💀അജ്ഞാത ലോകം 💀
January 11

ബ്ലൂ ജാവ ബനാന

ഹവായി, ഫിജി, ഫിലിപ്പീൻസ്, മദ്ധ്യ അമേരിക്ക തുടങ്ങിയ ഇടങ്ങളിൽ കാണപ്പെടുന്നവയാണ് ബ്ലൂ ജാവ ബനാന.

ആരെയും ആകർഷിക്കുന്ന സുഗന്ധമുള്ള ഇവയ്‌ക്ക് വാനില ഐസ്ക്രീമിന്റെ രുചിയാണുള്ളത് !

അതിനാൽ ' ഐസ്ക്രീം ബനാന ' എന്നും ഇവ അറിയപ്പെടുന്നു.

പാകമാകുന്നതിന് മുമ്പ് ഇവ തിളങ്ങുന്ന നീല നിറത്തിൽ കാണപ്പെടുന്നു.

അധികമായി പഴുത്തു കഴിഞ്ഞാൽ ഇളം മഞ്ഞ നിറമാകും.

അലങ്കാരത്തിനായും ഇവയെ വളർത്താറുണ്ട്.

തണുപ്പ് കാലാവസ്ഥയിൽ വളരുന്ന ഇവയ്‌ക്ക് സാധാരണ വാഴപ്പഴത്തെ അപേക്ഷിച്ച് കടുപ്പം കൂടുതലാണ്.

മുസാ ബാൽബിസിയാന, മുസാ അക്യുമിനാറ്റ എന്നീ സ്‌പീഷീസുകളുടെ ഹൈബ്രിഡ് ഇനമാണ് ബ്ലൂ ജാവ ബനാനകൾ.

6 മീറ്റർ വരെ ഉയരത്തിൽ ഇവ വളരുന്നു. വിവിധ തരം ഐസ്ക്രീമുകളും കസ്റ്റാർഡുകളും ഉണ്ടാക്കാൻ ഇവയെ ഉപയോഗിക്കാറുണ്ട്.

തിളങ്ങുന്ന ഇളം പച്ച നിറത്തോട് കൂടിയതാണ് ബ്ലൂ ജാവ വാഴകളുടെ ഇലകൾ.

സാധാരണ വാഴകളിൽ നിന്നും ഉറപ്പ് കൂടിയവയാണ് ഇവ.

കടപ്പാട്

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram