💀അജ്ഞാത ലോകം 💀
June 13

നിശ്ചലഭയം(Still Phobia)

ഗര്‍ഭസ്ഥ ശിശുവിലും നവജാതശിശുവിലും കാണുന്ന ഭയമാണ് ഇത്, ഇത് ശിശുവിന് കെയര്‍ കിട്ടാന്‍ വേണ്ടിയാണ് ഇത്തരം ഭയം നിവേശിക്കപ്പെട്ടത്. അമ്മ ഉറങ്ങുമ്പോള്‍ ഗര്‍ഭസ്ഥ ശിശു ഉണരുന്നു അമ്മയുടെ ചലനം നിലക്കുമ്പോള്‍ ഒരു തരം ഭയം മൂലമാണ് ഗര്‍ഭസ്ഥ ശിശു ഉണരുന്നത്. അമ്മ ജോലിചെയ്യാന്‍ ആരംഭിക്കുമ്പോള്‍ ശിശു ഭയം നീങ്ങി ഉറങ്ങാന്‍ ആരംഭിക്കുന്നു അമ്മ ജോലിചെയ്യുമ്പോള്‍ ശിശു നല്ല ഉറക്കത്തിലായിരിക്കും. കുട്ടിക്ക് നല്ല ഉറക്കം ലഭിക്കണമെങ്കില്‍ ഫുളള് ബെഡ് റെസ്റ്റില്‍ അമ്മ ഇരിക്കാന്‍ പാടില്ല കാരണം ഇത് ശിശുവിൻെറ മാനസിക ആരോഗ്യത്തെ ബാധിക്കും. ജനനശേഷം ശിശുവിന് ആട്ടുതൊട്ടില്‍ ഉണ്ടാക്കുന്നത് ശിശുവിൻെറ നിശ്ചലഭയം നീക്കാനാണ്. പൂര്‍വികന്‍മാര്‍ ഇത് പൂര്‍ണ്ണമായി മനസിലാക്കിയല്ല ചെയ്യ്തതെങ്കിലും ഒരു പൂർവികൻെറയൊ വിരലിൽ എണ്ണാവുന്നവരുടെ ഒറ്റപ്പെട്ട മനസിലാക്കലായിരുന്നു. കുട്ടിയുടെ കരച്ചില്‍ ഇല്ലാതാക്കനാണ് ആട്ടുതൊട്ടില്‍ നിര്‍മ്മിച്ചത്. ഈ തത്ത്വത്തിൻെറ അടിസ്ഥാനത്തില്‍ ഗര്‍ഭസ്ഥശിശു വിദ്യാഭ്യാസം എങ്ങിനെ നടത്താം എന്ന് ഞാന്‍ കണ്ടെത്തിയിട്ടുണ്ട്.

ഗര്‍ഭസ്ഥശിശുവിൻെറ വിദ്യാഭ്യാസം.

ഗര്‍ഭസ്ഥശിശുവിൻെറ വിദ്യാഭ്യാസം ശാസ്ത്രീമായി നടത്തിയില്ലങ്കില്‍ ഗുണത്തെക്കാള്‍ ദോഷമാണ് ചെയ്യുക. കാരണം ശിശുവിൻെറ താല്‍പര്യത്തിനാണ് മുന്‍ഗണന, അമ്മയുടെ താല്‍പര്യം കുട്ടിക്ക് കിട്ടണമെന്നില്ല. ബുദ്ധിമതിയായ അമ്മക്കി കുട്ടിയുടെ താല്‍പര്യം മനസിലാക്കാന്‍ കഴിയും. അത് അനുസരിച്ച് ഗര്‍ഭസ്ഥ ശിശു വിദ്യാഭ്യാസം നല്‍കാന്‍ കഴിയും. ഗര്‍ഭസ്ഥ ശിശു ബധിരനാണങ്കില്‍ ശിശു വിദ്യാഭ്യാസം നടത്താന്‍ കഴിയില്ല. ഒരു കാര്യത്തിലും താൽപര്യമില്ലാത്ത കുട്ടികളുണ്ട്, ജീനിയസുകളിലാണ് ഈ രീതി കൂടുതൽ ഫലപ്രദം. പിന്നെ ഒന്നില്‍ കൂടുതല്‍ ഗഭര്‍സ്ഥ ശിശുകള്‍ ഉണ്ടെങ്കില്‍ അവരുടെ താല്‍പര്യ യോജിപ്പ് ഉണ്ടാകണമെന്നില്ല. വിയോജിപ്പും യോജിപ്പും അറിയാന്‍ മാര്‍ഗ്ഗം ഇല്ല.

ചെറിയ കുട്ടികളുടെ ശബ്ദമാണ് ഗര്‍ഭസ്ഥ ശിശു പെട്ടന്ന് ശ്രദ്ധിക്കുക. ഇത് അഞ്ചാം മാസത്തില്‍ ഗര്‍ഭിണി കേള്‍ക്കുന്നത് നല്ലതാണ്. സ്കൂള്‍ കുട്ടികളുടെ കളിക്കുന്ന ശബ്ദമൊ മറ്റെന്തെങ്കിലുമൊ റെക്കോഡ് ചെയ്യിതു കേള്‍ക്കുക. കേള്‍ക്കുമ്പോള്‍ ഗര്‍ഭിണി ചെവില്‍ പഞ്ഞി തിരുകുക കാരണം? ഗര്‍ഭസ്ഥ ശിശു ശബ്ദം കേള്‍ക്കുന്നത് വായുവിലൂടെ അല്ല ശരീര തരംഗങ്ങളിലൂടെയാണ്. ഗര്‍ഭിണിക്ക് വ്യക്തമായി കേള്‍ക്കാവുന്ന രീതിയില്‍ വോളിയം ക്രമീകരിക്കുക. കേള്‍ക്കുന്ന സമയത്ത് ഗര്‍ഭിണി മറ്റു ജോലികള്‍ ചെയ്യാന്‍ പാടില്ല. ശിശു ഉറങ്ങിയാല്‍ ഇതൊന്നും ശ്രദ്ധിക്കുകയില്ല. ഇത് രണ്ടു ആഴ്ച്ചയൊ മൂന്ന് ആഴ്ച്ചയൊ കേള്‍പ്പിക്കാം. വോളിയം കുറച്ചും കേള്‍ക്കാം. അതിനു ശേഷം കുട്ടികളെ ടീച്ചര്‍ പഠിപ്പിക്കുന്ന രീതി റെക്കോഡ് ചെയ്യതു കേള്‍പ്പിക്കാം അത് രണ്ട് മണിക്കൂറിലും കൂടുതല്‍ കേള്‍പ്പിക്കരുത്, നിങ്ങളുടെ യുക്തിപോലെ ചെയ്യാം, ശിശുവിനെ ഉപദ്രവിക്കുന്നതു പോലെയാകരുത് 4ാം ക്ലാസുവരെയുളള പാഠഭാഗങ്ങള്‍ കേള്‍പ്പിക്കാം ഉയർന്ന വിഷയങ്ങളും കേള്‍പ്പിക്കാം അത് പത്ത് പതിനഞ്ച് മിനിറ്റിലും കൂടരുത്. അധികം ഭയം ജനിപ്പിക്കുന്ന സിനിമ കാണരുത് ഗാനമേള കേള്‍പ്പിക്കാം ശിശുവിൻെറ ചലനം മനസിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്യാം. ഇടിമിന്നല്‍ എന്നിവ ഒഴിവാക്കാന്‍ കഴിയില്ല അത് പകലാണ് ഉണ്ടാകുന്നെങ്കില്‍ എന്തെങ്കിലും ജോലികള്‍ ചെയ്താല്‍ മതി, രാത്രി ഒഴിവാക്കാന്‍ കഴിയാത്തതുകൊണ്ട് ശിശു അത് കേള്‍ക്കുകത്തന്നെ വേണം, ഗർഭിണികൾ സീരിയലും മറ്റും കാണുമ്പോള്‍ ആട്ടു കട്ടിലിലോ ആട്ടു കസാരയിലോ ഇരുന്ന് കാണുക. കാരണം പാവം കുട്ടി കിടന്നു ഉറങ്ങിക്കോട്ടെ. ശിശു പെൺക്കുട്ടിയാണെങ്കിൽ സീരിൽ കേട്ടാല്‍ ഭാവിയിലെ സീരിയൽ ഭ്രാന്തിയാവാൻ സാധ്യത ഉണ്ട്. അതുകൊണ്ട് സൂക്ഷിക്കുക. വീട്ടിൽ ബഹളമൊ അസഭ്യ ഭാഷണമൊ നടക്കുന്നുണ്ടെങ്കിൽ ഇതെല്ലാം കേട്ടുകൊണ്ട് വീട്ടിൽ അനങ്ങാതെ ഇരിക്കരുത് വല്ല ചെറിയ ജോലികള്‍ ചെയ്യുക പാവം കുട്ടി ഉറങ്ങിക്കോട്ടെ. മതങ്ങളിലെ ആത്മിയ വിദ്യാഭ്യാസം ശിശു ആത്മിയ വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുന്നു.

ഒരു ഗര്‍ഭിണിയുടെ സാക്ഷ്യം.

ഡോക്ടര്‍ നിര്‍ദ്ദേശപ്രകാരം ക്ലാസിക്ക് സംഗീതം ഞാന്‍ കേള്‍പ്പിച്ചു 15മിനിറ്റ് കേട്ട് കഴിഞ്ഞപ്പോള്‍ കുട്ടിക്ക് താല്‍പര്യകേട് കാണിക്കുന്ന അംഗ ചലനങ്ങളായി ഗര്‍ഭിണിക്ക് തോന്നി പാട്ട് നിര്‍ത്തിയപ്പോള്‍ പ്രശനം തീര്‍ന്നു. പിന്നിട് ഒരു ഐഡിയ തോന്നി അടിപൊളി പാട്ട് കേള്‍പ്പിച്ചാലോ? അത് ഒന്ന് പരീക്ഷിച്ചപ്പോള്‍ കുട്ടി വയറ്റില്‍ തുളളികളിക്കാന്‍ തുടങ്ങി. അരമണിക്കുര്‍ കേള്‍പ്പിച്ചു. പന്നെ പതിവായി പിന്നെ ഇടക്ക് നിര്‍ത്തിയപ്പോള്‍ ശല്യമായി. നീ അങ്ങനെ സുഹിക്കണ്ട മോനെ അമ്മക്കി വേറെ പണിയുണ്ട്. ആ സ്ത്രീയോട് ഞാന്‍ പറഞ്ഞു. നിങ്ങള്‍ ചെയ്തത് വളരെ ശരിയാണ്. ആ സ്ത്രീ തുടര്‍ന്നു എൻെറ തോന്നല്‍ ശരീയാണോ എന്ന് അറിയാന്‍ അവൻെറ ജനനശേഷം കുറച്ചുനാള്‍ കഴിഞ്ഞ് ക്ലാസിക്ക് സംഗീതവും അടിപൊളി സംഗീതവും കേള്‍പ്പിച്ചു. വയറ്റില്‍ എങ്ങിനെയാണോ പ്രതികരിച്ചത് അതുപോലെയായിരുന്നു. ഇനിക്ക് ഉറപ്പായി എനിക്ക് തെറ്റിയില്ല.

വിഷയങ്ങളെ സംബന്ധിച്ച ഒരു വൈഡ് വിഷന്‍ ശിശുവിന് ലഭിക്കും പിന്നീട് അതിനെ കുറിച്ച് കേള്‍ക്കുമ്പോള്‍ പെട്ടന്ന് ഒരു അവബോധം സൃഷ്ടിക്കാന്‍ കഴിയും. ഇത് കാണാപാഠം പഠിക്കുന്ന വിദ്യാഭ്യാസ രീതിയല്ല.ഇത് ഒരു അനന്ത സാധ്യതയുളള രീതിയാണ്, പീന്നിട് കേള്‍ക്കുമ്പോള്‍ എന്ന് ഉദ്ദേശിക്കുന്നത് 5,6വയസാകുമ്പോള്‍ ഇത് അവരുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നു.

ഒരു കാര്യം പ്രത്യേകം ഓർക്കുക പ്രത്യക്ഷമല്ലാത്ത അനുകുലനങ്ങൾക്കും പ്രതിസന്ധികൾക്കിടയിലാണ്, കൃഷ്ണനും കൃസ്തുവും രൂപപ്പെട്ടത്. കൃഷ്ണന്‍ ജയിലിലാണ് ജനിച്ചത്, വളർന്നത് സാധാരണ കുടുംബത്തിൽ. കൃസ്തു സാധാരണ കുടുംബത്തിലും, ജനനം കാലിതൊഴുത്തിലും.

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram