💀അജ്ഞാത ലോകം 💀
October 1

Angry Bird's

Angry Bird എന്ന മൊബൈൽ ഗെയിം കളിക്കാത്തവരും ഓർക്കാത്തവരും ലോകത്തു തന്നെ വിരളമായിരിക്കും. ലോകത്ത് ആദ്യമായി 100 കോടി ആൾക്കാർ ഡൗൺലോഡ് ചെയ്ത മൊബൈൽ ഗെയിം എന്ന ഗിന്നസ്‌ റെക്കോർഡ് ഈ ഗെയിമിനാണ്. 2009 ലാണ് Angry Birds എന്ന ഗെയിം പുറത്തിറങ്ങുന്നത്. Android & Apple ഫോണുകളിൽ റിലീസ് ആയ ഈ ഗെയിം പെട്ടെന്ന് തന്നെ ലോകത്തെമ്പാടും വൻ വിജയമായി.ഗെയിം പുറത്തിറങ്ങി വെറും 2 മാസങ്ങൾക്കുള്ളിൽ 60 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആൾക്കാർ പണം കൊടുത്തു വാങ്ങിയ ഗെയിം എന്ന ഖ്യാതി ഇതിനു തെളിവാണ്.

വളരെ സിമ്പിൾ ആയ ഒരു നേരം കൊല്ലി ഗെയിം ആണ് angry birds. നിങ്ങൾക്കൊക്കെ അറിയാവുന്നത് പോലെ ഒരു തെറ്റാലി കൊണ്ട് പക്ഷിയെ തൊടുത്തു വിട്ടു കൊണ്ട് എതിരാളികളായ പന്നിക്കുട്ടികളെ തകർക്കുക എന്നതാണ് ഈ ഗെയിം.വളരെ ലളിതമായ ഗെയിം പ്ലേ ആയതിനാൽ കുട്ടികളും മുതിർന്നവരും ഒരു പോലെ ഈ ഗെയിം ഇഷ്ടപ്പെട്ടു. 2014 ആകുമ്പോഴേക്കും ആയിരക്കണക്കിന്‌ കോടി ഡോളർ ആണ് Angry Bird ഗെയിം പുറത്തിറക്കിയ റോവിയോ എന്ന കമ്പനി ഗെയിം, merchandise എന്നിവയിലൂടെ നേടിയത്.

എന്നാൽ 2014 നു ശേഷം Angry Birds ന്റെ ഡൗൺലോഡ്സ് കുത്തനെ കുറഞ്ഞു. ഗെയിംൽ പുതുതായി പലതും കൊണ്ട് വരാൻ developers ശ്രമിച്ചു എങ്കിലും ഒന്നും ആദ്യത്തെ പോലെ ക്ലിക്ക് ആയില്ല. ആൾകാർക്ക് ഇത് മടുത്തു തുടങ്ങി എന്നതിന്റെ തെളിവായി ഗെയിം കളിക്കുന്ന ആൾക്കാരുടെ എണ്ണവും 50% അധികം ഇടിഞ്ഞു. ഗെയിം ൽ നിന്നും ലഭിക്കുന്ന വരുമാനവും വലിയ തോതിൽ കുറഞ്ഞു.250 ൽ പരം ജോലിക്കാർ ഉണ്ടായിരുന്ന കമ്പനി പകുതിയോളം പേരെ 2014ലും, നൂറോളം പേരെ 2016 അവസാനത്തോടെയും പിരിച്ചു വിട്ടു.

അതിനു ശേഷം 2016 ൽ ഇവർ Angry Birds എന്ന ഒരു ഇംഗ്ലീഷ് സിനിമ പുറത്തിറക്കിയത് സാമാന്യം നല്ല രീതിയിൽ വിജയിച്ചു എങ്കിലും ഗെയിം ന്റെ കാര്യം ഏതാണ്ട് തീരുമാനമായിരുന്നു. ഇന്ന് ആകെ വളരെ കുറച്ചു പേർ മാത്രം കളിക്കുന്ന ഒരു ഗെയിം ആയി Angry Birds മാറി.കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇതിനു യാതൊരു അപ്ഡേറ്റുമില്ല.

© Wise Thinker

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram