💀അജ്ഞാത ലോകം 💀
December 2, 2024
ക്യാംപ് സെഞ്ചുറി കണ്ടെത്തി ഗവേഷകർ
ഗ്രീൻലൻഡിലെ മഞ്ഞിനുള്ളിൽ മറഞ്ഞുകിടന്ന ശീതകാല രഹസ്യ സൈനികകേന്ദ്രം കണ്ടെത്തി നാസ. 1959ൽ യുഎസ് നിർമിച്ച ക്യാംപ് സെഞ്ചുറിയെന്ന അതീവ രഹസ്യ മിസൈൽതാവളത്തിന്‌റെ ശേഷിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. ആർക്ടിക് മേഖലയിൽ നിന്ന് മിസൈലുകൾ വിക്ഷേപിക്കാനായി ലക്ഷ്യമിട്ട് നിർമിച്ച കേന്ദ്രമായിരുന്നു ക്യാംപ് സെഞ്ചുറി.
യുഎസ് ആർമി കോർ നിർമിച്ച ക്യാംപ് സെഞ്ചുറി മഞ്ഞിനുള്ളിലെ നഗരം എന്നാണ് പ്രതിരോധവൃത്തങ്ങളിൽ അറിയപ്പെട്ടിരുന്നത്. 9800 അടി മൊത്തം നീളം വരുന്ന 21 ടണലുകൾ ഉൾപ്പെട്ടതാണ് ഈ നഗരം.
യുഎസും ഡെൻമാർക്കും തമ്മിലുള്ള നാറ്റോ ഉടമ്പടിയുടെ ഫലമായാണ് ക്യാംപ് സെഞ്ചുറി സ്ഥാപിക്കപ്പെട്ടത്. ഇതുപ്രകാരം ഗ്രീൻലൻഡിൽ പ്രതിരോധ, സൈനിക കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള അനുമതി ലഭിച്ചു. ഇതിന്‌റെ ഫലമായാണ് ക്യാംപ് സെഞ്ചുറി സ്ഥാപിച്ചത്.