💀അജ്ഞാത ലോകം 💀
December 3

യകൂസ ഗ്യാങ്

രാജ്യാന്തരതലത്തിൽ വലിയ ബന്ധങ്ങളുള്ള രാജ്യാന്തര ഗ്യാങ് ആണ് യകൂസ ഗ്യാങ് ( Yakuza Gang).യകൂസ എന്നത് ജപ്പാനിലെ ഒരു സംഘ ടിത കുറ്റകൃത്യ സംഘത്തെ (organized crime syndicate) സൂചിപ്പിക്കുന്നു. ഈ ഗ്യാങുകൾ ജപ്പാന്റെ ചരിത്രത്തിൽ ആഴത്തിൽ വേര് പടർത്തിയിട്ടുള്ളവരാണ് .അവർ അനധികൃത വ്യാപാരം, ചൂതാട്ടം, മയക്കുമരുന്ന് കടത്ത്, ഭീഷണിപ്പെടുത്തൽ തുടങ്ങിയവ ഉൾപ്പെടെ പലതരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു.

യകൂസയ്ക്ക് ഒരു കർശനമായ ഘടനയും സംസ്കാരവുമുണ്ട്, അവർ പലപ്പോഴും ഒരു കുടുംബം പോലെ പ്രവർത്തിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെങ്കിലും, ജപ്പാനിൽ അവർക്ക് വലിയ തരത്തിൽ സാമൂഹിക സ്വീകാര്യതയും ,ചില സന്ദർഭ ങ്ങളിൽ പൊതുജനങ്ങളുമായി ബന്ധവുമുണ്ട്.

ഒരു പഴയ ജപ്പാനീസ് കാർഡ് ഗെയിമായ "ഒയ്‌ചോ-കബു"വിൽ നിന്നാണ് "യകൂസ" എന്ന വാക്കിന്റെ ഉത്ഭവം. ഇവിടെ "യ-കു-സ" (8-9-3) എന്നത് പരാജയപ്പെടുന്ന കൈയെ സൂചിപ്പി ക്കുന്നു.ഇത് സമൂഹത്തിന്റെ അരികുകളിൽ ജീവിക്കുന്നവരുമായി ബന്ധപ്പെട്ടിരിക്കുന്നു. 'യാകുസ ഗാങിലെ അംഗങ്ങളെ 'കായി' അഥവാ അസോസിയേഷൻ എന്നാണ് കണക്കാക്കു ന്നത്. പിതാവ് - ദത്തുപുത്രൻ ആശയമാണ് യാകുസയുടെ ഏറ്റവും അടിസ്ഥാനം. പരമ്പ രാഗത ജാപ്പനീസ് സമ്പ്രദായത്തിന്റെ ഭാഗമായ ഒയാബുൻ-കോബൺ ഘടനയാണ് യാകുസ യിലുള്ളത്. വളർത്തു രക്ഷിതാവ് എന്നാണ് ഒയാബൂൺ എന്ന വാക്കിന് അർത്ഥം. വളർത്തു കുട്ടി എന്നതാണ് കോബുന്റെ അർത്ഥം. യാകുസയിൽ അംഗമാവുന്ന വ്യക്തി തന്റെ എല്ലാ കുടുംബ ബന്ധങ്ങളും ഉപേക്ഷിച്ചാണ് സംഘടനയ്‌ക്കൊപ്പം ചേരുന്നത്.

യാകുസ ഗാങിലെ അംഗങ്ങൾ പരമ്പരാഗ തമായ പച്ച കുത്തൽ ശീലമാക്കിയവരാണ്. ഇവർ പരമ്പരാഗതമായ വസ്ത്രധാരണ രീതി പിന്തുടരുന്നു. ആയുധങ്ങൾ ഉപയോഗിക്കുന്നതി ൽ യാകുസ ഗാങിലെ അംഗങ്ങൾ അതീവ വിദഗ്ദ്ധരാണ്.യാകുസ ഗാങിലെ അംഗങ്ങൾ പൊതുവെ ആക്രമണകാരികളാണ്.ലോക ത്തിലെ ഏറ്റവും വലിയ കുറ്റകൃത്യ സംഘങ്ങ ളിൽ ഒന്നാണ് യാകുസ ഗാങ്.

ജപ്പാനീസ് സംസ്കാരത്തിൽ ശക്തി, ധൈര്യം, ജ്ഞാനം, സംരക്ഷണം എന്നിവയെ പ്രതിനിധീക രിക്കുന്നത് ഡ്രാഗൺ ആണ് .യകൂസ അംഗ ങ്ങൾ ഇത്തരം ഗുണങ്ങൾ തങ്ങളിൽ ഉൾക്കൊ ള്ളുന്നവരായി കാണാൻ ആഗ്രഹിക്കുന്നതിനാ ൽ ഡ്രാഗൺ അവരുടെ ഐഡന്റിറ്റിയുടെ ഭാഗമായി മാറുന്നു. യകൂസ അംഗങ്ങൾക്കിടയി ൽ പ്രചാരമുള്ള പരമ്പരാഗത ടാറ്റൂകളിൽ (ഇരെസുമി)ഡ്രാഗൺ ഒരു സാധാരണ ചിത്രമാ ണ്. ഈ ടാറ്റൂകൾ അവരുടെ ധൈര്യവും, ഗ്യാങ് പ്രതിബദ്ധതയും പ്രകടിപ്പിക്കുന്നു. ഡ്രാഗൺ ടാറ്റൂകൾ പലപ്പോഴും, വർണ്ണാഭമായതും സങ്കീർ ണ്ണവുമായിരിക്കും. ഇത് അവരുടെ ഉയർന്ന പദവിയോ, ശക്തമായ വ്യക്തിത്വമോ കാണി ക്കുന്നു.

ജപ്പാനീസ് പുരാണങ്ങളിൽ ഡ്രാഗൺ ദൈവിക ശക്തിയുള്ള ജീവിയായി കണക്കാക്കപ്പെടുന്ന പോലെ യകൂസ ഗ്യാങ്ങുകൾ തങ്ങളെ സമൂഹ ത്തിൽ ഒരു അധികാര കേന്ദ്രമായി ചിത്രീകരി ക്കാൻ അത് പ്രതിഫലിപ്പിക്കുന്ന ഡ്രാഗൺ ചിഹ്നം ഉപയോഗിക്കുന്നു. ചില യകൂസ ഗ്യാങ്ങു കൾ ഡ്രാഗണിനെ അവരുടെ ഗ്യാങ് പേര്, ലോഗോ അല്ലെങ്കിൽ മുദ്രയായി ഉപയോഗി ക്കാറുണ്ട്. ഉദാഹരണത്തിന്, "Like a Dragon" (Ryū ga Gotoku) എന്ന വീഡിയോ ഗെയിം സീരീസ് യകൂസ ജീവിതവുമായി ബന്ധപ്പെട്ടതാണ്.

Credit: അറിവ് തേടുന്ന പാവം പ്രവാസി

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram