23-ന് ഫലം അറിയാം. അത് അറിയാനേ ബാക്കിയുള്ളൂ, തീരുമാനമായ കാര്യമാണ്
Vaisakhan Thampi
23-ന് ഫലം അറിയാം. അത് അറിയാനേ ബാക്കിയുള്ളൂ, തീരുമാനമായ കാര്യമാണ്. അല്ലാതെ എക്സിറ്റ് പോളെന്നും പറഞ്ഞ് ബഹളം വെച്ചിട്ട് എന്ത് കാര്യം! എക്സിറ്റ് പോൾ ഫലങ്ങൾ ശരിയായ ഫലപ്രവചനത്തിന്റെ സൂചനയായിക്കോളണമെന്നില്ല. പക്ഷേ അത് മുൻപ് പലപ്പോഴും തെറ്റിയിട്ടുണ്ട് എന്ന കാര്യം, നമ്മള് കുറച്ചുപേർക്ക് ആശ്വാസകരമായി തോന്നാമെങ്കിലും, അത് തെറ്റിക്കോളണമെന്ന ഗ്യാരന്റിയൊന്നുമില്ലല്ലോ.
കേന്ദ്രത്തിൽ ഇനി എൻ.ഡി.ഏ. തന്നെ ഭരണത്തിൽ വന്നാൽ അതിൽ അത്ഭുതമൊന്നുമില്ല. അവർ തോറ്റാൽ അതിൽ വലിയ ആശ്വാസത്തിനൊന്നും വകയുമില്ല. പൊട്ടാൻ പറ്റിയ വർഗീയബോംബുകൾ സമൂഹത്തിൽ പരക്കെ പ്ലാന്റ് ചെയ്യാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിനകം അവർ ചെയ്തുവെച്ച ഡാമേജ് റിപ്പയർ ചെയ്യാൻ സാമാന്യം നല്ല വിഷനും ഇച്ഛാശക്തിയും ഉള്ള, സ്ഥിരതയുള്ള ഒരു ബദൽ ഗവൺമെന്റ് തന്നെ വേണ്ടിവരും. തത്കാലം ഇൻഡ്യയിൽ അങ്ങനൊന്നിന് സാധ്യതയില്ല. പിന്നെ സമൂഹത്തിൽ ഒപ്പം ജീവിക്കുന്നവരുടെ വിവരക്കേട് കൊണ്ട് നമ്മുടെ കാര്യം കൂടി കോഞ്ഞാട്ടയാവുന്നതിന്റെ ഒരു വിഷമം ഉണ്ടാകും. പക്ഷേ ആ സത്യം അങ്ങോട്ട് അംഗീകരിക്കുക. And brace yourself for impact!