💀അജ്ഞാത ലോകം 💀
January 22

അമ്മായിയമ്മയുടെ നാവ്

ആഫ്രിക്കൻ വംശജനായ ഒരു അലങ്കാര ച്ചെടിയാണ് സർപ്പപ്പോള (ശാസ്ത്രീയനാമം: Sansevieria trifasciata). നിത്യഹരിത ബഹുവർഷ കുറ്റിച്ചെടി. മണ്ണിൽനിന്നും നേരേ ഉയർന്നു നിൽക്കുന്ന കട്ടിയുള്ള ഇലകൾ. പാമ്പിനെ പ്പോലെയുള്ള രൂപത്താൽ ഇതു പാമ്പുചെടിയെ ന്ന് അറിയപ്പെടുന്നു. മൂർച്ചയുള്ള വശങ്ങളുള്ള തിനാൽ അമ്മായിയമ്മയുടെ നാവെന്നും ഇതിനെ വിളിക്കുന്നു. വളരെക്കുറച്ച് വെളിച്ചവും , വെള്ളവും മാത്രം മതിയായതുകൊണ്ട് ചട്ടിയിൽ വളർത്താനും വീടിനുള്ളിൽ വളർത്താനും അനുയോജ്യമാണ്. . നാസയുടെ ഒരു പഠനപ്രകാരം വിഷാംശമുള്ള നൈട്രജൻ ഓക്സൈഡുകളും , ഫോർമാൽഡി ഹൈഡും മറ്റും വലിച്ചെടുത്ത് അന്തരീക്ഷം ശുദ്ധീകരിക്കാൻ ഈ ചെടിക്കുള്ള കഴിവു കാരണം വീടിനുള്ളിൽ വളർത്താൻ ഏറ്റവും യോജിച്ച ചെടിയാണിതെന്നാണ്. അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കുക എന്നതാണ് ഈ ചെടിയുടെ ധര്‍മ്മമെങ്കിലും യഥാര്‍ത്ഥ സര്‍പ്പപ്പോളയുടെ വര്‍ഗ്ഗത്തില്‍ വരുന്ന ധാരാളം വിഷമുള്ള ചെടികളും ഉണ്ട്.

Credit: Shameersha Sha

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram