💀അജ്ഞാത ലോകം 💀
June 9

ജീവിതത്തിൽ ഭക്ഷണം കഴിക്കാത്ത കടൽ ഈനാമ്പേച്ചി

ലോകത്ത് അനേകതരം ഒച്ചുകളുണ്ട്. കരയൊച്ചുകളും കടലൊച്ചുകളും ഇക്കൂട്ടത്തിൽപെടും. ഈ വിഭാഗത്തിലെ വളരെ വ്യത്യസ്തനായ ജീവിയാണ് അഗ്നിപർവത ഒച്ച് അഥവാ വോൾക്കാനോ സ്നെയിൽ. സ്കേലി ഫൂട്ട് സ്നെയിൽ എന്നും ഇതറിയപ്പെടുന്നു. ‌ഇരുമ്പിന്റെ അംശമുള്ള ചെകിളകൾ ചേർന്ന് ഒരു പടച്ചട്ട പോലെ രൂപപ്പെടുത്തിയിരിക്കുന്നതാണ് ഈ ഒച്ചിന്റെ കീഴ്ഭാഗം. ഇന്ത്യൻ മഹാസമുദ്രത്തിന്റെ അടിത്തട്ടിൽ അഗ്നിപർവത പ്രവർത്തനം മൂലം 400 ഡിഗ്രിവരെ താപനിലയുള്ള ചൂടുവെള്ളം വമിക്കുന്ന ജലധാരകളിൽ നിന്നുള്ള ലവണങ്ങൾ ഉപയോഗിച്ച് ഇവ തങ്ങളുടെ ചെകിളകൾ ബലപ്പെടുത്തും. സൾഫർ ഇവയുടെ ഇരുമ്പ് ചട്ടയുമായി പ്രവർത്തിച്ച് അയൺ സൾഫൈഡ് പാളികൾ സൃഷ്ടിക്കുന്നത് ഇവയ്ക്കു കൂടുതൽ കരുത്ത് നൽകും. പടച്ചട്ട പോലെ ചെകിളകളുള്ളതിനാൽ ഇവയെ കടൽ ഈനാമ്പേച്ചികളെന്നും വിളിക്കാറുണ്ട്. ഇവയ്ക്ക് ഈനാമ്പേച്ചികളുമായി യാതൊരു ബന്ധവുമില്ല.

ശരീരവലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ലോകത്ത് ഏറ്റവും വലിയ ഹൃദയമുള്ള ജീവിയാണ് വോൾക്കാനോ സ്നെയിൽ. ശരീരത്തിന്റെ 4 ശതമാനമാണ് ഈ ജീവിയുടെ ഹൃദയവലുപ്പം. ഈ ജീവിയുടെ അന്നനാളിയിൽ കുറേയേറെ ബാക്ടീരിയകൾ ജീവിക്കുന്നുണ്ട്. ഇവ ഈ ഒച്ചുകൾക്ക് വേണ്ട പോഷണമുണ്ടാക്കുന്നു. അതിനാൽ തന്നെ ഇവ ഭക്ഷണം കഴിക്കാറില്ല.

ആൺ, പെൺ ലൈംഗികാവയവങ്ങൾ ഈ ഒച്ചുകളുടെ ശരീരത്തിലുള്ളതിനാൽ ഇവയെ ഹെർമാഫ്രൊഡൈറ്റ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Credit: Manorama

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram