July 17, 2021

തലച്ചോറ് തിന്നുന്ന അമീബ

നയിഗ്ലേറിയ ഫൗലറി

Brain-eating amoeba...Naegleria fowleri

സർവസാധാരണമായി കാണപ്പെടുന്ന ഏകകോശജീവികളാണ് അമീബകൾ . ഇവയിൽ നെഗ്ലേരിയ ഫൗലേരി എന്ന തരം അമീബമാത്രമാണ് മനുഷ്യജീവന് അപകടകാരിയാകുന്നത്. ശുദ്ധജല തടാകങ്ങളിലും മണ്ണിലും ഇവ കാണപ്പെടുന്നു. അനുകൂല സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് വേനൽക്കാലത്ത് ഇവ അതിവേഗം പെരുകുന്നു. വെള്ളത്തിൽ നെഗ്ലേരിയ ഫൗലേരിയുൾപ്പെടെയുള്ള അമീബകളുണ്ടെങ്കിൽപ്പോലും ഇവ തലച്ചോറിലേക്ക് കടക്കുകയും മനുഷ്യജീവൻ അപകടത്തിലാക്കുകയും ചെയ്യുന്ന സംഭവങ്ങൾ അപൂർവമാണ്. എങ്കിൽപ്പോലും അപകടസാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കണം.

മനുഷ്യശരീരത്തിൽ എത്തുന്നതെങ്ങനെ?

മൂക്കിലൂടെയാണ് നെഗ്ലേരിയ ഫൗലേരി അമീബകൾ തലച്ചോറിലേക്ക് കടക്കുന്നത്. ഇവയുള്ള കുളങ്ങളിലോ തടാകങ്ങളിലോ കായലിലോ മറ്റേതെങ്കിലും ജലസ്രോതസ്സുകളിലോ നീന്തുകയോ മുങ്ങിക്കുളിക്കുകയോ ചെയ്യുമ്പോഴാണ് സാധാരണയായി അമീബ ശരീരത്തിലേക്കെത്തുക. ജലവിനോദങ്ങളായ വാട്ടർ സ്കീയിങ്, ട്യൂബിങ് എന്നിവ ചെയ്യുമ്പോഴും അമീബ പ്രവേശിക്കാൻ സാധ്യതയുണ്ട്. മൂക്കിനുള്ളിലെ ചികിത്സയ്ക്കായി തിളപ്പിച്ചാറ്റാത്ത പൈപ്പ് വെള്ളം ഒഴിക്കുന്നതും അമീബ ശരീരത്തിലെത്തുന്നതിന് വഴിയൊരുക്കും. നമ്മുടെവാട്ടർ ഹീറ്ററുകളിലും വെള്ളമെത്തുന്ന പൈപ്പുകൾക്കുള്ളിലും നെഗ്ലേരിയ ഫൗലേരിയുൾപ്പെടെയുള്ള അമീബയുടെ സാന്നിധ്യം ഉണ്ടാകാനിടയുണ്ട്.

തലച്ചോറിലെത്തിക്കഴിഞ്ഞാൽ അവതലച്ചോറിലെ കോശങ്ങളെ തിന്നാൻ തുടങ്ങും. ഇത് മസ്തിഷ്കത്തിൽ നീരുണ്ടാക്കുകയും തലച്ചോറിന്റെ പ്രവർത്തനങ്ങളെയാകെ താറുമാറാക്കുകയും ചെയ്യും. പ്രൈമറി അമീബിക് എൻസഫലൈറ്റിസ് എന്ന അവസ്ഥയിലേക്കാണ് ഇത് നയിക്കുക.

രോഗ ലക്ഷണങ്ങൾ

വിട്ടുമാറാത്ത തലവേദന കടുത്ത പനി സന്നി ഓക്കാനം, ഛർദി മണവും രുചിയും തിരിച്ചറിയാനാവാതിരിക്കുക.

അമീബ തലച്ചോറിൽ പ്രവേശിച്ചുകഴിഞ്ഞാൽ രണ്ടുമുതൽ 12 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. അണുബാധ ഗുരുതരമാകുന്നതോടെ രോഗിക്ക് സ്ഥലകാലബോധം നഷ്ടമാകുകയും കോമയിലേക്ക് നീങ്ങുകയും പിന്നീട് മരണം സംഭവിക്കുകയും ചെയ്യും.

സാന്നിദ്ധ്യം എവിടെയൊക്കെ ?

* തടാകങ്ങൾ, നദികൾ, കായലുകൾ തുടങ്ങിയ ശുദ്ധജലസ്രോതസ്സുകളിൽ

*വേനൽക്കാലത്ത് കെട്ടിനിൽക്കുന്ന ചൂടുള്ള വെള്ളക്കെട്ടുകളിൽ

*വ്യവസായശാലകളിൽനിന്നും ഒഴുക്കിവിടുന്ന ചൂടുള്ള മലിനജലത്തിൽ

*ശുചിത്വം പാലിക്കാത്ത സ്വിമ്മിങ് പൂളുകളിൽ

*വാട്ടർ ഹീറ്ററുകൾ (46 ഡിഗ്രി സെൽഷ്യസ് വരെ ചൂടിൽ

ഇന്ത്യയിൽ ഇതുവരെ 12 പ്രൈമറി അമീബിക് എൻസഫലൈറ്റിസ് കേസുകളാണ് റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. കേരളത്തിലും നയിഗ്ലേറിയ ഫൗലറി അമീബ ബാധയേറ്റ് മരണം ഉണ്ടായിട്ടുണ്ട്. ആലപ്പുഴ പള്ളുരുത്തി സ്വദേശിയായ പതിനാറുകാരനായിരുന്നുമരിച്ചത്. എന്നാൽ, അമീബയുള്ള വെള്ളംകുടിക്കുന്നത് തലച്ചോറിൽ അണുബാധയുണ്ടാക്കില്ല. ഉപ്പുവെള്ളത്തിൽ നെഗ്ലേരിയ ഫൗലേരിക്ക് വളരാനാവില്ല. അതുകൊണ്ടുതന്നെ കടൽവെള്ളത്തിൽ ഇവയില്ല.

തലച്ചോറ് തിന്നുന്ന അമീബ ....നയിഗ്ലേറിയ ഫൗലറി

Credit: Sreekala Prasad

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram