March 3, 2020
"നിന്റെ ഇതുവരെയുള്ള എല്ലാ ആഗ്രഹങ്ങളും ഞങ്ങൾ സാധിച്ചുതന്നില്ലേ, ഞങ്ങടെ ഒരു ചെറിയ ആഗ്രഹം നിനക്ക് സാധിച്ച് തന്നുകൂടേ?''
Vaisakhan Thampi
·"നിന്റെ ഇതുവരെയുള്ള എല്ലാ ആഗ്രഹങ്ങളും ഞങ്ങൾ സാധിച്ചുതന്നില്ലേ, ഞങ്ങടെ ഒരു ചെറിയ ആഗ്രഹം നിനക്ക് സാധിച്ച് തന്നുകൂടേ?''
സൂപ്പർഹിറ്റ് പോപ്പുലർ ഡയലോഗാണ്. ആ 'ചെറിയ' ആഗ്രഹം ഏതാന്നറിയാമല്ലോ; മകനോ മകളോ തന്റെ നീണ്ടുകിടക്കുന്ന ജീവിതം ആരുടെ കൂടെ ജീവിയ്ക്കണം എന്ന് തിരുമാനിക്കുക. അതിനെ വിശേഷിപ്പിക്കാൻ ഞങ്ങൾ പാരന്റ്സ് ഒരു കിടിലൻ വാക്കും ഉപയോഗിക്കാറുണ്ട് - 'അൺകണ്ടീഷണൽ ലവ്''.
അത് കഴിഞ്ഞാലുടൻ, ഗ്രാന്റ് പാരന്റ്സിന്റെ വകയായി അടുത്ത 'ചെറിയ ആഗ്രഹം' വരും, പേരക്കുട്ടിയുടെ കുഞ്ഞിക്കാല് കാണുക.
പറഞ്ഞുവരുമ്പോൾ സ്വന്തം ജീവിതം എന്നൊന്ന് അധികമാർക്കുമില്ല; വിവാഹം വരെ മാതാപിതാക്കൾക്ക് വേണ്ടി, വിവാഹശേഷം മക്കൾക്ക് വേണ്ടി.