💀അജ്ഞാത ലോകം 💀
February 11

ബൊവാബാബ്

1749-ൽ സെനിഗൾ സന്ദർശിച്ചപ്പോൾ ഫ്രഞ്ചുകാരനായ മൈക്കൽ അഡൻസൺ ഒരു വൃക്ഷം കണ്ടു. 20 മീറററോളം ഉയരമുള്ള ഈ വൃക്ഷത്തിന്‌ 8 മീററർ വ്യാസത്തിൽ ഭയങ്കര വണ്ണമുള്ള ഒരു തായ്‌ത്തടിയുണ്ട്‌. “തലകീഴായി നട്ട കാരററ്‌” എന്ന്‌ ഡേവിഡ്‌ ലിവിങ്‌സ്‌ററൺ പിന്നീട്‌ ആ മരത്തെക്കുറിച്ചു പരാമർശിക്കുകയുണ്ടായി.

പിശാച്‌ [വൃക്ഷം] പിഴുതെടുത്ത്‌ വേരുകൾ മുകളിൽ വരത്തക്കവിധം അതിന്റെ ശിഖരങ്ങൾ മണ്ണിൽ നട്ടു” എന്നാണ്‌ ഐതിഹ്യം. അങ്ങനെ പലരും ഈ വൃക്ഷത്തെക്കുറിച്ച്‌ അറിയുന്നത്‌ “തലകീഴായ വൃക്ഷം” എന്നാണ്‌. കണ്ടുപിടിച്ച ആളിന്റെ പേരനുസരിച്ച്‌ ലാററിനിൽ അതിന്റെ പേര്‌ അഡൻസോണിയ ഡിജിററാററ എന്നാണ്‌.

ആഡൻസോണിയ ജനുസിലെ 9 സ്പീഷിസുകൾ മരങ്ങളെല്ലാം അറിയപ്പെടുന്നത് ബൊവാബാബ് എന്നാണ്. ഒൻപത് സ്പീഷിസുകളിൽ ആറെണ്ണവും മഡഗാസ്കർ തദ്ദേശവാസിയാണ്. രണ്ടെണ്ണംആഫ്രിക്ക വൻകരയിലെയും അറേബിയൻ ഉപദ്വീപിലെയും ഒരെണ്ണം ആസ്ത്രേലിയയിലെയും തദ്ദേശീയരാണ്. ആഫ്രിക്കൻ പ്രദേശത്തെ ഒരെണ്ണം മഡഗാസ്കറിലും കാണുണ്ടെങ്കിലും അത് തദ്ദേശീയമല്ല. പുരാതനകാലത്ത് തെക്കേ എഷ്യയിലേക്കും കോളനിവാഴ്ച്ചക്കാലത്ത് കരീബിയനിലും ഇത് എത്തിച്ചിട്ടുണ്ട്. ഒൻപതമത്തെ സ്പീഷിസ് 2012 -ൽ ആണ് വിവരിക്കപ്പെട്ടത്. ആഫ്രിക്കയിലെയും ആസ്ത്രേലിയയിലെയും ബൊവാബാബുകളും സദൃശങ്ങളാണ്, കാരണം അവ വെവ്വേറെയായിട്ട് കേവലം ഒരു ലക്ഷം വർഷങ്ങളേ ആയിട്ടുള്ളൂ.

മരത്തോലിന്‌ അഞ്ചുമുതൽ പത്തുവരെ സെൻറിമീററർ കനംവരുന്ന ഒരു സസ്യമാണ്‌ ചാരപ്പു കലർന്ന വലിയ ബൊവാബാബ്‌. ചൂട് കാലത്ത് ഇതിന് ഇലകൾ ഉണ്ടായിരിക്കില്ല. ഹ്രസ്വമായ മഴക്കാലത്ത്‌ മരത്തിന്റെ സ്‌പോഞ്ചുപോലത്തെ നാരുകൾ വലിയ അളവിൽ ജലം വലിച്ചെടുക്കുന്നു. ആ ജലം ഉണക്കുള്ള സമയത്തേക്കായി തായ്‌ത്തടിയിൽ ശേഖരിക്കപ്പെടുന്നു. തായ്‌ത്തടിയുടെ മുകൾഭാഗം സാധാരണമായി പൊള്ളയാണ്‌. മഴവെള്ളവും മഞ്ഞും ഇവിടെ ശേഖരിക്കപ്പെടുന്നു. ചുററും മൈലുകളോളം ലഭ്യമായിരിക്കുന്നത്‌ ഈ വെള്ളം മാത്രമായിരിക്കാം. . തായ്‌ത്തടിയിൽ ഉയർന്നതോതിൽ ജലം അടങ്ങിയിരിക്കുന്നു. ഏതാണ്ട്‌ 200 ഘന മീറററുള്ള [7,000 ഘനഅടി] ഒരു വൃക്ഷത്തിൽ 1,40,000-ത്തോളം ലിററർ [37,000 ഗ്യാലൻ] വെള്ളം ഉണ്ടായിരിക്കുന്നതായി കണക്കാക്കപ്പെടുന്നു. .തായ്‌ത്തടിയുടെ ഒതുക്കമുള്ള കഷണങ്ങൾ മുറിച്ചെടുത്ത്‌ കുടിക്കാനായി വെള്ളം പിഴിഞ്ഞെടുക്കാവുന്നതാണ്‌.

ടാൻസാനിയക്കാർക്ക് ഈ വൃക്ഷം ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമാണ്‌. അവർ ഇതിനെ ജീവ വൃക്ഷമായി കാണുന്നു. അത് ഒരു മനുഷ്യന് ജീവിക്കാൻ വേണ്ട തെല്ലാം നൽകുന്നു. കാരണം അത്‌ ദീർഘനാൾ ജീവിക്കുന്നു. ഒരുപക്ഷേ ആയിരം വർഷമോ അതിൽ കൂടുതൽ. അതിൽ നിന്ന് ആഹാരം, ജലം, വസ്‌ത്രം, മേച്ചിൽ സാധനം, പശ, മരുന്ന്‌, അഭയം, മാല , മിഠായി തുടങ്ങിയവ പ്രദാനം ചെയ്യുന്നു. അകത്തു വെള്ളം ശേഖരിക്കപ്പെട്ടിരിക്കുന്നതിനാൽ മരത്തോൽ വളരെ ഈർപ്പമുള്ളതാണ്‌. അതുകൊണ്ട്‌ വിറകായി ഉപയോഗിക്കാൻ സാധ്യമല്ല. ചരടുകളും കയറും ഉണ്ടാക്കാൻ മരത്തോൽ ഉപയോഗിക്കുന്നു. അതിലുപരി വലകൾ, പായ്‌കൾ, വസ്‌ത്രങ്ങൾ, തൊപ്പികൾ, ചെറുവഞ്ചികൾ, താലങ്ങൾ, പെട്ടികൾ, കൊട്ടകൾ, കടലാസ്‌ എന്നിവയുണ്ടാക്കാൻ അതുപയോഗിക്കുന്നു. മരത്തോൽ കത്തിച്ച ചാരം വളമായി ഉപയോഗിക്കാവുന്നതാണ്‌. അതുകൊണ്ട്‌ സോപ്പുണ്ടാക്കുന്നു. ഇളം കൊമ്പുകളും ഇലകളും തിന്നാനുപയോഗിക്കുന്നു. അതിന്റെ കുരു വറത്ത്‌ കാപ്പിയായി ഉപയോഗിക്കുന്നു. കായുടെ മാംസളഭാഗം ബിയർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു, അതിൽനിന്ന്‌ എണ്ണയും ആട്ടിയെടുക്കാം.

മഴക്കാലത്ത്‌, വൃക്ഷം മനോഹരമായ വെള്ള പുഷ്‌പങ്ങളണിയുന്നു. എന്നാൽ അതിന്‌ കാണുന്നതുപോലെ അത്ര നല്ല മണമില്ല! വൈകുന്നേര സമയംമുതൽ സൂര്യാസ്‌തമയം കഴിഞ്ഞയുടനെയുള്ള സമയംവരെയാണ്‌ അത്‌ വിരിയാൻ തുടങ്ങുന്നത്‌. പിറേറന്നു വെളുക്കുമ്പോഴേക്കും അത്‌ പൂർണമായും വിരിഞ്ഞിരിക്കും. അങ്ങനെ രാത്രിയിൽ പഴവാവലുകൾ പരാഗണത്തിനായി ആകർഷിക്കപ്പെടുന്നു. ആ നാട്ടുകാർ പൂമ്പൊടി വെള്ളത്തിൽ കലർത്തി അത്‌ പശയായി ഉപയോഗിക്കുന്നു. നീളമുള്ള പഴങ്ങൾ ഞെട്ടിൽ തൂങ്ങിക്കിടക്കുന്നു. പച്ചപ്പു കലർന്ന പഴത്തെ തൊടുമ്പോൾ വെൽവെററിൽ തൊടുന്നതുപോലെയാണു തോന്നുന്നത്‌. കുരങ്ങന്റെ വാലുപോലെയാണ്‌ അതിരിക്കുന്നത്‌. “ അതുകൊണ്ടാണ്‌ ഈ മരം' കുരങ്ങൻ- മരം' എന്നും അറിയപ്പെടുന്നത്‌. പഴത്തിന്റെ കായ്‌കൾക്കുചുററും വെളുത്തതും കടുരസമുള്ളതുമായ ഒരു പൾപ്പുണ്ട്‌. ഇതിൽ വിററാമിൻ സിയും വിററാമിൻ ബി1ഉം കാൽസ്യവും സമൃദ്ധമായി അടങ്ങിയിരിക്കുന്നു. അപ്പം ചുടുമ്പോൾ അപ്പക്കാരത്തിനു പകരമായി ഈ പൾപ്പ്‌ ഉപയോഗിക്കാവുന്നതാണ്‌. ചിലർ ഇതിനെ 'അപ്പക്കാര മരം ' എന്നു വിളിക്കാൻ കാരണവും ഇതാണ്‌. പൾപ്പിൽനിന്നു പാനീയങ്ങൾ ഉണ്ടാക്കുന്നു. അതിന്‌ നാരങ്ങയുടെ സ്വാദാണ്‌.

പഴത്തോട്‌ മീൻപിടിക്കുന്നതിനുള്ള പൊങ്ങായും വെള്ളം കോരിയെടുക്കാനുള്ള പാത്രമായും സോപ്പുപെട്ടിയായും ഉപയോഗിക്കുന്നു, ഒന്നാന്തരം ഒരു എലിക്കെണി ഉണ്ടാക്കുന്നതിനും അത്‌ ഉപയോഗിക്കുന്നു. പഴത്തിന്റെ പൾപ്പ്‌ ക ത്തിച്ച്, ആ പുക പ്രാണികളെ തടയുന്നു. പൾപ്പു പൊടിച്ച്‌ പാലിൽ ചേർത്ത്‌ വിശിഷ്ടമായ തൈരുണ്ടാക്കുന്നു. ചുവന്ന നിറമുള്ള ബൊവാബാബ്‌ കായ്‌കൾ മിഠായിയായി വിൽക്കുന്നു.

കുട്ടികളുടെ വയറു ചാടാതിരിക്കുന്നതിനും അവർക്ക്‌ വയറിളക്കവും പനിയും വരുന്നതു തടയുന്നതിനുമായി മുലയൂട്ടുന്ന അമ്മമാർ അതിന്റെ പൾപ്പ്‌ പൊടിച്ച്‌ പാലിൽ കലക്കി കുട്ടികൾക്കു കൊടുക്കുന്നു. മരത്തിൽനിന്നു ലഭിക്കുന്ന “ഔഷധം” പ്രാദേശിക വിപണികളിൽ വിൽക്കുന്നുണ്ട്‌. അവ പഴുപ്പുകൾ, പല്ലുവേദന, മററു വേദനകൾ എന്നിവ ഭേദപ്പെടുത്തുന്നതായി പറയപ്പെടുന്നു. വിളർച്ച, അതിസാരം, പകർച്ചപ്പനി, ആസ്‌മ, വൃക്കസംബന്ധമായ പ്രശ്‌നങ്ങൾ, ശ്വാസകോശ പ്രശ്‌നങ്ങൾ, എന്തിന്‌ മുഴകൾ പോലും ചികിത്സിക്കാൻ അത്‌ അവിടങ്ങളിൽ ഉപയോഗിച്ചുവരുന്നു.

അസാധാരണമായ ഈ വൃക്ഷത്തെ ചുററിപ്പററി അന്ധവിശ്വാസങ്ങളും നില നിൽക്കുന്നു. അതിന്റെ സാന്നിധ്യം ഒരു നല്ല ശകുനമായി വിശ്വസിക്കപ്പെടുന്നതിനാൽ [ബൊവാബാബ്‌] നിൽക്കുന്ന കൃഷിയിടം വിൽക്കാൻ പാടില്ല എന്ന്‌ ചിലർ വിചാരിക്കുന്നു. ആ മരത്തിൽനിന്ന്‌ പൂ പറിക്കാൻ ധൈര്യം കാട്ടുന്ന ഏതൊരുവനെയും സിംഹം വിഴുങ്ങിക്കളയുമെന്നു മറെറാരു കെട്ടുകഥ . ഈ പുഷ്‌പങ്ങളിൽ ആത്മാക്കൾ അധിവസിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ഈ മരത്തിന്റെ കായ്‌കൾ കുതിർക്കുകയും അതിട്ട്‌ ഇളക്കുകയും ചെയ്‌ത വെള്ളം ചീങ്കണ്ണികളുടെ ആക്രമണങ്ങളിൽനിന്നു സംരക്ഷണം നൽകുന്നുവെന്നും മരത്തോൽ സത്ത്‌ കുടിക്കുന്നവർ കരുത്തൻമാരും ശക്തൻമാരും ആയിത്തീരുമെന്നും പറയപ്പെടുന്നു.

Credit: Sreekala Prasad

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram