💀അജ്ഞാത ലോകം 💀
September 29, 2023
പൊങ്ങ്🥥
മുളച്ച തേങ്ങയ്ക്കുള്ളിൽ ഇരിക്കുന്ന വെളുത്ത പഞ്ഞി പന്താണ് പൊങ്ങുകൾ. പണ്ട് കാലത്ത് സുലഭമായിരുന്ന പല ഭക്ഷ്യ വിഭവങ്ങളും ഇന്ന് അന്യമായതുപോലെ അന്യമായിക്കൊണ്ടിരിക്കുന്ന ഒരു വിഭവമാണ് പൊങ്ങ്. അൽപം പഴക്കമുള്ളതും മുളവന്നതുമായ തേങ്ങയിൽ നിന്നാണ് ഈ പഞ്ഞിക്കേക്ക് നമുക്ക് ലഭിക്കുന്നത്. തേങ്ങ ചീത്തയായി എന്ന് പറഞ്ഞ് പൊങ്ങും തേങ്ങയും കളയുന്നവരുണ്ട്. എന്നാൽ ഏറ്റവും പോഷകമുള്ള ഭാഗമാണ് പൊങ്ങ്.
പൊങ്ങിന് കോക്കനട്ട് ആപ്പിൾ എന്നും പറയാറുണ്ട്. ബി-1, ബി-3, ബി-5, ബി-6 തുടങ്ങിയ വിറ്റാമിനുകളും സെലെനിയം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ധാതുക്കളും പൊങ്ങിൽ അടങ്ങിയിരിക്കുന്നു.
മുളപ്പിച്ച പയർ നമ്മുടെ ശരീരത്തിന് ഗുണകരമാണെന്ന് പറയാറുണ്ട്. എന്നാൽ അതിനെക്കാൾ ഗുണകരവും ഫലപ്രദവുമാണ് പൊങ്ങ്.