സീരിയൽ കില്ലറുകളെ തിരഞ്ഞു പിടിച്ചു കൊന്നിരുന്നു ഒരു സൈക്കോ കില്ലർ
സീരിയൽ കില്ലറുകളെ തിരഞ്ഞു പിടിച്ചു കൊന്നിരുന്നു ഒരു സൈക്കോ കില്ലർ ഉണ്ടായിരുവെന്നും അയാൾ ഇന്ന് ജീവിച്ചിരിപ്പുണ്ടെന്നും നിങ്ങളിൽ എത്ര പേർക്കറിയാം ?
1954 ൽ ബ്രസീലിലെ മിനാസ് ജുറൈസ് ആയിരുന്നു ഫിലോയുടെ ജനനം.ഫിലോയുടെ അമ്മ അവനെ ഗർഭിണിയായിരുന്ന സമയത്ത് അച്ഛനും അമ്മയും തമ്മിൽ വഴക്കുണ്ടാകുകയും വഴക്കിനടയിൽ അച്ഛൻ അമ്മയുടെ നിറവയറിൽ ചവിട്ടിയതിനെ തുടരുന്നു തലയോടിന് ക്ഷതമേറ്റ നിലയിലായിരുന്നു ഫിലോയുടെ ജനനം. കുട്ടികാലം തന്നെ മാതാപിതാക്കൾ വഴക്കിടുന്നത് കണ്ടു വന്ന ഫിലോയിക്ക് അവരുടെ വാത്സല്യം ലഭിച്ചിരുന്നില്ല. ഒരു സ്കൂളിൽ സെക്യൂരിറ്റി ആയി ജോലി ചെയ്ത്കൊണ്ടിരുന്ന ഫിലോയുടെ പിതാവ് സ്കൂളിൽ നിന്ന് ഭക്ഷണം മോഷ്ടിച്ചു എന്നാ കുറ്റം ചുമത്തി സിറ്റി മേയർ ഫിലോയുടെ പിതാവിനെ ജോലിയിൽ നിന്നും പുറത്താക്കി. എന്നാൽ പിന്നീട് ഉള്ള അന്വേക്ഷണത്തിൽ അയാൾ നിരപരാധി ആയിരുന്നുവെന്നും യഥാർത്ഥ മോഷ്ട്ടാവ് ആ സ്കൂളിൽ ജോലി ചെയ്യ്തിരുന്ന മറ്റൊരു സെക്യൂരിറ്റി ആണെന്നും കണ്ടെത്തി തുടർന്ന് ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ തന്റെ പിതാവിനെ ജോലിയിൽ നിന്ന് പുറത്താക്കിയ സിറ്റി മേയറെ ടൗൺഹാളിൽ വെച്ച് ഫിലോ വെടി വെച്ച് കൊന്നു. അതായിരുന്നു എല്ലാത്തിന്റെയും തുടക്കം. ആ സമയത്തു ഫിലോയുടെ പ്രായം വെറും 14 വയസ്സ്. തന്റെ ആദ്യത്തെ കൊലക്കു ശേഷം ഇതിനെല്ലാം കാരണക്കാരനായ സ്കൂളിലെ യഥാർത്ഥ മോഷ്ട്ടാവിനെ ഫിലോ തേടിപ്പിടിച്ഛ് കൊലപ്പെടുത്തുകയും പിന്നീട് പോലീസിന്റെ കണ്ണ് വെട്ടിച്ചു പല സ്ഥലങ്ങളിൽ ആയി ഒളുവിൽ താമസിക്കുകയും ചെയ്തു. ഈ സഥലങ്ങളിൽ നിന്നെല്ലാം പോലീസിന്റെ കയ്യിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട ഫിലോ ഒടുവിൽ എത്തി ചേർന്നത് കള്ള കടത്തു കാരുടെ ആസ്ഥാന കേന്ദ്രമായ mogi das cruzez ലേക്കാണ്. അവിടെ അയാൾ ആദ്യമൊക്കെ ചെറിയ തോതിൽ ഉള്ള മോഷണങ്ങൾ നടത്തുകയും പിന്നീട് ഒരു ഡ്രഗ് ഡീലർ ആകുകയും ചെയ്‌തു. ആ ജോലി ഫിലോയെ അവിടെ ഉള്ള മറ്റുപല മയക്കുമരുന്ന് കടത്തലുകാരുടെയും ശത്രു ആക്കി മാറ്റുകയും അതിൽ ഒരു ഡ്രഗ് ഡീലറെ ഫിലോ കൊലപ്പെടുത്തുകയും ചെയ്യ്തു. ഫിലോയുടെ ജീവിതം ഇത്തരത്തിൽ അക്രമാസക്തമായി പൊയ്ക്കൊണ്ടിരുന്ന സമയത്താണ് അയാൾ മാറിയ എന്നാ സ്ത്രീയെ പരിച്ചയപെടുന്ന. ആ പരിചയം പിന്നീട് ഒരു പ്രണയം ആയി മാറുകയും അവർ ഒരുമിച്ചു ജീവിക്കുവാനും തുടങ്ങി. ഫിലോയുടെ ജീവിതം എല്ലാവരെയും പോലെ നോർമൽ ആയി മാറിവരുന്ന ആഹ് സമയത്തു വിധി അയാൾക് ആയി കാത്തു വെച്ചത് മറ്റൊന്നാരുന്നു. ഫിലോ പണ്ട് ആക്രമിച്ച കള്ളക്കടത്തു സംഘം അയാളോട് പ്രതികാരം ചെയ്തത് ഗർഭിണിയായിരുന്ന ഫിലോയുടെ ഭാര്യ മാറിയേ അതി ക്രൂരമായി കുത്തി കുലപ്പെടുത്തി ആയിരുന്നു. മറിയയുടെ മരണം ഫിലോയുടെ മാനസിക നിലയെ പഴയതിലും ഭീകരമാക്കി മാറ്റിയിരുന്നു. തന്റെ ഭാര്യയുടെ മരണത്തിന് കാരണക്കാരായ gang members നെ എല്ലാം ഫിലോ കൊന്നു തള്ളി. ഓരോ ക്രിമിനലുകളെ കൊന്നു തള്ളുമ്പോൾ ഫിലോ ഒരു ത്രില്ല് അനുഭവിച്ചിരുന്നു.
തന്റെ ഇരകളെ കത്തികൊണ്ടോ ബ്ലേഡ് കൊണ്ടോ കുത്തി കീറുന്നതാരുന്നു ഫിലോയുടെ പ്രധാന രീതി. ഇനി പറയാൻ പോകുന്നതാണ് ഫിലോ ചെയ്ത കൊലകളിൽ തന്നെ അതി ദാരുണമായ ഒന്ന്.
മദ്യപിച്ചു വീട്ടിൽ എത്തിയ ഫിലോയുടെ അച്ഛൻ മധ്യ ലഹരിയിൽ ഫിലോയുടെ അമ്മയെ തന്നെ 21 തവണ കുത്തി കൊലപ്പെടുത്തി. തുടരുന്നു അച്ഛൻ ജയിലഴിക്കുള്ളിൽ ആയെങ്കിലും ഫിലോയുടെ മനസ്സിൽ അച്ഛനോടുള്ള പ്രതികാരം തിളച്ചു മറിയുന്നുണ്ടാരുന്നു.
ഒടുവിൽ 1973 may 24 ന് തന്റെ അച്ഛനെ കാണാൻ എന്നാ വ്യാചേന ഫിലോ ജയിലിനു ഉള്ളിൽ കയറിപ്പറ്റി. അച്ഛനെ കണ്ട ഉടൻ ഫിലോ അരയിൽ ഒളിപ്പിച്ചു വെച്ചിരുന്ന കത്തിയെടുത്തു 22 തവണ കുത്തി സ്വന്തം അച്ഛനെയും കുലപ്പെടുത്തി. എന്നിട്ടും കലി അടങ്ങാതെ അയാൾ അച്ഛന്റെ ഹൃദയം കുത്തി പുറത്തെടുത്തു കടിച്ചു തുപ്പി. അന്നാണ് ഫിലോയെ ആദ്യമായി പോലീസ് അറസ്റ്റ് ചെയ്യുന്നത്.ഫിലോയെ അറസ്റ്റ് ചെയ്യ്തു പോലീസ് car ജയിലേക്ക് കുതിച്ചു. ആ സമയത്തു ഫിലോയിക്കൊപ്പം ഒരു rapist ഉം ഒരു കള്ളനും ഉൾപ്പെടെ മറ്റു 2 പ്രതികൾ കൂടി പോലീസ് കാറിൽ ഉണ്ടാരുന്നു. ജയിലിൽ എത്തിയ ഉടൻ കാറിന്റെ ഡോർ തുറന്നു നോക്കിയ പോലീസ്‌കാർക്കു കിട്ടിയത് rapist ഇന്റെ deadbody ആയിരുന്നു ജീവിച്ചിരിക്കാൻ അയാൾ അർഹൻ അല്ലെന്നും അയാളെ കൊന്നത് താൻ ആണെന്നും സമ്മതിച്ചുകൊണ്ട് ഫിലോ ജയിലേക്കു നടന്നുകയറി. ജയിലിൽ അടക്കപ്പെട്ട ശേഷം. ഫിലോയുടെ കഥ അവസാനിച്ചുവെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽനിങ്ങള്ക്ക് തെറ്റി. കാരണം ഇനി ആണ് ശരിക്കുള്ള കഥ തുടങ്ങുന്നത്. ഇത്തവണ ജയിലിൽ ഉള്ള കൊലയാളികളെ തന്നെ ലക്ഷ്യമാക്കി അവരെ ഓരോരുത്തരെ ആയി ഫിലോ കൊന്നു തള്ളുവാൻ തുടങ്ങി. ജീവിക്കാൻ അർഹർ അല്ലാത്ത കൊലയാളികളെ കൊള്ളുക എന്നതാരുന്നു ഫിലോയുടെ അജണ്ട. 5 പേര് ചേർന്ന് കൂട്ടത്തോടെ ഫിലോയെ ആക്രമിക്കാൻ ശ്രെമിച്ചെങ്കിലും അതിൽ 3 പേരെ ഫിലോ കൊലപ്പെടുത്തിയപ്പോൾ ബാക്കിയുള്ള 2 പേര് ജീവനും കൊണ്ടോടി. അങ്ങനെ മൊത്തം 47 പ്രതികളെയാണ് ഫിലോ ജയിലിനുള്ളിൽ വെച്ച് കുലപ്പെടുത്തിയത് ആ കൂട്ടത്തിൽ സീരിയൽ കില്ലേഴ്സും കള്ളക്കടത്തുകാരും rapist കളും ഉൾപ്പെടുന്നു. ആദ്യം കോടതി 128 വർഷത്തെ തടവ് ശിക്ഷയാണ് ഫിലോയിക്ക് വിധിച്ചതെങ്കിലും പിന്നീട് ജയിലിനുള്ളിൽ വെച്ച് ചെയ്ത കൊലകൾ കൂടി കണക്കിലെടുത്തു. ശിക്ഷ 400 വർഷത്തേക്ക് നീട്ടി. എന്നാൽ 40 വർഷത്തിൽ കൂടുതൽ ആരെയും ശിക്ഷിക്കാൻ പാടില്ല എന്നാ പുതിയ നിയമം ബ്രസിലിൽ പാസ്സ് ആയത്തോടു കൂടി 2007 ൽ ഫിലോ ജയിൽ മോചിതനായി. ജയിൽ വാസം പൂർത്തീകരിച്ച ഫിലോ പുതിയൊരു മനുഷ്യനായി ആണ് പുറത്തെത്തിയത്. മാനസദ്ര പെട്ടു ഒരു തികഞ്ഞ ക്രിസ്ത്യാനിയായി മാറിയ അയാൾ ഇന്നൊരു യൂട്യൂബ് ചാനൽ തുടങ്ങി അതിലൂടെ യുവതലമുറയെ ആക്രമണങ്ങളിൽ നിന്നും അകറ്റി നിർത്താനുള്ള ക്ലാസുകൾ കയ്യ്കാര്യം ചെയ്യുന്നു. I kill for pleasure എന്ന് കയ്യിൽ പതിച്ചിരുന്ന tatto ഉം ഇന്ന് അദ്ദേഹം നീക്കം ചെയ്യ്തു. സാധാരണക്കാരായ ജനങൾക്ക് പകരം സീരിയൽ കില്ലേഴ്സിനെയും മയക്കുമരുന്നു കടത്തുകാരെയും. Rapist കളെയും പോലെയുള്ള കുറ്റവാളികളെയാണ് അയാൾ കുലപ്പെടുത്തിയത് എന്നതാണ് ഫിലോയെ മറ്റുള്ള സീരിയൽ കില്ലേഴ്സിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
Credit: Rahul Preman