💀അജ്ഞാത ലോകം 💀
December 13

ചിമറ

കനേഡിയൻ മീൻപിടിത്തക്കാരനായ / Canadian fishermen/ഗാരി ഗുഡ്ഇയർ ലഭിച്ച വിചിത്രമായ ജീവി. ന്യൂഫൗണ്ട്ലാൻഡിലെ ഗ്രാൻഡ് ബാങ്ക്സിലെ മീൻപിടിത്തിനിടയിൽ ലഭിച്ചതാണ് ഈ വിചിത്രമായ ജീവി. ഈ ജീവിയുടെ കാഴ്ച തന്നെ ഞെട്ടിപ്പിച്ചതായും ജീവിതത്തിൽ ആദൃമായാണ് ഇത്തരം ഒരു ജീവിയെ താൻ കാണുന്നതെന്നും അദ്ദേഹം പറയുന്നു. ഇതിന്റെ ചിത്രം അദ്ദേഹം ഫെയിസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇതിന് വലിയ രണ്ടു കണ്ണുകൾ, നീളമുള്ളതും വീതിയേറിയ മൂക്കും, two wing-like pectoral fins ഉണ്ട്.

ഈ വിചിത്രമായ ജീവി long nosed chimera ആണെന്ന് മറൈൻ ബയോളജിസ്റ്റ് കരോലിൻ മിറി/Caroline Miri/പറയുന്നു. സ്രാവ്, തിരണ്ടിമീൻ/shark and skates/എന്നിവയുടെ ബന്ധുവാണ് ഈ long nosed chimera എന്ന് കരോലിൻ മിറി പറയുന്നു. തരുണാസ്ഥികൾ ഉള്ള മത്സൃമാണ് ഈ ചിമറ. / cartilaginous fish/. എല്ലുകൾ കൊണ്ട് നിർമ്മിച്ച അസ്ഥികൂടം ഇതിനില്ല. ഇത് ആഴക്കടലിൽ കാണപ്പെടുന്ന മത്സൃമാണ്. ആഴക്കടലിൽ വസിക്കാൻ ഇഷ്ടപ്പെടുന്നതുകൊണ്ട് ഇതിന്റെ ബയോളജി, ജീവിതരീതിയും ജീവചരിത്രവും ഒന്നും വൃക്തമായി മനസ്സിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നും കരോലിൻ മിറി വെളിപ്പെടുത്തുന്നു. Chimera എന്ന് പറയുന്നത് ഒരു ഗ്രീക്ക് വാക്കാണ്. ഇതിഹാസങ്ങളിലെ രാക്ഷസരൂപത്തെ വിവരിക്കാൻ ഈ വാക്ക് ഉപയോഗിക്കുന്നു. ഏതെങ്കിലും രണ്ടു ജീവികളെ തമ്മിൽ കൂട്ടിയോജിപ്പിക്കുമ്പോൾ ലഭിക്കുന്ന ജീവിയെ chimera എന്ന് വിശേഷിപ്പിക്കുന്നു. പ്രായപൂർത്തിയായ ചിമറകൾക്ക് ഒരു മീറ്ററോളം നീളം കാണും.

Credit: Anup Sivan

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram