ജൂപ്പിറ്ററിനെ അറിയുമോ?
Vaisakhan Thampi
2018
ജൂപ്പിറ്ററിനെ അറിയുമോ? നമ്മുടെ 'വ്യാഴം' എന്ന ഗ്രഹത്തിന്റെ ഇംഗ്ലീഷ് പേരായിട്ടേ നമുക്കതിനെ അറിയൂ. ദുഃഖകരമായ കാര്യം ജൂപ്പിറ്റർ ഒരു പ്രതാപിയായ ദൈവം ആയിരുന്നു എന്നതാണ്. അതെ, 'ആയിരുന്നു', ഇപ്പോൾ അല്ല. ആ ദൈവം മരിച്ചുപോയി. എങ്ങനെയാണ് മരിച്ചത് എന്ന ചോദ്യത്തിന്, ആയിരക്കണക്കിന് ദൈവങ്ങളുടെ മരണത്തിനിടയാക്കിയ ആ കാരണം തന്നെയാണ് ഉത്തരം- പ്രാർത്ഥിയ്ക്കാൻ ആളില്ലാതെയായി!
ഇങ്ങനെ 'സംരക്ഷിക്കാൻ' ആളില്ലാത്തതുകൊണ്ട് പടം മാത്രമായിപ്പോയ ദൈവങ്ങൾ ആയിരക്കണക്കിനുണ്ട് ലോകത്ത്. വിസ്കോൺസിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ഒരുക്കിയ, ദൈവങ്ങളുടെ പ്രതീകാത്മക ശവപ്പറമ്പാണ് ചിത്രത്തിൽ.
സ്വന്തം കാര്യം നോക്കാൻ കഴിവില്ലാത്ത ദൈവത്തിന് വേണ്ടി ഭക്തർ തെരുവിലിറങ്ങുന്നതിനെ യുക്തിവാദികൾ കളിയാക്കുന്ന അവസരത്തിൽ പറഞ്ഞെന്നേ ഉള്ളൂ. "ദൈവങ്ങൾക്ക് നമ്മുടെ കരുണയാണ് വേണ്ടത്, അവഗണനയല്ല" എന്ന മുദ്രാവാക്യ ക്യാംപെയ്നൊക്കെ വിശ്വാസികൾക്ക് ആലോചിക്കാവുന്നതാണ്.