💀അജ്ഞാത ലോകം 💀
September 8

നീലത്തിമിംഗലം ചത്താൽ എന്ത് സംഭവിക്കും?

നീലത്തിമിംഗലങ്ങൾ തങ്ങളുടെ മരണം ആസന്നമാണെന്ന് മനസ്സിലാക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അവർ തങ്ങളുടെ സാധാരണ ആവാസവ്യവസ്ഥയിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെക്ക് അത് നീന്തിപ്പോകുന്നു , പിന്നീട് ആഴക്കടലിലേക്ക് അവസാനമായി ശക്തമായി ഡൈവ് ചെയ്യുന്നു. ഈ സംഭവം "whale fall" (തിമിംഗല പതനം) എന്നറിയപ്പെടുന്നു.തുടക്കത്തിൽ, തിമിംഗലത്തിൻ്റെ ശരീരം സ്രാവുകളും ഈലുകളും കഴിക്കുന്നു. തുടർന്ന് , പുഴുക്കൾ പോലുള്ള ജീവികൾ തിമിംഗലത്തിന്റെ അവശിഷ്ടങ്ങൾ ഭക്ഷിക്കുന്നു . ക്രമേണ, സോംബി വിരകൾ തിമിംഗലത്തിൻ്റെ അസ്ഥികളെ ദ്രവിപ്പിക്കുന്നു, തുടർന്ന് അതിൽനിന്നും കൊഴുപ്പും പ്രോട്ടീനും ഉത്പാദിപ്പിക്കപ്പെടുന്ന . ഈ പോഷകങ്ങൾ പിന്നീട് സോംബി വേമുകൾക്കൊപ്പം ജീവിക്കുന്ന സിംബയോട്ടിക് ബാക്ടീരിയകൾ കഴിക്കുന്നു.

അസ്ഥികൾ ദ്രവിക്കുന്നത് വെള്ളത്തിനടിയിലുള്ള സസ്യങ്ങളെ പോഷിപ്പിക്കുന്നതിനു സഹായിക്കുന്നു , ഈ ദ്രവിച്ച അസ്ഥി പ്രകൃതിദത്ത വളമായി പ്രവർത്തിക്കുന്നു. ഈ മുഴുവൻ പ്രക്രിയയും ഏകദേശം 100 വർഷത്തോളം നീണ്ടുനിൽക്കും, ഈ സമയത്ത് തിമിംഗലം 43 ഇനം ജീവികളുടെയും ഏകദേശം 1,290 സൂക്ഷമ ജീവികളുടെയും ഭക്ഷണം മാറുന്നു . അതുകൊണ്ടാണ് ഒരു തിമിംഗലം ചത്താൽ അത് നൂറുകണക്കിന് മറ്റ് ജീവജാലങ്ങൾക്ക് ജീവൻ നൽകുന്നു എന്ന് പലപ്പോഴും പറയാറുള്ളത്.

credit: Knowledge is wealth , knowledge unlimited

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram