March 3, 2020

സംസ്ഥാനത്ത് ദുർമന്ത്രവാദം കുറ്റകരമാക്കുന്നു.

Vaisakhan Thampi

July 9, 2019

·സംസ്ഥാനത്ത് ദുർമന്ത്രവാദം കുറ്റകരമാക്കുന്നു. അമാനുഷികശക്തി അവകാശപ്പെട്ട് ശാസ്ത്രീയ അടിത്തറയില്ലാത്ത അന്ധവിശ്വാസം പ്രചരിപ്പിച്ച് സാധാരണക്കാരെ ചൂഷണം ചെയ്യുന്നതിന് തടയിടുകയാണ് ലക്ഷ്യം.

നിയമം ബാധകമല്ലാത്തവ:

* മത, ആത്മീയസ്ഥലങ്ങളിൽ നടക്കുന്ന ആരാധനാരീതികൾ.

* പുരാതന സന്ന്യാസിമാരുടെയും പുണ്യാളന്മാരുടെയും പാരമ്പര്യഅറിവുകൾ, കല, ആചാരങ്ങൾ തുടങ്ങിയവ പ്രചരിപ്പിക്കൽ.

* മരിച്ചുപോയ സന്ന്യാസിമാരുടെയും വിശുദ്ധന്മാരുടെയും അദ്‌ഭുതങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും അവയുടെ പ്രചാരണവും. മതപ്രഭാഷകരുടെ അദ്‌ഭുതങ്ങൾ സംബന്ധിച്ച് പ്രചാരണം.

* വീട്, ക്ഷേത്രം, ക്രിസ്ത്യൻ, മുസ്‌ലിം ദേവാലയങ്ങൾ, മറ്റു മതപരമായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്ന ശരീരത്തിന് ആപത്ത് ഉണ്ടാക്കാത്ത മതാചാരങ്ങൾ.

* ഉത്സവങ്ങൾ, പ്രാർഥനങ്ങൾ, ഘോഷയാത്രകൾ തുടങ്ങിയ മതാചാരങ്ങൾ

* വഞ്ചനയോ ചൂഷണമോ ഇല്ലാത്തവിധത്തിലുള്ള വാസ്തുശാസ്ത്ര, ജ്യോതിഷ ഉപദേശങ്ങൾ.

* സർക്കാർ ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ഏതെങ്കിലും വിധത്തിലുള്ള മതപരമായ ചടങ്ങുകൾ.

**********************************
സംസ്ഥാനത്ത് ബ്രൗൺഷുഗർ കൈവശം വെക്കുന്നത് കുറ്റകരമാക്കുന്നു. ലഹരിമരുന്നുകളുടെ പിടിയിൽ പെട്ട് യുവതലമുറ നശിക്കുന്നത് തടയുകയാണ് ലക്ഷ്യം.

നിയമം ബാധകമല്ലാത്തവ:
* ഹഷീഷ്
* ലഹരി ഉണ്ടാക്കാത്ത വിധത്തിലുള്ള കഞ്ചാവ്
* കൊക്കെയ്ൻ