ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈവേ
ഇലക്ട്രിക് റെയിൽവെ, ഇലക്ട്രിക് ബസ് എന്നീ സംവിധാനങ്ങളെ കുറിച്ച് നമ്മുക്കേവർക്കും അറിയാമെങ്കിലും ഇലക്ട്രിക് ഹൈവെയെ കുറിച്ച് കേട്ടറിവ് തന്നെയില്ല. എന്നാൽ ഇലക്ട്രിക് ഹൈവേയും ഇപ്പോൾ കടന്നു വന്നിരിക്കുന്നു. ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈവേയെ കുറിച്ചുള്ള വിവരണം"ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈവെ."•••••••••••••••••••••••••••••••••••••••••••••••ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈവെ പ്രവർത്തനമാരംഭിച്ചിരിക്കുന്നത് സ്വീഡനിലാണ്.മധ്യ സ്വീഡനിലെ യാവ്‌ലെയിൽ ഇ16 ഹൈവേയിലാണ് രണ്ട് കിലോമീറ്റർ ദൂരത്തേക്ക് ഇലക്ട്രിക് റോഡ് തുറന്ന് നൽകിയിട്ടുള്ളത്. 2019 ,ജൂൺ 22 നായിരുന്നു സ്വീഡനിലെ പുതിയ ഇ-ഹൈവെ പരീക്ഷണത്തിനായി തുറന്ന് കൊടുത്തത്.സ്വീഡനിലെ ട്രാൻസ്പോർട്ട് ഭരണസമതിയുമായി കൂടിയാലോചിച്ച് സീമെൻസാണ് ഇ-ഹൈവെ സിസ്റ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.ട്രക്ക് നിർമാതാക്കളായ സ്കാനിയയുമായുള്ള പങ്കാളിത്തത്തിലാണ് സീമെൻസ് ഈ പദ്ധതിയാരംഭിച്ചത്. സീമെൻസിന്റെ ഇ-ഹൈവെ സിസ്റ്റം കാലിഫോർണിയയിലും ആരംഭിക്കുന്നതാണ്.സ്കാനിയായുടെ ഇലക്ട്രിക് മോട്ടോറുകൾ ഘടിപ്പിച്ച ട്രക്കുകൾ ഉപയോഗിച്ചാണ് ആദ്യഘട്ട പരീക്ഷണയോട്ടം നടത്തിയത്.ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കാത്ത വാഹനങ്ങള്‍ സാധ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സ്വീഡന്‍ ഈ പദ്ധതിക്ക് തുടക്കമിട്ടത്.ഫോസില്‍ ഇന്ധനങ്ങള്‍ പാടെ ഉപേക്ഷിച്ച് 2030 ഓടുകൂടി പ്രകൃതി സൗഹൃദമായ ഇലക്ട്രിക് വാഹനങ്ങൾ മാത്രം നിരത്തിലിറക്കണമെന്നാണ് സ്വീഡന്റെ ലക്ഷ്യം.ഇലക്ട്രിക് റെയിൽ പോലെ റോഡിന് മുകളിലായി ഇലക്ട്രിക് ലൈനുകളും സ്ഥാപിച്ചിട്ടുണ്ട്. ഈ ലൈനിലിൽ നിന്നും വൈദ്യുതി സ്വീകരിക്കുന്ന പാന്റോഗ്രാഫ് ഘടിപ്പിച്ച ട്രക്കുകളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.യൂറോ 6 മലിനീകരണ ചട്ടങ്ങള്‍ പാലിക്കുന്ന സ്‌കാനിയയുടെ ഡീസല്‍ ട്രക്കുകളിലാണ് വൈദ്യുത ഹൈവെയിലുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള ഓട്ടം നടത്തിയത്.വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ പാന്റോഗ്രാഫ് ഉയർത്തി വൈദ്യുതി സ്വീകരിക്കാനും വൈദ്യുത റോഡ് അവസാനിക്കുന്നയിടത്ത് അത് താഴ്ത്തി ഇന്ധനത്തിൽ ഓടാനും സാധിക്കും.ഈ പരീക്ഷണം വിജയകരമായാൽ പാത ഇരട്ടിപ്പിക്കാനുള്ള പദ്ധതിയിലാണ് സ്വീഡൻ ഭരണാധികാരികൾ.ഭാവിയിൽ നമ്മുടെ ഭാരതത്തിലും ഇത്തരം റോഡുകൾ കർമ്മ നിരതമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം ......അതുവഴി അന്തരീക്ഷ മലിനീകരണം പോലെയുള്ള മാരക വിപത്തുകളിൽ നിന്നും രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുന്നതിനും സാധിക്കും .
കടപ്പാട്