💀അജ്ഞാത ലോകം 💀
May 28

മുതലകൾ കാവൽ നിന്ന ക്ഷേത്രം

ഒരിക്കലും അവസാനിക്കാത്ത വിധം രഹസ്യങ്ങളാണ് ഈജിപ്തിൽ നിന്ന് ഗവേഷകർക്ക്‌ കിട്ടികൊണ്ടേയിരിക്കുന്നത്.

അക്കൂട്ടത്തിൽ ഒന്നാണ് മുതലകൾ കാവൽ നിന്നിരുന്നു എന്ന് പറയപ്പെടുന്ന ഒരു ക്ഷേത്രവും.

ഈജിപ്തിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കോം ഓംബോ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം .

ഈജിപ്തിലെ ഒരേയൊരു ‘ഇരട്ട ക്ഷേത്ര’മായിരുന്നു ഇത്.

അതായത്, ഒരു ക്ഷേത്രത്തിൽ തന്നെ രണ്ടു പ്രധാന ദൈവങ്ങളെ ആരാധിച്ചിരുന്നെന്നർഥം.

ഏകദേശം 2300 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ മുതലകളുടെ ദൈവമായ 'സോബെക്കി 'നെയും രോഗങ്ങളെല്ലാം ഭേദമാക്കുന്ന, ഫാൽക്കൺ തലയുള്ള 'ഹോറസി ' നെയുമായിരുന്നു ആരാധിച്ചിരുന്നത്.

നൈൽ നദിയുടെ തീരത്താണ് ക്ഷേത്രം.

അതിനാൽത്തന്നെ നദിയിലെ കൂറ്റൻ മുതലകൾ ക്ഷേത്രത്തിൽ സ്ഥിരം സന്ദർശകരായിരുന്നു. എന്നാൽ ഇവ ആരെയും ആക്രമിച്ചിരുന്നില്ല.

മാത്രവുമല്ല ചത്തത്തിനു ശേഷം ഈ മുതലകളെയെല്ലാം ക്ഷേത്രത്തിൽ മമ്മികളായി സൂക്ഷിച്ചു പോന്നു. അത്തരത്തിലുള്ള മുന്നൂറോളം ‘മുതല മമ്മികൾ’ ഇന്നു ക്ഷേത്രത്തിനു സമീപത്തെ ക്രൊക്കഡൈൽ മ്യൂസിയത്തില്‍ പ്രദർശനത്തിനുണ്ട്....!

ഹോറസാകട്ടെ ഏതു രോഗത്തിനും മരുന്ന് അറിയാവുന്ന ദൈവമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്.

അതിനാൽത്തന്നെ രോഗശാന്തി തേടി ഒട്ടേറെ പേർ ഇവിടെ എത്തുമായിരുന്നു.

മെഡിക്കൽ ഉപകരണങ്ങളെപ്പറ്റി ലോകത്ത് ആദ്യമായി അടയാളപ്പെടുത്തിയത് കോം ഓംബോ ക്ഷേത്രത്തിന്റെ ചുമരുകളിലാണെന്നാണു കരുതുന്നത്.

ഇന്നത്തെ കാലത്ത് ഉപയോഗിക്കുന്ന സർജറി ഉപകരണങ്ങള്‍ക്കു സമാനമായ കത്തികളും കത്രികകളും ഉൾപ്പെടെ 40 രൂപങ്ങൾ ക്ഷേത്രച്ചുമരിലുണ്ട്.

ഇത്തരം നിഗൂഢ രഹസ്യങ്ങൾ ഒളിപ്പിച്ചിരിക്കുന്നതിനാൽത്തന്നെ കോം ഓംബോയിൽ നിന്നു ലഭിക്കുന്ന ഓരോ വിവരവും പുരാവസ്തു ഗവേഷകർക്കു നിധിയാണ്. .

Credit: Prävėėn Präkäsh

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram