💀അജ്ഞാത ലോകം 💀
January 11

എന്തുകൊണ്ടാണ് യാത്രാ വിമാനത്തിൽ പാരച്യൂട്ട് ഉപയോഗിക്കാത്തത് ?

വിമാനത്തിൽ പാരച്യൂട്ട് ഉപയോഗിക്കണം എങ്കിൽ ചില കാര്യങ്ങൾ നമുക്ക് അനുകൂലമായിരിക്കണം.

1) വേഗത വളരെ കുറവായിരിക്കണം.

2) 4 കിലോമീറ്ററിൽ താഴെ മാത്രം ഉയരത്തിൽ ആയിരിക്കണം.

3) സുസ്ഥിരമായ അന്തരീക്ഷം ആയിരിക്കണം.

സാധാരണ ഇന്റർനാഷണൽ ഫ്‌ളൈറ്റുകൾ ഒക്കെ പോകുന്നത് 10 കിലോമീറ്റർ ഉയരത്തില് മുകളിൽ ആയിരിക്കും.അത്ര ഉയരത്തിൽ നമുക്ക് ശ്വസിക്കുവാൻ ഉള്ള വായുമർദം ഉണ്ടാവില്ല. വിമാനത്തിന്റെ ഡോർ തുറന്നാൽത്തന്നെ വായു മർദം ഇല്ലാത്തതു കാരണം മനുഷ്യരുടെ ബോധം പോവും. കൂടാതെ താപനില പൂജ്യത്തിനും 40 ഡിഗ്രിയിൽ സെൽഷ്യസ് താഴെ ആയിരിക്കും. ( - 40 degree )

പാരച്യൂട്ട് ഉണ്ടായാൽത്തന്നെ അത് ഇടുവാനുള്ള സാവകാശം ആളുകൾക്ക് കിട്ടിയെന്നു വരില്ല.

ഉദാഹരണത്തിന്..Air France 447 (Rio de Janeiro, Brazil to Paris) വിമാനം 2009 -ൽ വെറും 22 സെക്കന്റ് കൊണ്ടാണ് നിയന്ത്രണം നഷ്ടപ്പെട്ട് അതിന്റെ ഏറ്റവും ഉയരത്തിൽ നിന്നും കടലിൽ പതിച്ചത് !

പാരച്യൂട്ട് ശരിയായി ധരിക്കുവാൻ ധാരളം പരിചയവും, സമയവും ആവശ്യമാണ്. വിമാനത്തിൽ ആണെങ്കിൽ അതിലെ ആളുകൾ മുഴുവനും അതിന്റെ വാതിലിലൂടെത്തന്നെ പുറത്തു ചാടണം, വാതിൽ തുറന്നാൽ വിമാനത്തിനകത്തെ വായുമർദം താഴും. അപ്പോൾ ശ്വാസം കിട്ടാതെ ആളുകൾ കുഴഞ്ഞു വീഴും.പാരച്യൂട്ട് ഉപയോഗിക്കാതിരിക്കാൻ മറ്റു ചില കാരണങ്ങൾ കൂടെ ഉണ്ട്.

യാത്രാ വിമാനത്തിന്റെ വാതിൽ പറക്കുമ്പോൾ തുറക്കുവാനുള്ള സംവിധാനം ഇല്ല. മിലിട്ടറിയുടെ പ്ലെയിനുകളിൽ വരെ ലാൻഡ് ചെയ്‌താൽ മാത്രമേ വാതിൽ തുറക്കൂ.

ഓരോ പാരചൂട്ടിനും ഏതാണ്ട് 8-10 കിലോ ഭാരം ഉണ്ടാവും. കൂടാതെ ചെലവേറിയതും. ആളുകൾക്ക് സാധാരണ 30 കിലോ മാത്രമേ അന്തരാഷ്ട്ര വിമാനത്തിൽ അനുവദിക്കുന്നുള്ളൂ. അതിൽ 8 കിലോ കുറയുവാൻ ആരും തയ്യാറാവില്ല.

ഉയരത്തിൽ പറക്കുമ്പോൾ വിമാനത്തിന്റെ വാതിൽ തുറന്നാൽ ആ വിമാനത്തിന്റെ ബലം ക്ഷയിക്കുവാനും, തന്മൂലം തകരുവാനും സാധ്യത ഏറെ ആണ്.

600 മുതൽ 1000 കിലോമീറ്റർ വേഗതയിൽ പറക്കുന്ന വിമാനത്തിന്റെ വാതിൽ തുറന്നാൽ കാറ്റു മൂലം വിമാനവും, ചാടുന്ന നമ്മളും താളം തെറ്റിപ്പോകും.

സിനിമയ്ക്കും മറ്റും വേണ്ടി വിമാനത്തിൽനിന്നും പാരച്യൂട്ട് ഉപയോഗിക്കുമ്പോൾ അവർ വേഗത 200-300 കിലോമീറ്ററിൽ താഴ്ത്തിയ ശേഷം ആണ് ഷൂട്ട് ചെയ്യുന്നത്.

10 കിലോമീറ്റർ മുകളിൽനിന്നു ചാടിയാൽ കൂടെ ഓക്സിജൻ ടാങ്കും, മാസ്ക്കും വേണം. അല്ലെങ്കിൽ നമ്മൾ ഓക്സിജൻ കിട്ടാതെ കുഴഞ്ഞുവീഴും എന്ന് പറഞ്ഞുവല്ലോ. കൂടാതെ ഫ്‌ളൈറ്റ്- സൂട്ടും, ഹെൽമെറ്റും വേണം. എല്ലാ യാത്രക്കാർക്കും പാരച്യൂട്ട് ഉപയോഗിക്കാൻ പരിശീലനവും വേണം.

നമ്മൾ സാധാരണ വിമാനത്തിലെ സുരക്ഷാ നിർദേശങ്ങൾ പോലും ശ്രദ്ധിക്കാതിരിക്കുമ്പോൾ ആണ് ഇതെന്നും ഓർക്കണം. വിമാനം അപകടത്തിൽ ആണ് എന്ന് അറിയുമ്പോൾ ആളുകളുടെ വേവലാതിക്കിടെ പാരച്യൂട്ട് ധരിക്കുക എന്നത് അസാധ്യമായ കാര്യം ആണ്.

വിമാനത്തിൽ ആണെങ്കിൽ ഇത്ര ആളുകൾക്ക് നിന്ന് പാരച്യൂട്ട് ധരിക്കുവാനുള്ള ഇടവും ഇല്ല.

വിമാനം അപകട ഘട്ടത്തിൽ ആണേ എന്ന് അറിഞ്ഞാൽ യാത്രക്കാരെല്ലാം സീറ്റുബെൽറ്റ് ഇടുവാനുള്ള മുന്നറിയിപ്പ് വരും. ആളുകൾ ഇരുന്നില്ലെങ്കിൽ വിമാനം പെട്ടന്ന് ചാരിയുകയോ മറ്റോ ചെയ്‌താൽ ആളുകളെല്ലാം ഒരു ഭാഗത്തേക്ക് വരികയും, പ്ലെയിനിന്റെ ബാലൻസ് നഷ്ടപ്പെടുകയും ചെയ്യും. ആപൽ ഘട്ടത്തിൽ സീറ്റുബെൽട് ഇട്ടിരിക്കെ പാരച്യൂട്ട് ധരിക്കുക അസാധ്യം.

ഇനി പാരച്യൂട്ടും, ഫ്‌ളൈറ്റ് സൂട്ടും, ഹെൽമെറ്റും, ട്രെയിനിങ്ങും, ഒക്കെ ചെയ്തു യാത്ര ചെയ്‌താൽ.. ടിക്കറ്റു ചാർജ് ഇരട്ടിയും ആവും .ഇനി ഇതൊക്കെ സഹിച്ചു ചാടിയാൽത്തന്നെ മിക്കവാറും നടുക്കടലിലോ, കാട്ടിലോ, മരുഭൂമിയിലോ ഒക്കെ ആവും വീഴുക.

credit: Manu Nethajipuram

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram