ജീവനുളള ശവപെട്ടികൾ⚰️
ഇവിടെ കാണുന്നത് ഒരു ശവപെട്ടിയാണ് ഡച്ച് സംരംഭമായ കമ്പനി ലൂപ്പാണ് വിറകിന് പകരം ഫംഗസ് ഉപയോഗിച്ച് നിർമ്മിച്ച ജൈവ നശീകരണ 'ജീവനുളള' ശവപെട്ടികൾ നിർമ്മിച്ചത്. ഇതിന് അഴുകിയ മനുഷൃശരീരത്തെ സസൃങ്ങളുടെ പ്രധാന പോഷങ്ങളാക്കി മാറ്റാൻ കഴിയുമെന്ന് കമ്പനി ലൂപ്പ് പറയുന്നു. ശവപെട്ടി നിർമ്മിച്ചിരിക്കുന്നത് മെസീലീയം/mycelium/ഉപയോഗിച്ചാണ് /the underground root structure of mushrooms/. അഴുകൽ ഉത്തേജിപ്പിക്കാനായി ഒരു കിടക്ക പായൽ നിറച്ചതായും പറയുന്നു. " പ്രകൃതിയിലെ ഏറ്റവും വലിയ റീസൈക്ലറാണ് മെസീലീയം "/ Mycelium is nature's biggest recycler/എന്ന് ജീവനുളള ശവപ്പെട്ടിയുടെ നിർമ്മാതാവായ ബോബ് ഹെൻഡ്രിക്സ് റോയിട്ടേഴ്സിനോട് പറഞ്ഞു. ഇത് തുടർച്ചയായി ഭക്ഷണം തേടുകയും സസൃ പോഷകാഹാരമായി മാറ്റുകയും ചെയ്യുന്നു.
മെസീലീയം വിഷവസ്തുക്കളെ തിന്നുകയും അവയെ പോഷകങ്ങൾ ആക്കുകയും ചെയ്യുന്നു. ആണവദുരന്തത്തിൽ നിന്നും മണ്ണ് വൃത്തിയാക്കാൻ ചെർണോബിൽ ഇത് ഉപയോഗിക്കുന്നു എന്ന് ഹെൻഡ്രിക്സ് പറയുന്നു. നമ്മുടെ ശ്മശാനസ്ഥലങ്ങളിലും ഇതു തന്നെ സംഭവിക്കുന്നു. കാരണം മണ്ണ് മലിനമാവുകയും മൈസീലീയം ലോഹങ്ങൾ, എണ്ണകൾ, മൈക്രോപ്ലാസ്റ്റിക്സ് എന്നിവ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ടെൽഫിറ്റിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ കമ്പനിയുടെ ലാബിൽ ശവപെട്ടി ഒരു ചെടിപോലെ ഒരാഴ്ചയ്ക്കുളളിൽ വളരുന്നു. മര ചിപ്പുകളിലൂടെ മൈസീലീയം വളർന്നതിനുശേഷം ശവപെട്ടി ഉണങ്ങി ഇതിന് 200കിലോഗ്രാം / 440lb/വരെ ഭാരം വഹിക്കാൻ ആവശൃമായ ശക്തിയുണ്ട്. ഒരിക്കൽ കുഴിച്ചിട്ടാൽ ഭൂഗർഭജലവുമായുളള ഇടപെടൽ കാരണം ശവപെട്ടി 30 മുതൽ 45 ദിവസത്തിനകം അലിഞ്ഞുപോകുന്നു.
പരമ്പരാഗത ശവപെട്ടിയിൽ ശവം അഴുകലിന് പത്ത് മുതൽ ഇരുപത് വർഷങ്ങൾ എടുക്കുമ്പോൾ ഈ ശവപെട്ടിയിൽ ശവശരീരം അഴുകുന്നതിന് രണ്ടു മുതൽ മൂന്നു വർഷങ്ങൾ മാത്രമേ എടുക്കുയുളളൂ. ലൂപ്പ് ഇതുവരെ പത്ത് ജീവനുളള ശവപെട്ടികൾ വളർത്തി വിറ്റു. ഒരു കഷണം 1,500 യൂറോ എന്ന് ഹെൻഡ്രിക്സ് പറയുന്നു. ജീവനുളള ശവപ്പെട്ടി നിലത്തിറക്കുമ്പോൾ നിങ്ങൾക്ക് നനയ്ക്കാനും വിത്തുകൾ ചേർക്കാനും നിങ്ങൾക്ക് ഏതു വൃഷമാകണമെന്ന് തീരുമാനിക്കാനും കഴിയും എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു
Credit: Anup Sivan