അസ്ഥികൂട പുഷ്പം
ഇവൻ ചില്ലറക്കാരനല്ല...കാണുമ്പോൾ AI നിർമിതമാണെന്നു തോന്നുമെങ്കിലും ഇവൻ പ്രകൃതി നിർമിച്ച വ്യത്യസ്തമായ ഒരു നിർമിതിയാണ്.
ഡിഫില്ലിയ ഗ്രേയ് സാധാരണയായി അസ്ഥികൂട പുഷ്പം എന്നറിയപ്പെടുന്നു, ഇത് "Berberidaceae" കുടുംബത്തിൽ പെടുന്ന സസ്യമാണ്.
- അസ്ഥികൂട പുഷ്പത്തിൽ വെളുത്തതും അതിലോലമായതുമായ പൂക്കൾ ഉണ്ട്,ഇവ നനഞ്ഞാൽ സുതാര്യമാകും,അതിൻ്റെ ഉള്ളിലുള്ള സങ്കീർണ്ണമായ സിര പോലുള്ള ഘടനകൾ കാണുവാൻ സാധിക്കും. ഈ പ്രത്യേകതയാണ് ഇവക്ക് ഈ പേര് വരുന്നതിന് കാരണം
ഇതിൻ്റെ ജന്മദേശം വടക്കും മധ്യ ജപ്പാനിലും ചൈനയിലെ വനങ്ങളിലും ഈ പൂക്കൾ സാധാരണമായി കാണപ്പെടുന്നു തണലുള്ളതും ഈർപ്പമുള്ളതുമായ അന്തരീക്ഷത്തിൽ ഇലപൊഴിയും മരങ്ങൾക്കിടയിലാണ് ഇവയുടെ കൂടുതലായി കാണപ്പെടുന്നത്.
പൂക്കൾ സാധാരണയായി മെയ് മുതൽ ജൂലൈ വരെയാണ് ഇവ പൂക്കുന്നത്.പൂവിടുമ്പോൾ, ചെടി വെളുത്ത പൊടിയോടുകൂടിയ കടും നീല അല്ലെങ്കിൽ ക്രീം നിറത്തിലുള്ള കായ്കൾ ഉത്പാദിപ്പിക്കുന്നു. 1960-കളിൽ, ഡിഫില്ലിയ ഗ്രേയിൽ നിന്നുള്ള സത്തിൽ ആൻ്റിട്യൂമർ പ്രോപ്പർട്ടികൾ ഉണ്ടെന്ന് കണ്ടെത്തി.
Credit: IQInfo