March 3, 2020

ബൈക്കോ കാറോ ഓടിക്കുമ്പോൾ ഒരു ഫോൺ വന്നാൽ, അതൊന്ന് നിർത്തിയിട്ട് അറ്റൻഡ് ചെയ്യാൻ നേരമില്ല...

Vaisakhan Thampi

November 5, 2019

·ബൈക്കോ കാറോ ഓടിക്കുമ്പോൾ ഒരു ഫോൺ വന്നാൽ, അതൊന്ന് നിർത്തിയിട്ട് അറ്റൻഡ് ചെയ്യാൻ നേരമില്ല... തലയും തോളും മടക്കിയോ, അഥവാ അബദ്ധത്തിലെങ്ങാനും ഹെൽമറ്റ് വെച്ചുപോയെങ്കിൽ അതിനകത്തോ ഫോൺ തിരുകി നടുറോഡിൽ സർക്കസ്സാണ്...

ട്രാഫിക് സിഗ്നലിൽ ഒന്നോ രണ്ടോ മിനിറ്റ് നിർത്തിയിടാൻ വയ്യ, അഥവാ നിർത്തിയാൽ തന്നെ റെയ്സിന് വെടിശബ്ദം വെയ്റ്റ് ചെയ്യുന്നതുപോലാണ് നില്പ്. ചുവപ്പ് മാറി പച്ചയായാൽ ഒരു മൈക്രോസെക്കൻഡ് പോലും നിൽക്കാൻ നേരമില്ല...

മാനസികോല്ലാസത്തിന് ഒരു സിനിമ കാണാൻ പോയാൽ ആ രണ്ടര മണിക്കൂറിൽ അഞ്ച് തവണയെങ്കിലും ഫോണിൽ സംസാരിക്കാതിരിക്കാൻ പറ്റില്ല...
സിനിമ തീരാൻ പോകുന്നു എന്ന് മനസിലായാൽ 'എഴുതിക്കാണിപ്പോ' അവസാനത്തെ സീനോ പോലും കാണാൻ നേരമില്ല. സീറ്റീന്ന് ചാടിയിറങ്ങീട്ട്, എങ്ങാനും അവസാന സീൻ കൊള്ളാമെന്ന് തോന്നിയാൽ വാതിലിലും പടിയിലുമൊക്കെ നിന്ന് സ്ക്രീനിലേക്ക് നോക്കി ഓടാൻ തയ്യാറായെന്നപോലെ നിൽക്കും...

അല്ലാ, ശരിയ്ക്കും ഇതിന് മാത്രം തിരക്കൊക്കെ നമുക്കുണ്ടോ? എന്നിട്ട് മല മറിക്കുന്നതൊന്നും കാണാനുമില്ലല്ലോ! പോട്ടെ, എത്രയിടത്ത് നേരത്തും കാലത്തും എത്തുന്നുണ്ട്?