ഭൂമിയിലെ പ്ലേറ്റുകൾ
ഭൂമിയുടെ പുറത്തെ ലാവ എന്ന അടുപ്പിൽ സഞ്ചരിക്കുന്ന ഓരോ പ്ലേറ്റുകളിൽ ആണ് നമ്മൾ ജീവിക്കുന്നത് എന്നറിയാമല്ലോ.നമ്മുടേത് ഇന്ത്യൻ പ്ലേറ്റ്.അത് ആഫ്രിക്കയിൽ നിന്നും അടർന്ന് യൂറേഷ്യൻ പ്ലേറ്റുമായ് ഞെരിഞ്ഞമർന്നപ്പോൾ ഹിമാലയം ഉണ്ടായി.അടുക്കളയിൽ നിൽക്കുന്നവർക്ക് അറിയാം അടുപ്പിലെ പ്ലേറ്റുകളിലെ അതിരിൽ ചിലപ്പോൾ തീയും പൊട്ടലും ഉണ്ടാവും എന്ന്.അതാണ് അഗ്നി പർവതവും ഭൂകമ്പവും. ജപ്പാൻ വലിയൊരു അടുക്കള ആകാൻ കാരണം അത് tectonic plates കളുടെ വലിയൊരു അതിര് ആയത് കൊണ്ടാണ്. അവയെ പോലുള്ളവ അടുക്കുമ്പോൾ ഹിമാലയം പോലുള്ളവ ഉണ്ടാവുമ്പോൾ അകലുമ്പോൾ ഭൂമിയിൽ വിള്ളലുകളും ഉണ്ടാവും. മിക്കവാറും ഈ പ്ലേറ്റുകളുടെ അതിരുകൾ കടലിനടിയിൽ ആണെങ്കിലും, ചിലത് കരയിൽ കാണാൻ പറ്റും.താഴെ ചിത്രത്തിലെ കാലിഫോർണിയയിലെ ഈ വിള്ളൽ ഫസിഫിക് പ്ലേറ്റ്, വടക്കൻ അമേരിക്കൻ പ്ലേറ്റ് എന്നിവ തെന്നി മാറുന്നത് കൊണ്ടാണ്.
Credit: Robert Stansilaus