💀അജ്ഞാത ലോകം 💀
November 3, 2023

വിഷങ്ങളുടെ രാജാവ്

നെപ്പോളിയൻ ബോണപ്പാർട്ട്, സ്വീഡനിലെ എറിക് പതിന്നാലാമൻ, ബ്രിട്ടനിലെ ജോർജ് മൂന്നാമൻ, സൈമൺ ബൊളിവർ, അമേരിക്കൻ പര്യവേക്ഷകനായ ചാൾസ് ഫ്രാൻസിസ് ഹാൾ, ഇൻഡൊനീഷ്യൻ മനുഷ്യാവകാശ പ്രവർത്തകനായ മുനീർ സൈദ് താലിബ് തുടങ്ങി ഒട്ടേറെപേരുടെ മരണത്തിനു കാരണമായത് ആർസെനിക് (As)എന്ന മൂലകത്തിന്റെ വിഷം ഉള്ളിൽ ചെന്നതു കൊണ്ടാണ്.

പണ്ടുകാലത്ത് രാജാക്കന്മാർ ശത്രുരാജാക്കന്മാരെ വിഷംകൊടുത്ത് കൊല്ലുന്നതിനായി ഉപയോഗിച്ചിരുന്നതിനാൽ ഇതിന് രാജാക്കന്മാരുടെ വിഷം (Poison of Kings) എന്നും വിഷങ്ങളുടെ രാജാവ് (King of Poisons) എന്നും അപരനാമങ്ങളുണ്ട്. ഒരു ഗ്രേഡ് I കാർസിനോജൻ (കാൻസറിന് കാരണമാകുന്ന വസ്തു) കൂടിയാണ് ഈ മൂലകം.വെള്ളത്തിൽ ആർസെനിക് വിഷാംശം കലർന്നതു മൂലമുണ്ടാവുന്ന അസുഖമാണ് ബ്ലാക്ക് ഫൂട്ട് ഡിസീസ്. 1250-ൽ ആൽബെർട്ടസ് മാഗ്നസ് (ജർമനി) എന്ന പുരോഹിതനാണ് ആദ്യമായി ഈ മൂലകത്തേപ്പറ്റി എഴുതിയത്.

ആർസെനിക് സൾഫൈഡുകളും , ഓക്സൈഡുകളും പുരാതനകാലം മുതൽ ഉപയോഗിക്കുന്നവയാണ്‌. ആർസെനിക് ഡയോക്സൈഡ് ചൂടാക്കിയാൽ ചാര ആര്‍സെനിക്കായി മാറും. ഇത് പണ്ട്‌ കാലത്ത് പതിവായി കൊലപാതകത്തിന് ഉപയോഗിച്ചിരുന്നു. ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോർഡിൽ 1858-ൽ ഭക്ഷ്യ വസ്തുക്കളുടെ മായം ചേർക്കുന്നതിന്‌ ആകസ്മികമായി ആർസെനിക് ഉപയോഗിച്ചത് വിഷബാധയുണ്ടാക്കി. ആർസെനിക് വിഷാംശം അറിഞ്ഞശേഷം ഈ രാസവസ്തുക്കൾ കീടനാശിനികളായി ഉപയോഗിച്ചു. 1942 ൽ ഡിഡിടി കണ്ടെത്തുന്നതുവരെ ലൈം ആര്‍സനേറ്റ്, ലെഡ് ആർസെനേറ്റ് എന്നിവ കീടനാശിനികളായി വ്യാപകമായി ഉപയോഗിച്ചിരുന്നു.ആർസെനിക് വിഷാംശം കാൻസർ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

വാൽ കഷ്ണം

മെർക്കുറി എന്ന മൂലകമാണ് മാഡ് ഹാറ്റർ ഡിസീസ്, മിനമാത ഡിസീസ് എന്നിവയ്ക്കു കാരണം. പ്ലംബിസം ലെഡ് കാരണവും ഹൈപ്പോ നാട്രീമിയ, ഹൈപ്പോ കലീമിയ എന്നിവ യഥാക്രമം സോഡിയം, പൊട്ടാസ്യം എന്നിവയുടെ അളവ് ശരീരത്തിൽ കുറയുന്നത് കാരണവും ഉണ്ടാവുന്നു. തീപ്പെട്ടി വ്യവസായത്തിൽ ഏർപ്പെട്ടിരുന്നവർക്ക് കാണപ്പെട്ടിരുന്ന ഫോസി ജോ എന്ന രോഗം ഫോസ്ഫറസ് എന്ന മൂലകം കാരണമാണുണ്ടാവുന്നത്.

Credit: Manu Nethajipuram

ഓൺലൈൻ ആയി കാശ് ഉണ്ടാക്കാം. Mobile/Pc✅ 100%Genuine

Earn Free Paytm cash with Rakuten Insights✅

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 in WhatsApp