May 16, 2020

ക്യാമറയിലൂടെ വസ്ത്രത്തിനുളളിലേത് കാണാം

സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ക്ക് എന്തെല്ലാം മാറ്റം വരുത്തണം എന്നാണ് ഫോണ്‍ നിര്‍മ്മാതാക്കള്‍ ചിന്തിക്കുന്നത്. കൂടുതല്‍ മെഗാപിക്‌സല്‍, ടെലി ലെന്‍സ്, സൂം എന്നിങ്ങനെ നിരവധി മാറ്റങ്ങള്‍ ഓരോ പുതിയ ഫോണിലും കൊണ്ടുവരാന്‍ ആപ്പിള്‍ മുതല്‍ ഷഓമി വരെയുള്ള ഫോണ്‍ നിര്‍മ്മാതാക്കൾ ശ്രമിക്കാറുണ്ട്. പ്രമുഖ ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാവും ഇന്ത്യയിലെ പ്രീമിയം ഫോണ്‍ സെഗ്‌മെന്റില്‍ തള്ളിക്കളയാനാകാത്ത ശക്തിയുമായ വണ്‍പ്ലസ് ഇറക്കിയ ഈ വര്‍ഷത്തെ ഫ്‌ളാഗ്ഷിപ് മോഡലായ വണ്‍പ്ലസ് 8 പ്രോയ്ക്ക് അതിശക്തമായ നിരവിധി ഫീച്ചറകളുണ്ട്. എന്നാല്‍, ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഫോണിന്റെ ഒരു പ്രത്യേക ഫീച്ചറിനെക്കുറിച്ചാണ്. വസ്ത്രത്തിനും പ്ലാസ്റ്റിക്കിനുമൊക്കെ ഉള്ളിലേക്ക് നോക്കിക്കാണാനുള്ള കഴിവാണിത്. മര്യാദ ലംഘനത്തിന്റെ പേരില്‍ കമ്പനിക്ക് ഈ ഫീച്ചര്‍ എടുത്തുകളയേണ്ടിവരുമോ എന്നും വിവാദമായതിനാല്‍ കൂടുതല്‍ കമ്പനികള്‍ ഈ ഫിച്ചറുമായി എത്തുമോ എന്നുമൊക്കെയാണ് ഇപ്പോള്‍ ചര്‍ച്ച. എന്തായാലും ഇപ്പോള്‍ ലോക്ഡൗണ്‍ ആയതു നന്നായി എന്നായിരിക്കും പലരും ചിന്തിക്കുക.

ഇതൊക്കെ ശരിക്കും നടക്കുമോ?

ഉവ്വ്! മികച്ച ക്യാമറാ സിസ്റ്റം ഉള്ള വണ്‍പ്ലസ് 8 പ്രോയുടെ സവിശേഷമായ 5 എംപി കളര്‍ ഫില്‍റ്റര്‍ (ഇന്‍ഫ്രാറെഡ്) ക്യാമറയാണ് വിവാദമുണ്ടാക്കിയിരിക്കുന്നത്. ഈ ക്യാമറ ഉപയോഗിക്കുമ്പോള്‍ ഇതിലൊരു ഫില്‍റ്റര്‍ ഉണ്ട്, ഫോട്ടോക്രോം (Photochrom). ഈ ഫില്‍റ്റര്‍ ഫോണിന്റെ ക്യാമറ ആപ്പിനൊപ്പം (പ്ലേ സ്റ്റോറില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യുന്ന തേഡ് പാര്‍ട്ടി ആപ്പുകളല്ല) ഉപയോഗിക്കുമ്പോള്‍ ചില വസ്ത്രങ്ങളടക്കം പല സാധനങ്ങളിലൂടെ പിന്നിലെന്താണെന്നു കാണാമെന്നാണ് ചില ഫോണിന്റെ പല ഉപയോക്താക്കളും കണ്ടെത്തിയിരിക്കുന്നത്. അതായത് ഒരാളുടെ നഗ്നത ഈ ക്യാമറയിലൂടെ കാണാൻ കഴിയും. പലതരം പ്ലാസ്റ്റിക്കിനുളളിലും എന്താണെന്നും കാണാം കഴിയും. ഉദാഹരണത്തിന് പല റിമോട്ട് കണ്ട്രോളുകള്‍ക്കും മുകളില്‍ പിടിച്ചാല്‍ അതിനുളളിലെ ബോര്‍ഡും മറ്റും കാണാം. ട്വിറ്റര്‍ ഉപയോക്താവായ ബെന്‍ ഗെസ്‌കിന്‍ ഒക്യുലസ് ക്വെസ്റ്റിന്റെ കണ്ട്രോളുകള്‍ക്കു മുകളിള്‍ പിടിച്ചു നടത്തിയ പരീക്ഷണം ഇവിടെ കാണാം. https://bit.ly/3fTB75a ഇത് പ്രത്യേകിച്ചും ഇരുണ്ട നിറമുള്ള വസ്തുക്കള്‍ക്കുള്ളിലേക്ക് കാണാനാണ് ഉപകരിക്കുക. ആപ്പിള്‍ ടിവിക്കുളളിലെ സര്‍ക്യൂട്ടറിയും കാണാനായി. നഗ്ന നേത്രങ്ങള്‍ കൊണ്ടോ, സാധാരണ ക്യാമറകൊണ്ടോ നടക്കാത്ത കാര്യങ്ങളാണിത്.

ഇതിന്റെ ശാസ്ത്രമെന്താണ്?

ഇതില്‍ അദ്ഭുതകരമായി ഒന്നുമില്ല എന്നതാണ് സത്യം. ഒരു ഫില്‍റ്ററിനൊപ്പം ഉപയോഗിച്ചാല്‍ ചിലതരം വസ്ത്രങ്ങൾക്കുള്ളിലേക്കും മറ്റും കാണാവുന്ന ഒരു വിഡിയോ ക്യാമറ (NightShot) സോണി 1998ല്‍ ഇറക്കിയിരുന്നു. വിവാദമായതിനെ തുടര്‍ന്ന് കമ്പനിക്ക് അത് പിന്‍വലിക്കേണ്ടിവന്നു. എന്നാല്‍, ഇതിന്റെ ശേഷിയെക്കുറിച്ചുള്ള വാര്‍ത്ത പരന്നതോടെ ഇതു വാങ്ങാനായി പല നഗരങ്ങളിലും ആളുകള്‍ പരക്കം പാഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്‍ഫ്രാറെഡ് സെന്‍സറിനൊപ്പം ഫില്‍റ്റര്‍ കൂടെ പ്രവര്‍ത്തിക്കുമ്പോഴാണ് വസ്തുക്കള്‍ക്കുളളിലേക്ക് കാണാനാകുക. എന്നാല്‍ ഇത് ഇന്‍ഫ്രാറെഡ് അല്ല, നിയര്‍ ഇന്‍ഫ്രാറെഡ് ( NEAR INFRARED) എന്ന വകുപ്പില്‍ പെടുത്തേണ്ടതാണിതെന്നു വാദിക്കുന്നവരും ഉണ്ട്. മിക്കവാറും എല്ലാ സിമോസ്, സിസിഡി സെന്‍സറുകള്‍ക്കും ഈ ശേഷിയുണ്ട്. എന്നാല്‍, ഇതിനെ മറയ്ക്കാനായി ഫില്‍റ്ററുകള്‍ ഉപയോഗിക്കുകയാണ് ചെയ്തുവന്നത്. ചില വെബ്ക്യാമുകള്‍ക്കും നൈറ്റ്‌വിഷന്‍ ക്യാമറകള്‍ക്കും ഈ ഫീച്ചര്‍ ഉണ്ടെന്നും വാദമുണ്ട്. നേര്‍ത്ത, ചുളുക്കുകളില്ലാത്ത, സിന്തെറ്റിക് തുണികള്‍- ഉദാഹരണത്തിന് ബാത്തിങ് സ്യൂട്ടുകള്‍ - പരിപൂര്‍ണ്ണമായും 'അപ്രത്യക്ഷമാക്കാന്‍' സാധിച്ചേക്കും എന്നാണ് ഒരു വാദം. കറുത്ത തുണികളും പ്രശ്‌നമാണ്.

ഇതു വേണ്ടിയിരുന്നോ വണ്‍പ്ലസ്?

എന്തായാലും സോണി തങ്ങളുടെ ക്യാമറയില്‍ മാറ്റം വരുത്തിയതു പോലെ, വണ്‍പ്ലസിനും ഒരു ഫേംവെയര്‍ അപ്‌ഡേറ്റിലൂടെ ഈ ഫീച്ചര്‍ എടുത്തുകളയേണ്ടതായി വന്നേക്കാം. എന്നാല്‍, ഇത് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് കൊണ്ടു തീര്‍ന്നേക്കില്ലെന്നും അത്രമാത്രം ആഴത്തിലാണ് ഇത് ഇണക്കിയിരിക്കുന്നതെന്നും വാദമുണ്ട്. ആളുകള്‍ ഇതിനെതിരെ പ്രതിഷേധവുമായി ഇറങ്ങിയാല്‍ വണ്‍പ്ലസിന് എന്തെങ്കലും ചെയ്യേണ്ടതായി വരും. വണ്‍പ്ലസ് ഇതു പിന്‍വലിച്ചാലും, ഇതുയര്‍ത്തുന്ന അലയൊലി അടങ്ങണമെന്നില്ല. അടുത്ത ഏതെങ്കിലും കമ്പനി ഇത്തരം ഫീച്ചറുമായി ഫോണിറക്കിയേക്കാം. പുതിയ ഫീച്ചറിനെ ആളുകള്‍ എക്‌സ്-റേ ഫില്‍റ്റര്‍ മോഡ് എന്നാണ് വിളിക്കുന്നത്. ചിലതരം കനം കുറഞ്ഞ പ്ലാസ്റ്റിക്കുകള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയാണ് ഈ ക്യാമറയ്ക്ക് ഉള്ളിലെന്താണെന്നു നോക്കാന്‍ സാധിക്കുന്നത്.

എന്നാല്‍, ഇതൊരു വളരെ നല്ല ഫീച്ചറാണെന്നു വാദിക്കുന്നവരു ഉണ്ട്. സര്‍ഗാത്മകമായും ഇത് ഉപയോഗിക്കാം. ആപ്പിളിന്റെ ഫെയ്‌സ് ഐഡിയുള്ള ഐഫോണിനു മുകളില്‍ വണ്‍പ്ലസിന്റെ വിവാദ ക്യാമറ പിടിച്ചാല്‍ ഫെയ്‌സ്‌ഐഡിക്കു വേണ്ടി മുഖം തിരിച്ചറിയാന്‍ ശ്രമിക്കുന്നതു കാണാം. ഇത് നഗ്നനേത്രങ്ങള്‍ക്കു കാണാനാവില്ല. ഇതു ദുരുപയോഗം ചെയ്യാതിരിക്കുകയാണെങ്കില്‍ ഇതുകൊണ്ട് പല ഉപകാരവും ഉണ്ടായേക്കാം എന്നു വാദിക്കുന്നവരും ഉണ്ട്. ഇത് ഇരിക്കട്ടെ, ആളുകള്‍ ഉത്തരവാദിത്വത്തോടെ ഉപയോഗിച്ചാല്‍ മതിയെന്നു പറയുന്നവര്‍ ധാരാളമുണ്ട്. അടുത്തിടെ ഇറങ്ങിയ ഒരു നല്ല ക്യാമറാ ഫീച്ചറാണിതെന്നും വാദമുണ്ട്. എല്ലാത്തരം വസ്ത്രങ്ങളിലൂടെയും ക്യാമറയ്ക്കു കാണാനാവില്ല. കറുത്ത തുണികളും മറ്റും ധരിക്കുന്നവര്‍ക്ക് പ്രശ്‌നം നേരിടാം.

Courtesy © AndroidPIT

എന്നാല്‍, ഈ തക്കം നോക്കി ആന്‍ഡ്രോയിഡ് ഫോണുകളെ മൊത്തത്തില്‍ കളിയാക്കാന്‍ ശ്രമിച്ചവരും ഉണ്ട്. എന്തായാലും നിങ്ങള്‍ക്ക് യാതൊരു സ്വകാര്യതയും ഇല്ല അതിന്റെ കൂടെ ഇതും ഇരിക്കട്ടെ എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍, ഐഫോണിലിരുന്ന് ഫെയ്‌സ്ബുക് ആപ് നിങ്ങളുടെ സംസാരം കേട്ടതും വിഡിയോ റെക്കോഡു ചെയ്തതും മറന്നു പോയോ എന്നാണ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ തിരിച്ചടിച്ചത്.

Source:ManoramaOnline

🅙🅞🅘🅝 In Telegram👉🏻☣️ ടെലിബ്ലോഗർ☣️