💀അജ്ഞാത ലോകം 💀
August 10

കനിഷ്ക വിമാന ദുരന്തം

അത് ഒരു ഭീതിപ്പെടുത്തുന്ന ഓർമയാണ്...

1985 ജൂൺ 23...

അന്നാണ് കനിഷ്ക വിമാന ദുരന്തം...

അന്നത്തെ ആകാശവാണി രാത്രി വാർത്തയിൽ ആ വാക്ക് ആദ്യമായി കേട്ടു..

" ബ്ലാക്ക് ബോക്സ്‌... "

ബ്ലാക്ക് ബോക്സ്‌ ഇതുവരെ കണ്ടെത്തിയില്ല എന്നൊ മറ്റൊ...

പിൽകാലത്താണ്‌ മനസിലായത് അതിന്റെ നിറം ഓറഞ്ച് ആണെന്നും, അതൊരു കോക്ക്പിറ്റ് വോയിസ്‌ റെക്കോർഡർ ആണെന്നും....

കാനഡയിലെ മോൺട്രിയലിൽ നിന്നും ലണ്ടൻ വഴി ഡൽഹിയിലും, അവിടെ നിന്നും മുംബൈയിലും എത്തേണ്ട എയർ ഇന്ത്യ വിമാനം ആണ് കനിഷ്ക..

1985 ജൂൺ 22 ന് കാനഡയിലെ വാൻകൂറിൽ നിന്നും ആ വിമാനം പറന്നുയർന്നു മോൺട്രിയേലിൽ എത്തി....

അവിടെ നിന്നും ലണ്ടനിലേക്ക്....

രാവിലെ 8:30 ന് ലണ്ടനിലെ ഹീത്രു എയർപോർട്ടിൽ ഇറങ്ങേണ്ട വിമാനം..

ലണ്ടനിൽ എത്തുന്നതിനു മുന്നേ പ്രഭാതത്തിൽ 7:15 ന് അത് അറ്റ്ലാന്റിക്കിൽ തകർന്നു വീണു..

സ്ഫോടനത്തെ തുടർന്നുള്ള തകർച്ച...

329 മരണം..

കാനഡയിൽ നിന്നും ഒഴിവുകാലം ആഘോഷിക്കാൻ ഇന്ത്യയിലേക്ക് വന്ന കാനഡ പൗരത്വമുള്ള ഇന്ത്യൻ വംശജ്ഞർ ആയിരുന്നു അവരിൽ ഭൂരിഭാഗവും...

ബ്രിട്ടീഷ്, ഇന്ത്യൻ പൗരന്മാരും വിമാനത്തിലുണ്ടായിരുന്നു...

എല്ലാവരും മരിച്ചു..

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം...

ഇതിന്റെ വിചാരണ 20 കൊല്ലം നീണ്ടു പോയി..

ഒരു മലയാളി ദമ്പതിയും അതിൽ മരണപ്പെട്ടയായി ഓർക്കുന്നു..

ആ സ്ത്രീയുടെ മുഖം പത്രത്തിൽ കണ്ടത് ഇപ്പോഴും ഓർക്കുന്നു..

ശൈലജയോ മറ്റൊ..

ഇവരുടെ കഥ അക്കാലത്തു മനോരമയിലെ കണ്ണീർ പംക്തികൾ പലരും വായിക്കുന്നത് കേട്ടിട്ടുണ്ട്...

അത് ഓർമ നിൽക്കാൻ കാരണം പിൽക്കാലത്തു ചരമ വാർഷികം ആയി സ്ഥിരം പത്രത്തിൽ വരാറുണ്ടായിരുന്നു...

ഒരു സൈക്കിൾ പോലും ആഡംബരമായിരുന്ന കാലത്ത് മോൺട്രിയേലിൽ നിന്നും ലണ്ടൻ വഴി നാട്ടിലേക്ക് വരുന്നു എന്ന് പറയുന്നത് വലിയ അത്ഭുതം ആണ്...

വലിയ ആഡംബരവും...

ഗൾഫിൽ നിന്നും കൊണ്ടുവരുന്ന കലണ്ടറിൽ ഒക്കെ മോൺട്രിയേലിലെ അംബര ചുംബികളുടെ നൈറ്റ്‌ വ്യൂ ഒക്കെ കാണാം...

ബോംബ് സ്പോടനത്തിന് സിഖ് തീവ്രവാദികൾ ആണ് ഉത്തരവാദികൾ എന്ന് കരുതപ്പെടുന്നു...

1984 ലെ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ പകരം വീട്ടൽ...

ഇന്ദിര ഗാന്ധിയുടെ മരണത്തിനു തന്നെ കാരണമായ സിഖ് തീവ്രവാദം...

അതാണ്‌ ഖാലിസ്ഥാൻ വാദം...

സിഖുകാർക്കു പ്രത്യേക രാജ്യം എന്ന ആവശ്യം..

ഈ കേസിൽ ചിലർ ശിക്ഷിക്കപ്പെട്ടു...

ഇതിൽ കൗതുകകരമായ ഒരു സംഗതി ലഗ്ഗേജിന്റെ പേരിൽ തർക്കിച്ചു ഒരു മനുഷ്യൻ മറ്റൊരു വിമാനത്തിൽ കയറാതെ കനിഷ്‌ക്കയിൽ കയറി മരണം വരിച്ചു...

ഏതോ ഒരു സിങ്....

ഇന്ന് കനിഷ്ക ദുരന്തത്തിന്റെ മുപ്പത്തിയൊമ്പതാം വാർഷികം...

ഈ സാഹചര്യത്തിൽ മറ്റൊന്ന് കൂടി ഓർക്കുക..

ഇന്ദിര വധത്തോട് കൂടി പെട്ടിയിലായ ഖാലിസ്ഥാൻ വാദം ഇന്നും ശക്തമാണ്…

അതിന്റെ നേതാക്കൾ കാനഡയിൽ അടക്കം ഇന്ന് ഏതോ ആജ്ഞാതനാൽ കൊല്ലപ്പെടുന്നു..

Written by Jagadeep J L Unni

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 in WhatsApp