May 5, 2020

എല്ലാവരുടെയും സുഹൃത്തായ കാപ്പിബാര

ഭൂമിയിലെ കരണ്ട് തിന്നുന്ന (rodent ) ജീവികളിൽ ഏറ്റവും വലിപ്പമേറിയവയാണ് കാപ്പിബാരകൾ . ഒരു മനുഷ്യനൊപ്പം ഭാരമുള്ള ഈ ജീവികൾ തെക്കേ അമേരിക്കയിലാണ് ധാരാളമായി കാണപ്പെടുന്നത് .ഇവക്ക് എൺപതു കിലോയോളം ഭാരമുണ്ടാവാറുണ്ട് തെക്കേ അമേരിക്കയിലെ ആമസോൺ പ്രദേശമാണ് ഈ മഹാ മൂഷികന്റെ വിഹാര രംഗം . ചതുപ്പു നിലങ്ങളാണ് ഇവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ .

ഇരുപതു പേര് വരെയുള്ള കൂട്ടങ്ങളായി ജീവിക്കുന്ന ഈ സാധുജീവികൾ , മറ്റു ജീവി വര്ഗങ്ങളുമായും വളരെ സൗഹൃദത്തിലാണ് ജീവിക്കുന്നത് . കുരങ്ങന്മാരുമായും ,പക്ഷികളുമായും , വളർത്തു മൃഗങ്ങളുമായും , പക്ഷികളുമായും ,ഇടക്കിടക്ക് അവരെ വേട്ടയാടു ന്ന മുതലകളുമായി പ്പോലും വളരെ സൗഹൃദത്തിലാണ് കാപ്പി ബാരകൾ ജീവിക്കുന്നത് . ഇടക്ക് ചെറിയ ജീവികളെ പുറത്തുകയറ്റി ലിഫ്റ്റ് കൊടുത്തു സവാരി നടത്താനും കാപ്പി ബാരകൾ മടിക്കാറില്ല .

Credit:Rishi Sivadas

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝 In Telegram👉🏻☣️ ടെലിബ്ലോഗർ☣️