July 26, 2020
സഹസ്രദള പത്മം
പുരാണങ്ങളിലും മറ്റും മാത്രം കേട്ടിരുന്ന 'സഹസ്രദള പത്മം' ഇപ്പോള്‍ കേരളത്തിലും . തിരുവല്ലയില്‍നിന്നാണ് ഈ അപൂര്‍വ കാഴ്ച. കറ്റോട് സ്വദേശിനി മോളമ്മയുടെ വീട്ടുമുറ്റത്താണ് ആയിരമിതളുകളുള്ള താമരപ്പൂ വിരിഞ്ഞത്.
കേരളത്തില്‍ ഇത് അപൂര്‍വ കാഴ്ചയാണ്. ആയിരമിതളുള്ള താമര, തിരുവല്ല കറ്റോട് വീട്ടുമുറ്റത്തെ കുളത്തില്‍ വിരിയിച്ചെടുത്തിരിക്കുകയാണ് ഈ വീട്ടമ്മ. കരുനാഗപ്പള്ളിയിലെ സുഹൃത്ത് മുഖേന മുംബൈയില്‍ നിന്നെത്തിച്ച വിത്ത് ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ പൂവിടുകയായിരുന്നു.
ദേവീദേവന്‍മാരുടെ ഇരിപ്പിടമായി പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്ന ഈ താമര കേരളത്തിന്‍റെ കാലാവസ്ഥയില്‍ അപൂര്‍വമായി മാത്രമേ പൂവിടാറുള്ളു. ആയിരമിതളുള്ള താമരകാണാന്‍ കാഴ്ചക്കാരും ഏറെയുണ്ട്.