🌀 🆃🅶ബ്ലോഗർ🌀
@tgblogr
📽സിനിമ 🎵സംഗീതം🎬വീഡിയോ😂ചിരി📰വാർത്ത💡ചർച്ച📚അറിവുകൾ💡മണ്ടത്തരം.. ⛔️പിന്നെ എന്തൊക്കെയോ...,😎
0 Followers
24 posts

യൂട്യൂബ് വഴി മാസം 7.41 ലക്ഷം രൂപ വരെ വരുമാനം നേടാം

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ഉപയോക്താക്കൾക്ക് വരുമാനം ലഭിക്കുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. യൂട്യൂബിന്റെ ഷോർട്ട്സ് ആപ്പിനായി ജനപ്രിയ വിഡിയോകൾ നിർമിക്കുന്നതിനാണ് പ്രതിമാസം 10,000 ഡോളർ വരെ (ഏകദേശം 7.41 ലക്ഷം രൂപ) സ്രഷ്ടാക്കൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

ഭൂരിഭാഗം തലവേദനകളും അപകടകരമല്ല.പക്ഷെ അപകടകരമായ തലവേദനകളെക്കുറിച്ചും നാം അറിഞ്ഞിരിക്കണം..🧠🧠

മൈഗ്രെയ്ൻ (ചെന്നിക്കുത്ത്) എങ്ങനെ നേരിടാം??

ഇ-റുപ്പി , അറിയേണ്ടതെല്ലാം

രാജ്യത്തെ പുതിയ പണമിടപാട് രീതിയായ ഇ-റുപ്പി (e-RUPI) ഓഗസ്റ്റ് 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. നിങ്ങള്‍ക്കോ, പരിചയത്തിലുള്ള ആര്‍ക്കെങ്കിലുമോ ഇ-റുപ്പിയായി പണം വന്നാല്‍ എന്തു ചെയ്യണമെന്നറിയാം. ഇന്ത്യയുടെ പുതിയ ഡിജിറ്റല്‍ പണം കൈമാറ്റ രീതിയാണ് ഇ-റുപ്പി. ഇങ്ങനെ ലഭിക്കുന്ന പണം ഉപയോഗിക്കാന്‍ ക്രെഡിറ്റ് കാര്‍ഡോ, മൊബൈല്‍ ആപ്പോ ഒന്നും വേണ്ട. അതേസമയം, ഇതൊരു ക്യാഷ്‌ലെസ്, കോണ്ടാക്ട്‌ലെസ് ഡിജിറ്റല്‍ പണമിടപാട് രീതിയുമാണ്. ഇതിന്റെ ഗുണഭോക്താക്കള്‍ക്ക് ഒരു ക്യൂആര്‍കോഡ്, അല്ലെങ്കില്‍ ഇ-വൗച്ചര്‍ കേന്ദ്രീകൃതമായ ഒരു പറ്റം എസ്എംഎസുകളായിരിക്കും ലഭിക്കുക. ഇങ്ങനെ ലഭിക്കുന്ന പണം മാറ്റിയെടുക്കാന്‍ ഇന്റര്‍നെറ്റ് ബാങ്കിങും വേണ്ട.

ടെലിഗ്രാമിന്റെ പുതിയ അപ്ഡേഷൻ!

Telegram version 7.9.1

മൊബൈലൽ ഫോണിലൂടെ ബാങ്ക് ഇടപാടുകൾ നടത്തുന്ന ആളാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

1പബ്ലിക് വൈ ഫൈ ഉപയോഗിച്ച് ഓൺലൈൻ ബാങ്കിടപാടുകൾ ചെയ്യരുത്. ഹാക്കർമാർ പ്രത്യേക സോഫ്റ്റ് വെയറുകൾ നിങ്ങളുടെ ഫോണിലേക്ക് കടത്തിവിട്ട് ബാങ്ക് വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ട്.

2021 മെയ് 13 മുതൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.

കേന്ദ്ര കാലാവസ്ഥ വകുപ്പിൽ നിന്ന് ലഭിച്ച ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് 2021 മെയ് 13 നോട് കൂടി തന്നെ അറബിക്കടൽ പ്രക്ഷുബ്ധമാവാനും കടലിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും രൂപപ്പെടാനും സാധ്യതയുണ്ട്. ആയതിനാൽ മെയ് 13 അതിരാവിലെ 12 മണി മുതൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് മറിച്ചൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.

എനിക്ക് കുടി നിർത്താനാകുമെങ്കിൽ ആർക്കും അത് പറ്റും

മദ്യപാനികളോട് ഒന്നു മാത്രമേ പറയാനുള്ളൂ; നിങ്ങൾ ആരെയും കുടിക്കാൻ നിർബന്ധിക്കരുത് അങ്ങനെ ചിലർ നിർബന്ധിച്ചപ്പോഴാണ് ഞാൻ മദ്യത്തിന് അടിമയായി മാറിയത്. മദ്യം എൻ്റെ വിദ്യാഭ്യാസം പത്താംക്ലാസുവരെയാക്കി ചുരുക്കി."

"എട്ടാംക്ലാസിൽ പഠിക്കുമ്പോൾ രസത്തിനായി രുചിച്ചുനോക്കിയതാണ്. പിന്നെ അതിനോട് വല്ലാത്ത ഭ്രമമായിരുന്നു ഭ്രമം ഭ്രാന്തായി മാറാൻ അധികനാൾ വേണ്ടി വന്നില്ല"

കെ–ഫോൺ അറിയേണ്ടതെല്ലാം

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‍വർക്ക് അഥവാ കെ–ഫോൺ, കേരളം സമീപകാലത്ത് ഇത്രയധികം കാത്തിരുന്ന മറ്റൊരു പദ്ധതിയുണ്ടാകില്ല. മറ്റ് പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി തുടക്കം മുതലേ രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചിരുന്നതിനാൽ ഒട്ടേറെ ഊഹാപോഹങ്ങളും പിറന്നു. കെ–ഫോൺ എന്നാൽ സർക്കാരിന്റെ ഫോൺ കമ്പനിയാണെന്ന് വരെ ധരിച്ചുവച്ചവരുണ്ട്. ചിലർ കരുതിയത് സ്വകാര്യ ഇന്റർനെറ്റ് സേവനദാതാക്കളെ തറപറ്റിക്കാനുള്ള സർക്കാരിന്റെ ആവനാഴിയിലെ അമ്പാണെന്ന്.

വീട്ടിൽ കേക്ക് നിർമിച്ചു വില്പന നടത്തുന്നവർ സൂക്ഷിക്കുക

കോവിഡ് കാലത്ത് ജീവിതമാർഗമായി കേക്കും ഭക്ഷ്യവസ്തുക്കളും വീട്ടിലുണ്ടാക്കി വിൽക്കുന്നവർ സൂക്ഷിക്കുക. ലൈസന്‍സും റജിസ്ട്രേഷനുമില്ലാതെ വിൽപ്പന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും അനുഭവിക്കേണ്ടി വരും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശങ്ങളനുസരിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇത്തരം ഭക്ഷ്യയൂണിറ്റുകൾക്ക് അനുമതി നൽകുന്നത്.

ആ ‘ചായ്‌വാല’ ഇപ്പോൾ ഒരു കഫേ ഉടമ

2016 സെപ്റ്റംബറിൽ ജിയോ അലി എന്ന ഫൊട്ടോഗ്രഫർ പകർത്തിയ ചിത്രത്തിലൂടെയാണ് അർഷദ് ഖാൻ എന്ന പാക്കിസ്ഥാനിലെ ചായ വിൽപനക്കാരൻ ശ്രദ്ധ നേടുന്നത്. നീല കണ്ണുകളും കൂർത്ത നോട്ടവുമായി നിൽക്കുന്ന അർഷദിന്റെ ചിത്രം പാക്കിസ്ഥാനിലെ ചായ്‌വാല എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വാർത്തയായി. തുടർന്ന് ഇയാളുടെ ജീവിതം മാറിമറിഞ്ഞു. ഇപ്പോഴിതാ സ്വന്തമായൊരു കഫേ ആരംഭിച്ചിരിക്കുകയാണ് അർഷദ്.