August 30, 2020

ജലസ്തംഭിനി

ഒരു അപൂർവ്വ ഔഷധ സസ്യമാണ് ജലസ്തംഭിനി. ഈ സസ്യത്തിന്റെ ഇലയുടെ നീര് ഇടിച്ചുപിഴിഞ്ഞ് ചേർത്താൽ നിമിഷനേരംകൊണ്ട് വെള്ളം കട്ടിയാകും. ഹൽവ പോലെ മുറിച്ചെടുത്ത് കഴിക്കാം. പിന്നെ ദാഹത്തിനും വിശപ്പിനും ക്ഷീണത്തിനും താൽക്കാലിക അവധി. മരുത്വാമലയിൽ ഈ വിശിഷ്ട ഔഷധച്ചെടി ഉള്ളതായി പറയപ്പെടുന്നു. കൊടുംവനങ്ങളിൽ തപസു ചെയ്തിരുന്ന സന്ന്യാസിമാരും മറ്റും ഈ ചെടിയുടെ ഔഷധഗുണം മനസ്സിലാക്കിയിരുന്നു. മരുന്നും ഭക്ഷണവുമായി ജലസ്തംഭിനിയെ അവർ ഉപയോഗിച്ചു.പണ്ടുകാലത്ത് യുദ്ധങ്ങളില്‍ പരിക്കുപറ്റിയിരുന്നവര്‍ പിറ്റേ ദിവസത്തേക്ക് മുറിവുണക്കിയിരുന്നത് ഈ ഇലയുടെ നീര് പുരട്ടിയായിരുന്നെന്നും പറയപ്പെടുന്നു. പ്രമേഹം, അർശസ്, ശ്വാസകോശസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കും മരുന്നാണ്.

പുളിയും ചവർപ്പുമാണ് രസം. പച്ചനിറമുള്ള ജലക്കട്ട അരമണിക്കൂറിനുള്ളിൽ പൂർവരൂപം പ്രാപിക്കും.ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയാരോഗ്യത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഉത്തമമാണെന്ന് പറയപ്പെടുന്നു. നാട്ടുചികിത്സയില്‍ ഒടിവ്, ചതവ് തുടങ്ങിയവ ഭേദമാക്കാനാണ് ജലസ്തംഭിനി ഉപയോഗിക്കുന്നത്. ധമനികള്‍ക്കുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാനും ലിഗ്മെന്റിനുണ്ടാകുന്ന ചതവും പൊട്ടലും പരിഹരിക്കാനും ഉപയോഗിക്കാം. എല്ലിന് ഒടിവുംമറ്റും സംഭവിച്ച് കിടപ്പിലായ രോഗികളെ ഇതുപയോഗിച്ചു കാച്ചുന്ന എണ്ണ തേപ്പിച്ചാണ് സുഖപ്പെടുത്തുന്നതെന്നും ചികിത്സകര്‍ പറയുന്നു.ജലസ്തംഭിനിയുടെ നാല് വകഭേദങ്ങളും കണ്ണൂർ പുതിയതെരു ബാലൻകിണറിലെ പി അശോകൻ വൈദ്യരുടെ ശേഖരത്തിലുള്ളതായി അറിയുന്നു.

ജലസ്തംഭിനി കാണേണ്ടവർക്ക് YouTube link: https://youtu.be/mKZYARvr4ys

Credit:Sreelekshmi Kalyani

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻☣️ ടെലിബ്ലോഗർ☣️ In Telegram