ക്ക് മാനേജ് ചെയ്യാത്തതുകൊണ്ടാണ് പ്രളയമുണ്ടായത്' എന്ന് പറയുമ്പോ ചിലർക്ക് കിട്ടുന്ന സുഖം...
പ്രളയബാധിത കേരളത്തിന്റെ ഉള്ളിൽ താമസിയ്ക്കുമ്പോഴും ഇവിടേയ്ക്ക് പുറത്തുനിന്ന് സഹായം വരാൻ തടസ്സമുണ്ടെന്നോ, സഹായം വരുമെന്ന് കേട്ട വാർത്ത തെറ്റാണെന്നോ കേൾക്കുമ്പോൾ ചിലർക്ക് തോന്നുന്ന സുഖം...