💀അജ്ഞാത ലോകം 💀
September 24

ജെ.മൊനേസി

1000 കിലോ വരെ ഭാരം, ഒന്നര മീറ്ററോളം പൊക്കം, 2.6 മീറ്റർ ശരീരനീളം, ഒരു പടുകൂറ്റൻ എലിയെ അനുസ്മരിപ്പിക്കുന്ന മൂഷികന്റെ വിശേഷങ്ങളാണു മുകളിൽ പറഞ്ഞത്. ജെ.മൊനേസി എന്നായിരുന്നു ഈ വിചിത്രമൃഗത്തിന്റെ പേര്. തെക്കേ അമേരിക്കയിൽ നദീസംഗമ മേഖലകളിലാണു പൂർണ സസ്യാഹാരിയായ ഈ ജീവി ജീവിച്ചിരുന്നത്. ഒരു കാളയുടെയോ കുതിരയുടേയോ വലുപ്പമുണ്ടായിരുന്നു ഈ എലിവീരന്.

40 ലക്ഷം വർഷം മുൻപായിരുന്നു ഈ ജീവിയുടെ കാലയളവ്. തെക്കേ അമേരിക്കയിൽ അനേകം ഫോസിലുകള്‍ കണ്ടെത്തിയ ഗവേഷകനായ ആൽവാരോ മോനെസിനോടുള്ള ബഹുമാന സൂചകമായിട്ടാണ് ഈ ജീവിക്ക് മോനേസി എന്നു പേരു നൽകിയത്.

റോഡന്റ് അഥവാ മൂഷികവർഗത്തിൽപെട്ട ഏറ്റവും വലിയ ജീവിയായിട്ടാണ് മൊനേസി വിലയിരുത്തപ്പെടുന്നത്. മൂഷിക വർഗത്തിൽപെടുന്ന എലികളെയും അണ്ണാൻമാരെയും പോലെ വലിയ രണ്ടു മുൻപല്ലുകൾ ഉണ്ടായിരുന്നു.പഴങ്ങളും ജലസസ്യങ്ങളുമായിരുന്നു ഇവയുടെ പ്രധാന ഭക്ഷണം. വേരുകളും മരത്തടികളും ഇവ കഴിച്ചിരുന്നെന്നും ഗവേഷകർ പറയുന്നു.

936 പൗണ്ടായിരുന്നു ഇവയ്ക്ക് കടിക്കാൻ പറ്റിയിരുന്ന പരമാവധി ശക്തി. ഇന്നത്തെ കാലത്തെ കടുവകളുടെ കടിശക്തിയുടെ 3 മടങ്ങാണ് ഇതെന്നു ഗവേഷകർ പറയുന്നു.

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram