സ്വന്തം ഹൃദയം കൈകളിൽ പേറി നടക്കുന്ന സാൽവ ഹുസൈൻ
മനുഷ്യശരീരത്തിലെ ഏറ്റവും പ്രാധാന്യം ഏറിയ അവയവമാണ് ഹൃദയം. അതില്ലാതെ ജീവിക്കുക എന്നൊന്ന് നമ്മൾ കേട്ടിട്ട് പോലും ഉണ്ടാകില്ല. അവിശ്വസനീയം എന്നു കേൾക്കുമ്പോൾ തോന്നുന്ന ഒന്നാണിത്. സ്വന്തം ഹൃദയവും കൈകളിൽ പേറി നടക്കുന്ന ഒരാളുണ്ട്. 39 കാരിയായ ബ്രിട്ടീഷ് വനിത, സാൽവ ഹുസൈൻ. ഡോക്ടർമാർ നൽകിയ കൃത്രിമഹൃദയം ബാഗിൽ ആക്കി കയ്യിലും തോളിലുമായി അവർ ചുമക്കുന്നു. ഏഴു കിലോയോളം ഭാരമുള്ള ബാഗിൽ മോട്ടോർ ബാറ്ററി പമ്പ് എന്നിവയുണ്ട്. പമ്പ് ചെയ്യുന്ന രക്തം ശരീരത്തിൽ എത്തിക്കാനുള്ള ട്യൂബുകളും ഘടിപ്പിച്ചിരിക്കുന്നു. ലോകത്ത് അപൂർവ്വവും ബ്രിട്ടനിലെ ഏക സംഭവവും ആണിത്.വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവും ആണ് സാൽവ.
സൽവയുടെ ശരീരത്തിൽനിന്ന് രണ്ട് ട്യൂബുകൾ വഴി ഹൃദയവും ഉപകരണവും തമ്മിൽ യോജിപ്പിച്ചിരിക്കുന്നു. സാധാരണ ഇത്തരം രോഗികൾ പുറത്തിറങ്ങി നടക്കുക അപൂർവ്വവും അസാധാരണവുമാണ്. എന്നാൽ സൽവ തെൻറ ഹൃദയം ഒരു ബാക് പാക്കിലാക്കി അതും തൂക്കി തെൻറ സാധാരണ ജീവിതം ആരംഭിച്ചു. അവർ പുറത്തിറങ്ങുകയും തെരുവിൽ നടക്കുകയും കോഫിേഷാപ്പുകളിൽ നിന്ന് രുചികരമായ കാപ്പുച്ചീനോയും ചോക്ളേറ്റ് ബ്രൗണിയും കഴിക്കുകയും ചെയ്യുന്നു. ഇൗസ്റ്റ് ലണ്ടനിലെ മിഡിൽസക്സിലുള്ള ഹിയർഫീൽഡ് ആശുപത്രിയിലായിരുന്നു സൽവയുടെ ചികിത്സ നടന്നത്. ജന്മനാ ലഭിക്കുന്നതുപോല ചിലവില്ലാത്തതല്ല സൽവയുടെ പ്ലാസ്റ്റിക് ഹൃദയം. ഏകദേശം 75 മുതൽ ഒരുകോടി രൂപയാണ് മൊത്തം ഉപകരണങ്ങളുടെ വില.
സൽവയുടെ ജീവിത കഥ കേൾക്കുേമ്പാൾ നമ്മുക്കുണ്ടാകുന്ന ആശ്വാസമുണ്ടല്ലൊ. പക്ഷെ അത്ര സുഖകരമല്ല അവരുടെ യഥാർഥ ജീവിതം. വാരിശയല്ലിന് അടിഭാഗത്തായി വയറിൽ ദ്വാരമുണ്ടാക്കിയാണ് പ്ലാസ്റ്റിക് ഹൃദയത്തിലേക്കുള്ള ട്യൂബുകൾ ശരീരത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഏഴ് കിലോ ഭാരമുള്ള ഉപകരണം തോളുകളിൽ ചുമന്നുവേണം സദാസമയവും സൽവക്ക് നടക്കാൻ. കിടക്കുേമ്പാഴും ഇഷ്ടംപോലെ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറങ്ങാനൊന്നും കഴിയാറില്ല.
ഏതെങ്കിലും കാരണവശാൽ ബാഗിനുള്ളിലെ ബാറ്ററി ചാർജ് നിലച്ചാൽ 19 സെക്കൻറുകളാണ് സൽവക്ക് ജീവിതം ബാക്കിയുണ്ടാവുക. ഇതിനുള്ളിൽ ചാർജർ കണ്ടെത്തി റീചാർജ് ചെയ്യുകയൊ ബാറ്ററി മാറ്റി സ്ഥാപിക്കുകയൊ വേണം. പക്ഷെ മരണക്കിടക്ക തന്നെ പലതും പഠിപ്പിച്ചതായി സൽവ പറയുന്നു.
'നിത്യ ജീവിതത്തിൽ നാം വലിയ പ്രശ്നങ്ങളായി കാണുന്നതൊന്നും അത്ര വലുതെല്ലന്ന് ബോധ്യപ്പെട്ടു. ചുറ്റുമുള്ള മനുഷ്യരുടേയൊ സ്വന്തം വാഹനത്തിെൻറയൊ വിഭവ സമൃദ്ധമായ ഭക്ഷണത്തിെൻറയൊ പ്രശ്നങ്ങൾ അത്ര പ്രാധാന്യമുള്ളതല്ലെന്ന് മനസിലായി. ജീവിതത്തെ കൂടുതൽ സ്നേഹിക്കാൻ കഴിയുന്നുണ്ട് ഇപ്പോൾ'-സൽവ പറയുന്നു.
Credit: Sreeja Vijay