എങ്ങനെ ഫേസ്‌ബുക്കിൽ നിന്ന് വരുമാനം നേടാം?
ഇന്ത്യയിൽ നിലവിൽ ഫേസ്ബുക് invite ചെയ്താണ് പ്രൊഫൈൽ മോണിറ്റൈസേഷൻ ആക്റ്റീവ് ആക്കുന്നത് നമ്മുടെ പ്രൊഫൈൽ ഇതിനായി തയ്യാറാക്കി വെക്കുക എന്നത് മാത്രമേ നമ്മൾ ചെയ്യേണ്ടതുള്ളൂ
1. ശരിയായ പേര് ഉപയോഗിക്കുക ആദ്യം ചെയ്യേണ്ടത് നമ്മുടെ രേഖകളിൽ ഉള്ള പേര് തന്നെ പ്രൊഫൈലിന് കൊടുക്കുക ( ഇത് കാര്യങ്ങൾ എളുപ്പം ആക്കും ) ഇനി പേജ് ആണ് നിങ്ങളുടെ എങ്കിൽ ഏത് പേരും കൊടുക്കാം
2. Professional Mode ഓൺ ചെയ്യുക സാധാരണ നമ്മൾ ഒരു പ്രൊഫൈൽ ഫേസ്‌ബുക്കിൽ ഉണ്ടാക്കുമ്പോൾ അത് സ്വകാര്യ പ്രൊഫൈൽ ആയിട്ടായിരിക്കും മെറ്റാ പരിഗണിക്കുന്നത് അങ്ങനെ ഉള്ള പ്രൊഫൈലുകൾക്ക് യാതൊരു വിധ വരുമാനവും നേടാൻ സാധിക്കില്ല അതുകൊണ്ട് പ്രൊഫൈൽ പ്രൊഫഷണൽ മോഡിലേക്ക് മാറ്റുക ( ഇതിനായി ഫെസ്ബൂക് ആപ്പ് ഓപ്പൺ ചെയ്ത മുകളിൽ വലതു വശത്തുള്ള നമ്മുടെ പ്രൊഫൈൽ ഫോട്ടോയിൽ ക്ലിക് ചെയ്തു നമ്മുടെ പ്രൊഫൈൽ ഓപ്പൺ ആക്കുക , എന്നിട്ട് വലത് വശത്തുള്ള മൂന്ന് ഡോട്ടിൽ ക്ലിക്ക് ചെയ്ത താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ ടേൺ ഓൺ പ്രൊഫഷണൽ മോഡ് എന്നത് ഓൺ ആക്കുക . കഴിഞ്ഞു ) ഇപ്പോൾ നിങ്ങളുടെ ഫ്രണ്ട്സ് എല്ലാം ഫോളോവേഴ്സ് ആയി മാറിയതായി കാണാം .
3. Facebook വഴി വരുമാനം ലഭിക്കാവുന്ന വഴികൾ:
(1) Stars ഫേസ്‌ബുക്കിൽ നിന്ന് വരുമാനം കിട്ടുന്നത് നാല് വിധത്തിൽ ആണ്, ഒന്ന് സ്റ്റാർസ് പ്ലെ സ്റ്റോറിൽ പോയി സ്റ്റാർസ് വാങ്ങിയ ആർക്കെങ്കിലും നമ്മൾ ഇടുന്ന കണ്ടന്റ് ഇഷ്ടമായാൽ അവർക്ക് നമ്മളെ സ്റ്റാർ തന്നു സപ്പോർട് ചെയ്യാൻ പറ്റും , ആയിരകണക്കിന് സ്റ്റാർസ് കിട്ടിയാൽ കുറച്ചു ഡോളർ ഇതിൽ നിന്ന് പ്രതീക്ഷിക്കാം. സ്റ്റാർസ് ആക്റ്റീവ് ആക്കുന്നത് ഫേസ് ബുക്ക് തന്നെയാണ് ഇതിനു നമ്മൾ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല നമ്മുടെ തന്നെ കണ്ടെണ്ടന്റ് പോസ്റ്റ് ചെയ്തു ഫേസ്‌ബുക്കിൽ ആക്റ്റീവ് ആവുക എന്നത് മാത്രമേ വഴി ഉള്ളു
(2) Payouts സെക്ഷൻ സ്റ്റാർസ് ആക്റ്റീവ് ആയി കഴിഞ്ഞാൽ ഫേസ് ബുക്കിലെ നമ്മുടെ പ്രൊഫഷണൽ ഡാഷ് ബോർഡിൽ ക്ലിക് ചെയ്തു താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ payouts എന്നൊരു ഓപ്‌ഷൻ വന്നിരിക്കുന്നതായി കാണാം ഇവിടെയാണ് നമ്മുടെ ഐഡി ബാങ്ക് അക്കൗണ്ട് എന്നിവ സമർപ്പിക്കേണ്ടത് , പേര് കൃത്യമായി പാൻ കാർഡിൽ ഉള്ളതുപോലെ കൊടുക്കുക , പാൻ കാർഡ് നമ്പർ ബാങ്ക് പേര് സ്വിഫ്റ്റ് കോഡ് ( സ്വിഫ്റ്റ് കോഡ് അതാത് ബാങ്കിന്റെ ഗൂഗിളിൽ നോക്കിയാൽ അറിയാം ) IFSC കോഡ് എന്നിവ കൊടുക്കുക , ശ്രദ്ധിച്ചു പരിഭ്രമിക്കാതെ ചെയ്യുക നിങ്ങളെക്കൊണ്ട് സാധിക്കും
(3) Subscriptions സ്റ്റാർസ് വന്നുകഴിഞ്ഞാൽ പിന്നെ അടുത്തതായി വരുന്ന മോണിറ്റൈസേഷൻ ടൂൾ ആണ് സുബ്സ്ക്രിപ്ഷൻ ഇതും നമ്മുടെ ഫോളോവേഴ്സ് ആരെങ്കിലും മനസ്സലിവ് തോന്നി നമ്മളെ സബ്സ്ക്രൈബ് ചെയ്‌താൽ മാത്രം കിട്ടുന്ന ഒന്നാണ് അതുകൊണ്ട് കൂടുതൽ വേവലാതി ഇതിനെക്കുറിച്ചു വേണ്ട
(4) Brand Partnerships / Sponsorships പിന്നെയുള്ളത് പാർട്ണർഷിപ് പരസ്യങ്ങൾ ആണ് നമ്മുടെ പ്രൊഫൈലിന്റെ റീച് കണ്ടു ഏതെങ്കിലും കമ്പനികൾ / സ്ഥാപനങ്ങൾ നമ്മുടെ പ്രൊഫൈൽ വഴി അവരുടെ പരസ്യങ്ങൾ ഇടാൻ റിക്വെസ്റ് അയച്ചാൽ മാത്രം അത് സ്വീകരിച്ചു നമുക്ക് വരുമാനം ഉണ്ടാക്കാൻ കഴിയും
(5) Main Content Monetization (Ads). ഇനിയാണ് "മെയിൻ കൊണ്ടെൻറ് മോണിട്ടൈസേഷൻ" ഇവനാണ് നമുക്ക് വരുമാനം നേടി തരുന്നത് , നമ്മുടെ പ്രൊഫൈലിന്റെ സൈഡിൽ വരുന്ന മെറ്റാ നൽകുന്ന പരസ്യം , നമ്മൾ ഇടുന്ന പോസ്റ്റ് വിഡിയോ ഫോട്ടോ ടെക്സ്റ്റ് ഇവയിൽ വരുന്ന പരസ്യം ഇതിന്റെയൊക്കെ നല്ലൊരു ശതമാനം ഫേസ്ബുക് നമുക്കും നൽകും ഇതായിരിക്കും നമുക്ക് കിട്ടാൻ പോകുന്ന മികച്ച വരുമാനം
നമ്മൾ സ്വന്തമായി എഴുതുന്നത് മാത്രം പോസ്റ്റ് ചെയ്യുക , നമുക്ക് പോസ്റ്റ് ചെയ്യാൻ അധികാരം ഉള്ള പാട്ടുകൾ വീഡിയോകൾ ഫോട്ടോകൾ മാത്രം പോസ്റ്റ് ചെയ്യുക , കോപ്പി റൈറ്റ് എന്നത് വലിയൊരു സംഭവം ആണെന്ന് ഓർക്കുക സ്‌ട്രൈക് കിട്ടിയാൽ നമ്മുടെ വരുമാനം നിലക്കും . റീലുകളിൽ ഇടുന്ന പാട്ടുകൾ പോലും ശ്രദ്ധിച്ചു പോസ്റ്റ് ചെയ്യുക,
ഡെയിലി ടാസ്കുകൾ കംപ്ലീറ്റ് ചെയ്‌താൽ വേഗത്തിൽ നമുക്ക് monetization അപ്രൂവൽ ആവാൻ സാധ്യത കൂടുതൽ ആണ്. ഇനി നിങ്ങൾക്ക് ഫോളോവെർസ് വേണമെങ്കിൽ ആദ്യം ഈ പ്രൊഫൈൽ ഫോളോ ചെയ്യുക( https://www.facebook.com/Sree1Ly ) എന്നിട്ട് പേർസണൽ മെസ്സേജ് ചെയ്‌താൽ ഞാൻ തിരികെ ഫോളോ ചെയ്യുന്നതാണ്