എന്തുകൊണ്ടാണ് കായിക താരങ്ങൾ സാധാരണ വെള്ളത്തേക്കാള്‍ കറുത്ത വെള്ളം ഇഷ്ടപ്പെടുന്നത്?
കര്‍ശനമായ ഫിറ്റ്നസ് നിയന്ത്രണത്തിനും, ഭക്ഷണക്രമത്തിനും പേരുകേട്ട വരാണ് ക്രിക്കറ്റ് താരങ്ങൾ. ചില താരങ്ങൾ ജലാംശം നിലനിര്‍ ത്താന്‍ പ്രധാനമായും ചെയ്യുന്നൊരു കാര്യമാണ് ഉയര്‍ന്ന നിലവാരമുള്ള ‘ബ്ലാക്ക് വാട്ടര്‍’ കുടിക്കു കയെന്നുള്ളത്. ശരീരത്തിന് ആവശ്യമായി ധാതുക്കളും, ഫുള്‍വിക് ആസിഡും(fulvic acid) അടങ്ങിയതാണ് ഈ പ്രത്യേക വെള്ളം. ഫൽവി ക് ആസിഡ് മണ്ണിലും, സസ്യങ്ങളിലും സ്വാഭാവി കമായി കാണുന്ന ഒരു ജൈവ സംയുക്തമാണ്. ഇത് വെള്ളത്തിൽ ചേരുമ്പോൾ കറുത്ത നിറം ലഭിക്കുന്നു. കൂടാതെ, ഇതിൽ കാൽസ്യം, മഗ്നീ ഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ ധാതുക്കളും ഇലക്ട്രോലൈറ്റുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും, മെറ്റ ബോളിസം മെച്ചപ്പെടുത്താനും, ശരീര ത്തിന്റെ പിഎച്ച് (ഹൈഡ്രജന്റെ സാധ്യത) ബാലന്‍സ് നിലനിര്‍ത്താനും സഹായിക്കും. കറുത്ത വെള്ളം ഉയര്‍ന്ന അളവിലുള്ള ഹൈഡ്രജന്‍ സാധ്യതയുള്ളതാണ്. ഇത് പേശികളുടെ വീണ്ടെടുക്കലിന് സഹായിക്കുകയും അസിഡിറ്റി കുറയ്ക്കുകയും അവശ്യ പോഷകങ്ങള്‍ നല്‍കു കയും ചെയ്യും. ഇന്ത്യയിലും ബ്ലാക്ക് വാട്ടര്‍ ലഭ്യമാ ണ്.പക്ഷേ സാധാരണ വെള്ളവുമായി താരതമ്യ പ്പെടുത്തുമ്പോള്‍ അല്‍പ്പം വില കൂടുതലാണ്. ഒരു ലിറ്റര്‍ ബ്ലാക്ക് വാട്ടറിന്റെ വില ബ്രാന്‍ഡ് അനുസരിച്ച് 500 രൂപ മുതല്‍ 15000 രൂപ വരെ യാകും.
കറുത്ത വെള്ളത്തിന് (Black water) സാധാരണ വെള്ളത്തേക്കാൾ മെച്ചപ്പെട്ട ജലാംശം (hydration) നൽകാനും, മികച്ച പ്രകടനം കാഴ്ച വെക്കാനും സഹായിക്കുമെന്നാണ് പറയപ്പെടു ന്നത്.കഠിനമായ വ്യായാമത്തിന് ശേഷം ശരീര ത്തിന് നഷ്ടപ്പെടുന്ന ഇലക്ട്രോലൈറ്റുകൾ വേഗ ത്തിൽ തിരികെ ലഭിക്കാൻ ഇതിലെ ഇലക്ട്രോ ലൈറ്റുകൾ സഹായിക്കും. കറുത്ത വെള്ളത്തി ലെ ആൽക്കലൈൻ ഗുണങ്ങൾ ശരീരത്തിലെ ദഹനപ്രക്രിയയെയും, ഉപാപചയ പ്രവർത്തന ങ്ങളെയും മെച്ചപ്പെടുത്താൻ സഹായിക്കുമെ ന്നും ഇത് ഊർജ്ജസ്വലമായിരിക്കാൻ സഹായി ക്കുമെന്നും ചില പഠനങ്ങൾ പറയുന്നു.
Credit: Shameersha Sha